നിസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ: 1938ൽ മുജാഹിദുകൾ കണ്ടെത്തിയ പുതിയ സുന്നത്ത്


ഈ വിഷയത്തിലെ വാഹാബീ നിലപാട് വളരെ രസകരമാണ്.
കയ്യിൽ കിട്ടിയ ഹദീസ് അല്പന്റെ വ്യാഖ്യാനത്തിന് ഇരയായതാണ് പ്രശ്നം എന്നത് എങ്ങനെ പറഞ്ഞാലും ഈ സാധനങ്ങൾ അംഗീകരിക്കില്ല.

കൈ കെട്ടുന്ന വിഷയത്തിൽ ഇമാമീങ്ങൾക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും
നാലു മദ്ഹബുകളിൽ ഒരു മദ്ഹബിലും അപായ ചിഹ്നം പോലെ നെഞ്ചിൽ കൈ കെട്ടുന്ന രീതിയില്ല.

കേരളത്തില്‍ ഈയടുത്തായി രംഗപ്രവേശനം ചെയ്ത വഹാബികള്‍ മുന്‍ഗാമികള്‍ ചെയ്തതെല്ലാം തള്ളിപ്പറഞ്ഞ് പുത്തന്‍ ദീന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉന്നയിച്ച വാദങ്ങളില്‍ ഒന്നാണ് നെഞ്ചിന്റെ മുകളില്‍ കൈ വെയ്ക്കണമെന്നത്. വഹ്ഹാബികള്‍ അത് അനുയായികളെ പഠിപ്പിക്കുകയും ഓരോ നാട്ടിലെയും വഹാബികള്‍ അവരെ തിരിച്ചറിയാനുള്ള ഒരു അടയാളമെന്ന പോലെ നെഞ്ചിനു മുകളില്‍ കൈ കെട്ടുകയും ചെയ്യുന്നു. തങ്ങളുടേത് ഹദീസിന്റെ പിന്‍ബലത്തോടെയാണെന്ന് വാദിക്കുകയും ചെയ്യുന്നു. വല്ലാത്ത സങ്കടം. അതിലേറെ വിഷമം മറ്റൊന്നാണ്. അഥവാ ഇതുവരെ അവര്‍ ഹദീസ് മാത്രമേ ഉദ്ധരിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഒരുപടി കൂടി മുന്നോട്ട് വന്ന് ശാഫിഈ ഫിഖ്ഹ് കൂടി തങ്ങള്‍ക്കനുകൂലമാണെന്ന് അവകാശപ്പെടുകയും ഗ്രന്ഥങ്ങളും ലഘുലേഖകളും ഇറക്കുകയും ചെയ്യുന്നു. അതിന് ശാഫിഈ ഫിഖ്ഹിലെ കുറെ ഉദ്ധരണികളും ഉദ്ധരിക്കുന്നു. വിവരം കുറഞ്ഞ സാധാരണക്കാരെ വലക്കാന്‍ അത് മതിയല്ലോ. അതിനാല്‍ അതിന്റെ നിജസ്ഥിതി അല്പം വിവരിക്കാം.

ഹദീസും ദുർവ്യാഖ്യാനവും കേട്ടാൽ ഈ വലയിൽ വീഴാൻ വേഗമാണ്. കർമശാസ്ത്ര പണ്ഡിതന്മാരുടെ പാഠവങ്ങളെ പുച്ഛിച്ചു തള്ളിയിട്ടാണ് ഈ ചെയ്‌തിയുടെ രീതിയിലേക്ക് അവർ ആളെകൂട്ടുന്നത് എന്ന് മനസ്സിലാക്കാൻ നമുക്ക് ചിലത് പഠിക്കാം.
👇🏻👇🏻👇🏻👇🏻👇🏻

കൈകെട്ടൽ
🔺🔺🔺🔺🔺🔺

നെഞ്ചത്ത് കൈ കെട്ടൽ എന്ന അനാചാരം ആദ്യമായ്‌ കൊണ്ടുവന്നത് ഹിജ്‌റ 1200 ന് ശേഷം ശൗകാനി എന്ന വാഹാബീ നേതാണ്. 
മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങൾക്ക് വിധേയനായ വ്യക്തിത്വമാണ് ഈ ഷൗകാനി. പണ്ഡിതന്മാരുടെ നിശിതമായ വിമർശനങ്ങൾ ഈ വിഷയത്തിലും ഈ മനുഷ്യൻ കുറെ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടാണ് ഇവിടെ മുജാഹിദുകൾക്ക് വേദവാക്യം.

