ഒരു ദിനം☝🏻ഒരു അറിവ് സമാഹാരം


ഇഫ്ശാഉസ്സുന്നയുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് വരുന്ന ഒരു ദിനം ഒരു അറിവ് സമാഹാരം


*📜ഒരു ദിനം☝🏻ഒരറിവ്📜*
Part-1
വാങ്ക് കേൾക്കുന്ന വേളയിൽ ആരങ്കിലും
*مَرْحَبًا بِالقائِلِ عَدْلاً، مرحبا بالصَّلاةِ أَهْلًا.*
എന്ന് ചൊല്ലിയാൽ അവന് അല്ലാഹു ഒരു മില്യൺ നന്മകൾ രേഖപ്പെടുത്തും, അവന്റെ രണ്ട് മില്യൺ പാപങ്ങൾ അല്ലാഹു മാച്ച് കളയുകയും അവന്ന് രണ്ട് മില്യൺ പദവി ഉയർത്തുകയും ചെയ്യുന്നതാണ്.
(ഇആനത്ത്)

*(فوائد) ذكر في هامش مقامات الحريري ما نصه: من قال حين يسمع المؤذن مرحبا بالقائل عدلا، مرحبا بالصلاة أهلا. كتب الله له ألف ألف حسنة، ومحا عنه ألفي ألف سيئة، ورفع له ألفي ألف درجة.*
*(إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
📲കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


📜ഒരു ദിനം☝ഒരു അറിവ്📜
                       Part2
ഭാര്യയും ഭര്‍ത്താവും ജമാഅതായി നിസ്കരിക്കുമ്പോൾ ഇമാമാകുന്ന ഭർത്താവിന്റെ നേരെ പിറകിലാണ് ഭാര്യ നിൽക്കേണ്ടത്. പുരുഷനെ പോലെ വലതുവശത്ത് അല്ല.
 ഒരു സ്ത്രീ ആയാലും പല സ്ത്രീകള്‍ ആയാലും ഇമാമിന്‍റെ നേരെ പിന്‍ഭാഗത്ത് വേണം നില്‍ക്കേണ്ടത്. പുരുഷന്മാര്‍ നില്‍ക്കുന്ന പോലെ വലത് ഭാഗത്ത് അടുത്ത് നില്‍ക്കരുത്. (തുഹ്ഫ)

*(ولو حضر ) ابتداء معا أو مرتبا ( رجلان ) أو صبيان ( أو رجل وصبي صفا ) أي قاما صفا ( خلفه ) للاتباع أيضا ( وكذا لو حضر امرأة أو نسوة ) فقط فتقف هي أو هن خلفه ، وإن كن محارمه للاتباع أيضا أو ذكر وامرأة فهو عن يمينه وهي خلف الذكر*
*(تحفة المحتاج)*
••••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                  Part-3
ആശിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രീ(കിളവിയും നന്നേ ചെറിയ കുട്ടിയുമല്ല) തനിച്ചാണെങ്കിൽ അന്യപുരുഷനോട് സലാം പറയലും മടക്കലും  അവൾക്ക് ഹറാമാണ്.

പുരുഷന് അവളോട് ഇത് രണ്ടും കറാഹത്ത് മാത്രമാണ്.
(ആണും പെണ്ണും തനിച്ചായ വേളയിൽ മാത്രമാണ് ഈ വിധി)

അവളുടെ സലാം പറയലും മടക്കലും അവനിൽ കൂടുതൽ ആഗ്രഹം  ജനിപ്പിക്കുമെന്നതാണ് വിത്യാസം,

*أما مشتهاة ليس معها امرأة أخرى فيحرم عليها رد سلام أجنبي، ومثله ابتداؤها ويكره رد سلامها، ومثله ابتداؤه أيضا.*
*والفرق أن ردها وابتداءها يطمعه لطمعه فيها أكثر - بخلاف ابتدائه ورده.*
*(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                  Part-4
വഹാബി നേതാവ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ നിരവധി മശാഇഖുമാർ പറയുമായിരുന്നു: “താമസിയാതെ ഇവൻ വഴി പിഴച്ച് പോകും. അല്ലെങ്കിൽ മറ്റുള്ളവരെ അവനെ കൊണ്ട് അല്ലാഹു പിഴപ്പികും”
സംഗതി അങ്ങനെ തന്നെ സംഭവിച്ചു.
(അൽ ഫുതൂഹാത്തുൽ ഇസ്ലാമിയ്യഃ-അഹ്മദ് സൈനീ ദഹ് ലാൻ)


*وكان كثير من مشايخ ابن عبد الوهاب بالمدينة يقولون: سيضل هذا أو يضل الله به من أبعده وأشقاه، فكان الأمر كذلك.*
*(الفتوحات الإسلامية)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                  Part-5
പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ അണിയിപ്പിക്കുന്നതിന് വിരോധമില്ല. ശാഫിഈ മദ്ഹബ് പ്രകാരം ഇത് അനുവധനീയമാണ്.
(തുഹ്ഫ)

*ولها ) وللصبي والمجنون ( لبس أنواع حلي الذهب والفضة) كطوق وخاتم وسوار وخلخال ونعل ودراهم ودنانير معراة*
*(تحفة المحتاج)*

 *الأصح ( أن للولي ) الأب وغيره ( إلباسه ) كحلي الذهب وغيره ( الصبي ) ما لم يبلغ*
*(تحفة المحتاج)*

••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                       Part6
കത്ത് അയക്കാനോ
മുട്ട, കുഞ്ഞുങ്ങൾ എന്നിവ ലക്ഷ്യമാക്കിയോ പ്രാവിനെ വളർത്തൽ അനുവദനിയമാണ്.
എന്നാൽ പ്രാവിനെ കൊണ്ട് കളിക്കൽ കറാഹത്താണ്.
മാത്രമല്ല,  പ്രാവുകളെ കൊണ്ട് ചൂതാട്ടം കളിക്കൽ(ബെറ്റ് വെച്ചുള്ള മത്സരം) കടുത്ത തെറ്റാണ്.
(മിർഖാത്ത്)

*قال النووي : اتخاذ الحمام للفرخ والبيض ، أو الأنس ، أو حمل الكتب جائز بلا كراهة ، وأما اللعب بها للتطير ، فالصحيح أنه مكروه ، فإن انضم إليه قمار ونحوه ردت الشهادة*
*(مرقاة المفاتيح)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part7*

മൂക്ക് കുത്തി ആഭരണം ധരിക്കൽ ഹറാമാണ്.
എന്നാൽ കാത് കുത്തലും അതിൽ ആഭരണമണിയലും സ്ത്രീകൾക്ക് അനുവദനീയമാണ്.
കാരണം അത് സ്ത്രീകളുടെ ഭംഗി വർദ്ധിപ്പിക്കുന്നതായി എല്ലാ നാട്ടിലും പരിഗണിക്കപ്പെടുന്നുണ്ട്. മൂക്ക് കുത്തൽ അങ്ങനെയല്ല.
(തുഹ്ഫ)
*ويظهر في خرق الأنف بحلقة تعمل فيه من فضة أو ذهب أنه حرام مطلقا ؛ لأنه لا زينة  في ذلك يغتفر لأجلها إلا عند فرقة قليلة ولا عبرة بها مع العرف العام بخلاف ما في الآذان فإنه زينة للنساء في كل محل*
*(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part8*

അഖീഖത്ത് മാംസം അമുസ്ലിംകൾക്ക് നൽകാവതല്ല. (അനിവാര്യമായാൽ അവർക്ക് വേറെ മാംസം വാങ്ങിക്കൊടുക്കാവുന്നതാണ്.)
അഖീഖത്തിന്റെ മുഖ്യ കാര്യങ്ങളിലെല്ലാം ഉള്ഹിയത്തിന്റെ വിധി തന്നെയാണ് ഉള്ളത്.

*(قوله: وهي) أي العقيقة.*
*وقوله: كضحية أي في معظم الأحكام وهو الجنس، والسن، والسلامة من العيوب، والنية، والأكل والتصدق، والإهداء، والتعين بالنذر*
*(إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part9*

പലിശപ്പണവുമായി ഒരു നിലക്കും ബന്ധപ്പെടാൻ പാടില്ല.
വല്ല കാരണവശാലും കയ്യിൽ പലിശപ്പണം പോലുള്ള ഹറാമായ ധനം വന്ന് പെട്ടാൽ ഉടമയെ ഏൽപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അത് മുസ്ലിംകളുടെ പൊതു നന്മയിൽ ചെലവഴിക്കുകയാണ് വേണ്ടത്.
ആ നന്മ വെക്തിപരമോ മുസ്ലിംകൾ അല്ലാത്തവരും ഉപകരിക്തുന്നതോ ആവാൻ പാടില്ല.

*قال الغزالي : إذا كان معه مال حرام وأراد التوبة والبراءة منه - فإن كان له مالك معين - وجب صرفه إليه أو إلى وكيله ، فإن كان ميتا وجب دفعه إلى وارثه ، وإن كان لمالك لا يعرفه ويئس من معرفته فينبغي أن يصرفه في مصالح المسلمين العامة ، كالقناطر والربط والمساجد ومصالح طريق مكة ، ونحو ذلك مما يشترك المسلمون فيه*
*(شرح المهذب)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part10*

പണ്ഡിതർ, സയ്യിദന്മാർ, സൂഫികൾ തുടങ്ങിയവരുടെ കൈ ചുംബിക്കൽ സുന്നത്താണ്.
കേവല രാഷ്ട്രീയ നേതാക്കൾ, സമ്പന്നർ ഓഫീസർമാർ തുടങ്ങിയവരുടെ
   കൈമുത്തൽ ശക്തിയേറിയ കറാഹത്താണ്.(ഫത്ഹുൽ ബാരി).

*قال الإمام النووي: (تقبيل يد الرجل لزهده، وصلاحه وعلمه، أو شرفه، أو نحو ذلك من الأمور الدينية؛ لا يكره بل يستحب، فإن كان لغناه، أو شوكته، أو جاهه عند أهل الدنيا فمكروه شديد الكراهة*
*(فتح الباري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-11*

ഹൈള്, നിഫാസ്, ജനാബത്ത് ഉള്ളവർ ശരീരത്തിലെ മുടി, നഖം, രക്തം തുടങ്ങിയവ നീക്കാതിരിക്കൽ സുന്നത്താണ്. കാരണം അവകൾ പരലോകത്ത് വരിക ജനാബത്ത് ഉള്ള അവസ്ഥയിലായിരിക്കും. വല്ല കാരണവശാലും നീങ്ങിപ്പോകുന്നവ കഴുകേണ്ടതുമില്ല.കഴുകിയാൽ ജനാബത്ത് ഉയരില്ല.
അത് മണ്ണിലോ മറ്റോ മറക്കുകയാണ് വേണ്ടത്. അതിന് കുളി കഴിയുന്നത് വരെ കാത്ത് നിൽക്കേണ്ടതില്ല.
(ഫത്ഹുൽ മുഈൻ,ശർവാനി)

*وينبغي أن لا يزيلوا قبل الغسل شعرا أو ظفرا، وكذا دما، لان ذلك يرد في الآخرة جنبا.*
*(فتح المعين)*

*(قوله لأن أجزاءه إلخ ) ظاهر هذا الصنيع أن الأجزاء المنفصلة قبل الاغتسال لا يرتفع جنابتها بغسلها سم على حج ا هـ* .
*(حاشية الشرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-12*

മരിക്കുന്നതിന് മുമ്പ് തന്നെ കഫൻ തുണി തയ്യാറാക്കി വെക്കൽ സുന്നത്തില്ല. എന്നാൽ ഹലാലായ മാർഗത്തിൽ തന്നെ അത് കരസ്ഥമാക്കിയെടുക്കാനോ, മഹത്തുക്കളുടെ ശേഷിപ്പിൽ നിന്നുള്ള ബറക്കത്തിന്ന് വേണ്ടിയാ ആണെങ്കിൽ സുന്നത്ത് തന്നെയാണ്.
നേരത്തെ കബ്ർ കുഴിച്ച് വെക്കൽ സുന്നത്താണ്.
(തുഹ്ഫ, നിഹായ, ശർവാനി)

*📍(فرع ) ينبغي أن لا يعد لنفسه كفنا- (تحفة المحتاج)*
*📍ولا يندب أن يعد لنفسه كفنا لئلا يحاسب على اتخاذه ، إلا أن يكون من جهة حل أو أثر ذي صلاح  وحسن إعداده.*
*(نهاية المحتاج)*
*📍وقال شيخنا ويكره اتخاذ الكفن إلا من حل أو من أثر صالح بخلاف القبر فإنه يسن اتخاذه ا هـ.*
*(حاشية الشرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-13*

കുട്ടി ജനിച്ച പിതാവിനോട് ആശംസ അറിയിക്കൽ സുന്നത്തുണ്ട്.
*بارَكَ اللَّهُ لَكَ فِي الـمَوْهُوبِ لَكَ وشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ*
എന്ന പ്രാർത്ഥന ഹസനുൽ ബസരി(റ) തങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ ആശംസ നേരപ്പെട്ട പിതാവ്, തിരിച്ച്
 *جزاك الله خيرا، or بارك الله عليك or أجزل ثوابك*
എന്ന് തുടങ്ങിയവ കൊണ്ട്  പ്രാർത്ഥിക്കലും സുന്നത്താണ്.

*يستحب تهنئة المولود له، قال أصحابنا: ويستحب أن يهنأ بما جاء عن الحسن البصري رحمه الله، أنه علم إنساناً التهنئة فقال: قل: بارك الله لك في الموهوب لك، وشكرت الواهب، وبلغ أشده، ورزقت بره. ويستحب أن يرد على المهنئ فيقول: بارك الله لك، وبارك عليك، أو جزاك الله خيراً ورزقك مثله، أو أجزل ثوابك، ونحو هذا. (الأذكار للنووي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-14*

അത്തഹിയ്യാത്തിൽ إلا الله എന്ന് പറയുമ്പോൾ വലതു കയ്യിന്റെ ചൂണ്ടു വിരൽ ഉയർത്തലും സലാം വീട്ടുന്നത് വരെ ഉയർത്തി തന്നെ പിടിക്കലും സുന്നത്താണ്. എന്നാൽ അത് ചലിപ്പിക്കരുത് എന്നതാണ് ശാഫിഈ മദ്ഹബ്.
(തുഹ്ഫ)
എന്നാൽ ഉയർത്തിയത് മുതൽ സലാം വീട്ടുന്നത് വരെ വലത്തോട്ടും ഇടത്തോട്ടും (മുഖളിലോട്ടും താഴോട്ടുമല്ല) ചലിപ്പിക്കൽ സുന്നത്താണ് എന്നാണ് മാലിക്കി മദ്ഹബ്.
(ജവാഹിറുൽ ഇകലീൽ)

*ويرفعها ) مع إمالتها قليلا لئلا تخرج عن سمت القبلة ( عند ) همزة ( قوله إلا الله ) للاتباع ولا يضعها إلى آخر التشهد....................... ( ولا يحركها ) عند رفعها للاتباع*
*(تحفة المحتاج)*

*وندب (تحريكها) يميناً وشمالاً تحريكا (دائما) للسلام*
*(جواهر الإكليل)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-15*

ഹജ്ജ്, ഉംറ, കച്ചവടം തുടങ്ങിയ ഹലാലായ ആവശ്യങ്ങൾക്ക് വേണ്ടി യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്നവരെ യാത്രയാക്കലും അവർക്ക് വേണ്ടി
*أَسْتَوْدِعُ اللَّهَ دِينَكَ، وَأَمَانَتَكَ، وَخَوَاتِيمَ عَمَلِكَ زَوَّدكَ اللَّهُ التَّقوَي وَغَفرَ دَنْبَكَ ويَسَّرَ لكَ الخَيرَ حَيْثُ كُنْتَ*
ഇങ്ങനെ പ്രാർത്ഥിക്കലും സുന്നത്താണ്.
നമ്മോട് ആരെങ്കിലും യാത്ര പറയുമ്പോഴും ഇങ്ങനെ പ്രാർത്ഥിക്കാം.

