എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ച് ജാമിഅ നൂരിയ്യ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ..
മുസ്ലിംകൾക്ക് അല്ലാഹുവിൻ്റെ പരീക്ഷണമോ ശിക്ഷയോ വരുമോ എന്നതല്ല വിഷയം. അത് പണ്ഡിതർ എന്നും പറയുന്നുണ്ട്, ഒരു വിവാദവും ഉണ്ടായിട്ടില്ല. പക്ഷേ, മുസ്ലിമായതിൻ്റെ പേരിൽ മാത്രം ഫലസ്തീനിലും മ്യാൻമറിലും ഗുജറാത്തിലും ഭരണകൂടം നടത്തിയ വംശഹത്യയെയും നിഷ്ഠൂരമായ അക്രമത്തെയും ഇത്ര നിസ്സാരവൽക്കരിച്ച് സംസാരിക്കാൻ ഒരു മുസ്ലിമിന് എങ്ങനെ കഴിയുന്നു? ബി.ജെ.പിയെ വിമർശിക്കാൻ പരിമിതിയുണ്ടെങ്കിൽ മൗനം അവലംബിക്കാമല്ലോ? 'അതവർക്ക് കിട്ടേണ്ടത് തന്നെ' 'ഭരണകൂടം ചെയ്തത് നല്ല കാര്യം, അല്ലാഹു ഏൽപ്പിച്ചതാണവർ ചെയ്തത്' എന്ന ധ്വനിയിൽ ഒരു മുസ്ലിമിന് എങ്ങനെ സംസാരിക്കാനാകും? മുനാഫിഖുകളുടെ വീട് ചുട്ടുകരിക്കാൻ തിരുനബി (സ) ഉദ്ദേശിച്ച സംഭവത്തോട് ഗുജറാത്ത് വംശഹത്യയെ തുലനം ചെയ്യുന്നത് എത്ര ക്രൂരമാണ്. 'സ്തുത്യർഹനും പ്രതാപിയുമായ അല്ലാഹുവിൽ വിശ്വസിച്ചതല്ലാതെ മറ്റൊന്നും അവരിൽ നിന്ന് അക്രമികൾ കണ്ടില്ല' (സൂറ: അൽബുറൂജ്: 8).
Post a Comment