ആദം ഹസ്റത്തിന്റെ ശിഷ്യന്മാർ
പേറുന്നിവർ ബാഖിയാത്തിൻ ബറകത്ത്
അല്ലാമാഃ ആദം ഹസ്രത്ത്റഹിമഹുല്ലാഹിയുടെ ശിഷ്യത്വം കൊണ്ട് അനുഗൃഹീതരായ മലയാളി ഉലമാക്കളിൽ ഇന്നു ജീവിച്ചിരിപ്പുളളവർ (2021 ജനുവരി) ഇനി പറയുന്നവരാണ്.
1)അല്ലാമാഃ മുഹമ്മദ് സഈദ് മുസ്‌ലിയാർ, അരിപ്ര
2)അല്ലാമാഃ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ, പുറക്കാട്
3)അല്ലാമാഃ എൻ.കെ. ഉസ്താദ്, സമസ്ഥാന പ്രസിഡണ്ട്
4)അല്ലാമാഃ അബ്ദുൽഖാദിർ മുസ്‌ലിയാർ*, വേമ്പേനാട്, തൃശൂർ ജില്ല.
5)അല്ലാമാഃ മുഹമ്മദ് അബുൽബുശ്റാ മൗലവി, ചേലക്കുളം* (ദക്ഷിണ പ്രസിഡണ്ട്)
ഇവരാണ് ആ ഭാഗ്യം ചെയ്ത പണ്ഡിതർ. ഇക്കണക്ക് ഇയ്യുള്ളവന്റെ അറിവിന്റെ അടിസ്ഥാനത്തിലുളളതാണ്.
ഇവരെക്കൂടാതെ മറ്റാരെയെങ്കിലും അറിയുന്നവർ അക്കാര്യം അറിയിക്കണം.
തെന്നിന്ത്യൻ മുഫ്തിയും ബാഖിയാത്തിലെ നാലാമത്തെ പ്രിൻസിപ്പലുമായിരുന്ന *അല്ലാമാഃ ആദം ബിൻ അബ്ദുർറഹീം ഹസ്രത്ത്* 1960-ലാണു വഫാത്താകുന്നത്. വഫാത്തു വരെ അവിടുന്നു ദർസു നടത്തിയിട്ടുണ്ട്.
മഹാനരുടെ ഉസ്താദാണു *ബാനി ഹസ്രത്ത്* എന്നറിയപ്പെടുന്ന *അല്ലാമാഃ അബ്ദുൽവഹാബ് ശാഹ് അൽഖാദിരി* (വഫാത്ത് ഹിജ്റഃ 1337) റഹിമഹുല്ലാഹ്.
അവിടുന്ന് *അല്ലാമാഃ അഹ്‌മദ് സൈനീ ദഹ്‌ലാൻ* (വഫാത്ത് ഹിജ്റഃ 1304) റഹിമഹുല്ലാഹിയുടെ ശിഷ്യനാണ്.
ആഫിയത്തുള്ള ദീർഘായുസ്സു നല്കി നമ്മെയും ഇവിടെ പേരു പറഞ്ഞ ഉലമാക്കളെയും അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
കടപ്പാട്
Post a Comment