ഇവിടെ ഒരു വൈരുദ്ധ്യം പറയാതിരിക്കാൻ വയ്യ. 
സ്വഹാബത് ചെയ്തോ..
ഉത്തമ നൂറ്റാണ്ടുകാർ ചെയ്തോ....
നാലാലൊരു മദ്ഹബിന്റെ ഇമാം ഇങ്ങനെ ചെയ്തോ...
അതിനു ശേഷം വന്ന ഇമാമീങ്ങളിൽ ആരെങ്കിലും...
നാലാം നൂറ്റാണ്ട്..
6 ആം....
7ആം....8 ആം..
എവിടെ.?
10 ആം...?
11?
(ഈ ചോദ്യങ്ങളൊക്കെ നബിദിനത്തില്ലാതെ പറ്റില്ലായിരിക്കും)
പിന്നെയോ 12 ആം നൂറ്റാണ്ടിൽ ഒരു ശൗകാനി.🙁
ഇനി ഇതിന്റെ തന്നെ മറ്റൊരു കാര്യമാകട്ടെ അതിലേറെ കഷ്ടം..
തെളിവ് പിടിച്ച ഹദീസിന്റെ സനദ് ളഈഫും.

ബുഖാരിയിലെ പോലും സ്വഹീഹായ ഹദീസ് തന്നെ പോരായ്മയുടെ പേര് പറഞ്ഞു തള്ളുന്ന ടീമാണ് ഇതെന്ന് ഓർക്കണം..
ഇവിടെ തന്നെ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാണല്ലോ.

മാത്രമല്ല ഇജ്മാഅ ഞങ്ങളും അംഗീകരിക്കും എന്നൊക്കെ ബഡായി വിടുന്നവരുടെ വ്യക്തമായ ഇജ്മാഅ ലംഘനമാണ് ഈ പ്രവർത്തി. 
പണ്ഡിതലോകത്തിന്റെ ഇജ്മാഇന് എതിരാണ് ഈ പ്രവർത്തി. കാരണം നാലു മദ്ഹബുകളിൽ ആരും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. 
ഇജ്മാഇന്ന് എതിർ പ്രവർത്തിക്കൽ 
ഹറാമാണ്

 പതിവുപോലെ ഈ വിഷയവും..
------------------------------
വക്കം മൗലവിക്ക്
കിട്ടാത്ത സുന്നത്ത്.
➖➖➖➖➖➖➖➖
 മുജാഹിദ്‌മൗലവിമാരുടെ ജമാഅത് നിസ്കാര ഫോട്ടോ ശ്രദ്ധിച്ചാൽ ബോധ്യപ്പെടും
തൗഹീദിൽ മാത്രമല്ല
ആളുകൾ കാണുന്ന/ ശ്രദ്ധിക്കുന്ന
നിസ്കാരത്തിൽ കൈ കെട്ടുന്ന വിഷയത്തിൽ പോലും അവർക്കിടയിൽ ഒരു യോജിപ്പില്ലെന്ന്.

