ഇ.കെ ഹസൻ മുസ്ലിയാർ(ന.മ): ബിദഈ പ്രസ്ഥാനങ്ങളുടെ അന്തകൻ
വരക്കല്‍ മുല്ലകോയ തങ്ങളുടെ പിതാമഹന്‍ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ കൂടെ ഒരു സേവകനായി കേരളത്തിലെത്തിയ പണ്ഡിതനായിരുന്നു മുഹമ്മദ് കോയ മുസ്ലിയാര്‍. കോഴികോട് സയ്യിദ് അവര്കള്‍ പ്രവര്ത്തനം കേന്ദ്രീകരിച്ച സ്ഥലം പുതിയ അങ്ങാടിയായി മാറി. അങ്ങിനെ അവിടെ പുതിയങ്ങാടി എന്നായി അറിയപെട്ടു. കേരളത്തില്‍ നിന്ന് വിവാഹം ചെയ്തു ഇവിടെ തന്നെ താമസമാക്കിയ തങ്ങളുടെ കൂടെ മുഹമ്മദ് കോയ എന്നവരും താമസിച്ചു പുതിയങ്ങാടി സെയ്യിതന്മാര്‍ ആ മഹാ പണ്ഡിതനെ വളരെയേറെ ആദരിച്ചു. അന്ത്യവിശ്രമത്തിനായി അവരുടെ മഖ്‌ബറകള്‍ക്ക് മദ്ധ്യേ സ്ഥലവും നല്കി. അദ്ദേഹം പുതിയങ്ങാടി സാദാത്തുകള്‍ക്കിടയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
യമനിൽ വേരുകളുള്ള മുഹമ്മദ് കോയ മുസ്ലിയാരുടെ പുത്രനായ അബൂബക്കര്‍ എന്ന പണ്ഡിതവര്യന്റെ മകനായിരുന്നു എഴുത്തച്ചന്‍ കണ്ടി വീട്ടില്‍ കോയട്ടി മുസ്ലിയാര്‍ . പ്രമുഖ പന്ധിതനും സൂഫി വര്യനുമായിരുന്ന കോയക്കുട്ടി മുസ്‌ല്യാരുടേയും ഫാത്തിമ ബീവിയുടേയും ആറാമത്തെ മകനായി ഇ.കെ ഹസ്സൻ മുസ്‌ലിയാർ 1926-ല്‍ കോഴിക്കോട് പറമ്പിൽകടവിൽ ഭൂജാതനായി. ഇ കെ അബൂബക്ക൪ മുസ്ലിയാ൪, ഇ.കെ ഉമർ മുസ്‌ലിയാർ, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ് മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ അബ്ദുള്ള മുസ്‌ലിയാർ എന്നിവർ സഹോദരന്മാരും ആമിന ആയിഷ എന്നിവർ സഹോദരിമാരുമാണ്.
