കോഴിക്കോട് സംവാദം ഒരു നിരീക്ഷണം.

കള്ളൻ “സൈഫോ”
സൽമാനോ......?
--------------------------------

കോഴിക്കോട് സംവാദത്തിൽ ചരിത്ര പണ്ഡിതൻ സൈഫിനെ “കള്ളൻ, കള്ളൻ” എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടിരുന്ന സൽമാൻ മൗലവി പറഞ്ഞതിലെ വങ്കത്തരങ്ങൾ ചുവടെ കുറിക്കട്ടെ..!!

സൈഫിനെ കുറിച്ച് ഹദീസിന്റെ വിഷയത്തിൽ പണ്ഡിതന്മാർ ചില പോരായ്മകൾ പറഞ്ഞത് സത്യമാണ്. എന്നാൽ ചരിത്രത്തിന്റെ വിഷയത്തിൽ അദ്ദേഹം അവലംബയോഗ്യനാണ്.വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

"രിദ്ദത്" എന്നാ ഗ്രന്ഥത്തിന്റെ കർത്താവ് സൈഫുബ്നു ഉമർ അത്തമീമി- ളബ്ബീ എന്നും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനും ചരിത്രത്തിന്റെ വിഷയത്തിൽ അവലംബിക്കാവുന്ന വ്യക്തിയുമാണ്. (തഖ്‌രീബുത്തഹ്ദീബ്)

ദഹബി  പറയുന്നത് കാണൂ..
 كان أخباريّا عارفا.(ميزان الإعتدال)

അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅതിദാൽ)

അപ്പോൾ സൈഫ് കൊള്ളരുതാത്ത വ്യക്തിയാണെന്ന് പണ്ഡിതർ പറഞ്ഞത് ഹദീസിന്റെ വിഷയത്തിലാണ്. നാം ചർച്ച ചെയ്യുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്നാ വ്യക്തിയില്ല. അതിന്റെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസയോഗ്യരാണ്.

സൈഫ് പറയുന്നത് ഹിജ്റ 17 വർഷം മദീനയിൽ നടന്ന ചരിത്രങ്ങളാണ്. ഫുതൂഹ് എന്നാ ഗ്രന്ഥവും ചരിത്ര ഗ്രന്ഥമാണ്. ഹദീസ് ഗ്രന്ഥമല്ല. അദ്ദേഹത്തിനു ശേഷം വന്ന പല ചരിത്ര പണ്ഡിതന്മാരും ചരിത്രത്തിൽ അവലംബമാക്കുന്നത് അദ്ദേഹത്തിൻറെ ഫുതൂഹാണ്. ചരിത്രപരമായി വീക്ഷണാന്തരങ്ങളുണ്ടാകുമ്പോൾ  ഹാഫിള് ഇബ്നു കസീറിനെ പോലുള്ളവർ പ്രാമുഖ്യം നല്കുന്നതും സൈഫിന്റെ അഭിപ്രായത്തിനാണ്. ഇബ്നു കസീരിന്റെ അൽ ബിദായത്തുവനിഹായ  വായിക്കുന്നവർക്ക് ഈ വസ്തുത ബോധ്യമാകും. ചരിത്രത്തിൽ അദ്ദേഹം അവലംബിക്കാവുന്ന വ്യക്തിയും പരിചയസംബന്നനുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ),ഇമാം സുബ്കി(റ),ഇബ്നു ഹജറുൽ ഹൈതമി(റ) ഇമാം സുംഹൂദി(റ) തുടങ്ങിയ മഹാന്മാർ സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്ന് പേരായ സ്വഹാബി വര്യനാണെന്നു തറപ്പിച്ചു പറയുന്നത്.

 പ്രസ്തുത പണ്ഡിതന്മാരും സൈഫിനെ കുറിച്ച് ഹദീസ് പണ്ഡിതർ നടത്തിയ പരമാർശങ്ങൾ കാണാത്തവരല്ലല്ലോ. എന്ന് മാത്രമല്ല ഹദീസിൽ സൈഫ് ദുര്ബ്ബലാനാണെന്ന് പറഞ്ഞ ഉടനെയാണ് ചരിത്രത്തിൽ അവലംബിക്കാവുന്ന ആളാണെന്നു ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞത്.
അതേ പോലെ സൈഫിനെ പറ്റി വ്യത്യസ്ത പ്രസ്താവനകൾ പറഞ്ഞ അതേ ഗ്രന്ഥത്തിലാണ് അദ്ദേഹം പരിചയസംബന്നനായ ചരിത്ര പണ്ഡിതനാണെന്ന് അല്ലാമാ ദഹബിയും പ്രസ്ഥാപിച്ചത്.

അവസാന പിടിവള്ളിയും നഷ്ടപ്പെട്ടപ്പോൾ “കള്ളൻ,കള്ളൻ” എന്ന് ആക്രോശിച്ചത് കൊണ്ടൊന്നും വസ്ഥുതകളെ മൂടിക്കെട്ടാനൊക്കില്ല കൂട്ടരേ..

