തറാവീഹ് 20 തന്നെ, തെറ്റുപറ്റി: സക്കരിയ സ്വലാഹി

തറാവീഹ് ഇരുപത് തന്നെ കഴിഞ്ഞ 30 വർഷക്കാലം എനിക്ക് തെറ്റുപറ്റി. അതിൽ ഞാൻ അതിയായി ഖേദിക്കുന്നു.
“കഴിഞ്ഞ കാലങ്ങളിൽ തറാവീഹ് 8 റക്അത്താണ് എന്ന് ഞാൻ പ്രചരിപ്പിച്ച മുഴുവൻ ലേഖനങ്ങളും പുസ്തകങ്ങളും എന്റെ പ്രഭാഷണങ്ങളും ഞാൻ ദുർബലപ്പെടുത്തിയതായി അറിയിക്കുന്നു.”
കഴിഞ്ഞവർഷം ആക്സിഡന്റിൽ മരണപ്പെട്ട ഡോ: സക്കരിയ സ്വലാഹിയുടെതാണ് ഈ വാക്കുകൾ.
2018 ൽ പുറത്തിറക്കിയ  അൽ ഇസ്ലാഹ് മാസികയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്.

ഇതിനെച്ചൊല്ലി മുജാഹിദ് വീണ്ടും പിളരുകയായിരുന്നു.
മുജാഹിദ് പ്രസ്ഥാനത്തിൻറെ പല വാദങ്ങളും തിരുത്തിയെഴുതിയ ഡോക്ടർ സക്കറിയ സ്വലാഹി പുതിയ പഠനങ്ങളും അന്വേഷണങ്ങളും നിരന്തരം നടത്തുകയും മുജാഹിദ് പാളയത്തിൽ നിന്ന് തനിക്ക് പറ്റിയ തെറ്റുകൾ നിരന്തരം  ഏറ്റുപറയുകയും ചെയ്തിരുന്നു.
കുറച്ചു കാലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പൂർണ്ണമായും സുന്നത്ത് ജമാഅത്തിലേക്ക് അദ്ദേഹം എത്തുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. ആമീൻ

തറാവീഹ് വിഷയത്തിൽ
സക്കരിയ സ്വലാഹിയുടെ പരിണാമങ്ങൾ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തെളിവ് സഹിതം വിശദീകരിക്കുന്നു.
വീഡിയോ കാണാം.