ഈ വിഷയത്തിൽ മൗലവിമാർ സുന്നതിനെതിരെ വന്നത് 1938ലാണ്.
1936ൽ മൗലവിമാർ പുറത്തിറക്കിയ അമലിയ്യാത്തിൽ പഠിപ്പിച്ചത് ഇന്ന് സുന്നികൾ കൈ കെട്ടുന്നത് പോലെയാണ് നിസ്കാരത്തിൽ കൈ കെട്ടേണ്ടത് എന്നാണ്.
"അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ തമ്മിൽ തൊടാതെ നിവർത്തിയും കൊണ്ട് കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ചുകൊണ്ടിരിക്കുന്നതും സുന്നത്താണ്."
അമലിയാത്ത്
1936 ആറാം പതിപ്പ്
പേജ്18
രചന:ഇ.കെ.മൗലവി
എം.സി.സി മൗലവി
ടി.കെ മൗലവി
1938ൽ ഇതേ അമലിയ്യാത്ത് ഏഴാം പതിപ്പിലൂടെയാണ് മുജാഹിദുകൾ അറിയുന്നത് കൈ കെട്ടേണ്ടത് നെഞ്ചിലാണെന്ന്!!!
"കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെ മേൽ വെക്കുന്നതും ...സുന്നതാകുന്നു."
അമലിയാത്ത്
1938 edi:7
പേജ്:20
എല്ലാ ദിവസവും എല്ലാ നിസ്കാരത്തിലും ആവശ്യമുള്ള
ഈ സുന്നത്ത് മൗലവിമാർ കണ്ടെത്തിയത് 1938ൽ.
അതായത്,
മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്ന്
17 വർഷം കഴിഞ്ഞിട്ട്.
അപ്പോഴേക്കുംസ്ഥാപകൻ
വക്കം മൗലവി മരിച്ച്
6 വർഷം കഴിഞ്ഞുകാണും.
'നെഞ്ചത്തു കൈ കെട്ടൽ'
വക്കം മൗലവിക്ക് ജീവിതത്തിൽ കിട്ടാത്ത ഒരു സുന്നത്ത്.!!!!
(1932ലാണ്
വക്കം മൗലവി മരിച്ചത്.)

➖➖➖➖➖➖

ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു:
 “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ.

 1: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. 
2: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. 
3: രണ്ട് കൈകളും താഴ്ത്തിയിടുക. 

അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).

വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).

ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’(നെഞ്ചിന് മേൽ) എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല(അലാ സ്വദ്രിഹീ) (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).

ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.

എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.

*ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).*

ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.

ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.

ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).

ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

: ഇനി ഈ പറഞ്ഞ ഹദീസ് സ്വഹീഹാണെന്ന് വെച്ചാൽ തന്നെ..
👇🏻👇🏻👇🏻👇🏻👇🏻👇🏻

ഇവിടെ ഹദീസിന്റെ വാചകം : *‘ഫ വളഅ യദുഹുല്‍ യുംനാ അലാ യദിഹില്‍ യുസ്‌റാ അലാ സ്വദ്‌രിഹി’ എന്നാണ്.* ഇവിടെ ‘അലാ സദ്‌രിഹീ’ എന്നതിന് _*നെഞ്ചിനു താഴെ*_ എന്നാണു അര്‍ത്ഥം. അതാണു ശാഫിഇകളുടെ വീക്ഷണവും തെളിവുമെന്നാണ് ഇമാം നവവി(റ) വിവരിച്ചിട്ടുള്ളത്.

രണ്ടാമത്തെ അലാ എന്നതിന് "മേല്‍" എന്ന് അര്‍ത്ഥം കല്‍പിക്കുന്നതില്‍ ഭാഷാപരമായി വലിയൊരു തെറ്റുണ്ട്.
അറബ് വ്യാകരണം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ ഹാശിയത്തുല്‍ ഖുള്‌രിയില്‍ പറയുന്നു: _ഒന്നിലധികം ജര്‍റിന്റെ ഹര്‍ഫുകള്‍_ _(ഇകാരവ്യയങ്ങള്‍) ഒരേ ആമില്‍ (ക്രിയ) നോട് ഒരേ ആശയത്തില്‍ ബന്ധിക്കല്‍ വിലയ്ക്കപ്പെട്ടതാണ്._ *(ഖുള്‌രി)*

അപ്പോള്‍ ഇവിടെ രണ്ട് 'അലാ' വന്നതിനാല്‍ രണ്ടിനും മേലെ എന്ന അര്‍ത്ഥം നല്‍കാതെ രണ്ടാമത്തേതിന് അലാ എന്നതിന്റെ മറ്റൊരു അര്‍ത്ഥമായ 'വിട്ട്' അഥവാ താഴെ എന്നു അര്‍ത്ഥം വെയ്‌ക്കേണ്ടതാണ്.☝