ചുരുക്കത്തിൽ റൗളാശരീഫിൽ വന്നു നബി(സ) യോട് മഴക്കുവേണ്ടി സഹായാര്ഥന നടത്തിയ സംഭവം പരമാർഷിക്കുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്ന വ്യക്തിയില്ല. പ്രത്യുത ഹിജ്റ പതിനേഴാം വർഷം മദീനയിൽ നടന്ന ചരിത്ര സത്യങ്ങളാണ് സൈഫ് ഫുതൂഹിൽ രേഖപ്പെടുത്തിയത്. റൗളയിൽ വന്നതാര്, പോയതാര്, എന്നൊക്കെ തീരുമാനിക്കുന്നത് ചരിത്രപരമായ വസ്തുതയാണല്ലോ. ചരിത്രസംബന്ധിയായ വിഷയത്തിൽ സൈഫ് അവലംബിക്കാവുന്ന വ്യക്തിയുമാണ്. അത് കൊണ്ട് സൈഫിന്റെ പേര് പറഞ്ഞത് ആ സംഭവത്തെ തള്ളികളയാനും തടിയൂരാനും നോക്കണ്ട.
“പെരുങ്കള്ളൻ” ആരാണെന്ന് ജനങ്ങൾക്ക് ബോധ്യമായി.

part.2

സൽമാൻ കൊണ്ടുവന്ന “ഫുതൂഹും”
അസ്ഖലാനി ഇമാം കണ്ട “ഫുതൂഹും”
"""""""""""""""'""""'""""""""""""""""""""""""""""""""""
കോഴിക്കോട് സംവാദത്തിലെ സുന്നി വിജയത്തിന് ആക്കം കൂട്ടിയ സൽമാന്റെ ഏറ്റവും വലിയ വിഢിത്തമായിരുന്നു ആ ചോദ്യം.

പുതിയ ഒരു ഫുതൂഹിന്റെ ഒരു കോപ്പി നീട്ടിയിട്ട് “ഇതാ ഫുതൂഹ്..!!! ഫുതൂഹിലെവിടെ സൈഫിന്റെ രിവായത്ത്.,?”
روي سيف في الفتوح
എന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞതിനെയാണ് യഥാർത്ഥത്തിൽ സൽമാൻ ചോദ്യം ചെയ്തത്.
കാരണം ഫുതൂഹിൽ സൈഫ് രിവായത്ത് ചെയ്തു എന്ന്  സുന്നി പക്ഷം പോക്കറ്റിൽ നിന്ന് എടുത്ത് പറഞ്ഞതായിരുന്നില്ല.
അത് അസ്ഖലാനി പറഞ്ഞതായിരിക്കെ ഇമാമവറുകളെയാണ് മുജാഹിദ് പക്ഷം കള്ളനാക്കിയത്.

ബുദ്ധിയുള്ള ജനങ്ങൾ ചിന്തിച്ചു.
അസ്ഖലാനി ഇമാം കണ്ട കിതാബാണോ ഈ ചെങ്ങാതിയുടെ കയ്യിലുള്ള കിതാബാണോ ഒർജിനൽ.?
നൂറ്റാണ്ടുകൾ പഴക്കമുള്ള ഫുതൂഹിനെ വെട്ടിത്തിരുത്തി റെഡിയാക്കി പ്രിന്റും ബാന്റും ചെയ്ത് കൂടെ കൊണ്ട് നടക്കുമ്പോൾ തന്നെ മുസന്നിഫ് “സൈഫ്” കള്ളനാണല്ലോ(?) എന്ന് ഓർത്തപ്പോഴാണ് പലരും ചിരിച്ച് മരിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ സംവാദം ഉടനീളം മുജാഹിദ് പക്ഷവും🆚ഇമാമുമാരും തമ്മിലുള്ള സംഘട്ടനമായിരുന്നു.

സംവാദത്തിൽ സുഹൈൽ യൂസുഫ് കള്ളൻ പട്ടം ചാർത്തിയ മറ്റൊരു മഹാ പണ്ഡിതൻ അഹ്മദ് സൈനീ ദഹ് ലാൻ(റ) ആയിരുന്നു. (نعوذ بالله)
മക്കയിൽ ജനിച്ച് വളർന്ന മഹാൻ ഉസ്മാനിയ്യ ഖിലാഫത്തിന്റെ സായാഹ്നത്തിൽ മക്കയിലെ വലിയ മുഫ്തിയും ശാഫിഈ മദ്ഹബിലെ അഗ്രേസരനായ പണ്ഡിതനുമായിരുന്നു.
ആയിരക്കണക്കിന് പച്ച മുസ്ലീംകളെ കൊന്നൊടുക്കിയ വഹാബിസത്തിന്റെ ചെയ്തികൾക്കെതിരെ ഗ്രന്ഥരചനയിലൂടെയും മറ്റും തേരോട്ടം നടത്തിയതാണ് സൈനീ ദഹ് ലാൻ ചെയ്ത തെറ്റ്.