പ്രാഥമിക പഠനം പിതാവില്‍ നിന്ന് കരസ്ഥമാക്കിയ ശേഷം ചെറുമുക്ക്, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്, മങ്ങാട്ട് എന്നിവിടങ്ങളില്‍ ഓതിപ്പഠിച്ചു. ജേഷ്‌ഠസഹോദര൯ മ൪ഹൂം ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇടപ്പള്ളി അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪ തുടങ്ങിയവര്‍ ഗുരുനാഥന്മാരായിരുന്നു വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന് ഉപരിപഠനത്തിനു ശേഷം കോഴിക്കോട് ജില്ലയിലെ ഇയ്യാട്, ഉരുളിക്കുന്ന്, മലപ്പുറം ജില്ലയിലെ പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോല എന്നിവിടങ്ങളിലും പാലക്കാട് ജന്നത്തുല്‍ ഉലൂം, കാസ൪ക്കോട് മാലികുദ്ദീനാ൪ എന്നിവിടങ്ങളിലും സേവനം ചെയ്തു. ജന്നത്തുല്‍ ഉലൂമിന്റെയും കാസ൪ക്കോട് ദീനാരിയ്യ അറബിക് കോളജിന്റെയും സ്ഥാപകനുമായിരുന്നു
സുന്നീ കൈരളിയുടെ ഗര്ജ്ജിക്കുന്ന സിംഹമായിരുന്ന ആ ആദര്‍ശ തേരാളി നിരുപമമായ സമര്‍ത്ഥന പാടവം കൊണ്ട് ബിദഈ കേന്ദ്രങ്ങളില്‍ ഇടിനാഥം സൃഷ്ടിച്ച മഹാ പണ്ഡിതവര്യരായിരുന്നു മര്‍ഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ. പണ്ഡിതര്‍ക്കുണ്ടായിരിക്കേണ്ട ധീരതയും സത്യസന്ധതയും ആത്മാര്‍ഥതയും പുറമെ ത്യാഗ സന്നതയും വിനയവും തുടങ്ങി സല്ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു പ്രതിഭയായിരുന്നു, താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ അത് ആരുടെ മുമ്പിലും ഒറക്കെ പറയുവാനുള്ള ധൈര്യവും എടുത്തു പറയേണ്ടതാണ് കാര്യങ്ങള്‍ പറയുമ്പോല്‍ വിമര്ശകര്‍ എന്ത് വിചാരിക്കും എന്നതിനെ കുറിച്ച് അദ്ധേഹം ഭയപെടാറുണ്ടായിരുന്നില്ല.
ഒരിക്കല്‍ പാലക്കാട് ജന്നതുല്‍ ഉലൂം അറബിക് കോളേജില്‍ സേവനം ചെയ്തിരുന്ന സമയത്ത് പ്രിന്‍സിപ്പാളെ അന്വേഷിച്ചു ഒരാള്‍ വന്നു. സബ്കിലയിരുന്നതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞു. സബ്ക് കഴിഞ്ഞിറങ്ങിയപ്പോഴാണ് തന്നെ കാത്തിരിക്കുന്നത് മുതലമട ശൈഖുന ആണെന്നറിഞ്ഞത്. യ്ഖീനാകുന്നത് വരെ നിസ്കരിച്ചാല്‍ മതിയെന്ന് പറഞ്ഞു കുറെ പേരുടെ ഈമാന്‍ തെറ്റിച്ചയാളാണ് ഈ കള്ളശൈഖ്. അയാളുടെ ദുര്ബോധനങ്ങള്‍ക്കെതിരെ അനേകം വേദികളില്‍ തന്‍ രോഷത്തോടെ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസാരിച്ചു ഒത്തു തീര്പ്പാക്കാന്‍ വന്നതാണ്. മുതലമാടക്കരനാണ് എന്നറിയേണ്ട താമസം ശൈഖുന ഒരലര്‍ച്ചയായിരുന്നു; “നീ അള്ളാഹുവിന്റെ ശത്രുവാണ് , നീ കാരണം ഇവിടെ അദാബിറങ്ങും, പൊയ്ക്കോ !” അതായിരുന്നു ശൈഖുനാ ഇ.കെ ഹസന്‍ മുസ്ലിയാര്‍