*يستحب أن يودع أهله وجيرانه وأصدقاءه وأن يودعوه، ويقول كل واحد منهم لصاحبه: أستودع الله دينك وأمانتك وخواتيم عملك، زودك الله التقوى، وغفر ذنبك، ويسر لك الخير حيث كنت*
*(الإيضاح للنووي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-16*

കുട്ടികൾക്ക് മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം ശ്രേഷ്ടതകൾ ഉണ്ട്.(തുഹ്ഫ)
പാരത്രിക ലോകത്ത് മുഹമ്മദ് എന്ന് പേരുള്ളവരോട് (നബി (സ) തങ്ങൾക്കുള്ള ആദരവായിട്ട്)  എഴുനേൽക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും ആഹ്വാനമുണ്ടാകുമെന്ന്
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
നബി(സ) പറഞ്ഞു: മൂന്ന് ആൺ മക്കൾ ഉണ്ടായിട്ട് ഒരാൾക്ക് പോലും മുഹമ്മദ് എന്ന് പേരിടാത്തവൻ അഞ്ജത പ്രവർത്തിച്ചിരിക്കുന്നു.
മാലിക് (റ) പറഞ്ഞു:
മുഹമ്മദ് എന്ന പേരുള്ള ഒരാൾ വീട്ടിലുണ്ടായാൽ ആ വീട്ടുകാർക്ക് ഖൈറായ ഭക്ഷണവും മറ്റും നൽകപ്പെടുമെന്ന് മദീനക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.(ശർവാനി)

*وفي كتاب الخصائص لابن سبع عن ابن عباس أنه إذا كان يوم القيامة نادى مناد ألا ليقم من اسمه محمد فليدخل الجنة كرامة لنبيه محمد صلى الله عليه وسلم وفي مسند الحارث بن أبي سلمة أن النبي صلى الله عليه وسلم قال { من كان له ثلاثة من الولد ولم يسم أحدهم بمحمد فقد جهل } قال مالك سمعت أهل المدينة يقولون ما من أهل بيت فيهم اسم محمد إلا رزقوا رزق خير (شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-17*

റമളാന്‍ കഴിഞ്ഞാൽ പിന്നെ നോമ്പെടുക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മാസം യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്.
അവയില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായത് മുഹര്‍റവും പിന്നെ റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅദും പിന്നെ ശഅ്ബാനുമാണ്.(ഫത്ഹുല്‍മുഈന്‍)

*(فرع) أفضل الشهور للصوم بعد رمضان: الاشهر الحرم. وأفضلها المحرم، ثم رجب، ثم الحجة، ثم القعدة، ثم شهر شعبان - (فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-18*

അസർ,സുബ്ഹി നിസ്കാരങ്ങൾക്ക് ശേഷം പ്രത്യേഗം മുസാഫഹത്ത് (ഹസ്തദാനം) ചെയ്യുന്നതിന്ന് അടിസ്ഥാനമൊന്നുമില്ല, എങ്കിലും അതിന് വിരോധമില്ല, കാരണം അത് സാധാരണ സുന്നത്തായ മുസാഫഹത്തുകളുടെ കൂട്ടത്തിൽ പെട്ടതാണ്.

പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം മുഖപ്രസന്നതയോടെയും പ്രാർത്ഥനയോടെയും മുസാഫഹത്ത് ചെയ്യൽ സുന്നത്താണ്.(ശർവാനി،മുഗ്നി)

*وتندب المصافحة مع بشاشة الوجه والدعاء بالمغفرة وغيرها للتلاقي ، ولا أصل للمصافحة بعد صلاتي الصبح والعصر ولكن لا بأس بها فإنها من جملة المصافحة-(شرواني، مغني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-19*

തിങ്കളാഴ്ച ദിവസത്തെ കുറിച്ച് പുണ്യനബിയോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: തിങ്കൾ യാത്രയുടേയും കച്ചവടത്തിന്റെയും ദിവസമാകുന്നു.
കാരണം അന്ന് ശുഐബ് നബി(അ) യാത്ര പോവുകയും കച്ചവടം നടത്തി ലാഭം നേടുകയും ചെയ്തിട്ടുണ്ട്.(റൂഹുൽ ബയാൻ)

*وسئل صلى الله عليه وسلم عن يوم الاثنين فقال (يوم سفر وتجارة) لان فيه سافر شعيب عليه السلام فاتجر فربح فى تجارته (روح البيان)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-20*

അറിയപ്പെട്ട പത്ത് സൽകാരങ്ങൾ ഉണ്ട്. അവയിൽ വെച്ചെല്ലാം ശക്തിയേറിയ സുന്നത്താണ് വിവാഹ സൽകാരം.

പത്ത് സൽകാരങ്ങൾ ഇവയാണ്
عرس
1-വിവാഹ സൽകാരം.
خرسة
2-കുട്ടി ജനിച്ച സൽകാരം
عقيقة
3-അഖീഖ അറവ് സൽകാരം
وكيرة
4-വീട് നിർമാണം പൂർത്തിയായ സൽകാരം
وضيمة
5-മരിച്ച വീട്ടുകാർക്ക് നൽകുന്ന സൽകാരം
عذيرة
6-മാർക്ക സൽകാരം
نقيعة
7-യാത്രയിൽ നിന്ന് വരുന്നവന്റെ സൽകാരം
مأدبة
8-ഒരു കാരണവുമില്ലാതെ നൽകുന്ന സൽകാരം
شندخية
9 വിവാഹ കരാർ വേളയിലെ സൽകാരം
حذاق
10 ഖുർആൻ ഖത്മ് തീർത്ത സൽകാരം

*( سنة ) بعد عقد النكاح الصحيح ................................. مؤكدة  أكثر من سائر الولائم العشر المشهورة لثبوتها عنه صلى الله عليه وسلم قولا وفعلا. (تحفة المحتاج)*
*( قوله من سائر الولائم ) وقد نظم بعضهم أسماء الولائم فقال*
*وليمة عرس ثم خرس ولادة★عقيقة مولود وكيرة ذي بنا*
*وضيمة موت ثم إعذار خاتن★     نقيعة سفر والمآدب للثنا*
والشندخي لاملاك فقد كملت★     تسعا وقل للذي يدريه فاعتمدي
*وأهمل الناظم عاشوراء وهو الحذاق ا هـ وهو ما يصنع لحفظ القرآن وختم كتاب* .
*(شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-21*

പള്ളികൾ, മദ്രസ്സ, മറ്റു സ്ഥാപനങ്ങൾ ഏതുമാവട്ടെ അവയുടെ ചുവരുകളിൽ ഖുർആൻ എഴുതുന്നത് കറാഹത്താണ്. വസ്ത്രങ്ങളിലും ഭക്ഷണങ്ങളിലുമെല്ലാം അപ്രകാരം തന്നെ കറാഹത്താണ്.(റൗള,ശർവ്വാനി)

*"ويكره كتابته على الحيطان سواء المسجد وغيره" (روضة الطالبين)*
*يكره كتب القرآن على حائط وسقف ولو لمسجد وثياب وطعام ونحو ذلك(شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-22*

ഖുർആൻ ഓതുന്നവൻ കരയൽ സുന്നത്താണ്.
അർത്ഥം ചിന്തിച്ച് സ്വാഭാവികമായ കരച്ചിൽ വരുന്നില്ലെങ്കിൽ ഉണ്ടാക്കിക്കരയുകയോ, എനിക്ക് കരച്ചിൽ വരുന്നില്ലല്ലോ എന്നോർത്ത്  കരയുകയോ ചെയ്യൽ സുന്നത്താണ്.(തിബ് യാൻ, ശർവാനി)

*ويندب للقارئ التعوذ للقراءة واستقبال القبلة والتدبر والتخشع والترتيل والبكاء عند القراءة ، فإن لم يقدر على البكاء فليتباك(حاشية الشرواني)*
*قال الإمام أبو حامد الغزالي : البكاء مستحب مع القراءة وعندها.................فإن لم يحضره حزن وبكاء كما يحضر الخواص - فليبك على فقد ذلك؛ فإنه من أعظم المصائب (التبيان )*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-23*

ദുനിയാവിലെ ശക്തമായ ചൂട് നരകത്തിന്റെ ചൂടിൽ നിന്നുള്ളതും അതിന്റെ തളിവുമാണ്. അതിനാൽ ശക്തമായ ചൂടിൽ നിന്ന് അഭയം തേടൽ സുന്നത്താണ്.
നബി(സ) പറഞ്ഞു: ചൂടുള്ള ദിവസം ആരെങ്കിലും
لَا إِلَهَ إِلَّا اللَّهُ ، مَا أَشَدَّ حَرَّ هَذَا الْيَوْمِ ، اللَّهُمَّ أَجِرْنِي مِنْ حَرِّ جَهَنَّمَ.
എന്ന് പ്രാർത്ഥിച്ചാൽ അല്ലാഹു നരകത്തിനോട് പറയും: എന്റെ ഒരു അടിമ നിന്റെ ചൂടിൽ നിന്ന് അഭയം തേടിയിരിക്കുന്നു. ഞാനവനിക്ക് അഭയം നൽകിയെന്നതിന് ഞാൻ നിന്നെ സാക്ഷിയാക്കുന്നു.(ഫത്ഹുൽ ബാരി)

*وقد جعل الله تعالى ما في الدنيا من شدة الحر والبرد مذكرا بحر جهنم وبردها ، ودليلا عليها ، ولهذا تستحب الاستعاذة منها عند وجود ذلك .*
*كما روى عثمان الدارمي وغيره .... عن أبي هريرة عن النبي - صلى الله عليه وسلم - ، قال : ( إذا كان يوم حار ، فإذا قال الرجل : لا إله إلا الله ، ما أشد حر هذا اليوم ، اللهم أجرني من حر جهنم ، قال الله لجهنم : إن عبدا من عبيدي استجارني من حرك ، وأنا أشهدك أني قد أجرته*
*(فتح الباري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-24*

വുളൂഅ് ചെയ്ത വെള്ളത്തിന്റെ ബാക്കിയിൽ നിന്ന് അൽപ്പം കുടിക്കൽ സുന്നത്താണ്.
അതിൽ എല്ലാ രോഗത്തിനും ശമനമുണ്ടെന്ന് പുണ്യനബി(സ) പറഞ്ഞിട്ടുണ്ട്.(ഫത്ഹുൽ മുഈൻ)

*(وشربه) من (فضل  الأخيرة وضوئه) لخبر: إن فيه شفاء من كل داء*
*(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-25*

വെള്ളിയാഴ്ച ദിവസം ജുമുഅഃ കഴിഞ്ഞ ശേഷമേ സ്ത്രീകൾ ളുഹ്ർ നിസ്കരിക്കാവൂ എന്ന ധാരണ തെറ്റാണ്. മറ്റ് ദിവസങ്ങളിലെന്നത് പോലെ തന്നെ ആദ്യ വക്തിൽ തന്നെ നിസ്കരിക്കാലാണ് അവർക്ക് സുന്നത്ത്.
(തുഹ്ഫ നോക്കുക)

*( و ) يندب ( لغيره ) وهو من لا يمكن زوال عذره ( كالمرأة والزمن ) العاجز عن الركوب  وقد عزم على عدم فعل الجمعة ، وإن تمكن ( تعجيلها ) أي الظهر محافظة على فضيلة أول الوقت*
  *(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-26*

സ്ത്രീകൾ ബുർഖ (മുഖംമൂടുന്ന വസ്ത്രം) ധരിക്കുന്നത് ഇസ്ലാമികവും അവർക്ക് അന്യപുരുഷന് മുന്നിൽ അത് നിർബന്ധവുമാണ്.
وليضربن بخمرهن على جيوبهن
 എന്ന ആയതിറങ്ങിയപ്പോള്‍ സ്ത്രീകള്‍ അവരുടെ തട്ടം കീറി അത് കൊണ്ട് മുഖം മറച്ചു. فاختمرن എന്നതിന് ഹാഫിള് ഇബ്നു ഹജറില്‍ അസ്ഖലാനി (റ) മുഖം മൂടി എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്.
(ബുഖാരി, ഫത്ഹുൽ ബാരി നോക്കുക)
*عن صفية بنت شيبة أن عائشة رضي الله عنها كانت تقول لما نزلت هذه الآية وليضربن بخمرهن على جيوبهن أخذن أزرهن فشققنها من قبل الحواشي فاختمرن بها (بخاري)*

*قوله : ( فاختمرن ) أي غطين وجوههن.(فتح الباري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-27*

സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ الم نشرح സുറത്തും الم تر كيف എന്ന സൂറത്തും പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ

• അർശസ്(മൂലക്കുരു) രോഗം നീങ്ങും
• അന്നേ ദിവസം ഒരു ശെറും ഏൽക്കില്ല.
• അന്ന് ഒരു വേദനയും ഏൽക്കില്ല.
• ശത്രുവിന്റെ ഉപദ്രവം  ഏൽക്കില്ല.

ഇത് മഹാന്മാർ അനുഭത്തിൽ അറിഞ്ഞതും സ്വഹീഹുമാണെന്നതിൽ സംശയമില്ല.
(ഫത്ഹുൽ മുഈൻ, ഇആനത്ത്).

*و) ركعتان قبل (صبح)،........ وورد أيضا فيهما ألم نشرح لك وألم تر كيف، وأن من داوم على قراءتهما فيهما زالت عنه علة البواسير*
*(فتح المعين)*
*وقيل: إن من دوام عليهما فيهما لا يرى شرا ذلك اليوم أصلا. ولذا قيل: من صلاهما بألم وألم لم يصبه في ذلك اليوم ألم. وقال الغزالي في كتاب وسائل الحاجات: بلغنا عن غير واحد من الصالحين من أرباب القلوب. أن من قرأ في ركعتي الفجر ألم نشرح لك وألم تر قصرت عنه يد كل عدو، ولم يجعل لهم عليه سبيلا. وهذا صحيح مجرب بلا شك.*
*(إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-28*

മീനും മുട്ടയും ഒരുമിച്ച് കഴിച്ചാൽ വൻകുടൽ വീക്കം, അർശസ്, കോട്ട്പല്ല് വേദന എന്നീ രോഗങ്ങൾ ഉണ്ടാകും
(അത്ത്വിബ്ബു ന്നബവിയ്യ്)

*وقال ابن يختيشوع: احْذَرْ أَنْ تَجْمَعَ الْبَيْضَ وَالسَّمَكَ، فَإِنَّهُمَا يُورِثَانِ الْقُولَنْجَ، وَالْبَوَاسِيرَ، وَوَجَعَ الْأَضْرَاسِ.*
*(الطب النبوي لابن القيم)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-29*

മിഅ്റാജ് ദിനത്തിൽ നോമ്പ് അനുഷ്ടിക്കൽ സുന്നത്താണ്.
(ഇആനത്ത്,ബാജൂരി,ജമൽ,ശാലിയാത്തി, ഫത്ഹുൽ അല്ലാം)
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം:
തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും
(ഗുൻയ, ഇഹ്യാ ഉലൂമുദ്ധീൻ )
*وعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا* *(غنية ، احياء علوم الدين)*

*ويُسْتَحَبُّ صَوْمُ يَوْمَ الْمِعْرَاج*
_*(فتْحُ الْعَلَّامِ ، بَاجُورِي ، إِعَانَةُ الطَّالِبِينَ ، فتَاوَى الشَّالِيَاتِي)*_
*وﻳﺴﻦ ﺃﻳﻀﺎ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ ﻭﻳﻮﻡ ﻻ ﻳﺠﺪ ﻓﻴﻪ ﻣﺎ ﻳﺄﻛﻠﻪ اﻩـ. ﺑﺮﻣﺎﻭﻱ...*
_*(حاشية الجمل على المنهج)*_
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-30*

പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീകളുടെ ചാരത്ത് ആയത്തുൽ ഖുർസിയ്യ്,
 *إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ*
എന്ന സൂറത്തുൽ അഅ്റാഫിലെ 54 മത് ആയത്ത്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്യുക.(അൽ-അദ്കാർ)

*باب ما يقال عند الولادة وتألم المرأة بذلك*
 *عن فاطمة رضي الله عنها "أن رسول الله -صلى الله عليه وسلم- لما دنا وِلادُها أمر أمَّ سلمة وزينب بنت جحش أن يأتيا فيقرآ عندها آية الكرسي، و {إِنَّ رَبَكُمُ اللهُ ... } [الأعراف: 54] إلى آخر الآية ويعوِّذاها بالمعوِّذتين".*
*(الأذكار للنووي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-31*

നാല് കാര്യങ്ങൾ ശരീരത്തിന് ശക്തി നൽകും
1- മാംസം ഭക്ഷിക്കൽ
2- സുഗന്ധം വാസനിക്കൽ
3- ധാരാളം കുളിക്കൽ(സംയോഗ ശേഷമല്ലാതെ)
4- ലിനൻ(ചണം) വസ്ത്രം ധരിക്കൽ

നാല് കാര്യങ്ങൾ ശരീരത്തിന്റെ ശക്തി കെടുത്തും
1- അമിത സംയോഗം
2-അമിത ദുഃഖം
3- അമിതമായി വെറും വയറ്റിൽ വെള്ളം കുടിക്കൽ
4- അമിതമായി പുളി ഭക്ഷിക്കൽ
എന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിരിക്കുന്നു.
(സാദുൽ മആദ്)
*قال الشافعي:*
*أربعة تقوي البدن : أكل اللحم ، وشم الطيب ، وكثرة الغسل من غير جماع ، ولبس الكتان.  وأربعة توهن البدن : كثرة الجماع ، وكثرة الهم ، وكثرة شرب الماء على الريق ، وكثرة أكل الحامض.*
*(زاد المعاد)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-32*

