അമുസ്ലിമിനെ പള്ളിയിൽ കയറ്റാമോ..?


അമുസ്ലിംകൾക്ക് മുസ്ലിം പള്ളിയിൽ കയറാനും അവരെ പള്ളിയിൽ കയറ്റാനും പറ്റുമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അപിപ്രായ വിത്യസമുണ്ട്.
എങ്കിലും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം മനസ്ലിംകളുടെ അനുമതിയോടെ അവർക്ക് കയറാം എന്നതാണ്.
ഇത് ഇമാം നവവി(റ) റൗളയിൽ രേഖപ്പെടുത്തുന്നത് ഇങ്ങനെ വായിക്കാം.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറയുന്നു:


ഇതിന് തെളിവായി പണ്ഡിതർ ധാരാളം ഹദീസുകൾ കൊണ്ടുവന്നത് കാണാം.

ഒന്ന്
നജ്റാനിൽ നിന്ന് വന്ന ക്രിസ്ത്യാനികൾക്ക് മദീനാ പള്ളിയിൽ നബി(സ) ഇടം നൽകുകയും അവരുടെ ആരാധന ചെയ്യാൻ സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തു.
അവർക്ക് ഹിദായത്ത് കിട്ടാൻ അവിടെ തങ്ങുന്നത് കാരണമാകുമെന്ന
മസ്ലഹത്ത് മുന്നിൽ കണ്ടാണ് അപ്രകാരം നബി(സ) ചെയ്തതെന്നും പിന്നീട് ഒരിക്കലും ഇപ്രകാരം മറ്റു മതസ്ഥർ പള്ളിയിൽ ആരാധന നിർവഹിച്ചതായ റിപ്പോർട്ടുകൾ ഇല്ലെന്നും ഹദീസ് ഗ്രന്ഥങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

രണ്ട്
സഖീഫ് കോത്രക്കാരെ പള്ളിയിൽ കയറ്റുകയും അവർക്ക് പള്ളിയിൽ നബി(സ) ടന്റ് നിർമിച്ച് കൊടുക്കുക്കുകയും ചെയ്തു.
ഇത് മുസ്ലിംകളുടെ നിസ്കാരം കണ്ട് മനസ്സിലാക്കാൻ നബി(സ) സൗകര്യമൊരുക്കിയതായിരുന്നു.

മൂന്ന്
ഇസ്ലാമിന്റെ ശത്രു തലവനായ സുമാമത്ത് ബ്ൻ ഉസാലിനെ സ്വഹാബികൾ ബന്ധിയാക്കി പള്ളിയിൽ കൊണ്ടുവന്നു. നബി തങ്ങളുടെ മഹിത സ്വഭാവത്തിൽ ആകൃഷ്ടനായി
പിന്നീട് അദ്ധേഹം ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

നാല്
അബൂ സുഫ്യാൻ(റ) കാഫിറായിരിക്കെ(ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ്) മദീനാ പള്ളിയിൽ പ്രവേശിച്ചിരുന്നു.
(ഈ സംഭവങ്ങൾ ഫത്ഹുൽ ബാരിയിൽ നോക്കുക.)

ഈ പറഞ്ഞതെല്ലാം മക്കയിലെ മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളെ കുറിച്ചാണ്.
എന്നാൽ മസ്ജിദുൽ ഹറാമിൽ അമുസ്ലിംകൾ  കയറാനോ അവരെ കയറ്റാനോ പാടില്ല.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِن فَضْلِهِ إِن شَاءَ ۚ إِنَّ اللَّهَ عَلِيمٌ حَكِيمٌ

ഇത് ഖുർആനിൽ വെക്തമാക്കിപ്പറഞ്ഞതായതിനാൽ(നസ്സ്) ഈ വിഷയത്തിൽ പണ്ഡിതർ ഏക പക്ഷീയരാണ്.

വാൽ
ഇസ്ലാമിൽ വ്യത്യസ്ത ഹുഖ്മുകളുള്ള ഒന്നിലധികം കാര്യങ്ങളെ കേവലം ബുദ്ദിയിലെ സമാനത നോക്കി കൂട്ടി കെട്ടരുത്.
അമുസ്ലിംകൾ പള്ളിയിൽ കയറിയത് നജ്റാനിൽ നിന്ന് വന്ന നസാറാക്കൾ മാത്രമല്ലെന്ന് അറിയാത്തവർ കിതാബ് മറിച്ച് പഠിക്കുക..
ഗണ്ഡിക്കാൻ താത്പര്യമുള്ളവർ പ്രമാണം നിരത്തുക..
സമീപ കാലത്തെ സംഭവങ്ങൾ ദീനിൽ തെളിവാക്കുന്നവർ അറിയാൻ തന്നെ പറയട്ടെ..
മമ്പുറം തങ്ങൾ സ്വർണ്ണ മോതിരം ധരിച്ചിരുന്നെന്ന് മൗലിദിൽ കാണാം.
ഇനി മുതൽ അതും അനുവതനീയമാക്കുമോ..?
മറിച്ച് അതിന് ഉചിതമായ വ്യാഖ്യാനം നൽകി മനസ്സിലാക്കുക.
വിധി കണ്ടെത്തുന്നത് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നാവട്ടെ..
അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങൾ എവിടെയും തുറന്ന് പറയാൻ പറ്റുന്നത് മാത്രമേ ഉള്ളൂ..ഒളിപ്പിച്ച് വെക്കാൻ ഇസ്ലാം മതനിയമങ്ങളിൽ കളങ്കമൊന്നും ഇല്ല.