ഉദ്ഘാടനത്തിനൊരുങ്ങി ഇടിയങ്ങര ശൈഖ് പള്ളി വർണ്ണശബളമായി...


ഇടിയങ്ങര ശൈഖ് പള്ളി മഖാമിലെ അപ്പവാണിഭ നേർച്ച 18 മുതൽ 27 വരെ. 

നവീകരിച്ച ശൈഖ് പള്ളി മഖാം
24-ന് ബുധനാഴ്ച നാലിന്  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് പള്ളി മാനേജിങ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എ.വി. അബ്ദുറഹ്‌മാൻ മുസ്‌ല്യാർ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

18-ന് വ്യാഴാഴ്ച ഏഴിന് സ്വലാത്ത് മജ്‌ലിസ്. 

ശനിയാഴ്ച മജ്‌ലിസുന്നൂർ ആത്മീയ സംഗമം. 21, 22, 23 തീയതികളിൽ വൈകീട്ട് എട്ടിന് മതപ്രഭാഷണമുണ്ടാവും. 24-ന് 4.30-ന് ചേരുന്ന സാംസ്കാരിക സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും.

25-ന് രാവിലെ ഒമ്പതിന്‌ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. തുടർന്ന് പണ്ഡിതസംഗമം. വെള്ളിയാഴ്ച സിയാറത്തും കൂട്ടപ്രാർഥനയും നടക്കും. ശനിയാഴ്ച 11-ന് സമാപനം. പത്രസമ്മേളനത്തിൽ ഇമാം എം. അബ്ദുൽ ഗഫാർ ദാരിമി, പി.പി. അബ്ദുൽ സമദ്, കെ. താഹിർ എന്നിവരും പങ്കെടുത്തു.