ആരായിരുന്നു ഉമറലി ശിഹാബ് തങ്ങളെന്ന പാണക്കാട്ടെ മുത്ത് മോന്‍,?


റജബ് ഒന്ന്; സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ആണ്ട് ദിനം

പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും ആയിശാ ബീവിയുടെയും രണ്ടാമത്തേ മകനായി  പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജനിച്ചത്.
അഞ്ചാം ക്ളാസ്സ് വരെയുള്ള മദ്റസാ-സ്കൂള്‍ പഠനം നാട്ടില്‍ വെച്ചായിരുന്നു,
ആറാം ക്ളാസ്സ് മുതല്‍ sslc വരെ കോഴിക്കാട് mmഹൈസ്കൂളിലും.
അന്ന് താമസം ഉപ്പയുടെ അടുത്ത ബന്ധുവും,സൂഫി വര്യനുമായിരുന്ന കോയവീട്ടില്‍ ഇന്പിച്ചി കോയ തങ്ങളുടെ വീട്ടിലായിയുന്നു,
1958ല്‍ sslc പൂര്‍ത്തിയാക്കി,ശേഷം രണ്ടത്താണിക്കടുത്ത കാനഞ്ചേരി, മാറാക്കര പഞ്ചായത്തിലെ കല്ലാര്‍മംഗലം എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തെ ദര്‍സ് പഠനം.
പൊന്‍മള പൂവാടന്‍ മൊയ്തീന്‍ മുസ്ലിയാരായിരുന്നു ഉസ്താദ്.

1964 ല്‍ ഉപരിപഠനാര്‍ത്ഥം പട്ടിക്കാട് ജാമിഅഃനൂരിയ്യയിലേക്ക് പോയി , സ്ഥാപനത്തിലെ രണ്ടാം ബാച്ച് തങ്ങളുള്‍പ്പെട്ടതായിരുന്നു.
അവിടെ ആറാംക്ളാസ്സിലാണ് ചേര്‍ന്നത്.
1968ല്‍ 'മൗലവി ഫാദില്‍ ഫൈസി' ബിരുദം നേടി പുറത്തിറങ്ങി,
അന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ജാമിഅഃയുടെ പ്രസിഡന്‍റും,പൂക്കോയ തങ്ങള്‍ ജനറല്‍സെക്രട്ടറിയുമായിരുന്നു,.
പിതാവില്‍ നിന്നു തന്നെയാണ് ഉമറലി തങ്ങള്‍ സനദ് ഏറ്റുവാങ്ങിയത്,.

താഴെക്കാട് കുഞ്ഞലവി മുസ്ലിയാര്‍, 
ശൈഖുന കണ്ണിയത്തുസ്താദ് ,
ശംസുല്‍ ഉലമ ഈകെ ഉസ്താദ്,
കെകെ അബൂബക്കര്‍ ഹസ്രത്ത്,
കെസി.ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അന്ന് ജാമിഅഃയിലെ പ്രധാന ഉസ്താദുമാരായിരുന്നു,.

ജാമിഅഃയിലെ പഠനശേഷം തങ്ങള്‍ തിരക്കുകളുടെ മാത്രം ലോകത്തേക്ക് പ്രവേശിച്ചു,!
സമുദായ സേവനം തപസ്യയാക്കിയ ഒരു കുടുംബത്തിലെ രണ്ടാമനിത് സ്വാഭാവികപരിണിതിയായിരുന്നു.

1970 ല്‍ പാണക്കാട് ജുമാമസ്ജിദും മദ്റസയും നടത്തുന്ന മഅ്ദനുല്‍ ഉലൂം സംഘത്തിന്‍റ ജനറല്‍സെക്രട്ടറിയായി തുടങ്ങി,.
വൈകാതെ സമൂഹത്തിലെയും,മഹല്ലുകളിലെയും,സംഘടനകളിലെയും വലിയ ഉത്തരവാദിത്തങ്ങളും വന്നു ചേര്‍ന്നു,.

