ഒരു മുസ്ലിം ഗുരുപാദ പൂജ ചെയ്താൽ..?



സാംസ്കാരിക നഗരമെന്നും ജില്ലയെന്നുമൊക്കെ കൊട്ടി ഘോഷിക്കപ്പെടുന്ന നാട്ടിൽ നിന്ന് കേട്ട വാർത്ത ലജ്ജാവഹം. കൽപിച്ചവരേയും അവരുടെ മതത്തേയും ചൊല്ലി പരിതമിക്കുന്നതിലപ്പുറം, നമുക്ക് വിചാരണ ചെയ്യേണ്ടത് നമ്മെ തന്നെയാണ്.

നിർബന്ധിത പാദപൂജയാവാട്ടെ അല്ലാത്തതാവട്ടെ നമ്മുടെ മുസ്ലിം കുട്ടികളുടെ മതബോധം എവിടെയെത്തിയെന്നത് ഈ സംഭവം വിളിച്ചോതുന്നുണ്ട്.

എന്താണ് ഒരു മുസ്ലിം പാദപൂജ ചെയ്താൽ സംഭവിക്കുകയെന്ന് ഇനിയെങ്കിലും നാം അറിയണം.

എന്താണ്  പൂജ.?
ഏതെങ്കിലും ദേവീ ദേവന്മാരുടെ മീതെ വെള്ളം, പുഷ്പം മുതലായവ ഇട്ടിട്ടു അല്ലെങ്കില്‍ അവരുടെ മുന്പില്‍ എന്തെങ്കിലും വെച്ചിട്ടു്‌ ചെയ്യുന്ന ധാര്മ്മികമായ കാര്യത്തിനാണ് ഹിന്ദു മത വിശ്വാസ പ്രകാരം പൂജ എന്ന് പറയുക.

പാദപൂജ എന്ത്.?
ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദനമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂർണ്ണ സമർപ്പണമാണ് നമസ്കാരം എന്നാണ് വിശ്വാസം.
ഹൈന്ദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാൻ പാടുള്ളതല്ല.
വൈദികാചാരമാകയാൽ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകൾ ആചരിക്കാവു.
(ഹൈന്ദവ പുസ്തകങ്ങൾ നോക്കുക)

ചുരുക്കിപ്പറഞ്ഞാൽ അദ്യാപകനിൽ ദൈവികത വിശ്വസിച്ച് കൊണ്ട് ഹിന്ദുക്കൾ ചെയ്യുന്ന ഒരു തരം സ്രാഷ്ടാംഗമാണ് (സുജൂദ്) ഈ പാദസേവ.
അവരുടെ ഒരു ആരാധനാ മുറയുമാണത്.

ഒരു മുസ്ലിമിനെ സംബന്ധിച്ച് ഇത് അത്യധികം അപകടകരമായ പ്രവർത്തിയാണ്.
അവരുടെ അതേ വിശ്വാസ പ്രകാരമായാണെങ്കിൽ അത് ശിർക്കും അല്ലെങ്കിൽ കുഫ്റുമാണ്.
മ്ത്രമല്ല മതബ്രഷ്ട് സംഭവിക്കുന്ന കാര്യം കൂടിയാണ്. ഇസ്ലാമിൽ നിന്ന് പുറത്ത് പോകും.
കാരണം,
സ്രഷ്ടാവിലേക്കുള്ള പരമമായ കീഴൊതുങ്ങലും കീഴ്‌ വണക്കവുമാണ്‌ സുജൂദ്‌. സാഷ്ടാംഗമെന്നാണ്‌ വാക്കര്‍ത്ഥം. ശരീരത്തിലെ ശ്രേഷ്‌ഠാവയവങ്ങള്‍ ഭൂമിയില്‍ പതിപ്പിച്ച്‌ നെറ്റിത്തടം പ്രതലത്തില്‍ വെച്ചു വണങ്ങിക്കൊണ്ടുള്ള, മനസ്സും ശരീരവും അല്ലാഹുവിലേക്ക്‌ നേരീടിക്കുന്ന വിശിഷ്ടാരാധനയാണ്‌ സുജൂദ്‌. നബി (സ്വ) പറയുന്നു: ശ്രേഷ്‌ഠമായ ഏഴ്‌ അവയവങ്ങള്‍ കൊണ്ട്‌ സുജൂദ്‌ ചെയ്യാനാണ്‌ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌; ഒന്ന്‌ നെറ്റിത്തടം, ശേഷം മൂക്ക്‌, രണ്ട്‌ കൈ, രണ്ട്‌ കാല്‍മുട്ടുകള്‍, രണ്ടു കാല്‍പാദങ്ങളുടെ ഭാഗങ്ങള്‍ എന്നിവ നബി (സ്വ) കൈ കൊണ്ട്‌ കാണിച്ചു കൊടുത്തു (ഹദീസ്‌ ബുഖാരി, മുസ്ലിം).
സ്രഷ്ടാവിന്‌ സൃഷ്ടി ചെയ്യുന്ന ആരാധനാഭാഗങ്ങളില്‍ മഹത്തരമായതാണ്‌ സുജൂദ്‌. ഏകാരാധ്യനായ അല്ലാഹു മാത്രമാണ്‌ സുജൂദിന്‌ അര്‍ഹനായിട്ടുള്ളത്‌.

മനുഷ്യൻ മനുഷ്യന് സുജൂദ് ചെയ്യുന്നത് എത്ര വലിയ ഗുരുവിനാണെങ്കിലും നിഷിദ്ധമാണ്.
ഇമാ കുർത്തുബി (റ) തന്റെ കാലത്തെ ചില വിഢികൾ അവരുടെ മശാഇഖുമാർക്ക്(ആത്മീയ ഗുരുക്കൾ) ചെയ്യുന്ന സൂജൂതിനെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു:
قلت : وهذا السجود المنهي عنه قد اتخذه جهال المتصوفة عادة في سماعهم وعند دخولهم على مشايخهم واستغفارهم ، فيرى الواحد منهم إذا أخذه الحال بزعمه يسجد للأقدام لجهله سواء أكان للقبلة أم غيرها جهالة منه ، ضل سعيهم وخاب عملهم .

 ഈ വിശ്വാസമുള്ളവനാണ് മുസ്ലിം.
അതിനാൽ അബദ്ധങ്ങൾ ചെയ്യുന്നതിന് മുമ്പ് ഒരു വട്ടം ആലോചിക്കാൻ നമ്മുടെ മക്കളെ നന്നായി നാം മതം പഠിപ്പിക്കേണ്ടതാണ്.