മുസ്ലിം സൗഹൃദ വേദിയിലെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാൾ പ്രഖ്യാപനം വീണ്ടും വിവാദത്തിലേക്ക്.. വ്യാഴാഴ്ചയും ബുധനാഴ്ചയും പെരുന്നാൾ ..


പെരുന്നാൾ ബുധനാഴ്ചയെന്ന് ഹിജ്റ കമ്മിറ്റി, വ്യാഴാഴ്ചയെന്ന് കെ.എൻ.എം..


മുസ്‌ലിം സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദത്തിന് തിരിച്ചടിയായി കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടനകളുടെ പെരുന്നാൾ പ്രഖ്യാപനം പാണക്കാട് ഹൈദരലി തങ്ങൾ അധ്യക്ഷനായുള്ള മുസ്ലിം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം സംഘടനകളെല്ലാം ഒരുമിച്ചു നോമ്പും പെരുന്നാളും ഉറപ്പിക്കാൻ ആയിരുന്നു പതിവ് സൗഹൃദവേദിയുടെ ധാരണ വീണ്ടും ലംഘിച്ചാണ് മുജാഹിദ് സംഘടനകൾ പെരുന്നാൾ പ്രഖ്യാപിച്ചത്.
 
കെ.എൻ.എം മർകസുദ്ദഅ്‌വ വിഭാഗം പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് ഞായറാഴ്ച തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ കെ.എൻ.എം സി.ടി ടവർ വിഭാഗത്തിന് കീഴിലുള്ള കമ്മിറ്റി ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്.
അതേസമയം ഈദുൽഫിത്തർ ബുധനാഴ്ച ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷവും ധാരണ ലംഘിച്ച് പ്രഖ്യാപനം നടത്തി വിഭാഗീയതയ്ക്ക് ആക്കം കൂട്ടാൻ മുജാഹിദ് സംഘടനകൾ ശ്രമിച്ചിരുന്നു. സംഘടനകൾക്കിടയിൽ വിവിധ മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോൾ സൗഹൃദവേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു.
 പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാർമികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയശേഷം ഒരുമിച്ചായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. 

 ഭിന്നാഭിപ്രായങ്ങൾ ഉള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചു നിർത്തുന്ന ഏക പ്ലാറ്റ്ഫോമായ മുസ്‌ലിം സൗഹൃദവേദിയെയാണ് മുജാഹിദ് സംഘടനകൾ ചേർന്ന് ദുർബലപ്പെടുത്തിയിരിക്കുന്നത്.