ഇമാമുകളെ അംഗീകരിക്കുന്നു എന്ന് പെരുമ്പറയടിച്ചിരുന്ന വഹാബിസത്തിന്റെ കപടമുഖം പിച്ചിചീന്തപ്പെട്ടപ്പോൾ സംവാദത്തിൽ മുജകളുടെ പരസ്യവിമർശനത്തിന് പാത്രമായവർ ചുവടെ..
ഇമാം അസ്ഖലാനി(റ)
സൈഫ്
അഹ്മദ് സൈനീ ദഹ്ലാൻ
ഇബ്നു തൈമിയ്യ

പിരിച്ച് വിട്ടൂടെ മുജാഹിദെ നിന്റെ ഓന്ത്മതം.?

Part.3

 മുജാഹിദ് പക്ഷം കൊണ്ടുവന്ന “ഫുതൂഹി”ൽ നിന്ന് “സൈഫ്” മുങ്ങിയത് എങ്ങനെ.??
"""""""""""""""""""""""""""""""""""""""""""""""""""
കോഴിക്കോട് സംവാദത്തിൽ മുജാഹിദ് പക്ഷം നീട്ടിക്കാണിച്ച ഫുതൂഹ് എന്ന കിതാബിൽ സൈഫിന്റെ പ്രസ്ഥുത രിവായത്ത് ഇല്ലാതായത് എങ്ങനെ.?
(അസ്ഖലാനി(റ) ഫുതൂഹിൽ നിന്നാണല്ലൊ സൈഫിന്റെ രിവായത്ത് കോട്ട് ചെയ്തത്)

         അന്വേഷിച്ച് പോയപ്പോൾ മറ നീങ്ങിയ പരമസത്യം ചുവടെ കുറിക്കുന്നു..!!

ഡോ: കാസിം അസ്സാമറാഈ ലണ്ടൻ പരിശോധിച്ച് ക്രിസ്തുവർഷം 1997ൽ  ഇറക്കിയ പുതിയ ഫുതൂഹിന്റെ പതിപ്പിന്റെ 48 ആം പേജ് വരെ നീണ്ട മുഖദ്ദിമ(മുഖവുര)യിൽ നിന്ന് കാര്യങ്ങൾ സുതരാം വെക്തമാണ്.

അദ്ദേഹം തുറന്നെഴുതുന്നത് ഇങ്ങനെ ചുരുക്കി പറയാം:

“പഴയ ഫുതൂഹിൽ നിന്ന് ധാരാളം പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു. അത് ഇന്ന് ലഭ്യമല്ല.
ചെറിയ ഒരു ശതമാനം മാത്രമാണ് ഇന്നുള്ളത്.
ഏകദേശം 629 പേജുകൾ നഷ്ടപ്പെട്ടതായി മനസ്സിലാകുന്നു. നമുക്ക് കിട്ടിയ 174 പേജ് കൂടി ചേർത്താൽ 803 പേജുള്ള ഒരു വലിയ ഗ്രന്ഥമാകും ഫുതൂഹ്.
അപ്പോൾ അത് രണ്ടോ മൂന്നോ വാള്യമെങ്കിലും കാണണം.
ഇത് എന്റെ മാത്രം അഭിപ്രായമല്ല മുഹമ്മദുൽ ഖൈസി തുനീഷ്യയും തന്റെ ഗ്രന്ഥത്തിൽ സൂജന നൽകുന്നുണ്ട്.”
(മുഖദ്ദിമതുൽ ഫുതൂഹ് പേജ് 24, 25)

ചുരുക്കി പറഞ്ഞാൽ കയ്യെഴുത്ത് പ്രതിയിൽ നിന്ന് തുടക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു.
ഏറെ പേജുകൾക്ക് ശേഷമാണ് നിലവിലുള്ള ഫുതൂഹ് തുടങ്ങുന്നത് തന്നെ (മൂന്നാം പേജിന്റെ അടിയിൽ ഈ കാര്യം നമ്പറിട്ട് എഴുതിച്ചേർത്തത് നോക്കുക)

ഇപ്പോൾ മനസ്സിലായല്ലോ മുജാഹിദിന്റെ ഫുതൂഹിൽ നിന്ന് സൈഫ് പോയ വഴി.?

അതല്ല ഇബ്നു ഹജറുൽ അസ്ഖലാനി കള്ളം പറഞ്ഞതാണെന്ന് തന്നെയാണോ ഇനിയും ഇവരുടെ വാദമെന്ന് അറിഞ്ഞാൽ കൊള്ളാം.

ഫുതൂഹ് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ഉപയോഗപ്പെടുത്തുക.
http://ifshaussunna.blogspot.com/2019/02/blog-post_12.html?m=1