കേരളത്തിൽ ആദ്യം പള്ളിയിൽ പോയ വനിത





കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ?
ഇങ്ങനെ
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല. എന്ന് നമ്മൾ പറയുകയല്ല മുജാഹിദ് മാസിക തന്നെ എഴുതുന്നു. കേരളത്തിൽ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29.

 അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:

‘1940 കളില്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുകയെന്നത് പലര്‍ക്കും ഊഹിക്കാന്‍ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ ഒതായി പള്ളിയില്‍ പോവാന്‍ തുടങ്ങി. തന്നിമിത്തം അതിശക്തമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നുവരികയുണ്ടായി’ (പുടവ മാസിക, 1995 മാര്‍ച്ച് പു: 28). ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.

പ്രസ്തുത ഖദീജക്കുട്ടിക്ക് ഈയൊരു പുത്തന്‍വാദം പഠിപ്പിച്ചുകൊടുത്തത് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്ന വണ്ടൂരുകാരന്‍ മൗലവിയാണെന്ന് ‘പുടവ’യില്‍ അവര്‍ പറയുന്നുണ്ട്.