ലൗജിഹാദും ദുരൂഹതകളും..പിറകിൽ സംഘപരിവാരങ്ങളോ ക്രിസ്ത്യൻ സലഫി പുരോഹിതരോ ..?


കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ കണക്കെടുത്താൽ പ്രേമ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മതം മാറ്റം നടന്നത് ഹിന്ദു മത്തിലേക്കും അതിന് വേണ്ട എല്ലാ സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്നത് സംഘപരിവാരങ്ങളുമാണ് എന്ന സത്യം മറന്നു കൊണ്ടോ മറച്ചു വച്ച് കൊണ്ടോ മതം മാറ്റാനും മതപ്രചാരണം നടത്താനും പ്രത്യേകമായി ഒരു സംഘത്തെ തന്നെ നിയോഗിക്കുന്ന ചില ക്രിസ്തീയ പുരോഹിതന്മാരുടെ പിന്തുണയോടെ ലോകത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തിൽ നമ്മുടെ രാജ്യത്ത് നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും മാത്രം നിരവധി ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റി ഐസിസ് ഭീകരരുടെ ചാവേറുകളാകാൻ സിറിയയിലേക്കും മറ്റും  നാട് കടത്തിയെന്നും അതിന് വേണ്ടി ആസൂത്രിതമായ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നു എന്നുമുള്ള വർഗീയ വാദികളുടെ പ്രചാരണം ഏറ്റെടുക്കുന്നവർ ഐസിസ് എന്താണെന്നും അവരുടെ ലക്ഷ്യം എന്താണെന്നും ആരൊക്കെയാണ് അവരുടെ പിറകിലെന്നുള്ളതും അറിയാനും പഠിക്കാനുമുള്ള മനസ്സെങ്കിലും കാണിക്കുക.

ഇസ്‌ലാമിക്_സ്റ്റേറ്റ് എന്ന_ഐസിസ്:-
അമേരിക്കൻ അധിനിവേശ ശക്തികൾ സദ്ദാമും രാസായുധവും എന്ന കാരണങ്ങൾ ഉണ്ടാക്കി ഇറാഖിക്കിലെ സാധാരണക്കാർക്കെതിരെ തുടർച്ചയായി ബോംബുകൾ വർഷിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം അലയടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പേര് നാം ആദ്യം കേൾക്കുന്നത്, അതിന് ശേഷം അമേരിക്കൻ സൈനികരുടെ അക്രമങ്ങളും അധിനിവേശവും ആരും ചർച്ച ചെയ്യപ്പെടാതാവുകയും ഐസിസ് നടത്തുന്ന ക്രൂരതകളെ പറ്റിയുമായി ചർച്ചകൾ.

കേരളത്തിൽ നിന്നും മതം മാറ്റി ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ റിക്രൂട്ട് ചെയ്‌തു ചാവേറാകാൻ കൊണ്ട് പോകുന്നതിൻറെ പിറകിലുള്ള ഐസിസ് എന്ന ഭീകരരെ പറ്റി ലോകം അറിയാനും ചർച്ച ചെയ്യാനും തുടങ്ങിക്കൊണ്ടിരിക്കുന്ന ആ സമയം തന്നെയായിരുന്നു  ഇറാഖിലെ തിക്രിത്തില്‍ മലയാളികളായ 46 നേഴ്‌സുമാരെ അവർ തടവിലാക്കുന്നത്, അതിൽ ഭൂരിപക്ഷവും മേൽ പറഞ്ഞ മത വിഭാഗത്തിൻറെതാണെങ്കിലും അവരെ ചാവേറായി ഉപയോഗിക്കാനോ കൊല്ലാനോ ശ്രമിക്കാതെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മോചിപ്പിക്കുന്നതാണ് നാം കണ്ടത്, ശേഷം  അതെ ഭീകരരുടെ തടവിൽ കഴിഞ്ഞിരുന്ന ഫാദര്‍ ടോം ഉഴുന്നാല്‍ എന്ന ക്രിസ്‌തീയ പുരോഹിതനും ഒരു ബുദ്ധിമുട്ടുമില്ലാതെ മോചിപ്പിക്കപ്പെട്ടു എന്ന് മാത്രമല്ല കോഴിക്കോട്‌ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ "ഐ.എസിനെക്കുറിച്ച്‌ മോശമായി പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്‌, പക്ഷെ മോശമായി പറയാന്‍ ഒന്നുമില്ല. അത്‌ പേടിച്ചിട്ടോ ഏതെങ്കിലും സിന്‍ഡ്രോം ഉള്ളതിനാലോ അല്ലെന്നും" ഫാദര്‍ ടോം ഉഴുന്നാല്‍ പ്രസംഗിക്കുകയും കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെയാണ് യാത്ര പോയത് എന്ന വാർത്തകൾ വന്നു കൊണ്ടിരിക്കെ ഇനിയും അവിടേക്ക് യാത്ര ചെയ്യാൻ ഞാൻ തയ്യാറാണ് എന്ന് ആത്മ വിശ്വാസത്തോടെ ഫാദറിന് പറയാനുള്ള പ്രചോദനം എന്താണെന്നുള്ളതും ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്.