ശഅ്ബാൻ ആദ്യരാത്രിയിൽ ഒരാൾ “സൂറത്തു ദ്ദുഖാനി”ലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച് തവണ പാരായണം ചെയ്യുകയും ശേഷം  ദിക്റുകളും സനാഉം (തസ്ബീഹുകൾ പോലുള്ളവ) ചൊല്ലി
നബി ﷺയുടെ മേൽ നിരവധി തവണ സ്വലാത്തുകളും ചൊല്ലി ദുനിയാവിലും ആഖിരത്തിലും ഖൈർ ലഭിക്കുന്ന അവൻ ഇഷ്ടപ്പെടുന്ന ഏത് കാര്യം അല്ലാഹുവിനോട് ചോദിച്ചാലും പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്.
എന്ന് യമനിലെ ആരിഫീങ്ങളിൽ പെട്ട ചിലർ പറഞ്ഞിട്ടുണ്ട്.
(നിഹാതുൽ അമൽ- 280)

*وعن بعض العارفين من أهل اليمن ان من قرأ من أول سورة الدخان الى قوله تعالى (رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ) خمس عشرة مرة في أول ليلة من شعبان ثم ذكر الله وأثنى عليه ثم صلى علي النبي صلى الله عليه وسلم مرارا ثم سأل الله ما أحب واختار من خير الدنيا والآخرة فإنه سريع الإجابة*
*(نهاية العمل)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-33*

ഉമുനീര് (തുപ്പലം) കൂട്ടി മുസ്ഹഫിന്റെ പേജ് മറിക്കുന്ന പ്രവണത ഉപേക്ഷിക്കേണ്ടതാണ്.
ഉമുനീര് ഉള്ള കൈ കൊണ്ട് മുസ്ഹഫ് തൊടൽ തന്നെ ഹറാമാണ്.(ശർവാനി)

*وفي فتاوى الشارح يحرم مس المصحف بإصبع عليه ريق إذ يحرم إيصال شيء من البصاق إلى شيء من أجزاء المصحف*
*(شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-34*

_*“റളിയള്ളാഹു അൻഹു”*_
എന്ന് സ്വഹാബികളുടെ പേര് കേട്ടാൽ മാത്രമല്ല,..  താബിഉകൾ,പണ്ഡിതന്മാർ, ആബിദീങ്ങൾ തുടങ്ങി ഏത് മഹാന്റെ പേര് കേട്ടാലും ചൊല്ലൽ സുന്നത്താണ്. മറിച്ചുള്ള വാദം ശരിയല്ല. (ശറഹുൽ മുഹദ്ദബ്)

*يستحب الترضي والترحم على الصحابة والتابعين فمن بعدهم من العلماء والعباد وسائر الأخيار فيقال : رضي الله عنه أو رحمة الله عليه أو رحمه الله ونحو ذلك ، وأما ما قاله بعض العلماء : إن قول رضي الله عنه عنه مخصوص بالصحابة ، ويقال في غيرهم : رحمه الله فقط فليس كما قال ، ولا يوافق عليه ، بل الصحيح الذي عليه الجمهور استحبابه ، ودلائله أكثر من أن تحصر - (المجموع)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
                     *Part-35*

_*സംസം വെള്ളം*_
കുടിക്കുമ്പോൾ ഇരിക്കലും ഖിബലക്ക് മുന്നിടലും സുന്നത്താണ്.
നബി(സ) നിന്ന് കുടിച്ചത് അനുവദനീയത വിശദമാക്കാനായിരുന്നു.
അതിനാൽ നിന്ന് കുടിക്കൽ സുന്നത്താണെന്ന ചിലരുടെ വാദം അസ്വീകാര്യമാണ്.(തുഹ്ഫ ശർവാനി സഹിതം)
*ويسن عند إرادة شربه الاستقبال والجلوس وقيامه صلى الله عليه وسلم لبيان الجواز. - (تحفة المحتاج)*
*وحيث علمت أنه فعله لبيان الجواز عرفت سقوط قول البعض أنه يسن الشرب من زمزم قائما اتباعا له. - (شرواني)*

••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 36* 

ഖുർആനിക ആയത്ത് കൊണ്ട് ഗാനവും കഥയുമുണ്ടാക്കാം. ഖുർആനിന്റെ ഘടന തെറ്റിയാലും കുഴപ്പമില്ല. പക്ഷെ അത് തമാശ രൂപത്തിലാകുന്നത് ഹറാമാണ്. ചിലപ്പോൾ കുഫ്റിലേക്ക് വരേ എത്തിയേക്കാം.(തുഹ്ഫ)
(ചില അറബിക് വാട്സാപ്പ് മെസേജുകളിൽ തമാശയും കളിയുമായി ഖുർആൻ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കുക.)

*والاقتباس منه ولو في شعر جائز ، وإن غير نظمه ومن ثم اقتضى كلام صاحب البيان وغيره أنه لا محظور في أن يراد بالقرآن غيره { ك ادخلوها بسلام } لمستأذن نعم إن كان ذلك في نحو مجون حرم بل ربما أفضى إلى الكفر*
*(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 37*
 
_*“നിന്ന് തല ചീകിയാൽ..*_ കടം കുന്ന് കൂടും” എന്നത് നിർമിതമായ കള്ള ഹദീസാണ് അതിന്റെ സനദിലെ ചിലർ കള്ളന്മാരും അറിയപ്പെട്ട കള്ള ഗദീസ് നിർമാതാക്കളുമാണ്.(അൽ മൗളൂആത്തുൽ കുബ്റ - ഇബ്നു ജൗസി, അല്ലആലിഉൽ മസ്നൂഅഃ - സുയുത്തി)
*حدَّثَنَا أَحْمَدُ بْنُ عَبْدِ اللَّهِ الْهَرَوِيُّ ، عَنْ أَبِي الْبَخْتَرِيِّ ، عَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ ، عَنْ عَائِشَةَ ، قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنِ امْتَشَطَ قَائِمًا رَكِبَهُ الدَّيْنُ " . هَذَا حَدِيث موضوع عَلَى رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَفِي إسناده الهروي وَهُوَ الجويباري ، وَأَبُو البختري وَهُوَ وهب بْن وهب ، وهما كذابان وضاعان الْحَدِيث. -( الموضوعات الكبرى)*
*من امتشط قائما ركبه الدين. موضوع الهروي هو الجويباري وإبو ابختري وهب بن وهب كذابان (اللآلئ المصنوعة )*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 38*

ജനാസ കൊണ്ട് പോകുന്നത് കാണുമ്പോൾ
سبحان الله الذي لا يموت
എന്നോ
  سبحان الملك القدوس.
എന്നോ ചൊല്ലൽ സുന്നത്താണ്.
(ശറഹുൽ മുഹദ്ദബ്)

*قال البندنيجي رحمه الله : يستحب لمن مرت به جنازة أن يدعو لها ويستحب الثناء عليها إن كانت أهلا لذلك ، ويستحب أن يقول من رآها : سبحان الله الذي لا يموت أو سبحان الملك القدوس. - (المجموع)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 39*

പഴങ്ങളിലെ പുഴുക്കളെ പഴത്തോട് കൂടെ തിന്നൽ അനുവദനീയമാണ്. പഴത്തിൽ നിന്ന് എടുത്ത ശേഷം തിന്നുന്നതും, പിന്നെ പഴം കൂട്ടി തന്നെ തിന്നുന്നതും അനുവദനീയമല്ല.
നെയ്യിലെ ഉറുമ്പിനെ തിന്നൽ അനുവദനീയമല്ല. കാരണം അത് നെയ്യിൽ ജനിച്ചുണ്ടായതല്ല.
(ഫത്ഹുൽ മുഈൻ)

*وحل أكل دود نحو الفاكهة - حيا كان أو ميتا - بشرط أن لا ينفرد عنه، وإلا لم يحل أكله، ولو معه - كنمل السمن - لعدم تولده منه(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 40*

ഇന്ന് നിലവിലുള്ള ഇൽമുൽ മൻത്വിഖും(തർക്ക ശാസ്ത്രം) ത്വിബ്ബും(വൈദ്യ ശാസ്ത്രം) പവിത്രതയുള്ള വിഞ്ജാന ശാഖകളാണ്. അത് പഠിക്കൽ ഫർള് കിഫായ(സാമൂഹ്യ ബാധ്യത) ആണ്.
ചിലപ്പോൾ ഫർള് ഐനുമായേക്കാം.

ഇസ്ലാമിക വിരുദ്ധമായ തത്വചിന്തകൾ(ഫൽസഫ) ഉൾകൊണ്ട മന്ത്വിഖിനെയാണ് പണ്ഡിതന്മാർ വിമർശിച്ചിട്ടുള്ളത്. അത്തരം ഗ്രന്ഥങ്ങൾ കൊണ്ട് ശൗചം ചെയ്യാമെന്ന് വരെ ഇമാം നവവി(റ) പോലുള്ളവർ പറഞ്ഞതായി കാണാം.(തുഹ്ഫ ശർവാനി സഹിതം)

*أو علم محترم كمنطق وطب خليا عن محذور كالموجودين اليوم ؛ لأن تعلمهما فرض كفاية لعموم نفعهما - (تحفة المحتاج)*

*قوله : لأن تعلمهما إلخ ) قال في الإمداد بل هو أي المنطق أعلاها أي العلوم الآلية وإفتاء النووي كابن الصلاح بجواز الاستنجاء به يحمل على ما كان في زمنهما من خلط كثير من كتبه بالقوانين الفلسفية المنابذة للشرائع بخلاف الموجود اليوم فإنه ليس فيه شيء من ذلك ولا مما يؤدي إليه فكان محترما بل فرض كفاية بل فرض عين إن وقعت شبهة لا يتخلص منها إلا بمعرفته انتهى ا هـ كردي - (شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 41*

ഇമാം ശാഫിഈ (റ) പറഞ്ഞു: എന്റെ വൈഞ്ജാനിക പ്രയാണത്തിന്റെ ആദ്യകാലത്ത് ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.
അലി(റ) സ്വപ്നത്തിൽ വന്ന് സലാം പറയുകയും അദ്ധേഹത്തിന്റെ മോതിരം ഊരി എന്നെ ധരിപ്പിക്കുകയും ചെയ്തു.
നേരം പുലർന്നപ്പോൾ ഞാൻ സ്വപ്ന വ്യാഖ്യാതാവിനെ വരുത്തിച്ച് സ്വപ്നത്തെ കുറിച്ച് ചോദിച്ചു. അദ്ധേഹം പറഞ്ഞു: നിങ്ങൾ കണ്ട സ്വപ്നം സത്യമാണെങ്കിൽ ലോകത്ത് നിങ്ങളുടെ ഖ്യാതി പരക്കാത്ത ഭൂഖണ്ഡങ്ങളും പട്ടണങ്ങളും ഉണ്ടാവുകയില്ല.(മനാഖിബുശ്ശാഫിഈ ലിൽ ബൈഹഖി)
*قال الشافعي: أول ما أخذت في طلب هذا الأمر نمت ليلة، فرأيت علي بن أبي طالب، رضي الله عنه، في منامي، فسلم عليّ ثم نزع خاتمه من يده فألبسني. قال الشافعي: فلما أصبحت دعوت المُعَبِّرَ فعبرت عليه الرؤيا، فقال: يا أبا عبد الله، لئن صدقت رؤياك لا تبقى كُوْرَةٌ من الكُور ولا مدينة من المدن إلا علا فيها ذكرك واسمك. -(مناقب الشافعي للبيهقي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 42*

_“നിങ്ങൾ ഒട്ടകത്തിലേക്ക് നോക്കന്നില്ലേ.. എങ്ങനെയാണ് അതിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.”_

ജീവികളിൽ നിന്ന്  ഒട്ടകത്തെ മാത്രം ഖുർആൻ എടുത്ത് പറഞ്ഞത് അതിന് ചില പ്രത്യേഗതകൾ ഉള്ളത് കൊണ്ടാണ്.
ജീവികളെ മനുഷ്യർ വളർത്തുന്നത് പല താൽപര്യങ്ങൾക്ക് വേണ്ടിയാണ്. ഭക്ഷണമാക്കുക, പാല്കുടിക്കുക, യാത്ര ചെയ്യുക, ചിരക്ക് വഹിപ്പിക്കുക,ഭംഗി ആസ്വധിക്കുക..
ഇതെല്ലാം ഒരുമിച്ച് കൂടിയ മൃഗം ഒട്ടകമല്ലാതെ വേറെ ഇല്ല. ഇതൊരു അത്ഭുതം തന്നെയാണ്.(തഫ്സീറു റാസി)

*الإبل له خواص منها أنه تعالى جعل الحيوان الذي يقتنى أصنافا شتى ، فتارة يقتنى ليؤكل لحمه وتارة ليشرب لبنه وتارة ليحمل الإنسان في الأسفار وتارة لينقل أمتعة الإنسان من بلد إلى بلد وتارة ليكون له به زينة وجمال ، وهذه المنافع بأسرها حاصلة في الإبل وإن شيئا من سائر الحيوانات لا يجتمع فيه هذه الخصال فكان اجتماع هذه الخصال فيه من العجائب. - (تفسير الرازي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 43*

*കൈക്കൂലി*
വാങ്ങലും കൊടുക്കലും തെറ്റാണ്.
അസത്യവിധി നടപ്പിലാക്കാനോ സത്യവിധി നടപ്പിലാക്കാതിരിക്കാനോ നൽകപ്പെടുന്ന പാരിദോഷികമാണ് കൈക്കൂലി.
അത് കൊടുക്കുന്നവനേയും വാങ്ങുന്നവനേയും നബി(സ) ശഭിച്ചിരിക്കുന്നു.
അതിനാൽ കൈക്കൂലി വാങ്ങൽ ഹറാമാണ്.(ഇആനത്ത്)
*تنبيه: قال في المغني: قبول الرشوة حرام، وهو ما يبذل له ليحكم بغير الحق، أو ليمتنع من الحكم بالحق، وذلك لخبر: لعن الله الراشي والمرتشي في الحكم رواه ابن حبان وغيره وصححوه.(إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 44*

ഹദ്ദാദ് റാത്തീബിൽ
آمنا بالله واليوم الآخر
تبنا الى الله باطنا وظاهرا
എന്ന സ്ഥലത്ത്
باطنا وظاهر
എന്ന് റാഇന് സുകൂൻ ചെയ്താണ് നമ്മൾ വഖ്ഫ് ചെയ്യുന്നത്. ഇതിന് കാരണം ഹദ്ദാദ് തങ്ങളിൽ നിന്ന് പ്രാസം ഒപ്പിച്ച നിലയിൽ അങ്ങനെ കേട്ട് സ്ഥിരപ്പെട്ടതായതിനാലാണ്.(ദഖീറത്തുൽ മആദ്)

*قوله رضي الله عنه باطن وظاهر يسمع من قرأ هذا الراتيب تسكين هاتين الكلمتين والوقف عليه مع انهما منصوبتان على الحال فأما الأخيرة ان تسكنها وعدم نصبها كان هو المسموع الثابت عن صاحب الراتب لمناسبة السجع - (دخيرة المعاد شرح راتب الحداد)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 45*

ശഅ്ബാൻ മാസം സ്വലാത്തിന്റെ മാസമാണ്. കാരണം സൂറത്തുൽ അഹ്സാബിലെ സ്വലാത്ത് കൊണ്ട് കൽപിക്കുന്ന ആയത്ത്
(إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)
 അവതരിച്ചത് ഈ മാസത്തിലാണ്.(ദലാഇലുൽ ഖൈറാത്ത്)

*قال في القول البديع وفي فضل شعبان لابن أبي الصيف بلا إسناد  إنه قيل إن شعبان شهر الصلاة على محمد المختار لإن آية الصلاة «إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا [الأحزاب:56] »  عليه صلى الله عليه وسلم نزلت فيه - (دلائل الخيرات للنبهاني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 46*

ശഅ്ബാൻ 15 ന് ശേഷം റമളാൻ വരെ ഏതൊരു നോമ്പെടുക്കലും ഹറാമാണെന്ന ധാരണ ശരിയല്ല. ആ ദിവസങ്ങളിൽ പ്രത്യേഗം നോമ്പെടുക്കൽ ഹറാമാണെങ്കിലും.. ഫർള്, സുന്നത്ത് നോമ്പുകൾ ഖളാഅ് വീട്ടുക, നേർച്ചയാക്കിയ നോമ്പ് വീട്ടുക, തുടർച്ചയായി നോറ്റ് വരുന്ന നോമ്പ് തുടർത്തുക, പതിവായി നോമ്പെടുക്കുന്ന ദിവസങ്ങളിൽ നോമ്പെടുക്കുക എന്നിവ അനുവദനീയമാണ്.

