നബി(സ)യുടെ കുടുംബം
പേര്: മുഹമ്മദ്(സ) അബുല്‍ ഖാസിം
നബിയുടെ നാമങ്ങള്‍ : അഹ്‌മദ്, അല്‍മാഹീ, അല്‍ഹാശിര്‍, അല്‍ആഖിബ്, അല്‍:മുഖ്ഫി (അന്ത്യപ്രവാചകന്‍),നബിയ്യുത്തൗബ, നബിയ്യുറഹ്മ, നബിയുല്‍ മുല്‍ഹമ;
പിതാവ് : മുര്‍റത്ത് മകന്‍ കിലാബ് മകന്‍ ഖുസയ്യ് മകന്‍ അബ്ദുമനാഫ് മകന്‍ ഹാശിം മകന്‍ അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ദുല്ല.
മാതാവ് : മുര്‍റത്ത് മകന്‍ കിലാബ് മകന്‍ സഹ്‌റ: മകന്‍ അബ്ദുമനാഫ് മകന്‍ വഹബ് മകള്‍ ആമിനഃ
പിതാമഹി : ഉമറുല്‍ മഖ്സൂമിയ്യ മകള്‍ ഫാത്തിമ
മാതാമഹി : മുര്‍റത്ത് മകന്‍ കിലാബ്, മകന്‍ ഖുസയ്യ് മകന്‍ അബ്ദുദ്ദാര്‍ മകന്‍ ഉസ്മാന്‍ മകന്‍ അബ്ദുല്‍ ഉസ്സ മകള്‍ ബുറഃ
ജന്മസ്ഥലം : മക്കയില്‍ സ്വഫാ പര്‍വ്വതത്തിന് സമീപത്തുള്ള അബൂത്വാലിബിന്റെ വീട്. (ഈ സ്ഥലത്ത് ഇപ്പോള്‍ മക്കാ ലൈബ്രറി പ്രവര്‍ത്തിക്കുന്നു.)
ജനനസമയം : ഹിജ്റക്ക് 53 വര്‍ഷം മുന്‍പ് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച (ക്രി: 570 ഏപ്രില്‍ 20)
പ്രവാചകത്വം ലഭിച്ച സ്ഥലം : ഹിറാഗുഹ – മക്ക
പ്രവാചകത്വം ലഭിച്ച സമയം : ഹിജ്റക്ക് 13 വര്‍ഷം മുന്‍പ് റമദാന്‍ 27 ക്രി: 609 ഓഗസ്റ്റ് 17
വഫാത്ത് സ്ഥലം : മദീനഃമുനവ്വറഃ
വഫാത്ത് സമയം : റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഹിജ്റ പതിനൊന്ന് ക്രി: 632 ജൂണ്‍ 6
ലിംഗം : ഉന്നതപുരുഷന്‍
ജാതി : സയ്യിദുല്‍ മുസ്‌ലിമീന്‍
പ്രവാചകത്വത്തിന് മുമ്പുള്ള ജോലി : ചെറുപ്രായത്തില്‍ ആടിനെ മേച്ചു, പിന്നീട് 40 വയസ്സ് വരെ കച്ചവടം ചെയ്തു.
തിരിച്ചറിയാനുള്ള അടയാളങ്ങള്‍ : ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്ര, യാത്രയില്‍ മേഘം തണല്‍ വിരിക്കുന്നു.
വിശേഷണം : ഇബ്റാഹിം നബി(അ)യോട് ഏറ്റവും സാദൃശ്യമുള്ളവരായിരുന്നു.
മുഖം : ചുവപ്പ് കലര്‍ന്ന വെളുപ്പ്
കണ്ണ് : കറുപ്പ്
നീളം : ഇടത്തരം
പ്രസവ ശുശ്രൂഷ : ഔഫ് മകള്‍ ശിഫാഅ്:(ഉമ്മു അബ്ദുര്‍റഹ്മാന്‍)
പരിചരണം : ഉമ്മുഐമന്‍
മുലയൂട്ടിയവര്‍ : സുവൈബത്തൂല്‍ അസ്‌ലമിയ്യ:(അബൂലഹബ് മോചിപ്പിച്ച അടിമസ്ത്രീ), അബുദുഅയ്ബുസ്സഅദിയ്യ മകള്‍ ഹലീമ – അവളുടെ ഭര്‍ത്താവ് ഹാരിസ്ബ്നു അബ്ദുല്‍ ഉസ്സ
മുലകുടി ബന്ധത്തിലെ സഹോദരങ്ങള്‍ : സുവൈബയില്‍ നിന്ന് : ജഹ്ശ് മകന്‍ അബ്ദുല്ല, അബ്ദുല്‍ മുത്വലിബ് മകന്‍ ഹംസ, അബ്ദുല്‍ അസദ് മകന്‍ അബൂസല്‍മ, സുവൈബ മകന്‍ മസ്റൂഹ്.
ഹലീമത്തൂസ്സഅദിയ്യയില്‍ നിന്ന് : ഹാരിസിന്റെ മക്കളായ അബ്ദുല്ല, അനീസാ, ഹുദാഫ.
ഭാര്യമാര്‍ :
1. ഖുവൈലിദിന്റെ മകള്‍ ഖദീജഃ(റ)
2. സംഅയുടെ മകള്‍ സൗദഃ(റ)
3. അബൂബക്കര്‍(റ)ന്റെ മകള്‍ ആഇശഃ(റ)
4. ഉമര്‍(റ)ന്റെ മകള്‍ ഹഫ്സഃ(റ)
5. ഖുസൈമയുടെ മകള്‍ സൈനബ്(റ)
6. ഹുദൈഫയുടെ മകള്‍ ഹിന്ദ്(റ)
7. ജഹ്‌ശിന്റെ മകള്‍ സൈനബ്(റ)
8. ഹാരിസിന്റെ മകള്‍ ജുവൈരിയ്യഃ(റ)
9. ഹുയയ്യിന്റെ മകള്‍ സ്വഫിയ്യഃ(റ)
10. അബുസുഫ്‌യാന്റെ മകള്‍ റംലഃ(റ)
11. ഹാരിസിന്റെ മകള്‍ മൈമൂനഃ(റ)
12. ശംഊനിന്റെ മകള്‍ മാരിയ്യത്തുല്‍ ഖിബ്ത്തിയ്യഃ(റ)
സന്താനങ്ങള്‍ :
ആണ്‍മക്കള്‍ : അല്‍ഖാസിം, അബ്ദുല്ല(അത്വയ്യിബ് – അത്വാഹിര്‍), ഇബ്റാഹിം.
