നിയമസഭാ സീറ്റിൽ മത്സരിക്കുമോ ? അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത് ഇങ്ങനെ
മുസ്ലിം ലീഗിന് വേണ്ടി സേവനം ചെയ്യുന്നത് സ്ഥാനം മോഹിച്ചല്ല.എം.എൽ.എ ആവാൻ എന്നെക്കാൾ യോഗ്യരായ എത്രയോ പേർ പാർട്ടിയിലുണ്ട്. ദയവുചെയ്ത് അവരെ വേദനിപ്പിക്കരുത്. മത രംഗത്തുനിന്ന് എന്നെ അകറ്റുകയും ചെയ്യരുത്.മത്സര രംഗത്തേക്കില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ.നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ചില ശബ്ദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നപ്പോഴാണ് പൂക്കോട്ടൂർ സാഹിബിന്റെ ഈ മറുപടി
ചുവടെ അദ്ദേഹത്തിൻറെ കുറിപ്പ് വായിക്കാം..
അക്കാര്യത്തിന് എന്നെ പറ്റില്ലെന്ന് എല്ലാവരെക്കാളും എനിക്കറിയാം
ഞാൻ മുസ്ലിം ലീഗിനെ അനുകൂലിക്കുന്നത് സ്ഥാനമാനം മോഹിച്ചല്ല.
അങ്ങനെ ധരിച്ചവരും പ്രചരിപ്പിച്ചവരുമായി ചിലരുണ്ട്.
സമുദായ കെട്ടുറപ്പും പുരോഗതിയും ഓർത്താണ് ഞാൻ പാർട്ടിയെ സപ്പോർട്ട് ചെയ്തതും വിമർശിക്കേണ്ടിടത്ത് അത് ചെയ്തും,
സ്ഥാനം സ്വീകരിച്ചാൽ പാർട്ടിക്കും പാർട്ടിക്കാർക്കും തെറ്റ് പറ്റുമ്പോൾ വിമർശിക്കാൻ പോലും അവകാശമില്ലാതെ വരും.
മുസ്ലിംസമുദയത്തിന് മുസ്ലിം ലീഗിനാൽ ഒട്ടേറെ നേട്ടമുണ്ടായിട്ടുണ്ടെന്നും
മത സൗഹൃദം നിലനിറുത്തുന്നതിൽ പാർട്ടി വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു; മതബോധമാണ് അതിൻ്റെ അടിത്തറയെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
നിയമസഭയിൽ ഇപ്പോൾത്തന്നെ ലീഗിന് കഴിവുറ്റ ചില പ്രതിനിധികൾ ഉണ്ട്
അവർക്ക് കഴിയാത്ത തൊന്നും എനിക്ക് കഴിയണമെന്നില്ല'
MLA സ്ഥാനത്തിനായി
ഒരുങ്ങി നിൽക്കുന്നവർ തന്നെ അവിടെ ഒട്ടനവധിയുള്ളപ്പോൾ ഇത്തരം അഭിപ്രായങ്ങൾ മുന്നോട്ടുവെച്ച് അവരെ വേദനിപ്പിക്കാനും, നിരാശരാക്കാനും എന്നെ മതരംഗത്തു നിന്നു് അകറ്റാനും, പ്രയാസപ്പെടുത്താനും ദയവായി ശ്രമിക്കാതിരിക്കണേ
എന്നോടു കാണിക്കുന്ന ആത്മാർത്ഥ സ്നേഹത്തിന് ഒരായിരം നന്ദി.
: Abdussamed pookkottur
Post a Comment