*يحرم الصوم.................وكذا بعد نصف شعبان، ما لم يصله بما قبله، أو لم يوافق عادته، أو لم يكن عن نذر أو قضاء، ولو عن نفل.- (فتح معين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 47*

സുന്നത്ത് നോമ്പുകൾക്ക് ഉച്ചക്ക് മുമ്പ് നിയ്യത്ത് വെച്ചാലും സാധുവാകും. ഫർള് നോമ്പുകൾക്ക് രാത്രിയിൽ തന്നെ നിയ്യത്ത് സംഭവിക്കണം. (ഫത്ഹുൽ മുഈൻ)
*واحترز باشتراط التبييت في الفرض عن النفل، فتصح فيه - ولو مؤقتا - النية قبل الزوال: للخبر الصحيح، - (فتح معين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 48*

വോട്ട് ചെയ്ത മഷി കളയാതെ വുളൂഅ് ചെയ്യുന്നതിന് വിരോധമില്ല.
കാരണം അത് ചുരണ്ടിയാൽ പേരാത്ത വിധമുള്ള ഒരു നിറം മാത്രമാണ്. നൈട്രിക്ക് ആസിഡ് സിൽവർ ഉപയോഗിച്ച് അത് ചർമത്തിൽ കുടിപ്പിക്കുകയാണ് ചെയ്യുന്നത്. ചർമം നശിച്ച് പുതിയ ചർമ്മം വരുന്നത് വരെ അത് നിലനിൽക്കുമെന്നാണ് ശാസ്ത്രം. ചുരണ്ടിയാൽ പോരുന്ന വിധത്തിലുള്ള തടി ഇല്ലെങ്കിൽ ഇത്തരം അടയാളങ്ങൾ വുളൂഇന്റെ വെള്ളം ചേരലിനെ തടയുന്നതല്ല.(ഇആനത്ത് നോക്കുക)

*(قوله: بخلاف دهن جار) أي بخلاف ما إذا كان على العضو دهن جار فإنه لا يعد حائلا فيصح الوضوء معه، وإن لم يثبت الماء على العضو لأن ثبوت الماء ليس بشرط. (قوله: وأثر حبر وحناء) أي وبخلاف أثر حبر وحناء فإنه لا يضر. والمراد بالأثر مجرد اللون بحيث لا يتحصل بالحت مثلا منه شئ. - (إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 49*

“സംസം വെള്ളം ഏതൊരു ആവശ്യത്തിന് വേണ്ടി കുടിച്ചാലും അത് സാധ്യമാകും.”
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പാരത്രികവും ഐഹികവുമായ ചില കാര്യങ്ങൾക്ക് വേണ്ടി പണ്ഡിതന്മാരും സ്വാലിഹീങ്ങളും ഇത് പരീക്ഷിക്കുകയും അവ കരസ്ഥമാവുകയും ചെയ്തിട്ടുണ്ട്. (തഹ്ദീബ്)

*و"جاء ماء زمزم لما شرب له" معناه من شربه لحاجة نالها، وقد جربه العلماء والصالحون لحاجات أخروية ودنيوية، فنالوها بحمد الله تعالى، وفضله*
 *(تهذيب الأسماء واللغات للنووي رحمه الله)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 50*

ലൈംഗിക ബന്ധത്തിൽ ഏർപെട്ട ഉടനെ വെള്ളം കുടിക്കുന്നത് നല്ലതല്ല.
കായിക പരിശീലനം, ക്ഷീണം, ഭക്ഷണം, കുളി എന്നിവക്ക് ഉടനെയും ഭക്ഷണത്തിന് തൊട്ടുമുമ്പും പഴവർഗങ്ങൾ കഴിച്ച ഉടനെയും ഉറങ്ങി എഴുന്നേറ്റ ഉടനെയുമെല്ലാം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനി വരുത്തുന്നതാണ്.(സാദുൽ മആദ്)

*ويكره شرب الماء عقيب الرياضة ، والتعب ، وعقيب الجماع ، وعقيب الطعام وقبله ، وعقيب أكل الفاكهة ، وإن كان الشرب عقيب بعضها أسهل من بعض ، وعقب الحمام ، وعند الانتباه من النوم ، فهذا كله مناف لحفظ الصحة - (زاد المعاد لابن الجوزي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 51*

നിസ്കാരത്തിൽ കൈ കെട്ടുമ്പോൾ നേരെ നെഞ്ചിന് താഴെ നടുവിലായിട്ടാണ് കൈ വെക്കേണ്ടത്. ചിലർ ഇടത്തോട്ട് അൽപം തെറ്റിച്ചാണ് വെക്കാറുള്ളത്. ഇത് പണ്ഡിത പരാമർശങ്ങളോട് എതിരാണ്. കാരണം ഇടത്തേക്ക് തെറ്റിച്ച് വെക്കുന്നവർ കൈ വെക്കുന്നത് സ്തനത്തിന് താഴെയാണ് നെഞ്ചിന് താഴെ അല്ല.
ഹൃദയം ഇടതുഭാഗത്താണെന്നതും ഹൃദയത്തിന് നേരിടീക്കണമെന്ന് ഉലമാക്കൾ പറഞ്ഞതും ശരിയാണ് പക്ഷെ അതിനർത്ഥം അതിന്റെ അടുത്ത് എന്ന് മാത്രമാണ്.(ശർവാനി)

*قوله يحاذيه ) أي القلب فإنه تحت الصدر مما يلي جانب الأيسر نهاية أي فالمراد بالمحاذاة التقريبية لا الحقيقية خلافا لما يفعله بعض الطلبة من جعل الكفين في الجنب الأيسر محاذيتين للقلب حقيقة فإنه مع ما فيه من الحرج يخالف قولهم وجعل يديه تحت صدره فإن اليسرى حينئذ يجعل جميعها تحت الثدي الأيسر بل في الجنب الأيسر لا تحت الصدر -(شرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 52*

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത് എന്ന് പലരും പറയുന്നത് ശരിയല്ല.
ഭക്ഷണം കഴിക്കുമ്പോൾ നല്ലത് സംസാരിക്കൽ സുന്നത്താണ്. എങ്കിലും സംസാരം കുറക്കലാണ് നല്ലത്.

*وفِيهِ اِسْتِحْبَاب الْحَدِيث عَلَى الْأَكْل تَأْنِيسًا لِلْآكِلِينَ -(شرح مسلم)*
*ويسن أن يأكل بثلاث أصابع للاتباع وتسن الجماعة والحديث غير المحرم كحكاية الصالحين على الطعام وتقليل الكلام أولى - (حاشية الشرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 53*

സുഖമില്ലാത്തതിന്റെ പേരിലോ മറ്റോ ജീവിച്ചിരിക്കുന്ന ഒരാളുടെ നോമ്പ് മറ്റൊരാൾക്ക് നോറ്റ് വീട്ടാവതല്ല.

*(فرع ) قال أصحابنا وغيرهم : ولا يصام عن أحد في حياته بلا خلاف ، سواء كان عاجزا أو قادرا . - (المجموع شرح المهذب)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 54*

നബി(സ) പറഞ്ഞു: സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഭക്ഷണത്തേക്കാൾ നല്ല ഭക്ഷണം ആരും കഴിച്ചിട്ടില്ല. (ബുഖാരി)
ഏറ്റവും നല്ല ജോലി കൃഷിയാണ്. പിന്നെ നിർമാണം, പിന്നെ കച്ചവടവുമാണ്.(ഫത്ഹുൽ മുഈൻ)
*عن المقدام رضي الله عنه عن رسول الله صلى الله عليه وسلم قال ما أكل أحد طعاما قط خيرا من أن يأكل من عمل يده.(بخاري)*
*(فائدة) أفضل المكاسب الزراعة، ثم الصناعة، ثم التجارة.(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 55*

മോതിരക്കല്ലുകളിൽ അറിയപ്പെട്ടതും പ്രധാനിയുമാണ് ഫൈറൂസ്.
“ഫൈറൂസ് കൊണ്ട് മോതിരം ധരിക്കുന്ന കയ്യിൽ ദാരിദ്ര്യം വരില്ലെന്ന് ജഅ്ഫർ(റ) പറഞ്ഞിട്ടുണ്ട്.”
(അൽ-അജാഇബ്)

*عن جعفر بن محمد رضي الله عنهما قال : ما افتقرت يد تختمت بفيروزج - (العجائب المخلوقات)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 56*

സ്ത്രീകളുടെ ഔറത്ത്

1•അന്യപുരുഷന് മുന്നിൽ
_ശരീരം മുഴുവൻ_
2•മുസ്ലിം സ്ത്രീകൾ വിവാഹബന്ധം ഹറാമായ പുരുഷൻ എന്നിവർക്ക മുന്നിൽ.
_മുട്ട് പൊക്കിളിനിടയിലുള്ള സ്ഥലം._
3•നിസ്കാരത്തിൽ
_മുഖവും മുൻകൈയും ഒഴികെ എല്ലാം_
4•അമുസ്ലിം സ്ത്രീകൾക്കിടയിൽ
_ശരീരം മുഴുവൻ/വീട്ടുജോലിയുടെ വേളയിൽ വെളിവാകുന്നതൊഴികെ._

 *< غير وجه وكفين : وهذه عورتها في الصلاة . وأما عورتها عند النساء المسلمات مطلقًا وعند الرجال المحارم ، فما بين السرة والركبة . وأما عند الرجال الأجانب فجميع البدن . وأما عند النساء الكافرات ، فقيل : جميع بدنها ، وقيل : ما عدا ما يبدو عند المهنة » اهـ ( حاشية الجمل على شرح المنهج )*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 57*

മാസപ്പിറവി നേരിൽ കണ്ടാൽ മാത്രമല്ല. കണ്ടു എന്ന് അറിഞ്ഞാലും താഴെ പറയുന്ന പ്രാർത്ഥന സുന്നത്താണ്.
*اللَّهُ أَكْبَرُ، اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ، وَالسَّلَامَةِ وَالْإِسْلَامِ، وَالتَّوْفِيقِ لِمَا يُحِبُّ رَبُّنَا وَيَرْضَى، رَبُّنَا وَرَبُّكَ اللَّهُ.*

ശേഷം *“സൂറത്തുൽ മുൽക്ക്”* ഓതലും സുന്നത്താണ്.

*يسن عند رؤية الهلال أن يقول الله أكبر اللهم أهله علينا بالأمن والإيمان والسلامة والإسلام والتوفيق لما تحب وترضى ربنا وربك الله ....... زاد المغني ويسن أن يقرأ بعد ذلك سورة تبارك لأثر فيه ولأنها المنجية الواقية. قال ع ش.......... وينبغي أن المراد برؤيته العلم به كالأعمى إذا أخبر به والبصير الذي لم يره لمانع ا هـ-(حاشية الشرواني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 58*

നോമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടായിരിക്കലാണ് സുന്നത്ത്. കാരക്കെയേക്കാൾ ശ്രേഷ്ടമാണ് പഴുത്ത ഈത്തപ്പഴം.(നബി(സ) തങ്ങൾ ഈത്തപ്പഴം ലഭിക്കാത്ത സമയത്ത് മാത്രമാണ് കാരക്ക കൊണ്ട് നോമ്പ് തുറന്നത്) പച്ച ഈത്ത കൊണ്ട് തുറന്നാൽ സുന്നത് നഷ്ടപ്പെടും.

*ويسن كونه وإن تأخر كما أفادته عبارة أصله ( على تمر ) وأفضل منه رطب وجد لما صح { كان رسول الله صلى الله عليه وسلم يفطر قبل أن يصلي على رطبات فإن لم يكن فعلى تمرات فإن لم يكن حسا حسوات من ماء } . وقضيته عدم حصول السنة بالبسر وإن تم صلاحه -(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 59*

അറിയാതെ കൊതുകോ ഈച്ചയോ മറ്റ് പ്രാണികളോ ഉള്ളിൽ പ്രവേഷിച്ചാൽ നോമ്പ് മുറിയില്ല. പക്ഷെ അതിനെ പുറത്തെടുത്താൽ ഉണ്ടാക്കി ചർദ്ദിക്കലിന്റെ പരിധിയിൽ വരികയും നോമ്പ് മുറിയുകയും ചെയ്യും. പുറത്തെടുക്കാതിരുന്നാൽ വലിയ പ്രയാസമുണ്ടെങ്കിൽ പുറത്തെടുക്കാവുന്നതാണെങ്കിലും നോമ്പ് കളാഅ് വീട്ടേണ്ടതാണ്.

*وكونه بقصد فلو وصل جوفه ذباب أو بعوضة  لم يفطر لكن كثيرا ما يسعى الإنسان في إخراج ذبابة وصلت لحد الباطن وهو خطأ ؛ لأنه حينئذ قيء مفطر نعم إن خشي منها ضررا يبيح التيمم لم يبعد جواز إخراجها ، ووجوب القضاء( تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 60*

“വിത്റിൽ നിന്നുള്ള രണ്ട് റക്അത്ത്.”
“തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത്.”

എന്ന് തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല.

“വിത്റ് രണ്ട് റക്അത്ത്.”
“തറാവീഹ് രണ്ട് റക്അത്ത്.”

എന്നും നിയ്യത്ത് ചെയ്യാവുന്നതാണ്.
ഒന്നാം രൂപത്തിൽ തന്നെ നിയ്യത്ത് ചെയ്യൽ നിബന്ധമാണെന്ന് പറഞ്ഞ പണ്ഡിതന്മാരും നിബന്ധമില്ലെന്ന് പറഞ്ഞവരുമുണ്ട്. ശൈഖുനാ ഇബ്നു ഹജർ (റ) من നിർബന്ധമില്ലെന്ന പക്ഷക്കാരനാണ്.

*(مسألة ي): لا يلزم الناوي لركعتين من نحو التراويح والوتر استحضار من التبعيضية عند ابن حجر و ع ش ، ورجح في شرح المنهج ونهاية وغيرهما لزومها. -(بغية)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 61*

ജനാബത്തുകാരനായിരിക്കെ കുളിക്കാതെ നോമ്പിൽ പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതല്ല. എങ്കിലും ഫജ്റിന് മുന്നെ കുളിക്കുന്നതാണ് സുന്നത്ത്.

*سن (غسل عن نحو جنابة قبل فجر) -(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 62*

മുജാഹിദ് പള്ളിയിലെ വാങ്ക് കേട്ട് നോമ്പ് തുറക്കാൻ പാടില്ല. കാരണം നീതിമാനും  അസ്തമയ സമയത്തെ കുറിച്ച് നല്ല അവബോധമുള്ളവനുമായ ആളുടെ വാങ്ക് മാത്രമേ പരിഗണിക്കാവൂ..
നോമ്പ് തുറക്കുന്ന സമയത്തിൽ സൂക്ഷ്മത അനിവാര്യമാണ്. സമയമായെന്ന് ഉറപ്പായ ശേഷമേ നോമ്പ് തുറക്കാവൂ..

*(والاحتياط أن لا يأكل آخر النهار إلا بيقين ) لخبر دع ما يريبك إلى ما لا يريبك ( ويحل ) بسماع أذان عدل عارف وبإخباره بالغروب عن مشاهدة نظير ما مر في أول رمضان    - (تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 63*

കണ്ണിൽ മുലപ്പാൽ, മരുന്ന് എന്നിവ ഉറ്റിക്കൽ കൊണ്ടോ സുറുമ ഇടൽ കൊണ്ടോ നോമ്പ് മുറിയില്ല. കാരണം കണ്ണിൽ നിന്ന് ത്വണ്ടയിലേക്ക് ദ്വാരമില്ല. ത്വണ്ടയിൽ അതിന്റെ രുചി അറിഞ്ഞാലും, കഫത്തിൽ കളറ് കണ്ടാലും നോമ്പ് മുറിയില്ല.

*(ولا الاكتحال وإن وجد ) لونه في نحو نخامته و ( طعمه ) أي : الكحل ( بحلقه ) ؛ إذ لا منفذ من عينه لحلقه فهو كالواصل من المسام وروى البيهقي والحاكم { أنه صلى الله عليه وسلم كان يكتحل بالإثمد وهو صائم }-(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 64*

റമളാൻ മാസത്തിൽ ഇതര മാസങ്ങളെക്കാൾ ഖുർആൻ പാരായണം വർധിപ്പിക്കൽ ശക്തിയേറിയ സുന്നത്താണ്.
ഖുർആൻ ഓതാൻ ഏറ്റവും നല്ല സമയം പകലിൽ സുബ്ഹിക്ക് ശേഷവും, രാത്രിയിൽ അത്താഴ സമയവുമാണ്.
പിന്നെ ഇശാ-മഗ് രിബിനിടയിലുള്ള  സമയമാണ് ഉത്തമം.
പകലിനേക്കാൾ രാത്രിയാണ് പാരായണത്തിന് ഏറ്റവും നല്ലത്.