പെണ്‍മക്കള്‍ : സൈനബ, റുഖിയ്യ, ഉമ്മുകുല്‍സു:, ഫാത്വിമ(റ)
പേരമക്കള്‍ : (ആണ്‍)അലി, അബ്ദുല്ല, ഹസന്‍, ഹുസൈന്‍, മുഹ്സിന്‍(റ), (പെണ്‍) ഉമാമ, ഉമ്മുകുല്‍സു, സൈനബ്(റ)
പിതൃസഹോദരന്മാര്‍ : സുബൈര്‍(അബൂത്വാഹിര്‍), അബൂത്വാലിബ്(അബ്ദുമനാഫ്), അബ്ബാസ്, ളിറാന്‍, ഹംസ, അല്‍ മുഖവ്വിം, ഹജല്‍, അല്‍ ഹാരിസ്, അബൂലഹബ്(അബ്ദുല്‍ഉസ്സ), ഗുയ്ദഖ് അബ്ദുല്‍കഅ്‌ബ, ഖുസം
പിതൃസഹോദരിമാര്‍ : ഉമ്മുഹക്കീമുല്‍ബൈളാഅ്, ആതികഃ, ഉമൈമ, അര്‍വ്വ, ബര്‍റ, സ്വഫിയ
മാതൃസഹോദരന്മാര്‍ : അസ്‌വദ്ബ്നുയഗുസ്, അബ്ദുല്ലാഹിബ്നുല്‍ അര്‍ഖമ്‌ബ്നുയഗുസ്
പൗരത്വം : മുസ്‌ലിം, അറബി, ഖുറൈശി
നബി(സ)യുടെ ഭാര്യമാര്‍
1) ഖദീജ(റ)
പേര് : ഖദീജ(റ)
പിതാവ് : മുര്‍റത്ത് മകന്‍ കിലാബ് മകന്‍ ഖുസയ്യ് മകന്‍ അബ്ദുല്‍ ഉസ്സ മകന്‍ അസദ് മകന്‍ ഖുവൈലിദ്
മാതാവ് : സാഇദ മകള്‍ ഫാത്വിമ
ജനനം : ഹിജ്റയുടെ 68 വര്‍ഷം മുന്‍പ്
വിവാഹം : ഹിജ്റയുടെ 28 വര്‍ഷം മുമ്പ് മക്കയില്‍
മഹ്റ് : 20 ഒട്ടകങ്ങള്‍
വൈവാഹിക ജീവിതം : 25 വര്‍ഷം
വഫാത്ത് : ഹിജ്റയുടെ മൂന്ന് വര്‍ഷം മുന്‍പ് നുബ്ബുവ്വത്തിന്റെ പത്താം വര്‍ഷം(ദുഃഖവര്‍ഷം) മക്കയില്‍
നബിയില്‍ നിന്നുള്ള മക്കള്‍ : സൈനബ്, അല്‍ഖാസിം, റുഖയ്യ, ഉമ്മുകുല്‍സു:, ഫാത്വിമ, അബ്ദുല്ല(ത്വയ്യിബ്/ത്വാഹിര്‍)
മുന്‍ഭര്‍ത്താക്കന്മാര്‍ :
1. അബുഹാല(അന്നബ്ബാശുബ്നുദുര്‍റാറതു ത്തമീമി). ഇവരിലുള്ള മക്കള്‍ : ഹിന്ദ്, ഹാല. ഇവര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു.
2. അതീഖ്ബ്നു ആബിദ്‌അല്‍മഖ്സൂമി(അവരിലുള്ള മകള്‍ ഹിന്ദ്) ഇവര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു.
വിശേഷണം:
● ഇസ്‌ലാം സ്വീകരിച്ച പ്രഥമ വനിത
● സമ്പത്തും ശരീരവും ദീനിന് സമര്‍പ്പിച്ചു.
● നബി(സ) അരുളി: പുരുഷന്മാരില്‍ നിരവധി പേര്‍ പൂര്‍ണ്ണത കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ നിന്ന് 4 പേര്‍ മാത്രമേ പൂര്‍ണ്ണത കൈവരിച്ചിട്ടുള്ളൂ. ഇമ്രാന്റെ മകള്‍ മറിയം, ഫിര്‍ഔന്റെ ഭാര്യ ആസിയ, ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദ്(സ)ന്റെ മകള്‍ ഫാത്തിമ(റ)
● മറ്റ് ഭാര്യമാരേക്കാള്‍ നബി(സ) ശ്രേഷ്‌ഠത നല്‍കിയിരുന്നു
● ഖദീജ ബീവി മരിക്കുന്നതുവരെ നബി(സ) മറ്റൊരു വിവാഹം ചെയ്തിട്ടില്ല.
2) സൗദാ(റ)
പേര് : സൗദാ(റ) (അല്‍ആമിരിയ്യ)
പിതാവ് : അബ്ദു ശംസിന്റെ മകന്‍ ഖൈസിന്റെ മകന്‍ സംഅഃ
മാതാവ് : സൈദിന്റെ മകന്‍ ഖൈസിന്റെ മകള്‍ ശുമൂസ്.
ജനനം : ഹിജ്റയുടെ 68 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : ഹിജ്റയുടെ 3 വര്‍ഷം മുമ്പ് മക്കയില്‍
മഹ്‌ര്‍: -
വൈവാഹിക ജീവിതം : 14 വര്‍ഷം
വിവാഹ കാരണം : ഖദീജാ ബീവിയുടെ വഫാതിന്ന് ശേഷം തങ്ങളുടെ സന്താനങ്ങളെ പരിപാലിക്കാന്‍ വേണ്ടി സൗദാ(റ)യുമായി വിവാഹാലോചന നടന്നു.
വഫാത് : ഉമര്‍(റ)ന്റെ ഖിലാഫത്തിന്റെ അവസാനകാലത്ത് ഒരു ശവ്വാല്‍ മാസം, മദീനാ മുനവ്വറയില്‍
നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താക്കന്മാര്‍ : സക്റാനുബ്നു അംറ്. സൗദാ(റ)യോടൊപ്പം അദ്ദേഹം ഹബ്ഷയിലേക്ക് ഹിജ്റ പോയി. അവിടെ വഫാതായി. അവരില്‍ നിന്നും സൗദാബീവിക്ക് 5 മക്കള്‍ ഉണ്ടായിരുന്നു.
വിശേഷണം:
● ഖദീജാ ബീവിക്ക് ശേഷം നബി(സ) ആദ്യം വിവാഹം ചെയ്തവര്‍.
● ചില സമയങ്ങളില്‍ അവര്‍ നബി(സ)യെ ഫലിതം കൊണ്ട് ചിരിപ്പിക്കുമായിരുന്നു. ഒരു ദിവസം അവര്‍ നബി(സ)യോട് പറഞ്ഞു. (അങ്ങയുടെ പിന്നില്‍ ഞാന്‍ നിസ്‌ക്കരിക്കുന്ന സമയത്ത് തങ്ങള്‍ റുകൂഅ് ദീര്‍ഘിപ്പിച്ചപ്പോള്‍ മൂക്കില്‍ നിന്ന് രക്തം ചീറ്റുമോ എന്ന് ഞാന്‍ ഭയന്നു പോയി. ഇത് കേട്ടപ്പോള്‍ നബി തങ്ങള്‍ ചിരിച്ചു.)
● ഒരിക്കല്‍ നബി(സ)യോട് പറഞ്ഞു: (അല്ലാഹുവിന്റെ റസൂലെ, ഖിയാമത്ത് നാളില്‍ തങ്ങളുടെ ഭാര്യമാരിലൊരാളായി ഒരുമിച്ച് കൂടുകയും അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്യണം ഇതല്ലാതെ ദുനിയാവില്‍ എനിക്ക് ഒരു ആഗ്രഹവുമില്ല.)
