ഫലസ്തീനിൽ ഇപ്പോൾ സംഭവിക്കുന്നത് എന്താണ്? ഇസ്റാഈൽ അക്രമണം ലോക സമൂഹം അപലപിച്ചു.
റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച വിശുദ്ധ ഭൂമിയിൽ ഇസ്രായേൽ നടത്തിയ ആക്രമണം ലോകസമൂഹം ഒറ്റക്കെട്ടായി അപലപിച്ചു.
ഇസ്‌ലാമിനെ സംബന്ധിച്ച് ഏറ്റവും പരിശുദ്ധമായ മൂന്നാമത്തെ സ്ഥലമാണ് മസ്ജിദുൽ അഖ്സ. എന്നാൽ ഇന്ന് ഇസ്രായേൽ ആക്രമണത്തിന്റെ ഒരു കേന്ദ്രമാണ് മസ്ജിദുൽ അഖ്സാ പരിസരം
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രി തറാവീഹ് നിസ്കാരത്തിന് എഴുപതിനായിരം ആളുകൾ സംബന്ധിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിശാലമായ ആ കുന്നിനു മുകളിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിൽ പരം ആളുകൾക്ക് പരിക്കേറ്റു. രണ്ടു പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ 17 ഇസ്രായേൽ പോലീസുകാർക്ക് പരിക്കേറ്റതായി അവരും പറയുന്നു.
ഇസ്രായേലിന്റെ അധിനിവേശത്തിനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കലിനും എതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് രാത്രിയിൽ പോലീസ് പള്ളിക്കുനേരെ ആക്രമണം നടത്തിയത്.
ഞങ്ങൾ പ്രതിഷേധിച്ചില്ലെങ്കിൽ ഓരോ ഫലസ്തീനിയുടെ വീടും അവർ കൈയേറും പ്രതിഷേധക്കാരിൽ ഒരാളായ മുഹമ്മദ് ബഷാർ വാർത്താ ഏജൻസിയോട് പറഞ്ഞതാണിത്.
ശൈഖ് ജറാഹ്
കിഴക്കൻ ജറുസലേമിലെ ഫലസ്തീനികൾ താമസിക്കുന്ന പ്രദേശമാണ് ശൈഖ് ജറാഹ് 1967-ലെ യുദ്ധത്തിലാണ് ഇസ്രായേൽ ഈ പ്രദേശം അധിനിവേശപ്പെടുത്തിയത്.
1948 ലെ യുദ്ധത്തിൽ ജെറുസലേമിലെ തൽബിയയിൽ നിന്നും പുറത്താക്കപ്പെട്ട ഫലസ്തീനികളാണ് ഇവിടെ കഴിയുന്നവരിൽ ഏറെയും.
ബ്രിട്ടൻ, തുർക്കി, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളുടെ ഓഫീസും ഇവിടെയുണ്ട്.
ഇസ്രായേലി കോടതി ഇവിടെയുള്ള ഫലസ്തീനികളെ പുറത്താക്കാൻ ഉത്തരവിട്ടതാണ് നിലവിലെ സംഘർഷത്തിനു കാരണം.
ഇതിനെതിരെ ഫലസ്തീനി യുവാക്കൾ പ്രതിഷേധിച്ചതാണ് അൽ അഖ്സയിലെ ആക്രമണത്തിന് ഇടയാക്കിയത്
Post a Comment