ഇറാഖിൽ നിന്നും സിറിയ വഴി അമേരിക്കൻ അധിനിവേശ ശക്തികളോടൊപ്പം ചില അറേബ്യൻ രാജ്യങ്ങളിലേക്കും വളർന്ന ഐസിസ് ഭീകരർ ഇതര മതത്തിനെതിരെ യുദ്ദം ചെയ്യുന്നവരാണെന്നാണ്  പറയപ്പെടുന്നതെങ്കിലും ഇതര മതസ്ഥരായ ആളുകളെ സംരക്ഷിക്കുകയും ഒരുപോറൽ പോലുമേൽക്കാതെ മോചിപ്പിക്കുകയും ചെയ്യാൻ പ്രത്യേകം ശ്രദ്ദിക്കുകയും ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ അധിനിവേശ സൈനികർക്കെതിരെയോ ഫലസ്തീനിൽ ഇസ്രാഈൽ നടത്തുന്ന അധിനിവേശത്തിനെതിരെയോ ചെറുതായെങ്കിലും പ്രതിരോധം തീർക്കാത്ത ഐസിസ് ഭീകരർ ഇറാഖിൽ അധിനിവേശ സൈനികർക്കെതിരെ പോരാടിയിരുന്ന സദ്ദാം അനുകൂല സൈനികർക്കും പോരാളികൾക്കുമെതിരെ ശക്തമായ ആക്രമണവും കൂട്ടക്കുരുതിയും നടത്തുകയും അവിടെയുള്ള പാരമ്പര്യ സുന്നീ സൂഫീ മുസ്‌ലിംകളുടെ ആരാധനാലയങ്ങളും ദർഗകളും മഖ്ബറകളും തകർക്കുകയും അവരുടെ നേതാക്കളെയും പണ്ഡിതന്മാരെയും അതി ക്രൂരമായി കൊല്ലുകയും ചെയ്യുന്ന പ്രവർത്തികൾക്ക് ഒരു വിശ്രമവും നൽകിയിരുന്നില്ല എന്നതിൽ നിന്നാണ് എന്താണ് ഐസിസ് എന്ന ചോദ്യവും എങ്ങിനെയാണ് ആളുകൾ അവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതെന്നും ആരാണ് അതിൻറെ പിന്നിലെന്ന ചോദ്യവും ഉയരുന്നത്.

ഐസിസിൻറെ പിന്നിൽ_ആര്..?
ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഓട്ടോമൻ ഖിലാഫത്തിൻറെ തകർച്ചയും ബ്രിട്ടീഷ് അധിനിവേശവും ശേഷം നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങളിലൂടെ ആരാണ് ഐസിസിന്റെ പിറകിൽ എന്നതിനുള്ള ഉത്തരം നമുക്ക് കണ്ടെത്താൻ പറ്റും.  