3) ആഇശ(റ)
പേര് : ആഇശ(റ)
പിതാവ് : അബൂബക്കര്‍ സിദ്ധീഖ്(റ)
മാതാവ് : സൈനബ് ബിന്‍ത് അബ്ദുറഹ്‌മാന്‍ (ഉമ്മുറൂമാന്‍)
ജനനം : ഹിജ്റയുടെ 9 വര്‍ഷം മുമ്പ്
വിവാഹം : ഹിജ്റ ഒന്നാം വര്‍ഷം മദീനാ മുനവ്വറയില്‍
മഹ്‌ര്‍ : 400 ദിര്‍ഹം
വൈവാഹിക ജീവിതം : 11 വര്‍ഷം
വിവാഹ കാരണം : നബി(സ)യുടെ ഭാര്യമാരില്‍ ഏകകന്യകയായ ആഇശ ബീവിയെ നബി വിവാഹം ചെയ്തത്, തങ്ങളുടെ ഉറ്റ ചങ്ങാതിയായ അബൂബക്കര്‍(റ)യുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. പ്രായക്കുറവും നബി(സ)യോടുള്ള അടുപ്പവും കാരണമായി സ്ത്രീകളെ സംബന്ധിച്ചുള്ള ധാരാളം അറിവുകള്‍ നബി(സ)യില്‍ നിന്നും കരസ്ഥമാക്കി. സ്വഹാബികളുടെ വാക്കുകള്‍ ഇതിനെ ശക്തിപ്പെടുത്തുന്നു. (നമുക്ക് സംശയമുള്ള ഹദീസുകളെ സംബന്ധിച്ച് ആഇശ(റ)യോട് ചോദിച്ചാല്‍ അതിനെ സംബന്ധിച്ചുള്ള അറിവ് അവരില്‍ നിന്ന് കിട്ടാതിരുന്നിട്ടില്ല.)
വഫാത്ത് : ഹിജ്റ 58, മദീനമുനവ്വറയില്‍
സന്താനങ്ങള്‍ : ഇല്ല
വിശേഷണം:
1. നബി(സ) പറഞ്ഞു: (മറ്റ് ഭാര്യമാരേക്കാള്‍ ആഇശ(റ)യുടെ ശ്രേഷ്‌ഠത മറ്റ് ഭക്ഷണത്തേക്കാള്‍ സരീദിന്നുള്ള ശ്രേഷ്‌ഠത പോലെയാണ്.)
2. പ്രസിദ്ധമായ ഇഫ്ക്കിന്റെ സംഭവത്തിന് ആഇശ(റ)യുടെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് ഖുര്‍ആന്‍ ആയത്ത് ഇറങ്ങി.
3. ആഇശ ബീവിയുടെ സഹോദരിയുടെ മകനായ അബ്ദുല്ലാഹിബ്നു സുബൈറിലേക്ക് ചേര്‍ത്തുകൊണ്ട് നബി(സ) മഹതിക്ക് ഉമ്മുഅബ്ദില്ല എന്ന ഓമനപ്പേരിട്ടു.
4) ഹഫ്സഃ(റ)
പേര് : ഹഫ്സഃ(റ)
പിതാവ് : ഉമറുബ്നുല്‍ ഖത്താബ്(റ)
മാതാവ് : സൈനബ് ബിന്‍ത് മള്‌ഊന്‍
ജനനം : ഹിജ്റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : ഹിജ്റയുടെ മൂന്നാം വര്‍ഷം മദീനയില്‍
മഹ്‌ര്‍ : -
വൈവാഹിക ജീവിതം : 8 വര്‍ഷം
വിവാഹ കാരണം : തങ്ങളുടെ സന്തത സഹചാരിയായ ഉമറുബ്നുല്‍ഖത്താബുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും, ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ ഹുദാഫയുടെ മകന്‍ ഖുനൈസിന്റെ വിധവയായ ഹഫ്സഃ(റ)യെ സാന്ത്വനിപ്പിക്കാനും വേണ്ടിയാണ് നബി(സ) ഈ വിവാഹം ചെയ്തത്.
വഫാത്ത് : ഹി.41-ല്‍ മദീനാമുനവ്വറയില്‍
നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താവ് : ഖുനൈസുബ്നു ഹുദാഫ(അദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ ശഹീദായി)
വിശേഷണങ്ങള്‍ :
● സാഹിത്യനിപുണയും എഴുത്തുകാരിയുമായിരുന്നു.
● ഒരു തവണ നബി(സ) ഹഫ്സഃ ബീവി(റ)യെ ത്വലാഖ് ചൊല്ലിയപ്പോള്‍ ജിബ്രീല്‍(അ) വന്നു പറഞ്ഞു: (തങ്ങള്‍ ഹഫ്സഃ യെ തിരിച്ചെടുക്കണം തീര്‍ച്ചയായും അവര്‍ കൂടുതല്‍ നോമ്പ് നോക്കുന്നവരും കൂടുതല്‍ നിസ്ക്കരിക്കുന്നവരും സ്വര്‍ഗത്തിലേക്കുള്ള നിങ്ങളുടെ ഭാര്യയുമാണ്.)
● അബൂബക്കര്‍(റ)ന്റെ കാലത്ത് ഒരുമിച്ച് കൂട്ടപ്പെട്ട ആദ്യത്തെ മുസ്‌ഹഫ് സൂക്ഷിക്കപ്പെട്ടതും ഹഫ്സ(റ)യുടെ വീട്ടിലാണ്.
● എഴുത്തും വായനയും നന്നായി അറിയുന്നവരായിരുന്നു.
5) സൈനബ്(റ)
പേര് : സൈനബ്(റ) (ഉമ്മുല്‍ മസാകിന്‍)
പിതാവ് : അബ്ദുല്ല മകന്‍ ഹാരിസ് മകന്‍ ഖുസൈമ
മാതാവ് : ഔഫിന്റെ മകള്‍ ഹിന്ദ്
ജനനം : ഹിജ്റ: യുടെ 26 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : മദീനയില്‍ ഹിജ്റ – 3 റമളാന്‍ മാസം
മഹ്‌ര്‍ : 400 ദിര്‍ഹം
വൈവാഹിക ജീവിതം : 8 മാസം
വിവാഹ കാരണം : മുലകുടി ബന്ധത്തിലുള്ള നബി(സ)യുടെ സഹോദരനും സൈനബ് ബീവിയുടെ ഭര്‍ത്താവുമായ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) ഉഹ്ദ് യുദ്ധത്തില്‍ ശഹീദായപ്പോള്‍ മഹതിയെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വേണ്ടി നബി(സ) അവരെ വിവാഹം ചെയ്തു.
വഫാത് : ഹിജ്റ 4, റബീഉല്‍ ആഖിറില്‍ മദീനയില്‍
മുന്‍ ഭര്‍ത്താവ് : അബ്ദുല്ലാഹിബ്നു ജഹ്ശ് (മുലകുടി ബന്ധത്തിലുള്ള നബിതങ്ങളുടെ സഹോദരനായ ഇദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ ശഹീദായി.)
