✒️ളിയാഉദ്ദീൻ ഫൈസി മേൽമുറി എഴുതുന്നു...
അല്ലാഹുവിൻ്റെ ആസ്തിക്യം, ഏകത്വം, മറ്റു വിശേഷണങ്ങൾ, വഹ് യ്, രിസാലത് തുടങ്ങിയ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഇസ്ലാമിക നിയമങ്ങൾ വിലയിരുത്തേണ്ടത്. ഈ അടിസ്ഥാനങ്ങൾ മുസ്ലിം യുവതയെയും പുതുതലമുറയെയും ബോധ്യപ്പെടുത്താനാണ് ഞാനടക്കം പ്രബോധകർ പ്രഥമമായി ശ്രമിക്കേണ്ടത്. പിന്നെ ഓരോ നിയമങ്ങളിലും വെവ്വേറെ സംശയമുണ്ടാകില്ല. അതിൽ നിന്നകന്നാൽ സംശയം തീരുകയുമില്ല. മാത്രമല്ല, ഇസ്ലാമെന്ന സമ്പൂർണ ജീവിത വ്യവസ്ഥിതി പൂർണമായി പഠിക്കുമ്പോഴാണ് ഓരോ നിയമങ്ങളുടെയും യുക്തിയും ശാസ്ത്രീയതയും സുവ്യക്തമാകുക. കാരണം നിയമങ്ങൾ പരസ്പര പൂരകങ്ങളാണ്. സ്ത്രീയുടെ അനന്തരാവകാശം ചർച്ച ചെയ്യണമെങ്കിൽ ഇസ്ലാമിൽ സ്ത്രീയുടെ ബാധ്യത മനസ്സിലാക്കേണ്ടതുണ്ട്. യുദ്ധം ചർച്ച ചെയ്യുമ്പോൾ പ്രബോധന രീതി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിൻ്റെ സമ്പൂർണത അടിസ്ഥാനമാക്കാതെ ഏതെങ്കിലും ഒരു നിയമത്തിൻ്റെ ഒരു ഭാഗം മാത്രം കീറി മുറിച്ച ചർച്ച പലപ്പോഴും സംശയ ദൂരീകരണത്തിന് പര്യാപ്തമല്ല. കാരണം വ്യക്തമാക്കപ്പെടാത്ത തഅബ്ബുദിയ്യായ നിയമങ്ങളും ദീനിലുണ്ടെന്ന് ഇമാമുമാർ വ്യക്തമാക്കിയതാണല്ലോ. എല്ലാ നിയമങ്ങളുടെയും യുക്തി കണ്ടെത്താൻ കഴിയണമെന്ന് നിർബന്ധമില്ല.
Post a Comment