പെരുന്നാൾ നിസ്കാരം ലളിതമായി നിസ്ക്കരിക്കാം; ലേഖനം, വീഡിയോ, ചെറിയ ഖുതുബ പി.ഡി.എഫ് എല്ലാം റെഡി
പെരുന്നാള്‍
നിസ്‌കാര രൂപം
ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌ത് തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. `വജ്ജഹ്‌തു' ഓതുക. ശേഷം പ്രത്യേകമായി ഏഴ് തക്‌ബീര്‍ ചൊല്ലുകയും ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. തക്‌ബീറുകള്‍ക്കിടയില്‍
سُبحان الله والحمد لله ولا إله إلا الله والله أكبر
എന്ന് പറയണം.
ഈ തക്‌ബീറുകള്‍ മഅ്‌മൂമുകളടക്കം ഉറക്കെയും ഇടവേള ദിക്‌റ് പതുക്കെയും പറയണം. ശേഷം `അഊദു' ഉള്‍പ്പെടെ ഫാതിഹാ ഓതണം. ഇമാം ഉറക്കെയാണ് ഓതേണ്ടത്. ശേഷം സൂറത്ത് ഓതണം സൂറത്തുല്‍ ഖാഫ് അല്ലെങ്കില്‍ സൂറത്തുല്‍ അഅ്‌ലാ ഓതല്‍ സുന്നത്താണ്. രണ്ടാം റക്‌അത്തില്‍ അഞ്ച് തക്‌ബീറുകളാണ് ചൊല്ലേണ്ടത് ഇതില്‍ സൂറത്തു ഇഖ്‌തറബ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ: ഓതല്‍ സുന്നത്താണ്.
ഈ സൂറത്തുകൾ അറിയില്ലെങ്കിൽ അറിയുന്ന ഏത് സൂറത്തുകളും ഓതാം.
റക്‌അത്തുകളുടെ തുടക്കത്തിലെ ഏഴ്, അഞ്ച് തക്‌ബീറുകള്‍ സുന്നത്താണ്. അത് വിട്ടുപോയതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദില്ല. (തുഹ്‌ഫ 3/43)
ഒന്നാം റക്‌അത്തിന്റെ തക്‌ബീര്‍ മറന്ന് ഫാതിഹ ആരംഭിച്ചാല്‍ തക്‌ബീറിലേക്ക് മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്‌അത്തില്‍ പന്ത്രണ്ട് തക്‌ബീര്‍ കൊണ്ടുവന്ന് അതിനെ വീണ്ടെടുക്കാം അതും നിര്‍ബന്ധമില്ല.
മഅ്‌മൂമിന്റെ തക്‌ബീറുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള തക്‌ബീര്‍ച്ചൊല്ലാതെ മഅ്‌മൂം ഇമാമിന്റെ ഓത്ത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
നിസ്‌കാരാനന്തരം രണ്ട് ഖുത്വുബകളുണ്ട്. അതിന്റെ ഫര്‍ള്വുകള്‍ ജുമുഅ: ഖുതുബയുടെ ഫര്‍ള്വുകള്‍ തന്നെ. ഒന്നാം ഖുത്വുബ ഒമ്പത് തക്‌ബീറുകള്‍ കൊണ്ടും രണ്ടാമത്തേത് ഏഴ് തക്‌ബീറുകള്‍ കൊണ്ടും തുടങ്ങലും ഇടയില്‍ തക്‌ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്.
ഈ ഖുതുബക്ക് നാല്പത് ആളുകൾ ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല.
രണ്ടുപേർ ഉണ്ടെങ്കിൽ തന്നെ ഖുതുബ ഓതാം.
പക്ഷേ സ്ത്രീകൾ മാത്രമാണെങ്കിൽ ഖുതുബ സുന്നത്തില്ല.
ഒരു പുരുഷൻ മാത്രമാണെങ്കിലും ഖുതുബ ഇല്ല.
സാധാരണ ജുമുഅഃ ഖുതുബയുടെ നിബന്ധനകൾ (ഷർത്തുൾ ) പെരുന്നാൾ ഖുതുബക്ക് നിർബന്ധമില്ല സുന്നത്ത് മാത്രമാണ്.
ചുരുക്കിയ പെരുന്നാൾ ഖുതുബ പി ഡി എഫ് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യുക
കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ വീഡിയോ കാണുക⤵️
Post a Comment