വിശേഷണങ്ങള്‍:
● അവര്‍ സ്വദഖയും മറ്റു സല്‍ക്കര്‍മ്മങ്ങളും അധികരിച്ചു ചെയ്യുന്നവരായിരുന്നു.
● അഗഥികള്‍ക്ക് ഭക്ഷണം നല്‍കലിനെ മഹതി വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. അതിനാല്‍ അവര്‍ക്ക് ഉമ്മുല്‍ മസാകിന്‍(അഗതികളുടെ മാതാവ്) എന്ന വിശേഷണം ലഭിച്ചു.
● അവര്‍ ഉമ്മുല്‍ മുഅ്‌മിനിന്‍ മൈമൂനബിന്‍ത്‌ഹാരിസ്(റ)യുടെ ഉമ്മയൊത്ത സഹോദരി കൂടിയാണ്.
6) ഹിന്ദ്(റ)
പേര് : ഹിന്ദ്(റ) (ഉമ്മുസലമഃ) അല്‍മഖ്ദൂമിയ്യ
പിതാവ് : അബൂ ഉമയ്യഃ(ഹുദൈഫത്തുബ്നുല്‍ മുഗീറഃ)
മാതാവ് : ആമിറിന്റെ മകള്‍ ആതികഃ
ജനനം : ഹിജ്റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : ഹിജ്റ നാലാം വര്‍ഷം മദീനയില്‍
മഹ്‌ര്‍ : വീട്ടുപകരണത്തില്‍ നിന്നും ഒരു ഭാഗം
വൈവാഹിക ജീവിതം : 7 വര്‍ഷം
വിവാഹ കാരണം : സാദുര്‍റാകിബ് (യാത്രക്കാരുടെ ഭക്ഷണം) എന്ന പേരില്‍ അറിയപ്പെടുന്ന അറബിധര്‍മ്മിഷ്‌ടന്മാരില്‍ ഒരാളുടെ മകളാണ്. ബനുമഖ്സും എന്ന വലിയ ഖബിലയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ അവരുടെ ഭര്‍ത്താവിന്റെ (റസൂലിന്റെ മുലകുടിബന്ധത്തിലുള്ള സഹോദരന്‍) വഫാത്തിന് ശേഷം നബി അവരെ വിവാഹം ചെയ്തു. ഈ സമ്പ്രദായം അറബികള്‍ക്കിടയില്‍ വ്യാപകമായിരുന്നു
വഫാത് : ഹിജ്റ – 61ല്‍ ശവ്വാല്‍ മാസം മദീനയില്‍ (ഉമ്മഹാത്തുല്‍ മുഅമിനീങ്ങളില്‍ അവസാനം വഫാതായവരായിരുന്നു അവര്‍.)
നബിയില്‍ നിന്നുള്ള സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താവ് : അബ്ദുല്‍ അസദ് മകന്‍ അബൂസലമഃ അബ്ദുള്ള. (അദ്ദേഹം നബി(സ)യുടെ മുലകുടി ബന്ധത്തിലുള്ള സഹോദരനും നബി(സ) പിതൃസഹോദരി ബര്‍റയുടെ മകനുമാണ്.) അവര്‍ അബൂസലമയോടൊത്ത് ആദ്യം ഹബ്ശയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്റ പോയി. അബൂസലമില്‍ അവര്‍ക്ക് 4 മക്കളുണ്ട്.
വിശേഷണം:
ഹബ്ശയിലേക്ക് ഹിജ്റ പോയവരില്‍ ആദ്യത്തെ ആള്‍.
● ഹൗദജ് ഗോത്രത്തിനെതിരില്‍ മദീനയില്‍ ആദ്യം വന്നവര്‍.
● നല്ല സൗന്ദര്യത്തിന്റെ ഉടമയും വിജ്ഞാന സമ്പന്നയും ബുദ്ധിശാലിയുമായിരുന്നു. ഹുദൈബിയ്യാ സന്തതിയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു.
● (إنما يريد الله ليذهب عنكم الرجس أهل البيت)
എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ നബി(സ) അവരുടെ വീട്ടിലായിരുന്നു. അപ്പോള്‍ ഉമ്മുസലമ(സ) നബി(സ)യോട് ചോദിച്ചു: യാറസൂലള്ളാ, എന്നെ അവരുടെ കൂട്ടത്തില്‍ പെടുത്തണം. അപ്പോള്‍ നബി(സ) പറഞ്ഞു: നീ എന്റെ അഹ്‌ലില്‍പെട്ടവര്‍ ആണ്.
7) സൈനബ്(റ)
പേര് : സൈനബ് (ഉമ്മുല്‍മസാകീന്‍ അസ്സാനിയ:) ഉമ്മുല്‍ഹകം എന്നാണ് ഓമനപ്പേര്.
പിതാവ് : രിആബിന്റെ മകന്‍ ജഹ്ശ്
മാതാവ് : അബ്ദുല്‍ മുത്തലിബിന്റെ മകള്‍ ഉമൈമ (നബി(സ)യുടെ എളേമ്മ)
ജനനം : ഹിജ്റ 30 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : മദീനയില്‍ ഹിജ്റ അഞ്ചാം വര്‍ഷം
മഹ്‌ര്‍ : 400 ദിര്‍ഹം
വൈവാഹിക ജീവിതം : 6 വര്‍ഷം
വിവാഹ കാരണം : സൈനബ് ബീവി നബി(സ)യുടെ പിതൃസഹോദരിയുടെ മകളാണ്. അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായം (ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്) ഇല്ലായ്മ ചെയ്യാന്‍ വേണ്ടി റസൂല്‍ അവരെ വിവാഹം ചെയ്തു. അവരെ മുമ്പ് നബി(സ)യുടെ ദത്തുപുത്രനായ സൈദ്ബ്നു ഹാരിസ് ത്വലാഖ് ചൊല്ലിയിരുന്നു.
വഫാത് : മദീനമുനവ്വറയില്‍, ഹിജ്റ ഇരുപതാം വര്‍ഷം
തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താവ് : നബി(സ)യുടെ ദത്തുപുത്രനായ സൈദ്ബ്നു ഹാരിസ്. ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ് എന്ന സമ്പ്രദായം ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം നബി(സ) വിവാഹം ചെയ്തു.
വിശേഷണം:
● നബി(സ) പറഞ്ഞു: തീര്‍ച്ചയായും ജഹ്ശിന്റെ മകള്‍ സൈനബ് അവ്വാഹത്താണ്. അപ്പോള്‍ ചോദിക്കപ്പെട്ടു: എന്താണ് റസൂലേ അവ്വാഹ്? റസൂല്‍ പറഞ്ഞു: അല്ലാഹുവോട് കൂടുതല്‍ ഭയഭക്തി കാണിക്കുന്നവര്‍.