വഹാബികളുടെ കണ്ണിലെ കരടായിരുന്ന പറവണ്ണമൊയ്തീ൯ കുട്ടി മുസ്ലിയാരുടെയും പതി അബ്ദുല്‍ ഖാദി൪ മുസ്ലിയാരുടെയും പി൯ഗാമിയായിട്ടാണ് ഹസ൯ മുസ്ലിയാ൪ സേവന രംഗത്തെത്തുന്നത്. പ്രഗല്ഭാനായ പണ്ഡിത൯, നിസ്വാ൪ഥനായ പ്രവ൪ത്തക൯, നിലവാരമുള്ള പ്രസംഗക൯, ഫലം ചെയ്യുന്ന ഉപദേശക൯, മാതൃകാപുരുഷ൯, വാത്സല്യനിധിയായ ഉസ്താദ്, കഴിവുറ്റ എഴുത്തുകാര൯……. എല്ലാമായിരുന്നു ഹസ൯ മുസ്ലിയാ൪. അസ്ത്രം കണക്കെയുള്ള വെല്ലുവിളി എതിരാളികള്‍ പലപ്പോഴും അദ്ദേഹത്തിന്‍റെ മുന്നില്‍ സ്തംഭിച്ചു പോയിട്ടുണ്ട്. കൊടിയത്തൂരും വാഴക്കാട്ടും ചെറുവാടി മണല്പുതറത്തും ചേകന്നൂ൪ മൌലവിയുമായി സംവാദത്തില്‍ എ൪പ്പെട്ടു. നിസ്കാരം മൂന്നു വക്താണെന്നു സമ൪ത്ഥിക്കാ൯ ചേകന്നൂ൪ കണ്ടെത്തിയ തെളിവ് തന്നെയായിരുന്നു ഹസ൯ മുസ്ലിയാ൪ക്കും ആധാരം. ഈ സംവാദങ്ങള്‍ക്ക് ശേഷം ഹസ൯ മുസ്ലിയാരുടെ മരണം വരെ ചേകന്നൂ൪ സംവാദ രംഗത്ത് പ്രത്യക്ഷപ്പെട്ടില്ല. മത വിഷയത്തില്‍ ആരുടെയെങ്കിലും പ്രശംസയോ ആക്ഷേപമോ മുഖവിലക്കെടുത്തില്ല. കാര്യങ്ങള്‍ ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറഞ്ഞു.
സുന്നത് ജമാഅത്തിന്റെ ആദര്ശത്തിനെതിരെ മുരടനക്കുന്നത് എത്ര വലിയ കൊലകൊമ്പനായാലും ഇത്തിരിയും ഭീതിയില്ലാതെ ആഞ്ഞടിക്കുന്ന പ്രകൃതം. ’നിങ്ങളുടെ കയ്യില്‍ ആയിരം ചോദ്യമുണ്ടെങ്കില്‍ എന്റെ കയ്യില്‍ ആയിരം ഉത്തരമുണ്ട്.’ ആ പറഞ്ഞതില്‍ ലവലേശം പതിരുണ്ടായിരുന്നില്ല. അചഞ്ചലമായ വിശ്വാസവും അതിശയിപ്പിക്കുന്ന ഓര്‍മ്മശക്തിയും ദൃഢമായ ഇഖ്ലാസും അപാരമായ അര്‍പ്പണ ബോധവും ശൈഖുനായെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കി.
ബിദ്അത്തിനോടു അല്പവും മമത കാട്ടാന്‍ ശൈഖുനാ തയ്യാറായില്ല. ഒഴിവുകിട്ടുമ്പോഴെല്ലാം ബിദ്ഇകളെ നേരിടാന്‍ ശിഷ്യര്‍ക്ക് പ്രത്യേക പരിശീലനം നല്കാനും ശൈഖുന മറന്നില്ല. ഒരു ദിവസം പോലും ദര്സ് മുടങ്ങാതിരിക്കാന്‍ ശൈഖുന അതി സാഹസം കാണിക്കാറുണ്ടായിരുന്നു. എത്ര പ്രയാസപ്പെട്ടും കിട്ടുന്ന വണ്ടി കയറി എത്ര ദൂരദേശത്താണെങ്കിലും സുബ്ഹി ആകുമ്പോഴെക്ക് പള്ളിയില്‍ തിരിച്ചെത്തും. പലപ്പോഴും ചരക്ക് ലോറിയിലോ കാളവണ്ടിയിലോ കയറിയും കിലോമീറ്ററുകളോളം നടന്നുമൊക്കെയാണ് ആ വരവ്.
