റജബ് മാസവും ഹാലിളകുന്ന വഹ്ഹാബികളും.


റജബ് മാസം വന്നു..ഇനി വഹ്ഹാബികൾക്ക് ശൈത്വാൻ കയറാൻ തുടങ്ങും.അതിനു മുൻപേ ഒരടിസ്ഥാനം പഠിപ്പിച്ചു തരാം..അത് പഠിച്ചാൽ ഏതു ശൈത്വാൻ കയറിയാലും അത് നിഷ്പ്രയാസം പുറന്തള്ളാൻ കഴിയും..

ഫളാഇലുൽ അഅമാലിൽ ലഈഫായ ഹദീസ് സ്വീകാര്യമാണെന്നതാണ് ആ അടിസ്ഥാനം.
ഇമാം നവവി തങ്ങളെ പോലുള്ളവരുടെ വാക്കാണ് ഞങ്ങൾക്കിതിനാസ്പദം..

മഹാനവർകൾ പഠിപ്പിക്കുന്നു.

قال العلماء: الحديث ثلاثة أقسام صحيح وحسن وضعيف: قالوا وانما يجوز الاحتجاج من الحديث في الاحكام بالحديث الصحيح أو الحسن: فأما الضعيف فلا يجوز الاحتجاج به في الاحكام والعقائد  وتجوز روايته  والعمل به في غير الاحكام كالقصص وفضائل الاعمال والترغيب والترهيب ( شرح المهذب / الإمام النووي ) 
പണ്ഡിതൻമാർ പറയുന്നു..ഹദീസുകൾ മൂന്നുവിഭാഗമാണ്..ഒന്ന് സ്വഹീഹ് രണ്ട് ഹസൻ മൂന്ന് ളഈഫ്..ഹുക്മുകൾക്കും വിശ്വാസത്തിനും സ്വഹീഹോ ഹസനോ മാത്രമേ പറ്റൂ..അതേ സമയം "ഫളാഇലുൽ അഅ്മാൽ,ചരിത്രം,പ്രതീക്ഷനൽകൽ,ഭയമേകൽ" എന്നിവക്ക് ളഈഫ് അനുവദനീയമാണ്..

അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف 
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)

ഈ അടിസ്ഥാനം ഓർമ്മയിലുണ്ടയാൽ ഒട്ടുമിക്ക ഫള്ല് ആഗ്രഹിച്ചുകൊണ്ട് നിർവഹിക്കുന്ന സൽ കർമ്മങ്ങളെയും വഹാബികൾ ചെയ്തില്ലെങ്കിലും അതിനെ എതിർക്കാതിരിക്കാൻ കഴിയും.അള്ളാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ
Sidheeque sha