ഇങ്ങനെ പോയാൽ ലക്ഷങ്ങൾ മരിക്കും, ഭീകരവൽക്കരണവും ഭയപ്പെടുത്തലും ഒഴിവാക്കണം - എം.ടി അബൂബക്കർ ദാരിമി
ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചവനെ നാട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും ഉറ്റവരും ഉടയവരും ഗവൺമെന്റും ഡോക്ടർമാരും നഴ്‌സുകളും എന്തിനേറെ ഭാര്യ/ഭർത്താവ് ഉൾപ്പെടെ സ്വന്തം മക്കൾ പോലും ഒറ്റപ്പെടുത്തുകയും ഹോസ്പിറ്റലിൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്താൽ മുപ്പതല്ല മുന്നൂറു ലക്ഷവും മരിക്കും.
ആക്‌സിഡന്റിൽ നിത്യ അബോധാവസ്ഥയിലായ ഒരാളെ അവസാനം ആഴ്ചകൾക്കു ശേഷം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ദിവസങ്ങൾക്കു ശേഷം അയാൾ മരിച്ചു. മരണാനന്തരം കോവിഡ് ടെസ്റ്റ് പോസിറ്റീവ്. അയാളും ഔദ്യോഗിക കണക്കിൽ കൊവിഡ് ബാധിച്ചു മരിച്ചയാൾ!! ഇങ്ങനത്തെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
കൊവിഡ് ഇത്രയും ഭീകരമായിട്ടുമെന്തേ ധാരാളം വലിയ അസുഖങ്ങളുള്ള ബഹു. ഉമ്മൻ ചാണ്ടിയും പിണറായിയുമൊക്കെ വളരെ പെട്ടെന്ന് സുഖം പ്രാപിച്ചത്? ഉത്തരം ലളിതം. അവർ രോഗ ബാധിതരായി. പക്ഷേ ഒറ്റപ്പെട്ടില്ല. ഒറ്റപ്പെടുത്തിയില്ല. അതുകൊണ്ട് അവരുടെ മനസ്സ് മരിച്ചില്ല. അതിനാൽ ശരീരവും മരിച്ചില്ല. രോഗ പ്രതിരോധത്തിന്റെ ഒന്നാംപടി മാനസിക സ്വസ്ഥതയാണ്.
പാശ്ചാത്യൻ നാടുകളിൽ വൃദ്ധന്മാരെ മരിക്കാൻ വേണ്ടിയാണ് ഹോസ്‌പിറ്റലൈസ് ചെയ്തത്. അതുകൊണ്ടാണ് അവിടെ മരണം കൂടിയത്. ആദ്യം വേണ്ടത് ഈ ഭീകരവൽക്കരണവും ഭയപ്പെടുത്തലും ഒഴിവാക്കലാണ്
Post a Comment