സുന്നത്ത് നിസ്കാരങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് ഒതാമോ.? റമളാനിലെ വിത്റിൽ അത് സുന്നത്തുണ്ടോ.?
അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ (ജുമുഅഃയിലും) മാത്രമാണ് നാസിലത്തിന്റെ ഖുനൂത്ത് സുന്നത്തുള്ളത്.
സുന്നത്ത് നിസ്കാരങ്ങളിൽ, അത് പെരുന്നാൾ നിസ്കാരമോ നേർച്ചയാക്കിയ നിസ്കാരമോ ആണെങ്കിൽ പോലും ഖുനൂത്ത് സുന്നത്തില്ല. ഈ കാര്യം കർമശാസ്ത്ര ഗ്രന്ഥങ്ങൾ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.
ﻭﻗﻨﻮﺕ ﺑﺼﺒﺢ ﻭﻭﺗﺮ ﻧﺼﻒ ﺃﺧﻴﺮ ﻣﻦ ﺭﻣﻀﺎﻥ ﻭﺑﺴﺎﺋﺮ ﻣﻜﺘﻮﺑﺔ ﻟﻨﺎﺯﻟﺔ
ﻭﺧﺮﺝ ﺑﺎﻟﻤﻜﺘﻮﺑﺔ اﻟﻨﻔﻞ ﻭﻟﻮ ﻋﻴﺪا ﻭاﻟﻤﻨﺬﻭﺭﺓ ﻓﻼ ﻳﺴﻦ ﻓﻴﻬﻤﺎ.
فتح المعين
റമളാനിലെ അവസാന പകുതിയിൽ വിത്ർ നിസ്കാരത്തിൽ സാധാരണ
ഖുനൂത്ത് സുന്നത്താണ്, എങ്കിലും അതിന്റെ കൂടെ നാസിലത്തിന്റെ ഖുനൂത്ത് ഓതൽ സുന്നത്തില്ല.
Post a Comment