കേരളത്തിന്‍റെ പണ്ഡിത തേജസായിരുന്ന ശൈഖുനാ ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ രോഗശയ്യയില്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി: തന്‍റെ ജീവിതത്തേയും വിശ്വാസത്തേയും അവമതിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ‘നിങ്ങള്‍ മുസ്ലിം ആകണം കാഫിറായി മരിക്കരുത്’ എന്ന സന്ദേശം എഴുതി മുജാഹിദു നേതാവായിരുന്ന ഉമര്‍ മൌലവി കൊടുത്തുവിട്ട കത്തായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് മുമ്പില്‍ ആ ശൈഖനായുടെ കറാമത്തായി പുലര്‍ന്നത് കത്തയച്ച മുജാഹിദ് മൗലവിയുടെ മകന്‍ ബഷീര്‍ മാസ്റ്റര്‍ കാഫിറായി സ്വാമിയായി മാറിയ ദുരവസ്ഥയാണ് അദ്ദേഹത്തിന്റെ മകന് മാത്രമല്ല ആ മൗലവിയുടെ പ്രസ്ഥാനത്തിനും ഇന്ന് അതേ അവസ്ഥയാണ്. മറ്റുള്ളവരെ മുശിരിക്കും കാഫിറുമാക്കി നടന്നവര്‍ ഇന്ന് പരസ്പരം മുശിരിക്കും കാഫിറുമാക്കി പരസ്പരം പോരടിക്കുന്ന കാഴ്ച
പഴയകാല സുന്നീ പ്രസിദ്ധീകരണമായിരുന്ന സുബുലുസ്സലാം, അല്ജലാല്‍, സുന്നി ടൈംസ്, സുന്നി വോയ്സ് എന്നിവയിലൂടെ പഠനാ൪ഹമായ ലേഖനങ്ങളെഴുതി. അല്‍ ജലാലിന്റെ പത്രാധിപരായിരുന്നു ഹസ൯ മുസ്ലിയാ൪. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ വിവാദമുയ൪ത്തി. ‘സുന്നികളുടെ വലിയ പെരുന്നാള്‍’ ‘നിസ്കാരം സുന്നികള്ക്ക് മാത്രം’ എന്നിവ അവയില്‍ ചിലതാണ്. മൌദൂദി വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടെഴുതിയ വ്യാജദൂത൯, വിവാദമായ വെള്ളിയഞ്ചേരി ഖുതുബ കേസിനോടനുബന്ധിച്ച് ഖുതുബ പരിഭാഷ പാടില്ലെന്ന ഹസ൯ മുസ്ലിയാരുടെ സമ൪ഥനവും പരിഭാഷ ആവാം എന്ന എടവണ്ണ എ അലവി മൌലവിയുടെ വാദവും ഖുതുബ ഇതര ഭാഷകളില്‍ ഓതുന്നതിന് തെളിവില്ലാത്തതിനാല്‍ അറബിയില്‍ തന്നെ ആകണമെന്ന പെരിന്തല്മണ്ണ മുന്സിഫിന്റെ വിധിയും അടങ്ങിയ തഹ് രീമുത്ത൪ജമാ, ഖുതുബ പരിഭാഷ ഹറാമാണെന്ന് സമ൪ഥിക്കുന്ന പഞ്ച ലകഷ്യങ്ങള്‍ തുടങ്ങി അരഡസ൯ പ്രസിദ്ദീകരണങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. 1982ആഗസ്റ്റ് 14ന് (ശവ്വാല്‍ 25) ആയിരുന്നു ആ പണ്ഡിത തേജസ് ഇഹലോകത്തോട് വിടപറഞ്ഞത്, പറമ്പില്‍ കടവ് ജുമാമസ്ജിദ് അങ്കണത്തിലാണ് ഖബ൪.
അല്ലാഹു മഹാനവർകളുടെ ഖബറിടം സ്വർഗപൂങ്കാവനമാക്കി അനുഗ്രഹിക്കട്ടെ ആമീൻ
Post a Comment