● നബി(സ) തന്റെ ഭാര്യമാരോട് പറഞ്ഞു: (നിങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ കൈ നീളമുള്ളവരാണ് എന്നോട് വേഗത്തില്‍ ചേരുക(മരിക്കുക) അത് സൈനബ് ബീവിയായിരുന്നു. കാരണം അവര്‍ കൂടുതല്‍ സ്വദഖ ചെയ്യുന്നവരും മിസ്കീന്മാരെ സംരക്ഷിക്കുന്നവരുമായിരുന്നു.
8) ജുവൈരിയ്യഃ(റ)
പേര് : ജുവൈരിയ്യഃ(റ)
പിതാവ് : അബൂളിറാറിന്റെ മകന്‍ ഹാരിസ്
മാതാവ് : -
ജനനം : ഹിജ്റയുടെ 16 വര്‍ഷം മുമ്പ്
വിവാഹം : ഹിജ്റ – ല്‍ ബനുല്‍ മുസ്ത്വലഖ് യുദ്ധത്തിന് ശേഷം
മഹ്‌ര്‍ : 400 ദിര്‍ഹം
വൈവാഹിക ജീവിതം : 6 വര്‍ഷം
വിവാഹ കാരണം : ബനുല്‍ മുസ്ത്വലഖ് ഗോത്രത്തിന്റെ യഹൂദിയ്യായ തലവന്റെ മകളാണ് ജുവൈരിയ്യഃ(റ). ബനുല്‍ മുസ്തലഖ് യുദ്ധത്തില്‍ മഹതിയെ അവര്‍ ബന്ധിയാക്കപ്പെട്ടു. റസൂല്‍(സ) അവരെ മോചിപ്പിച്ചു. വിവാഹം ചെയ്തു. അതുകൊണ്ട് തന്നെ മുസ്‌ലിംകളും അവരുടെ ബന്ധികളെ മോചിപ്പിച്ചു.
വഫാത് : ഹിജ്റ 56-ല്‍ മദീനമുനവ്വറയില്‍
നബിയില്‍ നിന്നുള്ള സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താവ് : സ്വഫ്‌വാന്റെ മകന്‍ മുസാഫിഅ്
വിശേഷണം:
● ബനുല്‍ മുസ്ത്വലഖ് യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ടു. ജുവൈരിയ്യ സാബിത്ബ്നഖൈസിന്റെ ഓഹരിയിലായിരുന്നു. അവര്‍ മോചനമാവശ്യപ്പെട്ടു. നബി(സ) മോചനം നല്‍കി അവരെ വിവാഹം ചെയ്തു. അതുകൊണ്ട് തന്നെ സ്വഹാബികള്‍ മുഴുവനും ബന്ധികളെയും മോചിപ്പിച്ചു.
● ഇബാദത്തും നോമ്പുകളും അധികരിച്ചവരായിരുന്നു അവര്‍.
9) സ്വഫിയ്യഃ(റ)
പേര് : സ്വഫിയ്യഃ(റ)
പിതാവ് : അഖ്തബിന്റെ മകന്‍ ഹുയയ്യ്
മാതാവ് : സംവാലിന്റെ മകള്‍ ബുര്‍റ
ജനനം : ഹിജ്റയുടെ 10 വര്‍ഷം മുമ്പ് ഖൈബറില്‍
വിവാഹം : ഹിജ്റ 7 ഖൈബറില്‍ നിന്ന് മടങ്ങി വരുമ്പോള്‍
മഹ്‌ര്‍ : ഖൈബറില്‍ ബന്ധിയാക്കപ്പെട്ട സ്വഫിയ്യ(റ)യെ മോചിപ്പിക്കലായിരുന്നു അവര്‍ക്കുള്ള മഹ്‌ര്‍. അങ്ങനെ നബി(സ) അവരെ മോചിപ്പിച്ചു. വിവാഹം ചെയ്തു.
വൈവാഹിക ജീവിതം : 4 വര്‍ഷം
വിവാഹ കാരണം : അവര്‍ ബനുന്നളീര്‍ ഗോത്രത്തിന്റെ നേതാവായ ഹുയയ്യുല്‍ യഹൂദിയുടെ മകളാണ്. അവര്‍ ഖൈബര്‍ യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ടു. വിവാഹം, മോചനം ഇവയിലേതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ റസൂല്‍(സ) അവര്‍ക്ക് ഇഷ്‌ടം നല്‍കി. അവര്‍ റസൂല്‍(സ)യെ തെരഞ്ഞെടുത്തു. അങ്ങനെ റസൂല്‍(സ) അവരെ മോചിപ്പിക്കുകയും വിവാഹം ചെയ്യുകയും ചെയ്തു.
വഫാത് : ഹി.50-ല്‍ മദീനാമുനവ്വറയില്‍
നബിയില്‍ നിന്നുണ്ടായ സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താവ് : മിശ്കമിന്റെ മകന്‍ സലാം പിന്നെ റബീഇന്റെ മകന്‍ കിനാനഃ. രണ്ടു പേരും യഹൂദി കവികളായിരുന്നു.
വിശേഷണം:
● അവര്‍ സഹനശീലമുള്ളവരും സത്യസന്ധയും ഉദാരമതിയുമായിരുന്നു.
● ഉസ്മാന്‍(റ) വിന്നെതിരിലുള്ള ശത്രുക്കളുടെ പരീക്ഷണത്തെ മഹതി തടത്തു.
● ഉസ്മാന്‍(റ) തന്റെ വീട്ടില്‍ ഉപരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഭക്ഷണവും, വെള്ളവും എത്തിച്ചുകൊടുത്തത് മഹതിയായിരുന്നു.
10) റംലഃ(റ)
പേര് : റംലഃ(റ) (ഉമ്മുഹബീബഃ(റ))
പിതാവ് : ഹര്‍ബിന്റെ മകന്‍ അബൂസുഫ്‌യാന്‍
മാതാവ് : അബുല്‍ ആസിന്റെ മകള്‍ സ്വഫിയഃ
ജനനം : ഹിജ്റയുടെ 30വര്‍ഷം മുമ്പ്
വിവാഹം : ഹിജ്റ ഏഴാം വര്‍ഷം മഹതി നബി(സ)യുടെ മേല്‍ മദീനയിലേക്ക് നിയുക്തയായി. ഖൈബറില്‍ നിന്ന് മടങ്ങിയ ഉടനെയായിരുന്നു.
മഹ്‌ര്‍ : 400 ദിനാര്‍, നജ്ജാശിയാണ് അവര്‍ക്ക് അത് കൊടുത്തത്.
വൈവാഹിക ജീവിതം : 4 വര്‍ഷം
വിവാഹ കാരണം : നബി(സ)യുടെ ആദ്യകാല ശത്രുക്കളില്‍ ശക്തനും മക്കയുടെ നേതാവുമായ അബൂസുഫ്‌യാനുബ്നു ഹര്‍ബിന്റെ മകളാണ് റംലഃ(റ). ഹബ്ശയില്‍ വെച്ച് അവരുടെ ഭര്‍ത്താവിന്റെ മരണശേഷം നബി(സ) അവരെ വിവാഹം ചെയ്തു. നബി(സ)യും അവരുടെ പിതാവും തമ്മിലുള്ള അടുപ്പത്തിനും യോജിപ്പിനും വേണ്ടിയായിരുന്നു.
