നബി (സ)യുടെ കാലത്തെ ബദ്ർ മൗലിദ് സദസ്സ്


പുണ്യ നബി (സ)യുടെ കാലത്തെ ഒരു ബദർ മൗലിദ് സദസ്സ് കാണുക.

٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ".
അർത്ഥം:

""മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി (സ്വ ) എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ ദഫ്ഫ് മുട്ടി കൊണ്ട് എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി (സ്വ) വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി
 وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ،
 (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)____

ഇതുപോലുള്ള കാര്യങ്ങൾ തന്നെയാണ് ഇന്ന് നമ്മുടെ നാടുകളിലുള്ള ബദർ മൗലിദ് കിതാബുകളിൽ ഉള്ളത്.
ബദരീങ്ങളെ കുറിച്ചുള്ള ആയത്തുകളും ഹദീസുകളും ആണത്.
അത് അവരുടെ അപദാനങ്ങളാണ്.
നബി,(സ) അംഗീകാരം നൽകിയ പുണ്യ പ്രവർത്തിയാണ് അത് എന്നതിൽ ആർക്കാണ് സംശയമുള്ളത്.

Click here ⤵️