അന്ധവിശ്വാസം: കൊളത്തൂരും പാലക്കാടും പിന്നെ മുജാഹിദുകളും

 
ഇപ്പോൾ പാലക്കാട് ഒരു ദാരുണ സംഭവം നടന്നു. ഒരു മാതാവ് സ്വന്തം കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഇതിന് ഈ സ്ത്രീയെ പ്രേരിപ്പിച്ചത് എന്താണെന്ന് പോലീസ് തെളിയിക്കട്ടെ..

   അതിനുമുമ്പ് ചിലത് പറയേണ്ടതുണ്ട്.
ഇപ്പോൾ മുജാഹിദുകൾ മൗനവ്രതത്തിലാണ്.
കാരണം പുറത്തുവന്ന ചില വാർത്തകൾ അവർക്ക് അത്ര ദഹിക്കുന്നതല്ല.
ഒന്ന്: സ്ത്രീയുടെ പശ്ചാത്തലം സുന്നി ആശയമല്ല.
രണ്ട്: സ്ത്രീയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോകൾ എം എം അക്ബന്റേതാണെന്ന വാർത്തയും പ്രചരിക്കുന്നു.
അപ്പോൾ ഇനി മിണ്ടാതിരിക്കുന്നതാണ് മുജാഹിദുകൾക്ക് നല്ലത്.

ഇതു പറയാൻ കാരണം, കുറച്ചുനാൾമുമ്പ് കൊളത്തൂര് ഒരു സംഭവം ഉണ്ടായി.  ഇതിനു സമാനമായ ഒരു അന്ധവിശ്വാസം തന്നെയായിരുന്നു അത്.
മരിച്ച മയ്യിത്ത് ജീവിക്കുമെന്ന വിശ്വാസത്തിൽ മറവ് ചെയ്യാതെ വീട്ടിൽ തന്നെ നാളുകളോളം സൂക്ഷിച്ചു.
ഇവരുടെ പശ്ചാത്തലം സുന്നി വിശ്വാസമാണ് എന്ന് കേട്ട ഉടനെ മുജാഹിദുകൾ കൊട്ടും കുരവയുമായി ഇറങ്ങി. ‘പിന്നിൽ മന്ത്രവാദികളും പുരോഹിതന്മാരും തന്നെ, അവരെ പിടികൂടണം. കുടുംബം ഏർവാടി അടക്കമുള്ള മഖ്ബറകളിലെ നിത്യ സന്ദർശകരാണ്. അതിനാൽ ഇതിന്റെ പ്രചോദകകർ അവരാണ്.’
എന്ന തരത്തിൽ അറുഞ്ചം പുറഞ്ചം ഇവർ ലേഖനങ്ങൾ അടിച്ചു നിർത്തി.
പുറമേ പ്രഭാഷണങ്ങളും മീഡിയ കസർത്തുകളും കൊണ്ട് രംഗം കീഴടക്കി.
അപ്പോൾ ഫാഷിസം തലയ്ക്കുമീതെ ഇല്ല കേട്ടോ..!!
അടുക്കളയിൽ ആർഎസ്എസുകാരും ഇല്ല.
മുജാഹിദിന്റെ നേർപഥം വാരിക ഓൺലൈൻ എഡിഷൻ എഴുതിയത് കാണുക.
‘എന്നാല്‍ ഡിഗ്രിക്ക് പഠിക്കുന്ന യുവാവ് വരെയുള്ള കുടുബത്തില്‍ ഇങ്ങനെ സംഭവിച്ചതിന്റെ പിന്നില്‍ ഏതോ മന്ത്രവാദിയുടെ പ്രേരണയുണ്ടെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏര്‍വാടി പോലുള്ള ആത്മീയ തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകരായിരുന്നു ഈ കുടുംബമെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം വ്യക്തമാണ്.’

ഇപ്പോൾ നടന്ന സംഭവം മലയാള ഖുതുബ കേൾക്കാത്ത കുഴപ്പമാണെന്നോ വെള്ളിയാഴ്ച പള്ളിയിൽ പോകാത്ത കുഴപ്പമാണെന്നോ  പറയാൻ നിർവാഹമില്ലാതെ കുഴങ്ങി, എന്നു മാത്രമല്ല ഇനി വരാൻ പോകുന്ന വാർത്തകൾ എന്തെല്ലം ആയിരിക്കുമെന്ന ആശങ്കയിലാണ് മുജാഹിദുകൾ.

ഇവിടെ നമുക്ക് ഒന്നേ പറയാനുള്ളൂ..
എന്തെങ്കിലും അന്ധവിശ്വാസങ്ങളുടെ പേരിലോ മാനസിക രോഗങ്ങളുടെ പേരിലോ ചെയ്തുകൂട്ടുന്ന തോന്നിവാസങ്ങളെ മതത്തിന്റെ പേരിൽ ആരും കെട്ടി വെക്കരുത്. അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന മുജാഹിദുകൾക്ക് ഇനിയെങ്കിലും തിരിച്ചറിവുണ്ടാകണം.
ഇസ്ലാമിൽ നരബലിയോ അത്തരത്തിലുള്ള അന്ധവിശ്വാസങ്ങളോ ഇല്ല.