ആശുപത്രി കിടക്കയിലെ മുബശിറ മൊയ്തു മലബാരി
നാസർ ഫൈസി കൂടത്തായി എഴുതുന്നു..
ആശുപത്രി കിടക്കയിലെ മുബശിറമൊയ്തുമലബാരി
വയനാട് പന്തിപ്പോയിൽ പ്രദേശത്തെ സമസ്തയുടെ സജീവ പ്രവർത്തകനും സൈബർ പ്രചാരകനുമാണ് മൊയ്തു മലബാരി. കുറേ കാലം ഗൾഫ് ജീവിതം നൽകിയ ഏറ്റവും വലിയ സമ്പാദ്യം ആവോളം സമസ്തയെ നെഞ്ചേറ്റാനുള്ള കരുത്താണ്. ഇന്ന് സമസ്തയുടെ ഏത് നേതാവും വയനാട് കയറുമ്പോൾ ആദ്യം വിളിച്ചു പറയുക മൊയ്തു വിനേയാണ്. ബാനാസുരയിൽ ഒരു ചെറിയ കച്ചവടമുണ്ട്.
മകൾ മുബശിറ മാരക രോഗം പേറി വേദന കടിച്ചിറക്കി ആശുപത്രിയിൽ കഴിയുമ്പോൾ തന്റെ ജീവിതാനുഭവം ഫെയ്സ് ബുക്കിൽ 27 കുറിപ്പുകളിലായി കുറിച്ചിട്ടത് മലയാളി മനസ്സും കണ്ണീരും ചേർത്താണ് വായിച്ചെടുത്തത്.
സ്വന്തം ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കൊറോണ പോലും തളർത്താതെ മകളെ പരിചരിച്ചു നിൽക്കുന്ന മൊയ്തുവിന് തന്റെ മകൾ ആശുപത്രി കിടക്കയിൽ നിന്ന് കുറിച്ചിട്ട "അർബുദ പ്രതിരോധ ''വരികളെ കുറിച്ച് ഇന്ന് സുപ്രഭാതം ഞായർ പ്രഭാതത്തിന്റെ ഒന്നാം പേജിലെ ഫീച്ചർ കുളിരായി തീരുക തന്നെയാണ്, നാമും തുണയാവണം.
മുബശിറമോളുടെ രോഗം അല്ലാഹു ശിഫ യാക്കട്ടെ. ആമീൻ
( നാസർ ഫൈസി കൂടത്തായി
31/01/2021)
Post a Comment