*(وإكثار تلاوة) للقرآن في غير نحو الحش، ولو نحو طريق، وأفضل الاوقات للقراءة من النهار: بعد الصبح، ومن الليل: في السحر،. فبين العشاءين. وقراءة الليل أولى.-(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 65*

തറാവീഹ് നിസ്കാരത്തിലെ “അമിത വേഗത” മോശമായ ബിദ്അത്തിൽ പെട്ടതാണ്. ചില ഇമാമുമാരുടെ അറിവില്ലായ്മയും മടിയുമാണതിന് കാരണം.
ഇത്തരം സന്ദർഭങ്ങളിൽ തനിച്ച് നിസ്കരിക്കലാണുത്തമം.
മാത്രമല്ല,  ഇമാം ചില ഫർളുകൾ പൂർത്തിയാക്കുന്നില്ലെന്ന് ബോധ്യമായാൽ  തുടർച്ച തന്നെ ശരിയാവുകയില്ല.

*وأما التخفيف المفرط فى صلاة التراويح فمن البدع الفاشية لجهل اﻷئمة وتكاسلهم ومقتضى عبارة التحفة أن الإنفراد فى هذه  الحالة أفضل من الجماعة إن علم المأموم أو ظن أن اﻹمام ﻻ يتم بعض اﻷركان لم يصح اﻹقتداء به أصلا.*
*(بغية المسترشدين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 66*

തറാവീഹ് നിസ്കാരം എല്ലാ മദ്ഹബുകളിലും 20 റക്അത്താണ്.
ലോക പണ്ഡിതന്മാരുടെ ഈ ഇജ്മാഇന് വിരുദ്ധ വാദമുയർത്തി 11 നിസ്കരിക്കുന്നത് വാഹാബികൾ മാത്രമാണ്.

ഹനഫീ മദ്ഹബ്👇
*فإنها عشرون ركعة سوى الوتر عندنا. - (المبسوط للسرخسي )*
മാലിക്കീ മദ്ഹബ്👇
*مسألة : قال ( وقيام شهر رمضان عشرون ركعة ) . ( يعني ) ( صلاة التراويح ) وهي سنة مؤكدة ، وأول من سنها رسول الله صلى الله عليه وسلم. (المغني لابن قدامة )*
ശാഫിഈ മദ്ഹബ്👇
*صلاة التراويح سنة بإجماع العلماء ، ومذهبنا أنها عشرون ركعة بعشر تسليمات وتجوز منفردا وجماعة -(المجموع للنووي)*
ഹമ്പലീ മദ്ഹബ്👇
*(والتراويح ) ممنة مؤكدة سميت بذلك لأنهم يصلون أربع ركعات ويتراوحون ساعة، أي : يستريحون ، ( عشرون ركعة) لما روى أبو بكر عبد العزيز- (الروض المربع للبهوتي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 67*

റിലീഫ് സെന്ററുകൾക്കും സെല്ലുകൾക്കും കൊടുക്കുന്ന സംഭാവനകൾ അമുസ്ലിംകൾക്കും പോകുന്നതിനാൽ കൂലികിട്ടാതിരിക്കുമോ എന്ന് ചിലർ സംശയിക്കുന്നത് ശരിയല്ല.
ഐഛിക ദാനങ്ങൾ (സുന്നത്തായ സ്വദഖകൾ)  അമുസ്ലിമിന് നൽകിയാലും പ്രതിഫലം ലഭിക്കും.

*صدقة التطوع سنة ) مؤكدة للآيات والأحاديث الكثيرة الشهيرة فيها.........(وتحل لغني ) للخبر الصحيح.......(وكافر ) ولو حربيا لخبر الصحيحين { في كل كبد رطبة أجر }-- (تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 68*

സംസം വെള്ളം കൊണ്ട് നോമ്പ് തുറക്കുന്നത് ഈത്തപ്പഴത്തേക്കാൾ ശ്രേഷ്ടമല്ല.
ചിലർ അങ്ങനെ അഭിപ്രായപ്പെട്ടത് വെക്തമായ നബിചര്യക്ക് എതിരായതിനാലും തെളിവില്ലാത്തതിനാലും തള്ളപ്പെടേണ്ടതാണ്.

*(ولو من زمزم) غاية لتقديم التمر على الماء المفهوم من التعبير بالفاء*.
*أي يقدم التمر على الماء، ولو كان الماء من ماء زمزم.*
*والغاية للرد على القائل إن ماء زمزم مقدم على التمر، كما يستفاد من عبارة التحفة، ونصها:* *وقول المحب الطبري يسن له الفطر على ماء زمزم، ولو جمع بينه وبين التمر فحسن. مردود بأن أوله فيه مخالفة للنص المذكور، وآخره فيه استدراك زيادة على السنة الواردة، وهما ممتنعان إلا بدليل. - (إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 69*

വിത്ർ നിസ്കാരത്തിൽ ജമാഅത്ത് സുന്നത്തുള്ളത് റമളാനിൽ മാത്രമാണ്. ഇതര മാസങ്ങളിൽ തനിച്ചാണ് വിത്ർ നിസ്കരിക്കേണ്ടത്.
തറാവീഹിനോട് കൂടെ നിസ്കരിച്ചാലും ഇല്ലെങ്കിലും, ഇനി തറാവീഹ് നിസ്കരിക്കാതെ വിത്ർ മാത്രം നിസ്കരിച്ചാലും റമളാനിലെ വിത്റിൽ ജമാഅത്ത് സുന്നത്ത് തന്നെ.

*و ) الأصح ( أن الجماعة تندب في الوتر ) إذا فعل في رمضان سواء أفعل عقب التراويح أم بعدها أم من غير فعلها وسواء أفعلت التراويح ( جماعة ) أم لا ( والله أعلم ) لنقل الخلف ذلك عن السلف ........أما وتر غير رمضان فلا يسن له جماعة كغيره -(تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 70*

ബദ്റ് ശുഹദാക്കളെ അനുസ്മരിക്കുന്നിടത്ത് പ്രാർത്ഥനക്ക് ഉത്തരമുണ്ട്. ഇത് അനുഭവിച്ച് ബോധ്യമായ കാര്യമാണ്. എന്ന് മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്.

*وذكر الإمام الدواني أنه سمع من مشايخ الحديث أن الدعاء عند ذكرهم يعني أصحاب بدر مستجاب، وقد جرب ذلك. (السيرة الحلبية)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 71*

എല്ലാ വെള്ളിയാഴ്ചയും ഒരാൾ

*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً •°• وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*
*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبيِ •°• فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*

 ഈ ബൈത്ത് പതിവായി ചൊല്ലിയാൽ അവൻ മുസ്ലിമായേ മരിക്കൂ എന്നതിൽ സംശയമില്ല.
വലിയ പ്രതിഫലമുള്ള കർമ്മമാണിത്.

*الثانية: عن سيدي عبد الوهاب الشعراني - نفعنا الله به - أن من واظب على قراءة هذين البيتين في كل يوم جمعة، توفاه الله على الإسلام من غير شك، وهما: إلهي لست للفردوس أهلا * * ولا أقوى على نار الجحيم فهب لي توبة، واغفر ذنوبي * * فإنك غافر الذنب العظيم ونقل عن بعضهم أنها تقرأ خمس مرات بعد الجمعة-)(إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 72*

ഇമാം ഗസ്സാലി(റ) പറയുന്നു: റമളാൻ ആരംബിച്ച ദിവസം നോക്കി ലൈലത്തുൽ ഖദ്ർ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
റമളാൻ ഒന്ന് ഞായറോ ബുധനോ ആയാൽ ലൈലത്തുൽ ഖദ്ർ റമളാൻ 29 ന്റെ രാവിനായിരിക്കും.
*റമളാൻ ഒന്ന് തിങ്കൾ ആയാൽ ലൈലത്തുൽ ഖദ്ർ 21ന്റെ രാവിന് ആയിരിക്കും.*
ചൊവ്വയോവെള്ളിയോ ആയാൽ 27ന്റെ രാവിനും
വ്യാഴം ആയാൽ 25ന്റെ രാവും ശനി ആയാൽ 23ന്റെ രാവും ആയിരിക്കും.

*وعليه قال الغزالي وغيره إنها تعلم فيه باليوم الأول من الشهر، فإن كان أوله يوم الأحد أو يوم الأربعاء: فهي ليلة تسع وعشرين. أو يوم الاثنين: فهي ليلة إحدى وعشرين. إو يوم الثلاثاء أو الجمعة: فهي ليلة سبع وعشرين. أو الخميس: فهي ليلة خمس وعشرين. أو يوم السبت: فهي ليلة ثلاث وعشرين. (إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com
*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 73*

സകാത്ത് രണ്ട് വിധമുണ്ട്, ഒന്ന്: സമ്പത്തിന്റെ സകാത്ത്. രണ്ട്: ശരീരത്തിന്റെ സകാത്ത്.
കടം സമ്പത്തിന്റെ സകാത്തിനെ തടയുന്നതല്ല, കടമുണ്ടായാലും സകാത്ത് കൊടുക്കൽ നിർബന്ധമാണ്.
എന്നാൽ ഫിത്ർ സകാത്താകുന്ന ശരീരത്തിന്റെ സകാത്ത് കടം ഉണ്ടെങ്കിൽ അത് വീട്ടാനുള്ള മുതല് കഴിച്ചും വല്ലതും ശേഷിക്കുന്നുവെങ്കിലേ നിർബന്ധമാകൂ.
*( ولا يمنع الدين ) الذي في ذمة من بيده نصاب فأكثر مؤجلا أو حالا لله تعالى أو لآدمي ( وجوبها ) عليه ( في أظهر الأقوال ) (تحفة المحتاج)*

*كونه ) أي الفاضل عما ذكر ( فاضلا عن ) دين ولو مؤجلا على تناقض فيه ويفارق ما يأتي في زكاة المال أن الدين لا يمنعها بتعلقها بعينه فلم يصلح الدين مانعا لها لقوتها بخلاف هذه إذ الفطرة طهرة للبدن والدين يقتضي حبسه بعد الموت - (تحفة)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 74*

*ലൈലത്തുൽ ഖദ്ർ റമളാൻ 23 ന്റെ രാവിന് ആകാൻ ഒരുപാട് സാധ്യതകൾ ഉണ്ട്.*

• ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസിൽ ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിൽ ആണെന്നതിലേക്ക് നബി തങ്ങൾ സൂചന നൽകി.

• “ഞാൻ ഒരു “ബാദിയ”യിൽ താമസിക്കുന്ന ആളാണ് എനിക്ക് ലൈലത്തുൽ ഖദ്ർ പറഞ്ഞ് തരുമോ.?” എന്ന് ചോദിച്ച സ്വഹാബിയോട് “റമളാൻ 23 ന്റെ രാവിന് ഇറങ്ങുക” എന്ന് നബി(സ) പറഞ്ഞു.

• ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിനാണെന്ന് നബി(സ) വെക്തമാക്കിപ്പറഞ്ഞ ഒരു ഹദീസ് ഇബ്നു അബീ ശൈബ സ്വഹീഹായ പരമ്പര സഹിതം നിവേദനം ചെയ്തിട്ടുണ്ട്.

• ചില മഹത്തുകൾ 23 ന്റെ രാവിന് പ്രത്യേകം  കുളിച്ച് സുഗന്ധം പൂശിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

• ഇബ്നു അബ്ബാസ് (റ) റമളാൻ 23 ന്റെ രാവിൽ തന്റെ കുടുംബത്തെ ഇബാദത്തിനായി വിളിച്ചുണർത്തുമായിരുന്നു.
• നിരവധി പണ്ഡിതന്മാരുടെ വാക്കുകൾ ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിനാണെന്നതിനെ കുറിക്കുന്നതായി യോജിച്ച് വന്നിട്ടുണ്ട്.

 *القول السابع عشر : أنها ليلة ثلاث وعشرين رواه مسلم عن عبد الله بن أنيس مرفوعا : " أريت ليلة القدر ثم نسيتها " فذكر مثل حديث أبي سعيد لكنه قال فيه : " ليلة ثلاث وعشرين " بدل " إحدى وعشرين " وعنه قال : " قلت : يا رسول الله ، إن لي بادية أكون  فيها ، فمرني بليلة القدر . قال : انزل ليلة ثلاث وعشرين " وروى ابن أبي شيبة بإسناد صحيح عن معاوية قال : " ليلة القدر ليلة ثلاث وعشرين " ورواه إسحاق في مسنده من طريق أبي حازم عن رجل من بني بياضة له صحبة مرفوعا ، وروى عبد الرزاق عن معمر عن أيوب عن نافع عن ابن عمر مرفوعا : من كان متحريها فليتحرها ليلة سابعة وكان أيوب يغتسل ليلة ثلاث وعشرين ويمس الطيب ، وعن ابن جريج عن عبيد الله بن أبي يزيد عن ابن عباس : " أنه كان يوقظ أهله ليلة ثلاث وعشرين ، وروى عبد الرزاق من طريق يونس بن سيف سمع سعيد بن المسيب يقول : استقام قول القوم على أنها ليلة ثلاث وعشرين ، ومن طريق إبراهيم عن الأسود عن عائشة ، وعن طريق مكحول أنه كان يراها ليلة ثلاث وعشرين.- (فتح الباري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 75*

“ഖിയാമുല്ലൈൽ” എന്നാൽ അത് ഒരു പ്രത്യേക നിസ്കാരം അല്ല, മറിച്ച്  രാത്രിയിലെ മുത് ലഖായ സുന്നത്ത് നിസ്കാരങ്ങൾ, തഹജ്ജുദ് എന്നിവയെല്ലാം ഖിയാമുല്ലൈലിൽ പെട്ടത് തന്നെയാണ് . മുത്വ് ലകായ സുന്നത്ത് നിസ്കാരങ്ങൾ രാത്രിയിൽ നിസ്കരിക്കുമ്പോൾ ഖിയാമുല്ലൈൽ ആയി.
മാത്രമല്ല രാത്രിയമലെ സമയബന്ധിതമായ സുന്നത്ത് നിസ്കാരങ്ങൾ, ഇശാഇന്റെ സുന്നത്, വിത്ർ,ഫർള് നിസ്കാരം, ഖളാഅ് വീട്ടുന്ന നിസ്കാരങ്ങൾ, നേർച്ചയാക്കിയ നിസ്കാരം എന്നിവ കൊണ്ടെല്ലാം “ഖിയാമുല്ലൈൽ” കരസ്ഥമാകും.
ഹദീസിൽ പരാമർശിച്ച ഖിയാമുല്ലൈലിന്റെ പ്രതിഫലം ഇത് കൊണ്ടെല്ലാം കിട്ടുമെന്ന് സാരം.

*ومن النفل المطلق قيام الليل ، وإذا كان بعد نوم ولو في وقت المغرب وبعد فعل العشاء تقديما يسمى تهجدا ............. ويحصل قيام الليل بالنفل ولو مؤقتاً ولو سنة العشاء أو الوتر وبالفرض ولو قضاء او نذرا -(نهاية الزين)*

••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com








*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 81*

ദൃതി പിശാചിൽ നിന്ന് ഉള്ളതാണ്.
അഞ്ച് കാര്യങ്ങളിൽ ഒഴികെ.
അഞ്ച് കാര്യങ്ങളിൽ ദൃതി കാണിക്കലാണ് തിരുചര്യ.
❶ വിരുന്നുകാരന് ഭക്ഷണം കൊടുക്കുക.
❷ ജനാസ സംസ്കരിക്കുക.
❸ കന്യകയെ വിവാഹം ചെയ്തയക്കുക.
❹ കടം വീട്ടുക.
❺ തെറ്റിൽ നിന്ന് തൗബ ചെയ്യുക.

*قال حاتم الأصم: العجلة من الشيطان إلا في خمسة فإنها من سنة رسول الله ﷺ إطعام الضيف وتجهيز الميت وتزويج البكر وقضاء الدين والتوبة من الذنب. ـ (إحياء علوم الدين)‌*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 82*

*ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത 7 സ്വാഹാബികൾ*
1 അബൂ ഹുറൈറഃ(റ). - 5374 ഹദീസ്.
2, അബ്ദുള്ളാഹി ബ്ൻ ഉമർ(റ) - 2630 ഹദീസ്
3, അനസ് ബ്ൻ മാലിക്(റ). 2286 ഹദീസ്
4 ആഇശ(റ) -2210 ഹദീസ്
5 ഇബ്നു അബ്ബാസ്(റ) -1694 ഹദീസ്
6 ജാബിർ(റ) -1540 ഹദീസ്
7 അബൂ സഈദിനിൽ  ഖുദ്രി(റ) -1170 ഹദീസ്

*والمكثرون في رواية الأثر ❊ أبو هريرة يليه ابن عمر*
*وأنس والبحر كالخدري ❊ وجابر وزوجة النبي*
 *(ألفية الحديث للسيوطي. انظر مع شرحه)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 83*

ഭക്ഷണ ശേഷം വിരൽ ഈമ്പൽ സുന്നത്താണ്. മാത്രമെല്ല അതിൽ ക്രമവുമുണ്ട്.
ആദ്യം നടുവിരൽ
2 ചൂണ്ടു വിരൽ
3 തള്ള വിരൽ
ഈ ക്രമത്തിൽ ചെയ്യുന്നതാണ് നബിചര്യ.

