എന്താണ് ഹലാൽ ? ഹിന്ദു സഹോദരന്റെ കുറിപ്പ്
ഒരു ഹിന്ദു സഹോദരൻ തന്റെ ഫേസ്ബുക്ക് വാളിൽ ഷെയർ ചെയ്ത ഈ കുറിപ്പ് എല്ലാവരും ഒന്ന് വായിക്കണം.എല്ലാ മതവിശ്വാസികളും ഇത് മനസ്സിലാക്കണം
ബിസ്മില്ലാഹ് (ദൈവത്തിന്റെ നാമത്തിൽ) ഇത് അറബിയിൽ പറയുന്നതാണ് ഇവന്മാരുടെയൊക്കെ കിറുമികടി. അറക്കാൻ പോകുന്ന മൃഗത്തിന് നിർബന്ധമായും വെള്ളം കുടിക്കാൻ കൊടുത്തിരിക്കണം. രക്തം മാംസത്തിൽ നിന്നും പൂർണമായും പോകുന്നരീതിക്കുവേണ്ടിയാണു കഴുത്തിൽ മൂർച്ചയുള്ള കത്തികൊണ്ട് കഴുത്തിലുള്ള അന്നന്നാളം തന്നെ അറക്കുന്നത് ഒരിക്കലും ഈ ഞെരമ്പ് പൂർണ്ണമായും മുറിച്ചു മാറ്റില്ല.
ഏകദേശം 80% മാത്രമേ കട്ട് ചെയ്യൂ കാരണം തലയും ഉടലും ബെതിക്കപ്പെട്ടാൽ മാംസത്തിന്റെ ചൂട് പോകുകയും തന്മൂലം ഉള്ളിലുള്ള രക്തം കട്ടപിടിക്കുകയും ചെയ്യും. അതിന് ശേഷം അറുക്കപ്പെട്ട മൃഗം രക്തം പൂർണമായും വാർന്നു മരിച്ചു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അതിനെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.. ഇത്രയും കാര്യങ്ങൾ പൂർണമായാൽ മാത്രമാണ് ഹലാൽ എന്ന് പറയാൻ കഴിയുക.
അല്ലാതെ എന്റെ പൊന്നമ്മച്ചീ അറക്കാൻ പോകുന്ന മൃഗത്തെ ഖുർആൻ പഠിപ്പിച്ചു മുസ്ലിം ആകുന്നതല്ല ഹലാൽ ..
കഴിക്കുന്ന മാംസത്തിൽ രക്തത്തിന്റെ അംശം ഉണ്ടാകാതിരിക്കാൻ വേണ്ടി 1400 വർഷങ്ങൾക്ക് മുൻപ് റസുലുള്ള ജനങ്ങൾക്കായ് (മുസ്ലിങ്ങൾക്കല്ല) പഠിപ്പിച്ചു തന്ന ഏറ്റവും നല്ലരീതിയിൽ മാംസം ഭക്ഷിക്കാനുള്ള മാർഗ്ഗമാണു ഹലാൽ.
ഇനി ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ തീരുമാനിക്കൂ ഹലാൽ ആയ മാംസം കഴിക്കുന്നതാണോ അതോ തല്ലിക്കൊന്ന മാംസം കഴിക്കുന്നതാണോ ഉചിതം എന്ന് ഹലാൽ മാംസത്തിൽ ഒരിക്കലും രക്തത്തിന്റെ അംശം ഉണ്ടാകില്ല
Post a Comment