സൂറത്ത് കൂറണയും മുസൈലിമയുടെ ഖുർആൻ പാരഡിയും
******************************
ഒരു നൈജീരിയൻ നാസ്തികന്റെ കോവിഡ് സൂറത്ത് കാണാനിടയായി.
വിശുദ്ധ ഖുർആനിലെ സൂറത്ത് ഖ്വാഫിന്റെ പാരഡി.
ഇത് കണ്ടപ്പോൾ
വിശുദ്ധ ഖുർആനിലെ വെല്ലുവിളി ഏറ്റെടുത്തു രംഗത്തുവന്നു സ്വയം അപഹാസ്യനായ യുക്തിവാദികളുടെ പ്രപിതാവ് കള്ള പ്രവാചകൻ മുസൈലിമത്തുൽ കദ്ദാബിനെയാണ് ഓർമ്മ വന്നത്.
സൂറത്ത് കൊറോണ കൊട്ടിഘോഷിക്കുന്ന മലയാളി യുക്തിവാദികൾക്ക് മുസൈലിമയുടെ ഖുർആൻ പാരഡി ഫ്രെയിം ചെയ്തു വെക്കലായിരുന്നു ഇതിലും നല്ലത്.
ആനയെ കുറിച്ചും തവളയെ കുറിച്ചുമായിരുന്നു അതിലെ രണ്ട് സൂറത്തുകൾ. മാനവകുലത്തിനു മുസൈലിമത്തുൽ കദ്ദാബ് നൽകിയ ആ സന്ദേശം ഒന്നു വായിച്ചു നോക്കാം.
سورة الفيل:
(الْفِيلُ وَمَا أَدْرَاكَ مَا الْفِيلُ، لَهُ زَلُّومٌ طَوِيلٌ، إِنَّ ذَلِكَ مِنْ خَلْقِ رَبِّنَا الْجَلِيلِ الْفِيلُ وَمَا أَدْرَاكَ مَا الْفِيلُ، لَهُ ذَنَبٌ وَبِيلٌ، وَخُرْطُومٌ طَوِيلٌ).
അർത്ഥം:
“ആന. ആനയെ കുറിച്ച് നീ എന്തറിഞ്ഞു. അതിന് നീളമുള്ള തുമ്പിക്കൈ ഉണ്ട്. അത് നമ്മുടെ ദൈവത്തിൻറെ സൃഷ്ടിപ്പിൽ പെട്ടതാണ്. അതിന് നല്ല വാലുണ്ട്. നീളമുള്ള തുമ്പിക്കൈ ഉണ്ട്.”
سورة الضفدع:
يَا ضِفْدَعُ بِنْتُ ضِفْدَعِينَ، نِقِّي مَا تَنِقِّينَ، نِصْفُكِ فِي المَاءِ وَنِصْفُكِ فِي الطِّينِ، لَا الْمَاءَ تُكَدِّرِينَ، وَلَا الشَّارِبَ تَمْنَعِينَ.
അർത്ഥം;
“ തവളകളുടെ പെൺകുട്ടിയായ തവളേ..!!
നിൻറെ പകുതി വെള്ളത്തിലും പകുതി മണ്ണിലുമാണ്. നീ വെള്ളം കലക്കുകയോ വെള്ളം കുടിക്കുന്നവരെ തടയുകയോ ചെയ്യരുത്."
ഖുർആൻ ആളുകളുടെ ഹൃദയം കുലുക്കിയെങ്കിൽ ഈ വാറോലകൾ ജനങ്ങളെ കുലുക്കി ചിരിപ്പിച്ചു.
അറബിയാണ് എന്നതൊഴിച്ചാൽ ഖുർആനിനോട് ഇവക്കൊന്നും യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല ഈ പാരഡികൾ വല്ലാത്ത കോമഡി കൂടിയാണ്.
അറബിയിൽ മനോഹരമായ കൃതികൾ രചിച്ച സാഹിത്യ സാമ്രാട്ടുകളുണ്ട്. അവരൊന്നും അത് ഖുർആനിനേക്കാൾ മികച്ച ഗ്രന്ഥമാണെന്ന അവകാശവാദമുന്നയിച്ചിട്ടില്ല എന്നതാണ് രസം.
അറബി ഭാഷ സംസാരിച്ചിരുന്ന മക്കാ മുശ്‌രിക്കുകളുടെ ഇടയിലേക്ക് ഇറക്കപ്പെട്ട ഖുർആൻ അവരെ തന്നെ ഞെട്ടിച്ചത് എന്തുകൊണ്ടാണെന്ന് തലയിൽ കളിമണ്ണില്ലാത്ത ആർക്കും ചിന്തിച്ചാൽ ബോധ്യപ്പെടും.
അറബിയിൽ കവിതകളും രാകഥകളും പറഞ്ഞിരുന്ന ഉമറുൽ ഫാറൂഖ് (റ) അടക്കമുള്ളവരുടെ പരുപരുത്ത ഹൃദയ കോട്ടകൾ വിശുദ്ധ ഖുർആനിന്റെ വചനാമൃതങ്ങൾ പിടിച്ചു കുലുക്കിയത് നാലക്ഷരം അറബി കേട്ടത് കൊണ്ടായിരുന്നെന്ന് പറയാൻ വിഡ്ഢികൾക്ക് മാത്രമല്ലേ കഴിയൂ.
ഖുർആൻ മുന്നോട്ടുവെച്ച ഹൃദ്യമായ സന്ദേശം ഒരുപാട് ജീവിതങ്ങളെ സ്വാധീനിച്ചു.
കാരണം ഖുർആൻ ദൈവികമാണ്.
അത് സൃഷ്ടിയല്ല. അതിനോട് തുല്യമായ ഒന്ന് സൃഷ്ടിക്കൽ അസംഭവ്യമാണ്. അത് ദൈവികമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് ലോകജനത അത് നെഞ്ചേറ്റി എന്നതാണ്.
14 നൂറ്റാണ്ടുകൾക്കു മേലെ ലോക ജനസംഖ്യയിലെ കോടാനുകോടികൾ വിശുദ്ധ ഖുർആനിനാൽ സ്വാധീനിക്കപ്പെട്ടത് നിസ്സാരകാര്യമല്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥവും വിശുദ്ധ ഖുർആൻ തന്നെ. അത് അജയ്യമാണ് അനശ്വരമാണ്. അതിന്റെ ഒരു അക്ഷരത്തിനെ വെല്ലുന്ന ഒന്നും ലോകം കണ്ടിട്ടില്ല, ഇനി കാണുകയുമില്ല.
✍️അബൂത്വാഹിർ ഫൈസി മാനന്തവാടി
Post a Comment