ഇന്ത്യയടക്കം ലോകം മൊത്തം കോളനികൾ സ്ഥാപിച്ചു തങ്ങളുടെ കീഴിലാക്കാൻ ശ്രമിച്ച ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക് അറേബ്യൻ രാജ്യങ്ങളിലേക്കുള്ള അധിനിവേശത്തിന് ശക്തമായ ഭീഷണിയായി നിന്നിരുന്ന ഒരു ഭരണമായിരുന്നു തുർക്കി കേന്ദ്രമായുള്ള ഓട്ടോമൻ ഖിലാഫത്ത്, മുമ്പ് നടന്ന കുരിശ് യുദ്ധത്തിൻറെ അനുഭവങ്ങൾ മുന്നിലുള്ളത് കൊണ്ട് തന്നെ ഓട്ടോമൻ ഖിലാഫത്തിൻറെ തകർച്ചക്ക് വേണ്ടി എന്ത് വഴികളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിനെ പറ്റി ശരിയായി പഠനം നടത്തിയ ക്രിസ്‌തീയ പ്രചാരകരെ തീവ്ര മുസ്ലിം വക്താക്കളായി അവതരിപ്പിക്കുകയും മുസ്ലിം വിഭാഗത്തിനിടയിൽ തങ്ങൾക്ക് സ്വാധീനിക്കാൻ പറ്റുന്നവരെ സ്വാധീനിച്ച് അവരുടെ ഇടയിൽ ഭിന്നിപ്പുകളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെണ്ണും പണവുമടക്കം, എല്ലാ സഹായങ്ങളും നൽകി സ്വാധീനിച്ച ശക്തനായ ഒരു നേതാവായിരുന്നു ഇബിൻ അബ്ദുൽ വഹാബ്.

ബ്രിട്ടീഷ് പിന്തുണയോടെ ഇബിൻ അബ്ദുൽ വഹാബിൻറെ കീഴിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പരിവേഷം നൽകി ഉണ്ടാക്കിയെടുത്ത വഹാബികളെ സൂഫീ സുന്നീ വിഭാഗങ്ങൾക്ക് പകരമായി പല ക്രിസ്‌തീയ ചരിത്ര പുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലും ഇസ്‌ലാമിൻറെ യദാർത്ഥ വക്താക്കളായി വിവേശിപ്പിക്കുന്നത് കാണാം, വഹാബി സൈനികരെ മീഡിയകളുടെ സഹായത്തോടെ മുസ്ലിം വക്താക്കളായും പോരാളികളായും വിശേഷിപ്പിക്കുകയും അവരെ ഉപയോഗിച്ച് ഓട്ടോമൻ അഥവാ ഉസ്‌മാനിയ ഖിലാഫത്തിനെ തകർക്കാൻ ബ്രീട്ടീഷ്‌കാരും, അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റ് യൂനിയനെതിരെ അമേരിക്കയും ഉപയോഗിച്ച അതെ മാതൃകകൾ തന്നെയാണ് ഇന്നും അറേബ്യൻ രാജ്യങ്ങളിൽ അധിനിവേശം നടത്താനുള്ള കാരണങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും.

ഓട്ടോമൻ ഖിലാഫത്തിൻറെ തകർച്ചക്ക് ശേഷം വഹാബീ സൈനികരുടെ സഹകരണത്തോടെ സഊദി എന്ന രാഷ്ട്രം വന്നപ്പോൾ ഹിജാസ് എന്ന് ചരിത്രത്തിൽ അറിയപ്പെട്ട ഇപ്പോഴത്തെ സഊദിയുടെ തെരുവീഥികളിൽ ലക്ഷക്കണക്കിന് പാരമ്പര്യ സുന്നീ സൂഫീ മുസ്ലിം മത വിശ്വാസികളെ വഹാബി സൈനികർ കൊന്നു തള്ളുകയും നിരവധി മഖ്ബറകളും പുണ്യ കേന്ദ്രങ്ങളും തച്ച് തകർക്കപ്പെട്ടതും ഒരു നൂറ്റാണ്ട് തികയുന്ന ചരിത്രത്തിൽ കാണാം, ആ ചരിത്രങ്ങൾ സലഫികൾ തന്നെ അഭിമാനത്തോടെ പറയുന്ന പുസ്തകങ്ങൾ മലയാളത്തിൽ പോലും ലഭ്യവുമാണ്. 