വഫാത് : മദീനയില്‍ ഹി.44-ല്‍
നബിയില്‍ നിന്നുണ്ടായ സന്താനങ്ങള്‍ : ഇല്ല.
മുന്‍ഭര്‍ത്താവ് : ഉബൈദുള്ളാഹിബ്നു ജഹ്ഷ്
വിശേഷണം:
● അവര്‍ ഭര്‍ത്താവിനോടൊപ്പം ഹബ്ശയിലേക്ക് ഹിജ്റ പോയി. എന്നാല്‍ അവര്‍ അവിടെ വെച്ച് ക്രിസ്ത്യാനിയാവുകയും മരണപ്പെടുകയും ചെയ്തു. അങ്ങനെ നബി(സ) അവിടുത്തെ രാജാവായ നജ്ജാശിനോട് റംല ബീവിയുമായി വിവഹാലോചന നടത്തി. നജ്ജാശി രാജാവ് അവര്‍ക്ക് മഹ്‌ര്‍ കൊടുത്തു വിവാഹം നടത്തി. അവരുടെ വിവാഹം സമൃദ്ധമായിരുന്നു.
11) മൈമൂനഃ(റ)
പേര് : മൈമൂനഃ(റ) (അവരുടെ പേര് ബര്‍റഃ എന്നായിരുന്നു. പിന്നീട് നബി(സ) അവര്‍ക്ക് മൈമൂനഃ എന്ന് പേരിട്ടു)
പിതാവ് : ഹാരിസ്ബ്നുഹുസ്‌നുല്‍ ഹിലാലി
മാതാവ് : ഔഫിന്റെ മകള്‍ ഹിന്ദ്
ജനനം : ഹിജ്റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
വിവാഹം : ഹിജ്റ – 2ല്‍ ഉംറത്തൂല്‍ ഖളാഇന്ന് ശേഷം മക്കക്ക് സമീപമുള്ള സരിഫ് എന്ന സ്ഥലത്ത് വെച്ച്.
മഹ്‌ര്‍ : 400 ദിര്‍ഹം. നബി(സ)യുടെ എളേപ്പ അബ്ബാസ്(റ) ആണ് അത് നല്‍കിയത്.
വൈവാഹിക ജീവിതം : 5 വര്‍ഷം
വിവാഹ കാരണം : നബി അവരെ വിവാഹം ചെയ്തു. അവര്‍ക്ക് വേണ്ടി മക്കക്കടുത്ത് വെച്ച് വിവാഹസദ്യ ഒരുക്കുകയും അതിലേക്ക് മറ്റു ഖുറൈശികളെ ക്ഷണിക്കുകയും ചെയ്തു. ഇത് അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണങ്ങാന്‍ കാരണമായി.
വഫാത് : ഹിജ്റ 51-ല്‍ മക്കയില്‍
നബി(സ) തങ്ങളില്‍ നിന്നും ഉണ്ടായ സന്താനങ്ങള്‍ : ഇല്ല
മുന്‍ഭര്‍ത്താക്കന്മാര്‍:
1.ഉമൈറിന്റെ മകന്‍ അംറിന്റെ മകന്‍ മസ്‌ഊദ്. അദ്ദേഹം അവരുമായി വിട്ടു പിരിഞ്ഞു.
2.അബ്ദുല്‍ ഉസ്സയുടെ മകന്‍ അബൂറഹം. അദ്ദേഹം പിന്നീട് വഫാതായി.
12) മാരിയ്യഃ(റ)
പേര് : മാരിയ്യഃ(റ)
പിതാവ് : ശംഊന്‍
മാതാവ് : -
ജനനം : ഈജിപ്‌ത്
വിവാഹം : ഹിജ്റ ഏഴാം വര്‍ഷം മദീനയില്‍
മഹ്‌ര്‍ : മുഖൗഖിസ് രാജാവ് അവരെ നബി(സ)ക്ക് ഹദിയ്യയായി നല്‍കി.
വൈവാഹിക ജീവിതം : 4 വര്‍ഷം
വിവാഹ കാരണം : നബി(സ) വിവാഹം ചെയ്യുകയും സന്താനമുണ്ടാവുകയും ചെയ്ത ഏക അടിമസ്ത്രീയാണ് മാരിയ്യ(റ). നബി(സ)യുടെ മഹത്തായ ജീവിതത്തില്‍ അടിമസ്ത്രീകള്‍ക്കുള്ള അര്‍ഹത സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് വിവാഹം ചെയ്തത്. ഹാതിബുബ്നു അബീബല്‍തഅഃ മുഖേന ഇസ്‌ലാം സ്വീകരിച്ച മാരിയ്യയെ മിസ്‌റിലെ ബിബ്ത്വി രാജാവായ മുഖൗഖിസ് നബി(സ)ക്ക് ഹദ്‌യയായി നല്‍കിയതാണ്.
വഫാത് : ഹിജ്റ പതിനാറാം വര്‍ഷം മദീനയില്‍
മുന്‍ഭര്‍ത്താവ് : -
വീട് : മദീനയുടെ കിഴക്കു ഭാഗത്ത് 2 പൂന്തോട്ടങ്ങള്‍ക്കിടയിലുള്ള ഗ്രാമത്തില്‍, നബി(സ) വേനല്‍ക്കാലത്ത് ഇവിടെ വിശ്രമിക്കാറുണ്ട്.
വിശേഷണം:
● നബി(സ) പറഞ്ഞു. നിശ്ചയമായും നിങ്ങള്‍ ഈജിപ്‌തിനെ ജയിച്ചടക്കും. ഖിഖ്ത്വികള്‍ താമസിക്കുന്ന മിസ്വിറിനെ നിങ്ങള്‍ ജയിച്ചടക്കിയാല്‍ ആ നാട്ടുകാര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുക. കാരണം അവര്‍ക്ക് ചാര്‍ച്ചയെ ചേര്‍ക്കലും സംരക്ഷണവും ഉണ്ട്.
നബി(സ)യുടെ സന്താനങ്ങള്‍
1) സൈനബ്(റ)
പേര് : സൈനബ്(റ)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുള്ള(സ)
മാതാവ് : ഖദീജ ബിന്‍ത്ഖുവൈലിദ്
ജനനം : ഹിജ്റയുടെ 20 വര്‍ഷം മുമ്പ് മക്കയില്‍
ലിംഗം : സ്ത്രീ
വിവാഹം : മക്കയില്‍
ഭര്‍ത്താവ് : റബീഇന്റെ മകന്‍ അബുല്‍ആസ്വ് ആണ് (അവരുടെ എളേമ്മയായ ഹാലത്ത്ബിന്‍ത് ഖുവൈലിദിന്റെ മകന്‍)
മക്കള്‍ : അലി(റ) (കുട്ടിയായിരിക്കെ മരിച്ചു)
ഉമാമ (ഫാത്വിമബീവിയുടെ വഫാത്തിന്ന് ശേഷം അലി(റ) ഇവരെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ശേഷം ഹാരിസിന്റെ മകന്‍ നൗഫലിന്റെ മകന്‍ മുഗീറയെ വിവാഹം ചെയ്തു. അവര്‍ക്ക് സന്താനങ്ങള്‍ ഇല്ല.)
