ഭാര്യയുടെ പരിചാരിക

‎‎‎‎
 

       ഭാര്യയ്ക്ക് വീട്ടുജോലിക്കും അവളുടെ ആവശ്യത്തിനുമായി ഒരു പരിചാരികയെ വെച്ചു കൊടുക്കൽ ഭർത്താവിന് നിർബന്ധമാണ്...

 അക്കാര്യത്തിൽ ധനിക - ദാരിദ്ര്യ വ്യത്യാസമൊന്നുമില്ല. ഭർത്താവ് ദരിദ്രനോ  അടിമയോ ആണെങ്കിലും സ്വതന്ത്രസ്ത്രീയായ ഭാര്യയ്ക്ക് ഒരു പരിചാരികയെ - കൂടുതൽ വേണ്ടതില്ല വെച്ചു കൊടുക്കൽ അവന് നിർബന്ധമാകുന്നു. അത് ഭാര്യയോട് നല്ല നിലയിൽ വർത്തിക്കുന്നതിൽ പെട്ടതാണ്.

 ഭർത്താവ് ദരിദ്രനാണെങ്കിൽ വേലക്കാരിയെ വെച്ചു കൊടുക്കൽ നിർബന്ധമില്ലെന്ന് ഒരു സംഘം പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു അടിമസ്ത്രീയാണെങ്കിൽ അവൾ സുന്ദരിയാണെങ്കിൽ പോലും വേലക്കാരിയെ നിയമിക്കൽ നിർബന്ധമില്ല.

 വധു സ്വന്തം കുടുംബത്തിലാണെങ്കിലും സാധാരണഗതിയിൽ അവളെപ്പോലുള്ളവൾക്ക് പരിചാരികയുണ്ടാവൽ പതിവാണങ്കിലേ പരിചാരികയെ നിയമിക്കൽ നിർബന്ധമുള്ളൂ...  

 ഭർതൃഗൃഹത്തിൽ മാത്രം അവൾ സുഖലോലുപത കാണിക്കുന്നതിന് പരിഗണനയില്ല. അവൾക്ക് ശശ്രൂഷയ്ക്ക് ഒരാളെ വെച്ചു കൊടുക്കൽ മാത്രമാണ് അവന് നിർബന്ധം. അത് അവളുടെ കൂട്ടുകാരിയായ സ്വതന്ത്രസ്ത്രീയോ കൂലിക്കു നിർത്തിയവളോ അവളുടെ തന്നെ ഉടമസ്ഥതയിലുള്ളവരോ പടുവനാണെങ്കിലും വിവാഹബന്ധം നിഷിദ്ധമായവരോ ആയ പ്രായപൂർത്തിയോടടുക്കാത്ത ആൺകുട്ടിയോ ആയാലും മതി.
  (ഫത്ഹുൽ മുഈൻ) 

 പരിചാരകന് നൽകേണ്ട ഭക്ഷണത്തിന്റെ അളവും ധനിക ദരിദ്ര വ്യത്യാസമനുസരിച്ച് ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. കർമശാസ്ത്രഗ്രന്ഥങ്ങൾ അവ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

 പരിചാരകരുടെ ജോലി എന്തെന്നും നിർണയിക്കപ്പെട്ടിട്ടുണ്ട്. ഭാര്യയുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കൽ മാത്രമേ അവളുടെ പരിചാരകർക്ക് നിർബന്ധമുള്ളൂ.. അവർക്ക് കുടിക്കുവാനും കുളിക്കുവാനും വെള്ളം കൊണ്ടുപോയി കൊടുക്കുക, ദേഹത്ത് വെള്ളം ഒഴിച്ചു കൊടുക്കുക, ആർത്തവ വസ്ത്രങ്ങൾ കഴുകുക, അവൾക്കുള്ള ഭക്ഷണം പാകം ചെയ്യുക മുതലായവ ഉദാഹരണം...

 അവളുടേതല്ലാത്ത ആവശ്യങ്ങൾ നിർവഹിക്കൽ, ഭർത്താവിന് ഭക്ഷണം പാകം ചെയ്യലും അവന്റെ വസ്ത്രം കഴുകലും ഉദാഹരണം ഭാര്യയ്ക്കോ അവളുടെ പരിചാരികയ്ക്കോ നിർബന്ധമില്ല എന്നല്ല, ഭർത്താവ് തന്നെ അതു നിർവഹിക്കണം. സ്വയം ചെയ്യുകയോ മറ്റൊരാളെക്കൊണ്ട് നിർവഹിപ്പിക്കുകയോ ചെയ്യാം.