അതെ മാതൃകയിൽ ഇപ്പോൾ സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന സലഫി ഭീകരർ ക്രിസ്തീയ ജൂത പുരോഹിതരെയോ വിശ്വാസികളെയോ ഉപദ്രവിക്കില്ല എന്ന ഉറപ്പ്  കൊണ്ടായിരിക്കാം ഐസിസ് ഭീകരരിൽ നിന്നും ഒരിക്കലും തനിക്കൊരു ഭീഷണിയും നേരിട്ടില്ല എന്നും, ഒരിക്കൽ പോലും കൊല്ലപ്പെടുമെന്ന് ഭയന്നിട്ടില്ല എന്നും അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഫാദറിനെ പറയാൻ പ്രേരിപ്പിച്ചതെങ്കിൽ ഐസിസ് ഭീകരരുടെ മുന്നിൽ ഏതെങ്കിലും ഒരു സുന്നീ സൂഫീ പണ്ഡിതൻ വന്നു പെട്ടാൽ എന്തായിരിക്കും സംഭവിക്കുക എന്നത് ഇന്നലെ വരെയുള്ള നൂറ്റാണ്ടുകൾക്കിടയിലെ സഊദി മുതൽ സിറിയ വരെയുള്ള സലഫീ-വഹാബി ഭീകരരുടെ ചരിത്രം മാത്രം എടുത്ത് പരിശോധിച്ചാൽ മതി.

ഐസിസ്_റിക്രൂട്ട്മെൻറ് പിറകിൽ_ആര്..?
ഇന്ത്യയിൽ ഇസ്‌ലാം മതം പ്രചരിച്ചതും ഇസ്‌ലാമിലേക്ക് ആളുകൾ ആകർശിക്കപ്പെട്ടതും സൂഫിസത്തിലൂടെയാണ്, ഇന്നും സൂഫീ പാരമ്പര്യമുള്ള മുസ്ലിംകളെയും അജ്‌മീർ ഉൾപ്പെടെയുള്ള അവരുടെ തീർത്ഥാടന കേന്ദ്രങ്ങളെയും ജാതി മത ഭാഷ വ്യതാസമില്ലാതെ ബഹുമാനിക്കുകയും ആദരിക്കുകയും അതിൽ ആകൃഷ്ടരായി പല സെലിബ്രറ്റികളടക്കം മതം മാറുകയും ചെയ്യുന്നുണ്ട്, അതിലൊന്നും ആർക്കും ഒരു തരത്തിലുള്ള പരാതിയുമില്ല, അതെ സമയം  വിദേശ ഫണ്ടുകൾ ലക്ഷ്യമാക്കി മത പ്രചാരണം എന്ന പേരിൽ കോമാളിത്തരങ്ങളുമായി പരസ്യമായി മതം മാറ്റ നാടക പരിപാടികൾ സംഘടിപ്പിക്കുകയും, ക്രിസ്‌തീയ ബ്രിട്ടീഷ് ശക്തികളുടെ താൽപര്യത്തിനനുസരിച്ച് വഹാബിസത്തെ മതത്തിൻറെ യഥാർത്ഥ വക്താക്കളാക്കി കാണിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചില വഹാബി സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്രിസ്‌തു മതത്തിൽ നിന്നും വഹാബിസം സ്വീകരിച്ച ബക്സൺ എന്ന ഈസയും, ബെസ്റ്റിൻ എന്ന യഹിയയും, അവരുടെ ഭാര്യമാരായ നിമിഷയെന്ന ഫാത്തിമയും മെറിൻ എന്ന മറിയവും മതം മാറിയതിനു ശേഷം എവിടെയും പോകാതെ ഇവിടെ തന്നെ ജീവിച്ചാലും അവരുടെ ഏറ്റവും വലിയ ശത്രു ഇവിടെയുള്ള പാരമ്പര്യ മുസ്ലിംകൾ തന്നെയായിരിക്കും.