വഫാത് : ഹിജ്റ – 8 മദീനയില്‍. അവരെ മറവു ചെയ്യുന്നതിനുമുമ്പ് നബി(സ) അവരുടെ ഖബ്റില്‍ ഇറങ്ങി.
വയസ്സ് : 31
വിശേഷണം:
● മദീനയിലേക്ക് പാലായനം ചെയ്ത സന്ദര്‍ഭത്തില്‍ ശത്രുക്കള്‍ അവരെ ആക്രമിച്ചപ്പോള്‍ തിരുനബി(സ) പറഞ്ഞു: സൈനബ് എന്റെ പെണ്‍മക്കളില്‍ ഉത്തമയാണ്. ഞാന്‍ കാരണമായി പ്രയാസം അനുഭവിച്ചവരുമാണ്.
● ബദ്‌ര്‍ യുദ്ധത്തിന്ന്‍ ശേഷം സൈനബ്(റ) ഹിജ്റ പോയി. പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച ഭര്‍ത്താവ് ഹിജ്റ എട്ടാം വര്‍ഷം സൈനബ് ബീവിയെ കണ്ടുമുട്ടുകയും റസൂല്‍ സൈനബ് ബീവിയെ അവരിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
2) അല്‍ഖാസിം(റ)
പേര് : അല്‍ഖാസിം(റ)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുല്ല(സ)
മാതാവ് : ഖദീജബിന്‍ത് ഖുവൈലിദ്
ജനനം : മക്ക
ലിംഗം : പുരുഷന്‍
വഫാത് : മക്ക(ചെറുപ്പത്തിലേ മരിച്ചു)
വയസ്സ് : ഒരു വയസ്സില്‍ താഴെ
3) റുഖയ്യഃ(റ)
പേര് : റുഖയ്യഃ(റ)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുല്ല(സ)
മാതാവ് : ഖദീജബിന്‍ത് ഖുവൈലിദ്
ജനനം : ഹിജ്റയുടെ 22 വര്‍ഷം മുമ്പ് മക്ക
ലിംഗം : സ്ത്രീ
വിവാഹം : മക്ക(രണ്ട് പ്രാവശ്യം)
ഭര്‍ത്താവ് : അബൂലഹബിന്റെ മകന്‍ ഉത്ബത് (മക്ക ഫത്‌ഹിന്റെ ദിവസം മുസ്‌ലിമായി.) പിന്നെ ഉസ്‌മാന്‍ബ്നുഅഫ്ഫാന്‍(റ)
മക്കള്‍ : അബ്ദുള്ള (ചെറുപ്രായത്തില്‍ മരിച്ചു)
വഫാത് : മദീനയില്‍ ഹി. രണ്ടാം വര്‍ഷം
വയസ്സ് : 24
വിശേഷണം:
● ഹബ്ശയിലേക്ക് റുഖയ്യഃ(റ) ഹിജ്റ പോയതിന്ന് ശേഷം നബി(സ) പറഞ്ഞു: അല്ലാഹു അവര്‍ രണ്ടുപേരെയും സഹവസിപ്പിക്കട്ടെ. നിശ്ചയമായും ലൂഥ് നബിക്ക് ശേഷം തന്റെ കുടുംബത്തോടൊപ്പം ആദ്യമായി ഹിജ്റ ചെയ്തത് ഉസ്മാന്‍(റ) ആണ്.
4) ഉമ്മുകുല്‍സൂം(റ)
പേര് : ഉമ്മുകുല്‍സൂം
പിതാവ് : മുഹമ്മദുബ്നു അബ്ദുല്ല(സ)
മാതാവ് : ഖദീജബിന്‍ത് ഖുവൈലിദ്
ജനനം : ഹിജ്റയുടെ 19 വര്‍ഷം മുമ്പ് മക്കയില്‍
ലിംഗം : സ്ത്രീ
വിവാഹം : രണ്ട് തവണ. മക്കയില്‍, ഹിജ്റ 3-ല്‍ മദീനയില്‍
ഭര്‍ത്താവ് : അബൂലഹബിന്റെ മകന്‍ ഉതൈബത്ത് (മുശ്‌രിക്കായി മരിച്ചു), ഉസ്‌മാനുബ്നു അഫ്ഫാന്‍(റുഖയ്യബീവിയുടെ വഫാത്തിന്ന് ശേഷം), അങ്ങനെ ദുന്നൂറൈനി എന്ന പേര് ലഭിച്ചു.
മക്കള്‍ : ഇല്ല
വഫാത് : ഹിജ്റ- 9 മദീനയില്‍
വയസ്സ് : 28
വിശേഷണം:
● നബി(സ) പറഞ്ഞു: നിശ്ചയമായും, എന്റെ മാന്യയായ മകളെ ഉസ്മാന്‍(റ)വിന് വിവാഹം ചെയ്ത് കൊടുക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചു.
5) ഫാത്വിമഃ(റ)
പേര് : ഫാത്വിമഃ(റ)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുല്ല(സ)
മാതാവ് : ഖദീജബിന്‍ത് ഖുവൈലിദ്
ജനനം : ഹിജ്റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
ലിംഗം : സ്ത്രീ
വിവാഹം : ഹി.രണ്ടാം വര്‍ഷം മദീനയില്‍
ഭര്‍ത്താവ് : അലിയ്യുബ്നു അബീത്വാലിബ്
സന്താനങ്ങള്‍ : ഹസന്‍, ഹുസൈന്‍(റ) (സ്വര്‍ഗീയ യുവാക്കളുടെ നേതാക്കള്‍), മുഹ്സിന്‍ (ചെറുപ്പത്തിലേ മരിച്ചു), ഉമ്മുകുല്‍സൂം, സൈനബ്(റ)
വഫാത് : ഹി.11. റമളാന്‍ – 3ന് മദീനയില്‍
വയസ്സ് : 29
വിശേഷണം:
● നബി(സ) പറഞ്ഞു: ഫാത്വിമ(റ) എന്നില്‍ നിന്നുള്ള ഒരു ഭാഗമാണ്. അവരെ ബുദ്ധിമുട്ടാകുന്നത് എനിക്കും ബുദ്ധിമുട്ടാകും. അവരെ സംശയിക്കുന്നത് എന്നെയും സംശയിക്കും.
● ഫാത്വിമബീവി(റ)യുടെ വിവാഹ ദിവസം നബി(സ) വെള്ളം കൊണ്ടു വരാന്‍ കല്‍പ്പിക്കുകയും അതില്‍ നിന്ന് വുളൂഅ് എടുത്ത ശേഷം ഫാത്വിമബീവിയുടെയും അലി(റ)ന്റെയുന്‍ മേല്‍ വെള്ളം കുടഞ്ഞു എന്നിട്ട് പറഞ്ഞു: (അല്ലാഹുവേ അവരില്‍ നീ ബര്‍ക്കത്ത് നല്‍കേണമേ അവരുടെ മേല്‍ നീ ബര്‍ക്കത്ത് നല്‍കേണമേ. അവരുടെ സന്താനപരമ്പരയിലും നീ ബര്‍ക്കത്ത് നല്‍കേണമേ)
● നബി(സ)ക്ക് ഫാത്വിമബീവിയുടെ ആണ്‍മക്കളില്‍ നിന്ന് മാത്രമേ പരമ്പര ഉണ്ടായിട്ടുള്ളൂ.