അപ്പോള്‍ ആശയം നെഞ്ചിനു താഴെ എന്നായി. അതു മാത്രമല്ല. ഇതേ ഹദീസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘തഹ്ത സ്വദ്‌രിഹീ’ എന്നു വന്നിട്ടുണ്ട്. 
സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഇര്‍ശാദുസ്സാരിയില്‍ കാണാം: ‘രണ്ട് കൈകളും നെഞ്ചിന് താഴെ വെക്കലാണ് സുന്നത്ത്. നബി(സ) രണ്ട് കൈകളും നെഞ്ചിന് *താഴെ വെച്ചു* ‘ എന്ന ഇബ്‌നു ഖുസൈമയുടെ തന്നെ ഹദീസുള്ളതിന് വേണ്ടിയാണിത്. (ഇര്‍ശാദുസ്സാരി 2/74)
അതിലെ *‘തഹ്ത’* എന്ന പ്രയോഗം ഇവിടുത്തെ *‘അലാ’* എന്നതിന്റെ അര്‍ത്ഥം താഴെ എന്നു തന്നെയാണെന്ന് വ്യക്തമാക്കുന്നു.

 സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ *ഇന്‍ദ സ്വദ്‌രിഹീ*(നെഞ്ചിനരികെ) എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്. അതും ഇപ്പറഞ്ഞതിനെതിരല്ല. കാരണം നെഞ്ചിനു താഴെ നെഞ്ചിന്റെ അരികിലായി വെയ്ക്കണം എന്ന് രണ്ടും സംയോജിപ്പിക്കാവുന്നതാണല്ലോ. 

*അലാ സ്വദ്‌രിഹീ എന്നതും തഹ്ത സ്വദ്‌രിഹീ എന്നതും ഇന്‍ സ്വദ്‌രിഹീ എന്നതുമെല്ലാം വാഇലുബ്‌നു ഹജര്‍ എന്ന സ്വഹാബിയെ തൊട്ട് ഇബ്‌നു ഖുസൈമ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്.*
 ഈ ഹദീസ് സ്വഹീഹ് ആണെന്ന് ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഹദീസാണ് നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളില്‍ കൈ കെട്ടണം എന്ന വീക്ഷണത്തിനു ഇമാം നവവി അടക്കമുള്ള പ്രഗത്ഭരായ ഉലമാഅ് രേഖയാക്കിയത്. കേരളീയര്‍ പൊതുവെ ശാഫിഈകളായതിനാല്‍ നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളിലാണ് കൈകെട്ടാറുള്ളതും.

Note.
ഒരേ വിഷയത്തിൽ വന്ന ഒരുപാട് ഹദീസുകൾ അതിന്റെ ഇഴയെടുത്ത് ഗവേഷണം ചെയ്ത പഠിച്ചു പറഞ്ഞു തന്ന ഇമാമീങ്ങളെ തള്ളിയിട്ട് ബാഹ്യാര്ത്ഥം നോക്കി പ്രവർത്തിക്കാൻ നിന്നാൽ ചെന്നുപെടുന്നത് ജഹാലത്തിന്റെ പടുകുഴിയിലായിരിക്കും
☝☝☝☝☝☝

➿➿➿➿➿➿➿

നാട്ടിലെ പുത്തൻപ്രസ്ഥാനക്കാരുടെ ഒരു പുതിയ പ്രചാരണമാണ് യഥാർത്ഥത്തിൽ ശാഫിഈ മദ്ഹബ്അനുസരിച്ചും കൈ കെട്ടേണ്ടത് നെഞ്ചിന്മേലാണ് എന്നത്. അതിന് വേണ്ടി അവർ പല കളവുകളും കെട്ടിച്ചമച്ചതായി കാണാം.

നമ്മുടെ മദ്ഹബിന്റെ വീക്ഷണം തെളിവുകളിലൂടെ വിശദമായി ഒന്ന് കാണാം.
👇🏻👇🏻👇🏻👇🏻
ചോദ്യം:
ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ?

*ഉത്തരം*: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.

*ഇമാം റാഫിഈ(റ)* എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

 ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250).

ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.

ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102).

ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല.
മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).

*ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480).*

നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ആ കാര്യം മുൻപ് വിശദീകരിച്ചിട്ടുണ്ട്. 

നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി *ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്.*

 *അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്.*
 ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

*ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍) എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).*

അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.

_ഇനിയും കിതാബുകൾ കോട്ടി മാട്ടി പറഞ്ഞ്കൊണ്ട് അവർ വരും അതല്ലേ ജോലി._
_തത്കാലം ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. വിഷയസംബന്ധമായിസംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ ചർച്ച ചെയ്യാം_ _انشااللہ