തബ്ലീഗുകാർ കൊറോണ ജിഹാദികളും കുംഭമേളക്കാർ ഭക്തരും! ഇതാണ് പുതിയ ഇന്ത്യ - ളിയാഉദ്ദീൻ ഫൈസി മേൽമുറി

ഒരു നിയന്ത്രണവുമില്ലാതെ ജനലക്ഷങ്ങൾ കുംഭമേളയിൽ തടിച്ചു കൂടുമ്പോഴും നിസാമുദ്ദീനിലെ ബംഗ്ലി മസ്ജിദിൽ ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ അളവെടുക്കുകയായിരുന്നു, എത്ര പേരെ പ്രവേശിപ്പിക്കാം എന്നറിയാൻ! അതും ആളെ പ്രവേശിപ്പിക്കാൻ കോടതി പറഞ്ഞ ശേഷം. എന്നിട്ടും ഒരു പ്രൊട്ടോക്കോളും നിലവിലില്ലാത്ത സമയത്ത് ഒരിടത്ത് ഒരുമിച്ചുകൂടിയ തബ്ലീഗുകാർ കൊറോണ ജിഹാദികളും കുംഭമേളക്കാർ ഭക്തരും! കോവിഡ് പരത്താൻ അവർക്ക് എല്ലാ സർക്കാർ സഹായവും! ഇതാണ് പുതിയ ഇന്ത്യ! കേരളത്തിലാകട്ടെ തിരഞ്ഞെടുപ്പ് രാഷ്ടീയ മേളകൾ കോവിഡ് പരത്തിയതിന് വില നൽകേണ്ടത് വിശ്വാസികൾ! കഴിഞ്ഞ റമളാൻ നഷ്ടപ്പെടുത്തിയ സർക്കാരും മീഡിയകളും വീണ്ടും അനാവശ്യ ഭീതി പരത്താൻ തുടങ്ങിയിട്ടുണ്ട്. പള്ളികളിൽ കർശന നിയന്ത്രണം നടപ്പാക്കാൻ തൃശൂർ പൂരം കഴിയാൻ കാത്തിരിക്കുകയാണെന്ന് സംശയമുണ്ട്. ബോധവൽക്കരണവും കരുതലും വേണം. പക്ഷേ, ചില ലക്ഷ്യം വെച്ച് അനാവശ്യ ഭീതി പരത്തരുത്.