● ആഇശ(റ) പറഞ്ഞു: (ഇസ്‌ലാമില്‍ ഫാത്വിമ(റ)യേക്കാള്‍ ശ്രേഷ്‌ഠനായിട്ട് അവരുടെ പിതാവിനെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.)
● ആഇശ(റ) പറഞ്ഞു: (സ്വര്‍ഗ്ഗസ്ത്രീകളുടെ നേതാവാണ് ഫാത്വിമ.)
6) അബ്ദുല്ല(റ)
പേര് : അബ്ദുല്ല(റ) (അത്ത്വയ്യിബ്/അത്ത്വാഹിര്‍)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുല്ല(സ)
മാതാവ് : ഖദീജബിന്‍ത് ഖുവൈലിദ്(റ)
ജനനം :മക്കയില്‍. പ്രവാചകത്വത്തിന് മുമ്പ്
ലിംഗം : പുരുഷന്‍
വഫാത് : മക്ക. പ്രവാചകത്വത്തിന് മുമ്പ് (ചെറുപ്രായത്തില്‍ തന്നെ വഫാത്തായി)
വയസ്സ് : ഒരു വയസ്സില്‍ താഴെ
7) ഇബ്റാഹീം(റ)
പേര് : ഇബ്റാഹീം(റ)
പിതാവ് : മുഹമ്മദ്ബ്നു അബ്ദുല്ല(സ)
മാതാവ് : ശംഊന്റെ മകള്‍ മാരിയ്യഃ(റ)
മുലകൊടുത്തവര്‍ : ഖൈനിന്റെ ഭാര്യ ഉമ്മുസൈഫ്
ജനനം : ഹിജ്റ എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസം മദീനാ മുനവ്വറയില്‍
ലിംഗം : പുരുഷന്‍
വഫാത് : ഹിജ്റ 10 മദീനയില്‍ (ചെറുപ്രായത്തില്‍ തന്നെ വഫാത്തായി)
വയസ്സ് : 3
വിശേഷണം:
● നബി(സ) പറഞ്ഞു: (ഈ രാത്രി ഒരു കുട്ടി ജനിച്ചു. ആ കുട്ടിക്ക് എന്റെ പിതാവിന്റെ പേര് ഇബ്റാഹീം എന്നത് കൊണ്ട് പേരിട്ടു.)
പേരമക്കള്‍
1) ഹസന്‍(റ)
പേര് : ഹസന്‍(റ) (അബൂമുഹമ്മദ്)
മാതാവ് : ഫാത്വിമബിന്‍ത് മുഹമ്മദ്ബ്നു അബ്ദുല്ല(സ)
പിതാവ് : അലിയ്യുബ്നു അബീത്വാലിബ്(റ)
ജനനം : മദീനയില്‍ ഹി.3 റമളാന്‍ 15 (ക്രി-624)
ലിംഗം : പുരുഷന്‍
ഭാര്യ : ധാരാളം ഭാര്യമാരുണ്ടായിരുന്നു.
സന്താനങ്ങള്‍ : 11. സൈദ്, ഹസന്‍, ഖാസിം, അബൂബക്കര്‍, അബ്ദുല്ല, അംറ്, അബ്ദുര്‍റഹ്മാന്‍, ഉമര്‍, അവരല്ലാത്തവരും.
വഫാത് : മദീന, ഹിജ്റ 49 (ക്രി – 669), ബഖീഅ്
അടയാളങ്ങള്‍ : ചുവപ്പ് കലര്‍ന്ന വെളുപ്പ്, തിങ്ങിയ താടി.
വിശേഷണം:
1. നബി(സ) പറഞ്ഞു: (നിശ്ചയമായും ഹസന്‍(റ) ദുന്‍യാവില്‍ നിന്നുള്ള എന്റെ റൈഹാനത്ത് പുഷ്‌പമാണ്. എന്റെ ഈ മകന്‍ നേതാവാണ്. അല്ലാഹു ഇവരെ കൊണ്ട് രണ്ട് വലിയ സംഘത്തെ രജ്ഞിപ്പിലാക്കിയേക്കാം.)
2. അലി(റ) പറഞ്ഞു: (തല മുതല്‍ നെഞ്ച് വരെ നബി(സ)യോട് ഏറ്റവും സാദൃശ്യമായത് ഹസന്‍(റ) ആണ്.)
3. ഹി.40 – ല്‍ റമളാന്‍ മാസം അഞ്ചാം ഖലീഫയായി സ്ഥാനമേറ്റു. 6 മാസവും 5 ദിവസവും ഭരണം നടത്തി. ഹിജ്റ 41-ല്‍ മുആവിയതുബ്നു അബീസുഫ്‌യാനെ ഭരണം ഏല്‍പ്പിച്ചു.
2) ഹുസൈന്‍(റ)
പേര് : ഹുസൈന്‍(റ)അബൂഅബ്ദുല്ല
പിതാവ് : അലിയ്യുബ്നു അബീത്വാലിബ്(റ)
മാതാവ് : മുഹമ്മദ് നബി(സ)യുടെ മകള്‍ ഫാത്വിമഃ(റ)
ജനനം : ഹിജ്റ 4, ശഅ്‌ബാന്‍ 5 (ക്രി.625)
ലിംഗം : പുരുഷന്‍
ഭാര്യ : ഇംറുല്‍ ഖൈസിന്റെ മകള്‍ റുബാബ്(റ)
സന്താനങ്ങള്‍ : അലിയ്യുല്‍ അക്ബര്‍(റ), അലി സൈനുല്‍ ആബിദീന്‍(റ), അലിയ്യുല്‍ അസ്ഗര്‍(റ), അബൂബക്കര്‍(റ), ഉമര്‍(റ), അബ്ദുല്ല(റ),മുഹമ്മദ്(റ),ജഅ്‌ഫര്‍(റ)
വഫാത് : ഹി. 61 മുഹറം 10 (ക്രി. 680) കൂഫക്കടുത്തുള്ള കര്‍ബലയില്‍
വിശേഷണങ്ങള്‍:
1. നബി(സ)യോട് ഏറ്റവും സാദൃശ്യമുള്ളവര്‍
2. നബി(സ) പറഞ്ഞു: (ഹുസൈന്‍(റ) എന്നില്‍ നിന്നും ഞാന്‍ ഹുസൈന്‍(റ)ല്‍ നിന്നുമാണ്.)
3. ഹുസൈന്‍(റ)വിനെ ഇഷ്‌ടപ്പെടുന്നവരെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു.
4. നബി(സ) പറഞ്ഞു: (സ്വര്‍ഗക്കാരില്‍ നിന്നുള്ള ഒരാളെ നോക്കാന്‍ ആരെങ്കിലും ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അവന്‍ ഹുസൈന്‍(റ)ലേക്ക് നോക്കട്ടെ.)
Post a Comment