അതിൻറെ വ്യക്തമായ ഒരു ഉദാഹരണമാണ് ക്രിസ്‌തു മതത്തിൽ നിന്നും വഹാബി വക്താവായി മാറി നിരന്തരം പാരമ്പര്യ മുസ്ലിംകളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു ജോർജ്ജിൻറെ മകനിലൂടെ കാണുന്നത്, ഒരിക്കൽ പോലും തൻറെ പഴയ മതത്തിൽ പെട്ടവർ നടത്തുന്ന ഇതേ പോലുള്ള നുണ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാതെ മതം മാറി വന്ന ഞാനാണ് ഏറ്റവും വലിയ മത പണ്ഡിതൻ എന്ന നിലയിൽ പാരമ്പര്യ മുസ്ലിംകളെ ആക്ഷേപിക്കുകയും ക്രിസ്തീയ താൽപര്യ പ്രകാരം സലഫിസത്തെ യഥാർത്ഥ മതത്തിൻറെ വക്താക്കളാകാനും പാരമ്പര്യ മുസ്ലിംകളെ ഇസ്‌ലാമിൽ നിന്നും പുറത്തതാക്കാനുമാണ് അയാൾ ശ്രമിക്കാറുള്ളത്, സലഫിസം ഏറ്റവും വലിയ ശത്രുക്കളായി കാണുന്ന പാരമ്പര്യ മുസ്ലിംകൾ ഇവിടെ തന്നെ ഉണ്ട് എന്നിരിക്കെ മതം മാറ്റി ഐസിസിലേക്ക് കൊണ്ട് പോയി എന്ന് പറയുന്ന നിമിഷ എന്ന ഫാത്തിമയും മെറിൻ എന്ന മറിയവും എങ്ങിനെയാണ് ഇതിലേക്ക് എത്തപ്പെട്ടത് എന്നതടക്കമുള്ള പല സംശയങ്ങൾക്കും ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു.

ഐസിസ് ഭീകരരിൽ നിന്നും മോചിപ്പിക്കപ്പെട്ട ഫാദർ ഇനിയും അവരുടെ നാട്ടിലേക്ക് പോകാൻ തയ്യാറാണെന്ന് പറയുകയും ക്രിസ്‌തീയ പാശ്ചാത്യ ശക്തികളുടെ സഹകാരികളായ വഹാബി പുരോഹിതരിലൂടെ ഇസ്‌ലാമിനെ പഠിച്ചതിനു ശേഷം യുദ്ദം തകർത്ത നാടുകളിലേക്ക് മത പരിവർത്തനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ക്രിസ്‌തീയ പ്രചാരകരുടെ പ്രവർത്തനങ്ങളും അവരുടെ ലക്ഷ്യങ്ങളും അറിയാൻ ശ്രമിക്കുന്നതിനോടൊപ്പം നിമിഷ ഉൾപ്പെടെയുള്ളവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു എന്ന് പറയുന്നതല്ലാതെ അവർ എങ്ങിനെ എപ്പോൾ കൊല്ലപ്പെട്ടു എന്ന  വ്യക്തമായ വിശദീകരണം ഇപ്പോഴും ലഭ്യമല്ലാതിരിക്കുകയും ഐസിസ് ഭീകരരിൽ നിന്നും ഒരിക്കലും തനിക്കൊരു ഭീഷണിയും നേരിട്ടിട്ടില്ല എന്ന് രക്ഷപ്പെട്ട ഫാദർ പറഞ്ഞതുമൊക്കെ ചേർത്ത് വായിക്കുമ്പോൾ ക്രിസ്തീയ മതത്തിൽ നിന്നും വഹാബിസം സ്വീകരിച്ചു ആടുമേക്കാൻ പോയ  ബക്സൺ എന്ന ഈസയും, ബെസ്റ്റിൻ എന്ന യഹിയയും, ഭാര്യ മെറിൻ എന്ന മറിയവും, എവിടെ പോയി എന്നതും അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന ചോദ്യവും കൂടുതൽ ശക്തമാകുന്നത്.

