ആരാണീ ഹെഡ്ഗേവാർ?


ആരാണീ ഹെഡ്ഗേവാർ?


RSS-ന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ
ഇന്ത്യയല്ല “ഹിന്ദുക്കളുടെ ഹിന്ദുസ്ഥാൻ” ആണിതെന്നും ജർമ്മനി എങ്ങനെ ജർമൻസിന്റേതാവുന്നോ അതു പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും, കേവലം ഒരു പ്രദേശത്തെ ഒരു രാജ്യം എന്നു വിളിക്കാൻ പറ്റില്ല, ഒരു രാജ്യം ഉണ്ടാകുന്നത്‌ ഒരേ ചിന്തയും സംസ്കാരവും പാരമ്പര്യവും ഉള്ള ജനങ്ങൾ ഒരു പ്രദേശത്ത്‌ കാലാ കാലങ്ങളായി ജീവിക്കുമ്പോഴാണു. ഇതേ കാരണങ്ങൾ കൊണ്ട്‌ തന്നെ ഈ രാജ്യം ഹിന്ദുക്കളുടേതാണു, “ഹിന്ദുസ്ഥാൻ” എന്നായിരിക്കണം നമ്മുടെ രാജ്യത്തിനു നൽകേണ്ട പേര്‌. മറ്റുള്ള ആളുകൾ ഇവിടെ ജീവിക്കരുത്‌ എന്നു നമ്മൾ പറയുന്നില്ല, എന്നാൽ അവർ ജീവിക്കുന്നത്‌ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനിൽ ആണെന്നു അവർ ഓർക്കണം.” എന്ന് സംഘത്തെ പറഞ്ഞു പഠിപ്പിച്ച ഇന്ത്യൻ ഫാസിസ്റ്റ്‌ സംഘടനാ രൂപമായ RSS ന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ.

വൈദ്യ ശാസ്ത്രം പഠിച്ചത് കൽക്കത്തയിലായിരുന്നു, അവിടെ വെച്ച് ഹെഡ്‌ഗേവാർ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുകയും നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗഭാക്കായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.1921 ആഗസ്റ്റ്‌ 19 മുതൽ 1922 ജൂലായ്‌ 12 വരെ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടു. ജയിൽ വാസ കാലഘട്ടത്തിൽ പരിചയപ്പെട്ട തീവ്ര ഹിന്ദുത്വ വാദികളായ ബി. എസ് മുൻജെ, വി. ഡി സവർക്കർ എന്നിവരുടെ ഉറ്റ ചങ്ങാതി ആയി മാറി. ജയിൽ വാസത്തിനു ശേഷം സവർക്കറുടെ ഹിന്ദുത്വ ആശയത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചു ഹിന്ദു ദേശീയവാദവുമായി പ്രവർത്തന രംഗത്തെത്തുകയും ചെയ്തു . ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ഒരുവർഷത്തെ ജയിൽ വാസം ഒഴിച്ചാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു തരത്തിൽ ഉള്ള ഇടപെടലുകളും ഹെഡ്ഗേവാർ എന്ന RSS ന്റെ സ്ഥാപകന്റെ ഭാഗത്തു നിന്നും പിന്നീട് ഉണ്ടായിട്ടില്ല.
ഹിന്ദുത്വ ഭീകരതയെ ഇന്ത്യൻ മണ്ണിൽ ഉറപ്പിക്കാൻ അരക്കെട്ടുറപ്പിച്ച ഹെഡ്‌ഗേവാർ RSS എന്ന സംഘടനയ്ക്ക് 1925 സെപ്തംബറിൽ രൂപം കൊടുത്തു. ഇദ്ദേഹം മുന്നോട്ട് വച്ച ഹിന്ദു രാഷ്ട്ര വീക്ഷണങ്ങളാണ് RSS പ്രചരിപ്പിച്ചു പോരുന്നത്.

“ഹിന്ദു സംസ്‌കാരമാണ് ഹിന്ദുത്വത്തിന്റെ ജീവിതം. അതിനാല്‍ ഹിന്ദുസ്ഥാന്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ നാം ആദ്യം ഹിന്ദു സംസ്‌ക്കാരത്തെ പോഷിപ്പിക്കണം. ശക്തി സംഘടനയിലൂടെ മാത്രം വളരുന്നു. അതിനാല്‍ എല്ലാ ഹിന്ദുക്കളുടെയും ഉത്തരവാദിത്വം ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുകയെന്നതാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ തങ്ങളുടെ ആജീവനാന്തം അവരുടെ ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ വിധി മാറ്റാന്‍ കഴിയില്ല. ഞങ്ങളുടെ യുവാക്കളുടെ മനസ്സുകളെ ആത്യന്തികമായി രൂപപ്പെടുത്തുന്നതിന് സംഘത്തിന്റെ പരമാവധി ലക്ഷ്യം.” – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ (RSS official website ൽ നിന്ന്)
“ഭഗ്വധ്വജ്‌” (കാവിക്കൊടി) ആണു നമ്മുടെ രാജ്യത്തിന്റെ മൗലികമായ മുഴുവൻ അംശങ്ങളെയും സാക്ഷാത്കരിക്കുന്നത്‌ എന്നും അതു ഹിന്ദു സംസ്കാരത്തിന്റെ സാക്ഷാൽക്കാരമാണു എന്നും, ത്രിവർണ്ണ പതാക അപശകുനം ആണെന്നും പറയുകയുണ്ടായി.
ഉപ്പ്‌ സത്യാഗ്രഹത്തിൽ പോലും സംഘ പ്രവർത്തകർ പങ്കെടുക്കരുതെന്നു കർശന നിർദേശം കൊടുത്ത ആളാണു ഹെഡ്ഗേവാർ എന്നോർക്കണം.
*************************
രാജ്യത്തെ വർഗീയമായി വെട്ടിമുറിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആർജ്ജവമുള്ള വാക്കുകൾ കേൾക്കാതെ പോകരുത്.👇👇👇👇👇👇👇👇👇👇