കോവിഡ് വാക്സിൻ എടുത്താൽ നോമ്പ് മുറിയില്ല - ജിഫ്‌രി മുത്തുക്കോയ തങ്ങൾ

കാഞ്ഞങ്ങാട് (കാസർകോട്): കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്ത്മാക്കി.

വെന്‍റിലേഷൻ, എയർ ഫിൽട്രേഷൻ, അകത്തായാലും പുറത്തായാലും ആളുകൾ ഒരുമിച്ചുകൂടുന്നത്​ കുറക്കലും വായുവിലൂടെയുള്ള പടരൽ നിയന്ത്രിക്കാനുള്ള നടപടികളിൽ പെടും.

കെട്ടിടത്തിനുള്ളിലായാലും വാഹനത്തിനുള്ളിലായാലും മാസ്​ക്​ നിർബന്ധമായും ധരിക്കുക.

മാസ്ക്കിന്‍റെ ഗുണനിലവാരത്തിലും അത്​ മുഖം കൃത്യമായി മറച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. രോഗം ബാധിക്കാൻ സാധ്യതയുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോൾ ആരോഗ്യ വകുപ്പിലുള്ളവർക്കുഒ മറ്റ് സ്റ്റാഫുകൾക്കുമായി ഉയർന്ന ഗ്രേഡ് പിപിഇ കിറ്റുകൾ തന്നെ ഉറപ്പുവരുത്തുക.

പുറത്തുപോവു​േമ്പാൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കുക.

രോഗമുള്ളവരും കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നതുമായ എല്ലാ ആളുകളിൽ നിന്നും പൂർണ്ണ അകലം പാലിക്കുക.