*أن الملعوق ثلاث أصابع، كما بينته الرواية الآتية وأن اللعق ثلاث لكل من تلك الثلاث، كما بينته هذه الرواية ولهذا تجتمع الروايتان من غير إخراج للأولى عن ظاهرها بأصابعه الثلاث: الإبهام، والسبابة والوسطى، يبدأ بالوسطى، لأنها أكثر تلويثا إذ هى أطول، فيبقى فيها من الطعام أكثر من غيرها، ولأنها لطولها أول ما تنزل الطعام، ثم بالسبابة، ثم بالإبهام لخبر الطبرانى فى الأوسط.*
*(أشرف الوسائل إلى فهم الشمائل)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 84*

ഖലീലു ബ്ൻ അഹ്മദ്(റ) പറഞ്ഞു;
ജനങ്ങൾ നാല് വിഭാഗമാണ്.
1 അറിവുണ്ട് അതോടൊപ്പം തനിക്ക് അറിവുണ്ടെന്ന തിരിച്ചറിവുമുള്ളവൻ.
അവൻ പണ്ഡിതനാണ്. അവനെ നിങ്ങൾ പിന്തുടരുക.
2 അറിവുണ്ട് പക്ഷെ അറിവുണ്ടെന്ന തിരിച്ചറിവില്ലാത്തവൻ. അവൻ ഉറങ്ങുന്നവനാണ് ഉണർത്തുക.
3 അറിവില്ല. അതോടൊപ്പം അറിവില്ലെന്ന തിരിച്ചറിവുള്ളവൻ അവൻ മാർഗ്ഗദർശനം തേടുന്നവനാണ്. അവന് നിങ്ങൾ മാർഗ്ഗനിർദ്ധേശം നൽകുക.
4 അറിവില്ല. അതോടൊപ്പം തനിക്ക് അറിവില്ലെന്ന അറിവുമില്ലാത്തവൻ. അവൻ വിഡ്ഡിയാണ്. അവനെ ഉപേക്ഷിക്കുക.

*قال الخليل بن أحمد : الرجال أربعة، رجل يدري ويدري أنه يدري فذلك عالم فاتبعوه، ورجل يدري ولا يدري أنه يدري فذلك نائم فأيقظوه، ورجل لا يدري ويدري انه لا يدري فذلك مسترشد فأرشدوه، ورجل لا يدري ولا يدري أنه لا يدري فذلك جاهل فارفضوه.*
*(إحياء علوم الدين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 85*

അമ്പിയാക്കളുടെ മഖ്ബറകളെ "സുജൂദ് ചെയ്യുന്ന ഇടം" ആക്കിയ ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. എന്ന ഹദീസ് തെറ്റിദ്ധരിപ്പിക്കുന്ന വഹാബികൾക്ക് ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറഞ്ഞു വെച്ച മറുപടി;
 "അതിനാൽ ഖബ്റിലേക്ക് തിരിഞ്ഞ് നിസ്കരിക്കാനോ ഖബ്റിനെ നിസ്കാരം കോണ്ട് മഹത്വപ്പെടുത്താനൊ വേണ്ടി അല്ലാതെ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബർക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല." (ഫത് ഹുൽബാരി)
*لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد*
*(فتح الباري شرح صحيح البخاري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 86*

മിസ് വാക്ക് ചെയ്യുമ്പോൾ ബ്രഷ് പിടിക്കേണ്ട സുന്നത്തായ രൂപം;
ചെറുവിരലും തള്ളവിരലും ബ്രഷിന്റെ അടിയിലും നടുവിലെ മൂന്ന് വിരൽ ബ്രഷിന് മുഖളിലുമാക്കി പിടിക്കുക.
 ബ്രഷ് ഇടത് ചെവിയുടെ മുകളിൽ വെക്കലും സുന്നത്താണ്. നബിയും സ്വഹാബത്തും ഇത് പ്രകാരമാണ് മിസ് വാക്ക് ചെയ്തിരുന്നത്.
ബ്രഷിന് ഒരു ചാണിനേക്കാൾ നീളമില്ലാതിരിക്കലും സുന്നത്തുണ്ട്.

*وأن يجعل خنصره وإبهامه تحته والأصابع الثلاثة الباقية فوقه ................ وأن يضعه فوق أذنه اليسرى لخبر فيه واقتداء بالصحابة رضي الله عنهم.*
*(تحفة المحتاج)*
*ويسن أن يضعه فوق إبهامه وخنصره وتحت بقية أصابعه وأن لا يزيد على شبر لما ورد أن الشيطان يركب على ما زاد.*
*(حاشية الجمل)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 87*

*رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي*
 *الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ*
നബി(സ) ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിരുന്ന ഈ പ്രാർത്ഥനയിൽ
തങ്ങൾ അല്ലാഹുവിനോട് ആവശ്യപ്പെട്ട
ആഖിറത്തിലെ ഹസനത്ത് സ്വർഗ്ഗമാണ്. എന്നാൽ ദുൻയാവിലെ
 ഹസനത്ത് എന്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണമാണുള്ളത്.
✪വിശാലമായ രിസ്ഖ്
✪ഉപകാര പ്രഥമായ അറിവ്
✪നല്ല ഭാര്യ
✪ആരോഗ്യം
✪നല്ല വീട്
✪നല്ല സന്താനം
✪നല്ല വാഹനം
✪നല്ല പ്രശംസ
ഇതെല്ലാം ഹസനത്ത് എന്നതിൽ പ്രവേശിക്കും.
അതിനാൽ ഈ പ്രാർത്ഥന എപ്പോഴും നിർവഹിക്കുക.
*فجمعت هذه الدعوة كل خير في الدنيا ، وصرفت كل شر ، فإن الحسنة في الدنيا تشمل كل مطلوب دنيوي ، من عافية ، ودار رحبة ، وزوجة حسنة ، ورزق واسع ، وعلم نافع ، وعمل صالح ، ومركب هنيء ، وثناء جميل ، إلى غير ذلك مما اشتملت عليه عبارات المفسرين ، ولا منافاة بينها ، فإنها كلها مندرجة في الحسنة في الدنيا . (ابن كثير)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 88*

താഴെ പറയുന്ന ഏഴ് വസ്ഥുക്കൾ ആരെങ്കിലും  വെറുതെ നൽകിയാൽ മടക്കാതിരിക്കൽ സുന്നത്താണ്.
'വേണ്ട' എന്ന് പറയൽ സുന്നത്തിന് വിരുദ്ധമാണ്.
1 മധുര പലഹാരം
2 പാല്
3 എണ്ണ
4 തലയിണ
5 അത്യാവശ്യ വസ്ഥുക്കൾ
6 സുഗന്ധം
7 റൈഹാൻ പുഷ്പം

*وغاية ماورد في الحديث سبع نظمها الجلال السيوطى بقوله على ماقيل :*
*عن المصطفى سبع يسن قبولها※ إذا ما بها قد أتحف المرء خلان*
*حلوى وألبان ودهن وسادة ※ ورزق لمحتاج وطيب وريحان*
*(كشف الخفاء ، شرح الزرقاني)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 89*

ഖുർആൻ നിന്ന് പാരായണം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ടം ഇരുന്ന് ഓതലാണ്. അതിനാൽ ഖബ്റിനരികിലും മയ്യിത്തിന്റെ മുഖത്തിന് അഭിമുഖമായി ഇരുന്ന് ഓതലാണ് സുന്നത്ത്.
എന്നാൽ ശേഷം പ്രാർത്ഥിക്കുമ്പോൾ ഖിബ്ലയിലേക്ക് തിരിഞ്ഞ് നിൽക്കലാണ് സുന്നത്ത്.

*(واعلم) أنهم صرحوا في باب الحديث وغيره بأن قراءة القرآن جالساً أفضل. وصرح به المصنف في التبيان أيضاً وقضيته أن من أراد القراءة عند القبر سن له الجلوس سم أي مستقبلا لوجه الميت - (شرواني)*
*يسن كما نص عليه أن يقرأ من القرآن ما تيسّر على القبر، فيدعُو لهُ مُسْتَقْبَلاً للقبلة - (فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 90*

നംറൂദിന്റെ തീ കുണ്ടാരത്തിൽ നിന്ന് രക്ഷപ്പെട്ട ഇബ്റാഹീം നബിയുടെ മുഅ്ജിസത്തിന് സമാനമായ കറാമത്ത് ഉണ്ടായ താബിഈ പണ്ഡിതനാണ് അബൂ മുസ്ലിമുൽ ഖൗലാനി(റ).
അസ്വദുൽ അനസി എന്ന കള്ളപ്രവാചകനിൽ വിശ്വസിക്കാത്തതിന്റെ പേരിൽ തീയിൽ എറിയപ്പെട്ട മഹാൻ ഒരു പോറൽ പോലും ഏൽക്കാതെ എഴുനേറ്റ് വന്നു.
ശേഷം മദീനയിലെത്തിയ  മഹാനെ കണ്ടപ്പോൾ ഉമർ(റ) കരയുകയും ആദരിക്കുകയും ചെയ്തു.

*فحدثنا شرحبيل : أن الأسود تنبأ باليمن ، فبعث إلى أبي مسلم فأتاه بنار عظيمة ، ثم إنه ألقى أبا مسلم فيها ، فلم تضره ، فقيل للأسود : إن لم تنف هذا عنك أفسد عليك من اتبعك . فأمره بالرحيل فقدم المدينة ، فأناخ راحلته ، ودخل المسجد يصلي ، فبصر به عمر -رضي الله عنه- ، فقام إليه ، فقال : ممن الرجل؟ قال : من اليمن . قال : ما فعل الذي حرقه الكذاب بالنار؟ قال : ذاك عبد الله بن ثوب . قال : نشدتك بالله ، أنت هو؟ قال : اللهم نعم . فاعتنقه عمر وبكى ، ثم ذهب به حتى أجلسه فيما بينه وبين الصديق. فقال : الحمد لله الذي لم يمتني حتى أراني في أمة محمد من صنع به كما صنع بإبراهيم الخليل. - (سير أعلام النبلاء)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 91*

നരച്ച തലമുടി, താടി രോമങ്ങൾ എന്നിവ പറിച്ച് കളയൽ കറാഹത്താണ്.
"നിങ്ങൾ നരച്ച മുടികൾ പറിച്ച് കളയരുത്. നര അന്ത്യദിനത്തിൽ മുസ്ലിമിന് പ്രകാശമാണ്." എന്ന് പുണ്യനബി(സ) പറഞ്ഞിട്ടുണ്ട്.
വഫാത്താകുമ്പോൾ പുണ്യ നബി(സ) തങ്ങളുടെ ഇരുപതോളം ശറഫാക്കപ്പെട്ട മുടികൾ നരച്ചിരുന്നു.

*يُكْرَهُ نَتْفُ الشَّيْبِ، لِحَدِيثِ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لَا تَنْتِفُوا الشَّيْبَ، فَإِنَّهُ نُورُ الْمُسْلِمِ يَوْمَ الْقِيَامَةِ ـ حَدِيثٌ حَسَنٌ رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيُّ وَغَيْرُهُمْ بِأَسَانِيدَ حسنة. (شرح المهذب)*
*ولاسحق بن راهويه وابن حبان والبيهقي من حديث ابن عمر كان شيب رسول الله صلى الله عليه وسلم نحوا من عشرين شعرة بيضاء في مقدمه(فتح الباري)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 92*

ഇന്ന് കാണപ്പെടുന്ന പല ഷെയർ ബിസിനസുകളും ഇസ്ലികമായി സാധുത ഇല്ലാത്തതാണ്.
നിക്ഷേപിച്ച പണത്തിന് നിർണ്ണിത ലാഭം നൽകുകയോ ബിസിനസിലെ നഷ്ടം കമ്പനി സഹിക്കാമെന്ന എഗ്രിമെന്റ് ഉണ്ടാവുകയോ ചെയ്താൽ തന്നെ ഷെയർ ബിസിനസ് പാടില്ലാത്തതാണ്.

*والربح والخسران على قدر المالين ) باعتبار القيمة لا الأجزاء ( تساويا ) أي الشريكان ( في العمل أو تفاوتا ) فيه وإن لم يشرطا ذلك لأنه ثمرتهما فكان على قدرهما والخسر منهما فكان عليهما ( فإن شرطا خلافه ) أي ما ذكر كأن شرطا تساوي الربح والخسر مع تفاضل المالين أو عكسه ( فسد العقد ) لمنافاته لوضع الشركة . - (تحفة المحتاج)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 93*

തുണി ഉടുത്ത് നിസ്കരിക്കുന്നവന്റെ ഔറത്ത് അടിയിലൂടെ നോക്കുന്നവൻ കണ്ടാലും സൂജൂദ് ചെയ്യുന്ന വേളയിൽ കരയുടെ ഭാഗത്തിലൂടെ ഔറത്ത് കാണപ്പെട്ടാലും നിസ്കാരത്തിന്റെ സാധുതയെ അത് ബാധിക്കുന്നതല്ല.
കരാണം മുകളിൽ നിന്നും പാർശ ഭാഗങ്ങളിൽ നിന്നും ഔറത്ത് മറക്കലേ നിർബന്ധമുള്ളൂ. അടിയിൽ നിന്ന് മറക്കണമെന്നില്ല.

*قال أصحابنا : ويشترط ستر العورة من أعلى ومن الجوانب ، ولا يشترط من أسفل الذيل والإزار حتى لو كان عليه ثوب متسع الذيل فصلى على طرف سطح ورأى عورته من ينظر إليه من أسفل صحت صلاته.(شرح المهذب)*
*أو رئيت حال سجوده فكذلك لا يضر (إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 94*

നികാഹിന് മുമ്പ് വിവാഹം ഉറപ്പിച്ച പെണ്ണിന് മാല കെട്ടുകന്നതും കൈവളയിടുന്നതും ഡ്രസ്സ് കൊടുത്തയക്കുന്നതുമെല്ലാം ഇന്ന് പതിവാണല്ലോ. ഇതിന് വിരോധമില്ല.
'അവൾക്ക് അത് ഫ്രീ ആയി നൽകി' എന്ന ഉദ്ധേശം ഉണ്ടായിട്ടില്ലെങ്കിൽ വിവാഹം മുടങ്ങിയാൽ അത് തിരിച്ച് വാങ്ങാവുന്നതുമാണ്.

*✦خطب امرأة ثم أرسل أو دفع بلا لفظ إليها مالا قبل العقد أي ولم يقصد التبرع ثم وقع الإعراض منها أو منه رجع بما وصلها منه كما أفاده كلام البغوي واعتمده الأذرعي ونقله الزركشي وغيره عن الرافعي. (تحفة المحتاج)*
*✦سئل م ر) عمن خطب امرأة، ثم أنفق عليها نفقة ليتزوّجها، فهل له الرجوع بما أنفقه أم لا ؟ . (فأجاب) بأن له الرجوع بما أنفقه على من دفع له، (إعانة الطالبين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 95*

ഏഴ് വിഭാഗം ആളുകളുടെ പ്രാർത്ഥന തള്ളപ്പെടുകയില്ല.
✦ഹജ്ജിന് പോകുന്നവർ
✦ഉമ്മത്തിന് വേണ്ടി ഒരു പ്രവാചകന്റെ പ്രാർത്ഥന
✦സഹോദരന് വേണ്ടി അഭാവത്തിലുള്ള പ്രാർത്ഥന.
✦രോഗി
✦നോമ്പുകാരൻ.
✦മാതാപിതാക്കൾ
✦അക്രമിക്കപ്പെട്ടവൻ.

*وسبعة لا يرد الله دعوتهم ※ مظلوم والد ذو صوم وذو مرض*
*ودعوة لأخ بالغيب ثم نبي ※ لأمة ثم ذو حج بذاك قضي.*
*(حاشية الشرقاوي، حاشية البجيرمي على الخطيب)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 96*

ഭക്ഷണം കഴിക്കുമ്പോൾ ഇരിക്കേണ്ട സുന്നത്തായ രൂപം.
*ഒന്ന്;* മുട്ടിന്റെയും കാൽപാദങ്ങളുടെ പുറം വശത്തിന്റെയും മേലിൽ ഇരിക്കുക.
 *രണ്ട്;* വലത് കാൽ നാട്ടി വെച്ച് ഇടത് കാലിന് മുകളിൽ ഇരിക്കുക.
ചാരിയിരുന്നും ചെരിഞ്ഞ് കിടന്നും തിന്നൽ കറാഹത്താണ്. വാഹനം പോലോത്ത തിന്നുന്നവനേയും കൊണ്ട് സഞ്ചരിക്കുന്നതിലാണെങ്കിൽ(ചാരാതെ ഇരുന്നാൽ വീഴുന്ന) കറാഹത്ത് ഒഴിവാകുന്നതാണ്.

