മുഹർറം പത്തിൽ ഭക്ഷണ വിശാലത ചെയ്തവർക്ക് കിട്ടിയ നേട്ടം...
നബി(സ്വ)പറഞ്ഞു:
من وسع على أهله يوم عاشوراء وسع الله عليه سائر سنته :أخرجه أبي الدنيا، والطبراني، والبيهقي
"ആരെങ്കിലും മുഹർറം പത്തിന് തന്റെ കുടുംബത്തിന് വിശാലത ചെയ്താൽ മറ്റു വർഷങ്ങളിൽ അല്ലാഹു അവന്നു വിശാലത ചെയ്യും"
ഈ ഹദീസ് പറഞ്ഞിട്ട് ബഹു:ഇബ്നുൽ ആബിദീൻ അദ്ദേഹത്തിന്റെ റദ്ദുൽ മുഖ്താറിന്റെ വിശദീകരണത്തിൽ പറയുന്നു (2/418) ഇതു നാൽപതു കൊല്ലം അനുഭവ ഭേദ്യമാണ് എന്ന് ജാബിർ (റ)പറഞ്ഞിട്ടുണ്ട്
ഇബ്നുൽ ഹാജ്ജ് തന്റെ മദ്ഖലിൽ പറയുന്നു
"മുഹർറം പ്രധാന ദിനമാണ് ആരെങ്കിലും കുടുംബത്തിന്, കൂട്ടുകാർക്ക്,അനാഥകൾക്ക്, പാവപ്പെട്ടവർക്ക്, വിശാലത നൽകുകയും കൂടുതൽ ചെലവഴിക്കുകയും ധർമ്മം വർദ്ധിപ്പിക്കുകയും ചെയ്താൽ അതിന്റെ ഫലം ആർക്കും അജ്ഞാതമല്ല" (മദ്ഖൽ )
ഇമാം ഖത്വാബി പറയുന്നു:
(മവാഹിബുൽ ജലീൽ 2/405)
"മുഹർറം പത്തിന്റെ രാവും പകലും കുടുബത്തിൽ വിശാലത കാണിക്കണം "
ഇമാം ശർവാനി പറയുന്നു:
(തുഹ്ഫ 3/455)
ഹദീസിൽ പറഞ്ഞതുപോലെ മുഹർറം പത്തിൽ കുടുംബത്തിന് വിശാലത ചെയ്യൽ സുന്നത്താണ് വരും കൊല്ലം ജീവിതത്തിൽ വിശാലതയുണ്ടാകും"
ബഹു:ഇമാം മനാവി പറയുന്നു:
മുഹർറം പത്തുമായി ബന്ധപ്പെട്ട മേൽ ഹദീസ് വന്ന വഴികളൊക്കെ ദുർബ്ബലമെങ്കിലും ധാരാളം റിപ്പോർട്ടുകൾ വന്നതുകൊണ്ട് അതിന്ന് ശക്തി നൽകുന്നുണ്ട്"
ശാഫിഈ മദ്ഹബിലെ "ജമലിൽ"പറയുന്നത്
" കുട്ടികൾക്കും കുടുംബത്തിനും വിശാലത ചെയ്യൽ സുന്നത്താണ് അതുപോലെ പാവപ്പെട്ടവർക്കും ദരിദ്രർക്കും ധർമ്മം ചെയ്യലും സുന്നത്താണ്
ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ നല്ല സ്വഭാവത്തിൽ പെരുമാറുകയും ദ്രോഹം ചെയ്യാതിരിക്കുകയും ചെയ്യുക"(ജമൽ 2/347)
കശ്ശാഫുൽ ഇഖ്നാഇൽ പറയുന്നത് ഇങ്ങനെയാണ്(2/339)
"കുട്ടികൾക്ക് വിശാലത ചെയ്യൽ മുഹർറം പത്തിൽ അനിവാര്യമാണ് കാരണം അത് ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്
മാത്രമല്ല ബഹു ഇബ്നു ഉയയ്ന പറയുന്നു ഞാനിത് 50,60 കൊല്ലം പരീക്ഷിച്ചിട്ട് നന്മയല്ലാതെ ഒന്നും ഉണ്ടായിട്ടില്ല"
Post a Comment