തിരു പാദുക ചിത്രത്തിന് എന്താണ് പ്രത്യേഗത.?



പുണ്യപ്രവാചകർ മുഹമ്മദ് നബി(സ) യുടെ ചെരുപ്പിന് പ്രത്യേഗതയുണ്ട് എന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. കാരണം അവിടുത്തെ ഓരോ ആസാറുകളേയും പുണ്യസ്വഹാബത്ത് ആദരിക്കുകയും ബഹുമാനിക്കുകയും അത് കൊണ്ട് ബറക്കത്ത് എടുക്കുകയും ചെയ്ത വിശ്രുത ചരിത്രം നമുക്ക് മുന്നിലുണ്ട്.
മഹാനായ ഇബ്നു മസ്ഊദ്(റ) വിന്റെ സ്ഥാനപ്പേര് തന്നെ “സ്വാഹിബു നഅ്ലി റസൂലില്ല്ഹ്”
(തിരുപാദുക സേവകൻ) എന്നായിരുന്നു.
എന്നാൽ അവിടുത്തെ ചെരുപ്പിന്റെ മാതൃകയിലുള്ള ചിത്രത്തിനെന്താണ് പ്രത്യേഗത.? എന്ന് ചിന്തിക്കുന്നവർ വിരളമല്ല.
എന്നാൽ ആ മാതൃകാ ചിത്രത്തിന് പോലും പവിത്രതയും ആദരവും  നൽകിയ മഹത്തുക്കൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.

ഒരു കാലഘട്ടത്തിന്റെ വിശ്രുത പണ്ഡിതനും
ദാര്‍ശനികനുമായിരുന്ന യൂസുഫുന്നബ്ഹാനി(റ)
പറയുന്നത് ഇപ്രകാരം വായിക്കാം.
إني خدمت مثال نعل المصطفى
لأعيش في الدارين تحت ظلالها
سعد ابن مسعود بخدمة نعله
وأنا السعيد بخدمتي لمثالها
“തിരു നബി(സ)യുടെ പാദുക മാതൃകാ ചിത്രത്തിന് ഞാൻ സേവനം ചെയ്തു.
അതിന്റെ നിഴലിന് താഴെ ഇരുലോകത്തും എനിക്ക് ജീവിക്കാൻ വേണ്ടി.
ഇബ്‌നു മസ്ഊദ്(റ) തങ്ങള്‍ തിരുനബി(സ)യുടെ പാദുകസേവ ചെയ്ത് വിജയിച്ചു. അതിന്റെ രൂപത്തിന് സേവനം ചെയ്ത് ഞാനും വിജയിക്കട്ടെ”

ദിമശ്ഖിലെ ദാറുൽ ഹദീസുൽ അഷ്റഫിയ്യയിൽ ഉള്ള നബി തങ്ങളുടെ പാദുക ചിത്രം


ശൈഖുനാ ആലിക്കുട്ടി ഉസ്താദ്
ജാമിഅഃ നൂരിയ്യയിൽ വിദ്യാർത്ഥികൾക്ക് കൈമാറുന്ന കോപ്പി. സയ്യിദ് അലവി മാലിക്കി മക്കയാണ് ഇത് ഉസ്താദിന് നൽകിയത്.


മഹാനായ അബൂബക്കറുൽ ഖുർത്തുബി(റ)യുടെ ചില വരികളിലും തിരുപാദുക ചിത്രത്തിന്റെ മഹത്വം അനാവരണം ചെയ്തത് ഇങ്ങനെ വായിക്കാം.
ونعل خضعنا هيبة لبهائها ... وإنّا متى تخضع لها أبدا نعلو
فضعها على أعلى المفارق إنّها ... حقيقتها تاج وصورتها نعل

തിരു നബിയോടുള്ള അടങ്ങാത്ത ഇശ്ഖ് തീർത്ഥ അനശ്വര പ്രയാണത്തിൽ സ്വയം മറന്ന് പോയ മഹാന്മാർ തന്നെയാണ് വഴികാട്ടികൾ...!!
നാഥൻ അവരോടൊപ്പം നമ്മേയും സ്വർഗത്തിൽ ചേർക്കട്ടെ- ആമീൻ