*فالمستحب في صفة الجلوس للآكل أن يكون جاثيا على ركبتيه وظهور قدميه أو ينصب الرجل اليمنى ويجلس على اليسرى.- (فتح الباري)*
*فالسنة للاكل أن يجلس جاثيا على ركبتيه وظهور قدميه، أو ينصب رجله اليمنى ويجلس على اليسرى. ويكره الاكل متكئا، وهو المعتمد، على وطاء تحته ومضطجعا إلا فيما يتنقل به(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 97*

 എന്നും മഗ്രിബിന് ശേഷം
 *أسْتَغْفِرُ اللهَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، الذي لا يموت وَأتُوبُ إلَيهِ. رب اغفرلي.*
എന്ന് നാല് തവണ ചൊല്ലിയാൽ മരണ സമയം നല്ല അവസ്ഥയിൽ ഈമാനോടെ മരിക്കാൻ കഴിയും എന്ന് ഹദ്ദാദ്(റ) പറഞ്ഞിട്ടുണ്ട്.

*فائدة: نقل عن القطب الحدّاد أن مما يوجب حسن الخاتمة عند الموت أن يقول بعد المغرب أربع مرات  أسْتَغْفِرُ اللهَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، الذي لا يموت وَأتُوبُ إلَيهِ. رب اغفرلي. (بغية المسترشدين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 98*

 "ഷാഹിൻ ഷാ" എന്ന പേരിന്റെ അർത്ഥം രാജാധിരാജൻ എന്നാണ്. യഥാർത്ഥത്തിൽ രാജാധിരാജൻ അല്ലാഹു മാത്രമാണ്. അതിനാൽ ഇത്തരം പേരുകൾ ഇടൽ ഹറാമാണ്.
മലികുൽ മുലൂക്ക്(രാജാധിരാജൻ), അബ്ദുൽ കഅ്ബ(കഅ്ബയുടെ അടിമ), അബ്ദുന്നബി(നബിയുടെ അടിമ), ജാറുള്ളാ(അല്ലാന്റെ അയൽവാസി), റഫീഖുള്ളാ(അല്ലാന്റെ കൂട്ടുകാരൻ), ഖാളിൽ ഖുളാത്ത്(ഖാസിമാരുടെ ഖാസി)....
ഈ പേരുകൾ എല്ലാം ഹറാമ് തന്നെയാണ്.

*ويحرم ملك الملوك ؛ لأن ذلك ليس لغير الله تعالى وكذا عبد النبي أو الكعبة أو الدار أو علي أو الحسين لإيهام التشريك ومنه يؤخذ حرمة التسمية بجار الله ورفيق الله ونحوهما لإيهامه المحذور أيضا..... قال الأذرعي نقلا عن بعض الأصحاب ومثله قاضي القضاة وأفظع منه حاكم الحكام ا هـ . (تحفة المحتاج)*
*ولا تجوز التسمية بملك الأملاك وشاهان شاه، ومعناه ملك الأملاك، ولا ملك الأملاك إلا الله" (مغني المحتاج ، روضة)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com








*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 102*

ജനാസ നിസ്കാരത്തിലും മറ്റും മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ
*وأبدله زوجا خيرا من زوجه وأهلا خيرا من أهله*
(അല്ലാഹുവേ അവന്റെ ഇണയേക്കാൾ നല്ല ഇണയെ കൊടുക്കണേ അവന്റെ കുടുംബത്തേക്കാൾ നല്ല കുടുംബത്തെ കൊടുക്കണേ)
 എന്നിങ്ങനെ ദുആ ചെയ്യാറുണ്ട്.
ഇതിന്റെ താൽപര്യം 'സ്വന്തം ഇണയേയും കുടുംബത്തേയും മാറ്റി സ്വർഗത്തിൽ വേറെ കൊടുക്കണേ' എന്നല്ല. മറിച്ച് അവരുടെ വിശേഷണങ്ങൾ ഇപ്പോൾ ഉള്ളത് മാറ്റി നന്നാക്കി കൊടുക്കണേ എന്നാണ്.
കാരണം സ്വർഗത്തിലെ സ്ത്രീകളെക്കാൾ ശ്രേഷ്ടം ഒരു മനുഷ്യന് അവന്റെ ദുനിയാവിലെ ഇണയെ സ്വർഗത്തിൽ കിട്ടലാണ് എന്ന് ഹദീസിലുണ്ട്.

*ﻭاﻟﻤﺮاﺩ ﺑاﻹﺑﺪاﻝ ﻓﻲ اﻷﻫﻞ ﻭاﻟﺰﻭﺟﺔ ﺇﺑﺪاﻝ اﻷﻭﺻﺎﻑ ﻻ اﻟﺬﻭاﺕ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ: {ﺃﻟﺤﻘﻨﺎ ﺑﻬﻢ ﺫﺭﻳﺘﻬﻢ}  ﻭﻟﺨﺒﺮ اﻟﻄﺒﺮاﻧﻲ ﻭﻏﻴﺮﻩ: ﺇﻥ ﻧﺴﺎء اﻟﺠﻨﺔ ﻣﻦ ﻧﺴﺎء اﻟﺪﻧﻴﺎ ﺃﻓﻀﻞ ﻣﻦ اﻟﺤﻮﺭ اﻟﻌﻴﻦ اﻧﺘﻬﻰ.(فتح المعين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 103*

പകലിലെ ഉറക്കം 5 തരമുണ്ട്.
പകലിന്റെ ആദ്യത്തിലെ ഉറക്കത്തിന്
عَيْلُولَة
 എന്നു പറയും.
 അത് ദാരിദ്ര്യത്തിന് നിമിത്തമാണ്.
ളുഹാ സമയത്തുള്ള ഉറക്കത്തിന്
فَيْلُولَة
  എന്നുപറയും. അത് ക്ഷീണമുണ്ടാക്കും.
നട്ടുച്ച സമയത്തുള്ള ഉറക്കം
 قَيْلُولَة
 ആണ്. അത് ബുദ്ധിയെ വർദ്ധിപ്പിക്കും.
സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷമുള്ള ഉറക്കം
حَيْلُولَة
 ആണ്. അത് നിസ്കാരത്തിന് തടസ്സം സൃഷ്ടിക്കും.
പകലിന്റെ അവസാനത്തിലുള്ള ഉറക്കം
غَيْلُولَة
 ആണ്, അത് നാശത്തെ ക്ഷണിച്ച് വരുത്തും.
*وفي تذكرة الجلال السيوطي النوم في أول النهار عيلولةوهو الفقر وعند الضحى فيلولة وهو الفتور وحين الزوال قيلولة وهي الزيادة في العقل وبعد الزوال حيلولة أي يحيل بينه وبين الصلاة وفي آخر النهار غيلولة أي يورث الهلاك (حاشية البجيرمي)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com



*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 104*

കബ്റിൽ മയ്യിത്തിന് സന്തോഷം ലഭിക്കാൻ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം. ഇങ്ങനെ ഒരു നിസ്കാരം ഉണ്ട്.
രണ്ട് റക്അത്തിലും ഫാത്തിഹ(1), ആയത്തുൽ കുർസിയ്യ്(1), അത്തകാസുർ(1), ഇഖ്ലാസ്(10) എന്നിവ ഓതുക. നിസ്കാര ശേഷം ഹദ്യ ചെയ്ത് ദുആ ചെയ്യുക.
ഇത് ചെയ്യുന്നവൻ സ്വർഗത്തിലെ അവന്റെ സ്ഥാനം കണ്ടെതിന് ശേഷമേ മരിക്കൂ എന്ന് ഹദീസിൽ ഉണ്ട്.
എല്ലാ രാത്രിയും ഇങ്ങനെ നിസ്കരിച്ച് അന്ന് മരിച്ച മുസ്ലിംതളുടെ മയ്യിത്തുകളിലേക്ക് ഹദ്യ ചെയ്യുന്നത് നല്ല കാര്യമാണ്.
*ﻭﻣﻨﻪ ﺻﻼﺓ ﺭﻛﻌﺘﻴﻦ ﻟﻷﻧﺲ ﻓﻲ اﻟﻘﺒﺮ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻗﺎﻝ ﻻ ﻳﺄﺗﻲ ﻋﻠﻰ اﻟﻤﻴﺖ ﺃﺷﺪ ﻣﻦ اﻟﻠﻴﻠﺔ اﻷﻭﻟﻰ ﻓﺎﺭﺣﻤﻮا ﺑﺎﻟﺼﺪﻗﺔ ﻣﻦ ﻳﻤﻮﺕ ﻓﻤﻦ ﻟﻢ ﻳﺠﺪ ﻓﻠﻴﺼﻞ ﺭﻛﻌﺘﻴﻦ ﻳﻘﺮﺃ ﻓﻴﻬﻤﺎ ﺃﻱ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻣﻨﻬﻤﺎ ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻣﺮﺓ ﻭﺁﻳﺔ اﻟﻜﺮﺳﻲ ﻣﺮﺓ ﻭ {ﺃﻟﻬﺎﻛﻢ اﻟﺘﻜﺎﺛﺮ}  اﻟﺘﻜﺎﺛﺮ اﻵﻳﺔ 1 ﻣﺮﺓ ﻭ {ﻗﻞ ﻫﻮ اﻟﻠﻪ ﺃﺣﺪ}  اﻹﺧﻼﺹ اﻵﻳﺔ 1 ﻋﺸﺮ ﻣﺮاﺕ ﻭﻳﻘﻮﻝ ﺑﻌﺪ اﻟﺴﻼﻡ اﻟﻠﻬﻢ ﺇﻧﻲ ﺻﻠﻴﺖ ﻫﺬﻩ اﻟﺼﻼﺓ ﻭﺗﻌﻠﻢ ﻣﺎ ﺃﺭﻳﺪ اﻟﻠﻬﻢ اﺑﻌﺚ ﺛﻮاﺑﻬﺎ ﺇﻟﻰ ﻗﺒﺮ ﻓﻼﻥ اﺑﻦ ﻓﻼﻥ ﻓﻴﺒﻌﺚ اﻟﻠﻪ ﻣﻦ ﺳﺎﻋﺘﻪ ﺇﻟﻰ ﻗﺒﺮﻩ ﺃﻟﻒ ﻣﻠﻚ ﻣﻊ ﻛﻞ ﻣﻠﻚ ﻧﻮﺭ ﻭﻫﺪﻳﺔ ﻳﺆﻧﺴﻮﻧﻪ ﺇﻟﻰ ﻳﻮﻡ ﻳﻨﻔﺦ ﻓﻲ اﻟﺼﻮﺭ اﻩ ﻭﻓﻲ اﻟﺤﺪﻳﺚ ﺃﻥ ﻓﺎﻋﻞ ﺫﻟﻚ ﻟﻪ ﺛﻮاﺏ ﺟﺴﻴﻢ ﻣﻨﻪ ﺃﻧﻪ ﻻ ﻳﺨﺮﺝ ﻣﻦ اﻟﺪﻧﻴﺎ ﺣﺘﻰ ﻳﺮﻯ ﻣﻜﺎﻧﻪ ﻓﻲ اﻟﺠﻨﺔ ﻗﺎﻝ ﺑﻌﻀﻬﻢ ﻓﻄﻮﺑﻰ ﻟﻌﺒﺪ ﻭاﻇﺐ ﻋﻠﻰ ﻫﺬﻩ اﻟﺼﻼﺓ ﻛﻞ ﻟﻴﻠﺔ ﻭﺃﻫﺪﻯ ﺛﻮاﺑﻬﺎ ﻟﻜﻞ ﻣﻴﺖ ﻣﻦ اﻟﻤﺴﻠﻤﻴﻦ ﻭﺑﺎﻟﻠﻪ اﻟﺘﻮﻓﻴﻖ - ( نهاية الزين)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 105*

6 സവിശേഷ ദിവസങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാവുകൾ അവരുടെ വീടുകളിലേക്ക് വരും.
1 പെരുന്നാൾ ദിവസം.
2 മുഹറം പത്ത്.
3 റജബിലെ ആദ്യ വെള്ളിയാഴ്ച.
4 ബറാഅത്ത് രാവ്
5 ലൈലത്തുൽ ഖദ്ർ
6 വെള്ളിയാഴ്ച രാവ്.
 "ഈ രാവിൽ ഞങ്ങൾക്ക് വേണ്ടി ധനമോ, ഭക്ഷണമോ ധർമം ചെയ്ത് ഞങ്ങളോട് നിങ്ങൾ കാരുണ്യം ചെയ്യൂ..
അതില്ലെങ്കിൽ ഒരു ഫാതിഹ എങ്കിലും ഓതൂ.."
എന്ന് അവർ വാതിലുകൾക്കരികിൽ വന്ന് വിളിച്ച് പറയും.

*كما قال ابن عباس رضي الله تعالى عنهما إذا كان يوم العيد ويوم عاشوراء ويوم الجمعة الاول من رجب وليلة النصف من شعبان وليلة القدر وليلة الجمعة تخرج أرواح الأموات من القبور ويقفون على أبواب بيوتهم ويقولون ترحموا علينا في هذه الليلة المباركة بصدقة أو بلقمة فإنا محتاجون إليها فإن بخلتم بها ولم تعطوها فاذكرونا بفاتحة الكتاب.*
*( دقائق الأخبار)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com

*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 106*

ഏഴ് സന്ദർഭങ്ങളിൽ പുണ്യനബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് കറാഹത്താണ്.
✪അറവ് നടത്തുമ്പോൾ
(ശാഫിഈമദ്ഹബിൽ സുന്നത്ത്)
✪തുമ്മുന്ന നേരത്ത്
✪സംയോഗം സമയത്ത്
✪വീഴുന്ന നേരത്ത്
✪അത്ഭുതവേളയിൽ
✪കച്ചവട വസ്തു പരസ്യം ചെയ്യുമ്പോൾ
✪മലമൂത്ര വിസർജന വേളയിൽ
ഇത്തരം സന്ദർഭങ്ങളിലുള്ള സ്വലാത്ത് അവിടത്തോടുള്ള അനാദരവിന് കാരണമായേക്കും.
*إنما يصلى على النبى بنية القرابة والاحتساب وقصد التعظيم ورجاء الثواب ، ولهذا كره العلماء الصلاة على النبي صلى الله عليه وسلم  سبع مواضع الذبح والعطاس والجماع والعثرة والتعجب وشهرة المبيع وحاجة الإنسان وذكرها الشيخ يوسف بن عمر إلا شهرة المبيع وذكر بدله عند الأكل.(مطالع المسرات)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 107*

"ദലാഇലു ഖൈറാത്ത്" എന്ന സ്വലാത്ത് പതിവാക്കിയാൽ ഒരുപാട് നേട്ടങ്ങൾ ഉണ്ട്. ആവശ്യ നിർവഹണത്തിനും പ്രയാസ ദൂരീകരണത്തിലും ഈ സ്വലാത്ത് നല്ലൊരു മരുന്നാണ്.
ഇത് പതിവാക്കിയവർക്ക്
നബി തങ്ങളെ സ്വപ്നത്തിൽ കാണാനാകും എന്നത് ഈ സ്വലാത്തിന്റെ ഏറ്റവും വലിയൊരു നേട്ടവും പ്രത്യേഗതയുമാണ്. നിരവധി മഹത്തുകൾക്ക് ഇത് അനുഭവബോധ്യമായ കാര്യമാണ്.

*وأن من بركاته فتح أبواب الخير والسعادة والغنى لمن أكثر من قراءته ومن أعظم ذلك رؤيا النبي صلى الله عليه وسلم في المنام لمن داوم على قراءته وأكثره ، كما هو مجرب عند أهل الخير والصلاح.(الأنوار الامعات)*
••••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 108*

പെൺ മൃഗത്തേയും (എരുമ,പശു...) ഉള്ഹിയ്യത് അറുക്കാം.
പക്ഷെ ആൺ മൃഗമാണ് ഉത്തമം.
ഉള്ഹിയ്യത്ത് മൃഗത്തിന്റെ പാൽ, അതിന്റെ കുട്ടിയുടെ നിലനിൽപ്പിന്ന് ആവശ്യമായത് കഴിച്ച് അവശേഷിക്കുന്നത് കുടിക്കൽ കറാഹത്തോട് കൂടെ അനുവദനീയമാണ്.
നിർബന്ധമോ സുന്നത്തോ ആയ ഉള്ഹിയ്യത്താണെങ്കിലും ഈ വിധി ഒന്നാണ്.
*( و ) له يكره ( شرب فاضل لبنها ) أي الواجبة ومثلها بالأولى المندوبة عن ولدها وهو ما لا يضره فقده ضررا لا يحتمل (تحفة المحتاج)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 109*

സംസം വെള്ളം ഹൗളുൽ ഖൗസറിനേക്കാൾ ശ്രേഷ്ട ജലമാണ്.
ഇസ്റാഇന്റെ രാത്രിയിൽ നബി(സ) യുടെ ഹൃദയം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു.
ആകാശ ലോകവും നരകവും സ്വർഗവുമെല്ലാം കാണാൻ തങ്ങളുടെ ഹൃദയത്തിന് ശക്തി ലഭിച്ചത് അത് കൊണ്ടായിരുന്നു.
സംസം വെള്ളം ആത്മാവിന് ശാന്തിയും ഹൃദയത്തിന് കരുത്തും നൽകും.

