ആണ്ടനുസ്മരണത്തിന്റെ പുതിയ തൗഹീദിയൻ വേർഷൻ


ആണ്ടനുസ്മരണത്തിന്റെ പുതിയ തൗഹീദിയൻ വേർഷൻ
*************************************

ബദരീങ്ങളുടെയും മറ്റ് ശുഹദാക്കളുടെയും ആണ്ട് അനുസ്മരണ സദസ്സുകളെ ശിർക്കിൽ എണ്ണിപ്പറഞ്ഞ് കവലയോരങ്ങളിൽ മൈക്ക് കെട്ടി സംഘടനയിലേക്ക് ആളെക്കൂട്ടിയിരുന്ന കാലമെല്ലാം പോയി.
പരിണാമത്തിൽ ഡാർവിന്റെ സിദ്ധാന്തങ്ങളെ പോലും പിന്നിലാക്കി ഇപ്പോൾ കുതിച്ച് പായാനുള്ള ശ്രമത്തിലാണ് ജമാഅത്തിന്റെ കുട്ടിപ്പോക്കിരികൾ..
അല്ലെങ്ങിലും ഈ കുട്ടികൾക്ക് പാപ്പ വലിപ്പമാർ സഹിച്ച ത്യാഗമൊക്കെ ഓർക്കാൻ എവിടെ നേരം.!?

  കാക്കയും പൂച്ചയും അപ്പിയിടുന്ന വാളിൽ ഖുർആനെഴുതിയാണ് അനുസ്മരണത്തിലേക്കുള്ള ക്ഷണം.
എഴുതിയ ആയത്ത് ഏതാണെന്നും പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടിൽ മൗലിദ് ഓതിയും ഏലസ്സ് കെട്ടിയും ശത്രു സേനയെ അതിജയിച്ച വാരിയംകുന്നത്തിനെയാണ് അനുസ്മരിക്കുന്നതെന്നത് മറ്റൊരു കാര്യം.
എല്ലാം കൂടിയാവുമ്പോൾ സുന്നികളൊക്കെ ഈ തൗഹീദിന്റെ കൊട്ടയുടെ അടുത്തേക്ക് പോലും എത്തൂല. 
കുറച്ച് കാലം കുഴിച്ചിട്ടാൽ ഏത് ശിർക്കും തൗഹീദാക്കി മുളപ്പിച്ചെടുക്കാമെന്ന ജമാഅത്തെ ഇസ്ലാമിയുടെ പുതിയ തത്വം സംഘടനയുടെ വളർച്ചയ്ക്ക് ഏറെ  ഉപയുക്തമാകുമെന്നാണ് ന്യൂജൻ കുട്ടികളുടെ വിശ്വാസം.

Facebook page
05-03-2021
Abu thahir faizy
mananthavady