ഓട്ടോമൻ ഖിലാഫത്തിനെ തകർക്കാൻ ക്രിസ്‌തീയ പ്രചാരകർ വഹാബി പുരോഹിതരുടെ സഹായത്തോടെ ഇസ്‌ലാമിൻറെ പറ്റി പഠിച്ച് മുസ്ലിം സമുദായത്തിനിടയിൽ ഭിന്നിപ്പുകളുണ്ടാക്കി അതിലൂടെ തങ്ങളുടെ ലക്ഷ്യം കൈവരിച്ചത് പോലെ യുദ്ദം കാരണം തകർന്നു പോയ രാജ്യങ്ങളിൽ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നതും ആരോഗ്യ രംഗങ്ങളിലടക്കം മറ്റുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമായ മുസ്ലിം മത വിശ്വാസികളുടെ ഇടയിൽ മത പ്രചാരണവും മറ്റും നടത്താൻ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരുമായി ഈ പറയപ്പെട്ടവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെ പറ്റിയും ആടുമേക്കാൻ പോകുന്ന വഹാബി പ്രചാരകർക്ക് വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുന്നവർ ആരാണെന്നും വഹാബിസത്തെ കാണിച്ച് യദാർത്ഥ മുസ്ലിംകളെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഇവരുടെ പിറകിൽ ആരാണുള്ളത് എന്നതിനെ പറ്റിയും വ്യക്തമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

സ്വന്തമായി മതം മാറിയതിനു ശേഷം ഐസിസ് ഭീകരരുടെ താവളത്തിലേക്ക് ചാവേറായി പോകാൻ ചെറിയ പ്രായത്തിലെ മദ്രസകളിൽ മതത്തെ പറ്റി പഠിക്കുന്ന മുസ്ലിം സമുദായത്തിൽ തന്നെ ജനിച്ച കുട്ടികളെ കിട്ടാതെ നാല് ദിവസത്തെ പരിചയം വച്ച് നിമിഷയെ മതം മാറ്റി ഫാത്തിമയാക്കി ഐസിസിലേക്ക് കൊണ്ട് പോകാൻ മാത്രം എന്ത് വിശ്വാസമായിരിക്കും നിമിഷയെ സ്വാധീനിച്ചിട്ടുണ്ടാവുക അതോ രാജ്യത്തിൻറെ പല ഭാഗത്ത് നിന്നും ഐസിസിലേക്ക് ചേരാൻ പോയ മുസ്ലിം ഇതര മതത്തിൽ പെട്ട ആളുകളെ പോലെ പ്രലോഭനങ്ങളിൽ വീണതായിരിക്കുമോ എന്നതിനുള്ള ഉത്തരങ്ങൾ കണ്ടെത്തിയേ തീരൂ. 

മുസ്ലിം മതത്തിൽ നിന്നും ചുരുക്കം ചില തീവ്ര സലഫികളൊഴികെ ഉദ്ദേശിച്ചത് പോലെ ആളുകളെ കിട്ടാതെ വരുമ്പോൾ സ്വന്തം മതത്തിൽ നിന്നും തന്നെ പേരുകൾ മാറ്റി ആളെ തിരഞ്ഞെടുക്കുകയും അതിനോടൊപ്പം ഹിന്ദു മതത്തിൽ നിന്നും പെൺകുട്ടികളെ സ്നേഹിച്ചു തങ്ങളുടെ വരുതിയിലാക്കി മുസ്ലിം പേരുകളിലേക്ക് മതം മാറ്റി കൊണ്ട് പോകുന്നതോടെ തങ്ങളുടെ ലക്ഷ്യം നിറവേറുന്നതിനോടൊപ്പം ലൗ ജിഹാദ് എന്ന പേരിൽ ആരോപണങ്ങളുയർത്തി മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിൽ നിർത്താനും അന്ധമായ മുസ്ലിം വിരുദ്ധത വച്ച് പുലർത്തുന്ന സംഘപരിവാരങ്ങളുടെ സഹായഹത്തോടെ ശത്രുക്കളെ തമ്മിൽ തല്ലിച്ച് അതിനിടയിൽ നിന്നും ഇവിടെയും മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ പറ്റി ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്.