*وأما الحكمة في غسل قلبه المقدس بماء زمزم، فقيل لأن ماء زمزم يقوي القلب ويسكن الروع. قال الحافظ الزين العراقي: ولذلك غسل به قلبه صلى الله عليه وسلم ليلة الإسراء ليقوى على رؤية الملكوت. واستدل شيخ الإسلام البلقيني، بغسل قلبه الشريف به على أنه أفضل من ماء الكوثر، قال : لأنه لم يكن يغسل قلبه المكرم إلا بأفضل المياه، وإليه يومئ قول العارف ابن أبي جمرة في كتابه 'بهجة النفوس' ( المواهب اللدنية)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 110*

മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കണമെങ്കിൽ അവരുടെ വസിയ്യത്ത് ഉണ്ടായിരിക്കണം.

സമ്മതമില്ലാതെ ജീവിച്ചിരിക്കുന്ന മറ്റൊരാൾക്ക് വേണ്ടി ഉള്ഹിയ്യ്ത്ത് അറുത്താൽ അതും സാധുവാകില്ല.
എങ്കിലും ഒരു വീട്ടിൽ ഒരാൾ ഉള്ഹിയ്യത്ത് അറുത്താൽ - വീട്ടുകാരുടെ സമ്മതം ഇല്ലെങ്കിലും - എല്ലാവർക്കും സുന്നത്ത് കിഫായ കരസ്ഥമാകും.

*ﻭﻻ ﺗﻀﺤﻴﺔ ﻟﺮﻗﻴﻖ ﻓﺎﻥ ﺃﺫﻥ ﻟﻪ ﺳﻴﺪﻩ ﻭﻗﻌﺖ ﻟﻪ ﺃﻱ ﻟﻠﺴﻴﺪ ﻭﻻ ﻳﻀﺤﻰ ﻣﻜﺎﺗﺐ ﺑﻼ ﺇﺫﻥ ﻣﻦ ﺳﻴﺪﻩ ﻭﻻ ﺗﻀﺤﻴﺔ ﻋﻦ اﻟﻐﻴﺮ اﻟﺤﻲ ﺑﻐﻴﺮ ﺇﺫﻧﻪ ﻧﻌﻢ ﻟﻮ ﺿﺤﻰ ﻭاﺣﺪ ﻣﻦ ﺃﻫﻞ اﻟﺒﻴﺖ ﺣﺼﻠﺖ ﺑﻬﺎ ﺳﻨﺔ اﻟﻜﻔﺎﻳﺔ ﻟﻬﻢ ﻭﺇﻥ ﻟﻢ ﻳﺼﺪﺭ ﻣﻨﻬﻢ ﺇﺫﻥ ﻭﻻ ﺗﻀﺤﻴﺔ ﻋﻦ ﻣﻴﺖ ﺇﻥ ﻟﻢ ﻳﻮﺹ ﺑﻬﺎ - (السراج الوهاج)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com




*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 111*

ദുൽ ഹിജ്ജ ആദ്യ പത്ത് ദിവസങ്ങളിൽ സൂറത്തുൽ ഫജ്ർ ഓതൽ പ്രത്യേഗ സുന്നത്താണ്. കൂടെ 200 തവണ സൂറത്തുൽ ഇഖ്ലാസും സുന്നത്തുണ്ട്. ഇത് അവന്റെ പാപങ്ങൾ പൊറുപ്പിക്കുമെന്ന് മുത്ത് നബി(സ) പറഞ്ഞിട്ടുണ്ട്.

*عن النبي صلى الله عليه وسلم «من قرأ سورة الفجر في الليالي العشر غفر له، ومن قرأها في سائر الأيام كانت له نورا يوم القيامة» .(۩تفسير البيضاوي)*

*يسن أن يواظب علي ........ وعلى الإخلاص مائتي مرة والفجر في عشر ذي الحجة ويس والرعد عند المحتضر ووردت في كلها أحاديث غير موضوعة.(۩فتح المعين)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


 *📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 112*

എന്തെങ്കിലും കാര്യം മറന്ന് പോയാൽ അത് ഓർമ വരാൻ നബി(സ) യുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ മതി.
അത് സുന്നത് കൂടിയാണ്.

"നിങ്ങൾ എന്തെങ്കിലും കാര്യം മറന്നാൽ എന്റെ മേൽ സ്വലാത്ത് ചൊല്ലൂ.. അത് നിങ്ങൾക്ക് ഓർമ വരും" എന്ന് പുണ്യ നബി(സ) പറഞ്ഞിട്ടുണ്ട്.

*فصل: الموطن الثاني والثلاثون من مواطن الصلاة عليه صلى الله عليه وسلم: إذا نسي الشيء، أو أراد ذكره، ذكره أبو موسى المديني(جلاء الأفهام)*
*من المواطن التي تشرع فيها الصلاة عليه- صلى الله عليه وسلم- عند نسيان الشيء؛ لحديث أبى موسى المديني، بسند فيه ضعف، عن أنس يرفعه: «إذا نسيتم شيئا فصلوا على تذكروه إن شاء الله تعالى». - (المواهب اللدنية بالمنهج المحمدية)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 113*

അരിഭക്ഷണം കഴിക്കുമ്പോൾ നബി(സ) തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്. കാരണം അരി സൃഷ്ടിക്കപ്പെട്ടത് നബി(സ) തങ്ങളുടെ പ്രകാശത്തിൽ നിന്ന് ഒരു മാധ്യമവും കൂടാതെ നേരിട്ടാണ്. ഭൂമിയിൽ മുളക്കുന്ന
എല്ലാ വസ്തുക്കളിലും രോഗവും രോഗ ശമനവുമുണ്ടെങ്കിൽ അരിയിൽ ശമനം മാത്രമേ ഉള്ളൂ രോഗമില്ല.

*(ﻭاﻷﺭﺯ) ﻭﺗﺴﻦ اﻟﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻋﻨﺪ ﺃﻛﻠﻪ ﻛﻠﻪ؛ ﻷﻧﻪ ﺧﻠﻖ ﻣﻦ ﻧﻮﺭﻩ ﺑﻼ ﻭاﺳﻄﺔ، ﻭﻛﻞ ﻣﺎ ﻧﺒﺖ ﻓﻲ اﻷﺭﺽ ﻓﻴﻪ ﺩاء ﻭﺩﻭاء ﺇﻻ اﻷﺭﺯ ﻓﺈﻥ ﻓﻴﻪ ﺩﻭاء، ﻭﻻ ﺩاء(حاشية الشرواني)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


 *📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 114*

ഉള്ഹിയ്യത്ത് മാംസം മൂന്ന് ദിവസത്തിലധികം സൂക്ഷിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അത് ഇസ്ലാമിന്റെ ആദ്യ കാലത്ത് ഉണ്ടായിരുന്ന നിയമമായിരുന്നു. പുണ്യനബി(സ) പിന്നീട് അതിന് അനുമതി നൽകിയിട്ടുണ്ട്. അതിനാൽ അത് ഹറാമോ കറാഹത്തോ അല്ല.

*(ﻓﺮﻉ، ﻭﻻ ﻳﻜﺮﻩ اﻻﺩﺧﺎﺭ) ﻣﻦ ﻟﺤﻢ اﻷﺿﺤﻴﺔ ﻭاﻟﻬﺪﻱ ﻭاﻟﺘﺼﺮﻳﺢ ﺑﻌﺪﻡ اﻟﻜﺮاﻫﺔ ﻣﻦ ﺯﻳﺎﺩﺗﻪ (ﻭﻟﻴﻜﻦ) ﺃﻱ ﻭﻳﺴﺘﺤﺐ ﺇﺫا ﺃﺭاﺩ اﻻﺩﺧﺎﺭ ﺃﻥ ﻳﻜﻮﻥ (ﻣﻦ ﺛﻠﺚ اﻷﻛﻞ) ﻻ ﻣﻦ ﺛﻠﺜﻲ اﻟﺼﺪﻗﺔ ﻭاﻟﻬﺪﻳﺔ (ﻭﻗﺪ ﻛﺎﻥ) اﻻﺩﺧﺎﺭ (ﻣﺤﺮﻣﺎ) ﻓﻮﻕ ﺛﻼﺛﺔ ﺃﻳﺎﻡ (ﺛﻢ ﺃﺑﻴﺢ) ﺑﻘﻮﻟﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻟﻤﺎ ﺭاﺟﻌﻮﻩ ﻓﻴﻪ «ﻛﻨﺖ ﻧﻬﻴﺘﻜﻢ ﻋﻨﻪ ﻣﻦ ﺃﺟﻞ اﻟﺪاﻓﺔ ﻭﻗﺪ ﺟﺎء اﻟﻠﻪ ﺑﺎﻟﺴﻌﺔ ﻓﺎﺩﺧﺮﻭا ﻣﺎ ﺑﺪا ﻟﻜﻢ» ﺭﻭاﻩ ﻣﺴﻠﻢ- (أسنى المطالب)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


 *📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 115*

ബലിപെരുന്നാൾ നിസ്കാരം ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്ക്കാരമാണ്.
സുന്നത്ത് നിസ്കാരങ്ങളുടെ
ശ്രേഷ്ഠ താ ക്രമം ഇങ്ങനെ..
1 ബലിപെരുന്നാൾ നിസ്കാരം
2 ചെറിയ പെരുന്നാൾ നിസ്കാരം
3 സൂര്യ ഗ്രഹണ നിസ്കാരം.
4 ചന്ദ്ര ഗ്രഹണ നിസ്കാരം.
5 മഴയെ തേടുന്ന നിസ്കാരം.
6 വിത്ർ
7 സുബ്ഹിക്ക് മുമ്പുള്ള റവാത്തീബ്.
8 ബാക്കി റവാത്തീബുകൾ.
9 തറാവീഹ്.
10 ളുഹാ നിസ്കാരം.
11 ത്വവാഫ്, തഹിയ്യത്, ഇഹ്റാം എന്നിവയുടെ സുന്നത്ത് നിസ്കാരം.
12 വുളൂഇന്റെ സുന്നത്ത് നിസ്കാരം.

*ﻗﺎﻝ ﻓﻲ اﻟﻤﺠﻤﻮﻉ: ﺇﻃﺎﻟﺔ اﻟﻘﻴﺎﻡ ﺃﻓﻀﻞ ﻣﻦ ﺗﻜﺜﻴﺮ اﻟﺮﻛﻌﺎﺕ. ﻭﻗﺎﻝ ﻓﻴﻪ ﺃﻳﻀﺎ: ﺃﻓﻀﻞ اﻟﻨﻔﻞ ﻋﻴﺪ ﺃﻛﺒﺮ ﻓﺄﺻﻐﺮ ﻓﻜﺴﻮﻑ. ﻓﺨﺴﻮﻑ ﻓﺎﺳﺘﺴﻘﺎء ﻓﻮﺗﺮ ﻓﺮﻛﻌﺘﺎ ﻓﺠﺮ ﻓﺒﻘﻴﺔ اﻟﺮﻭاﺗﺐ ﻓﺠﻤﻴﻌﻬﺎ ﻓﻲ ﻣﺮﺗﺒﺔ ﻭاﺣﺪﺓ ﻓﺎﻟﺘﺮاﻭﻳﺢ ﻓﺎﻟﻀﺤﻰ ﻓﺮﻛﻌﺘﺎ اﻟﻄﻮاﻑ ﻭاﻟﺘﺤﻴﺔ ﻭاﻹﺣﺮاﻡ ﻓﺎﻟﻮﺿﻮء.( فتح المعين)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


*📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 116*

ബലിപെരുന്നാളിന് പ്രത്യേകം സുന്നത്തായ മുഖയ്യദായ തക്ബീർ ചൊല്ലേണ്ടത് അറഫാ ദിനം സുബ്ഹി മുതൽ അവസാന അയ്യാമുത്തശ്രീക്കിന്റെ അസ്ർ വരെ എല്ലാ നിസ്കാരങ്ങൾ ക്ക് ശേഷവുമാണ്.
(മുഖയ്യദായ തക്ബീർ എന്നാൽ നിസ്കാര ശേഷം എന്ന ഉപാധിയുള്ള തക്ബീർ ആണ്.)

*ﻭﻫﺬا اﻟﺘﻜﺒﻴﺮ ﻳﺴﻤﻰ ﻣﻘﻴﺪا، ﻭﻫﻮ ﺧﺎﺹ ﺑﻌﻴﺪ اﻷﺿﺤﻰ. (ﻗﻮﻟﻪ: ﻣﻦ ﺻﺒﺢ ﻋﺮﻓﺔ) ﻣﺘﻌﻠﻖ ﺑﻴﻜﺒﺮ اﻟﻤﻘﺪﺭ، ﺃﻱ ﻭﻳﻜﺒﺮ ﻋﻘﺐ ﻛﻞ ﺻﻼﺓ ﻣﻦ ﻋﻘﺐ ﻓﻌﻞ ﺻﺒﺢ ﻳﻮﻡ ﻋﺮﻓﺔ. ﻭﻗﻮﻟﻪ: ﺇﻟﻰ ﻋﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻱ ﺇﻟﻰ ﻋﻘﺐ ﻓﻌﻞ ﻋﺼﺮ ﺁﺧﺮﻫﺎ. ﻭﻫﺬا ﻣﻌﺘﻤﺪ اﺑﻦ ﺣﺠﺮ. ﻭاﻋﺘﻤﺪ ﻣ ﺭ ﺃﻧﻪ ﻳﺪﺧﻞ ﺑﻔﺠﺮ ﻳﻮﻡ ﻋﺮﻓﺔ ﻭﺇﻥ ﻟﻢ ﻳﺼﻞ اﻝﺻﺒﺢ، ﻭﻳﻨﺘﻬﻲ ﺑﻐﺮﻭﺏ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ.(إعانة الطالبين)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com


 *📜ഒരു ദിനം ☝ഒരു അറിവ്📜*
             *Part - 117*

ഒരാൾ അയ്യാമുൽ  ബീളിന്റ യോ തിങ്കളാഴ്ച, വ്യാഴാഴ്ച എന്നിവയുടെയോ നോമ്പ് നേർച്ചയാക്കുകയും അത് അയ്യാമുത്തശ്രീക്കിന്റെ ദിവസത്തിലോ(ദുൽഹിജ്ജ 11,12,13) ഹൈള്, നിഫാസ്, രോഗ ദിവസത്തിലോ സംഭവിച്ച് അനുഷ്ഠിക്കാൻ സാധിക്കാത്ത പക്ഷം പിന്നെ ഖളാ വീട്ടേണ്ടതില്ല.
(അയ്യാമു ത്തശ്രീക്ക് ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കൽ ഹറാമാണ്.)

*اﻟﻨﺬﺭ: اﻟﺘﺰاﻡ ﻣﺴﻠﻢ ﻣﻜﻠﻒ ﺭﺷﻴﺪ: ﻗﺮﺑﺔ ﻟﻢ ﺗﺘﻌﻴﻦ ﻧﻔﻼ ﻛﺎﻧﺖ ﺃﻭ ﻓﺮﺽ ﻛﻔﺎﻳﺔ ﻛﺈﺩاﻣﺔ ﻭﺗﺮ ﻭﻋﻴﺎﺩﺓ ﻣﺮﻳﺾ ﻭﺯﻳﺎﺩﺓ ﺭﺟﻞ ﻗﺒﺮا ﻭﺗﺰﻭﺝ ﺣﻴﺚ ﺳﻦ ﺧﻼﻓﺎ ﻟﺠﻤﻊ ﻭﺻﻮﻡ ﺃﻳﺎﻡ اﻟﺒﻴﺾ ﻭاﻻﺛﻨﻴﻦ ﻓﻠﻮ ﻭﻗﻌﺖ ﻓﻲ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻭ اﻟﺤﻴﺾ ﺃﻭ اﻟﻨﻔﺎﺱ ﺃﻭ اﻟﻤﺮﺽ ﻟﻢ ﻳﺠﺐ اﻟﻘﻀﺎء.(فتح المعين)*
•••••••••••••••••••••••••••••••••••
*✍أبو طاهر الفيضي النظامي*
കൂടുതൽ അറിവുകൾക്ക്
ifshaussunna.blogspot.com