Sys ന്‍റെ താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് ,
ജില്ലാ പ്രസിഡന്‍റ് ,
സംസ്ഥാന വൈസ് പ്രസിഡന്‍റ് ,
എന്നീ നിലകളില്‍ നിന്നും SYSന്‍െറ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്കും,സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍ സ്ഥാനത്തേക്കും,തുടര്‍ന്ന് ഉപാധ്യക്ഷന്‍ പദവിയിലേക്കുമുയര്‍ന്നു,(വഫാത്ത് വരെ ഈ പദവികളില്‍ തുടര്‍ന്നു)
ചേറൂര്‍ യതീംഖാന യുടെ ട്രഷറര്‍ പദവിയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു തങ്ങള്‍

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുകയും,നിരീക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ നായകനായിരുന്നു ഉമറലി തങ്ങള്‍,.
അദ്ധേഹത്തിന്‍െറ ഉറച്ച നേതൃത്തം പല പ്രതിസന്ദി ഘട്ടത്തിലും സമസ്തക്ക് താങ്ങായി വര്‍ത്തിച്ചു.
സംഘടനാ പ്രവര്‍ത്തകരും , നേതാക്കള്‍ പോലും ഭീതിയോടെ സമീപിക്കുന്ന അപൂര്‍വ്വ നേതാക്കളിലൊരാളായിരുന്നു തങ്ങള്‍,!

'സമസ്തയുടെ ഉരുക്ക് മനുഷ്യന്‍' എന്ന അപരനാമംഉമറലി തങ്ങള്‍ക്ക് എന്തു കൊണ്ടും യോജിച്ചതായിരുന്നു,,!

വയനാട് ജില്ലാഖാളി എന്നതിനു പുറമെ അനവധി മഹല്ലുകളുടെ ഖാളി സ്ഥാനവും തങ്ങള്‍ വഹിച്ചു,

സ്ഥാനമാനങ്ങള്‍ കൈവന്നപ്പോഴും പൂര്‍വ്വാധികം വിനയാന്വിതരാവുകയായിരുന്നു തങ്ങള്‍,
തന്‍ററ ഭാര്യാപിതാവായിരുന്ന കോഴിക്കാട് വലിയ ഖാളിയുടെ നിര്യാണ ശേഷം പ്രസ്തുത സ്ഥാനമേറ്റെടുക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും സ്ഥാനമാനങ്ങളുടെ പിന്നിലോടാത്ത അവരത് ഏറ്റെടുത്തില്ല , തന്നെയുമല്ല ഭാര്യാസഹോദരന്‍ മര്‍ഹൂം മുഹ്സിന്‍ തങ്ങളുടെ സ്ഥാനാരോഹണത്തില്‍ തങ്ങള്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു,.

സംഘടനാവേദിയില്‍ ആരും കാതോര്‍ക്കുന്ന ഉറച്ച ശബ്ദത്തിന്‍റെ ഉടമയായിരുന്നു തങ്ങള്‍,
''കണ്ണിയത്തുസ്താദിന്‍റെയും ശംസുല്‍ ഉലമയുടെയും നേതൃത്തം വേണോ വേണ്ടയൊ എന്നതാണ് സുന്നികളിലെ ഭിന്നിപ്പിന്‍റെ പ്രധാനചര്‍ച്ച'' എന്ന് തങ്ങള്‍ അടിവരയിട്ട് പറയുമാമിരുന്നു,

2003ല്‍ കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് SYS നടത്തിയ ജനശ്രദ്ധയാഘര്‍ഷിച്ച 'ശാന്തി യാത്രക്ക്' നേതൃത്തം നല്‍കിയത് ഉമറലി തങ്ങളായിരുന്നു,
'സമസ്തക്ക് കൃത്യമായ ഒരു ലക്ഷ്യവും ലക്ഷ്യത്തിലെത്തുവാനുള്ള വഴിയുമുണ്ടെന്ന്' തങ്ങള്‍ ഒാര്‍മിപ്പിച്ചു,

സമുദായത്തിനും,സംഘടനക്കും തന്‍റെ നേതൃത്തം ഏറെ ആവശ്യമായിരുന്ന ഘട്ടത്തിലാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നമ്മോട് വിട വാങ്ങിയത്,!
ഏഴ് വര്‍ഷങ്ങള്‍ക്ക് മുംബ് പാണക്കാട്ടെ 'നൂര്‍ മഹലില്‍' നിന്നും സമസ്തയുടെ ആ ഉരുക്ക് മനുഷ്യന്‍ പടിയിറങ്ങുംബോള്‍ ആ മഹാനുഭാവനു വേണ്ടി റബ്ബിനോടിരക്കാന്‍ ആയിരങ്ങളാണ് പാണക്കാട്ടേക്കൊഴുകിയത്,,!



സര്‍വ്വ ശക്തന്‍ ആ മഹാന്‍റെ സ്വര്‍ഗീയ ദറജകള്‍ഉയര്‍ത്തി കൊടുക്കുമാറാവട്ടെ,,
ആമീന്‍ ,