അബൂദർറുൽ ഗിഫാരി(റ)

ഗിഫാരി ഗോത്രകാരനായ അബൂദർറ് (റ)വിജനമായ മരുഭൂമിയിലൂടെ ദീർഗ്ഗയാത്ര ചെയ്ത് മക്കയിലെത്തി .. കഅബയിലെ വിഗ്രഹങ്ങളെ ആരാധിക്കാനെത്തിയ ഒരു തീർത്ഥാടകനെ പോലെ വേഷപ്രച്ഛനനായി ആ വിദേശി പ്രവാചകൻ (സ)യെ കുറിച്ച് ചോദിച്ചറിഞ്ഞു .. ആരുമറിയാതെ നബി (സ)യുടെ സദസ്സിൽ കേറിചെന്നു ജാഹിലിയ്യത്തിന്റെ രൂപത്തിൽ നബി (സ)യെ അഭിവാദ്യം ചെയ്തു ..

സത്യം പുല്കുവാനുള്ള ഉൾക്കാടമായ അധിനിവേശം നിമിത്തം ആ ദീർഗ്ഗയാത്രയുടെ ക്ഷീണവും അവശതയും അദ്ദേഹം അറിഞ്ഞിരുന്നില്ല ..
അബൂദർറ്(റ)നബി (സ)യോട് പറഞ്ഞു : “നിങ്ങൾ ആ കവിത ഒന്ന് പാടികേൾപ്പിക്കു”
നബി (സ)പറഞ്ഞു : “അത് കവിതയല്ല ..പരിശുദ്ദ ഖുർആനാണ്”
അബൂദർറ്(റ),എങ്കിൽ അതൊന്ന് ഓതികേൾപ്പിച്ചു തരൂ .. നബി (സ)ഏതാനും സൂക്തങ്ങൾ ഓതി .. അബൂദർറ്(റ)ഉച്ചത്തിൽ സാക്ഷ്യവചനം മൊഴിഞ്ഞു 3 “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാ വഅശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.
അദ്ദേഹം ചോദിച്ചു : നബിയെ ഞാനിനി എന്ത് വേണം?
നബി (സ)പറഞ്ഞു : നീ നിന്റെ ജനതയിലേക്ക് മടങ്ങിപോകുക. എന്റെ കല്പനവരുന്നത് വരെ അവിടെ താമസിക്കുക .
അബൂദർറ്(റ)പറഞ്ഞു : എനിക്ക് മടങ്ങിപോകുന്നതിന് മുൻപ് ഈ കാര്യം കഅബയിൽ പോയി ഉച്ചത്തിൽ പ്രഖ്യാപിക്കണം .. അദ്ദേഹം കഅബയിൽ പോയി സാക്ഷ്യ വചനം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു .. അത് കേട്ട ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു .. കിരാതമായി ആക്രമിച്ചു ..അദ്ദേഹം പ്രജ്ഞയറ്റു വീണു .. അബ്ബാസുബ്നു അബ്ദിൽ മുത്വലിബ് അവിടെ ഓടിയെത്തി അവരെ തടഞ്ഞു .. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു : “ദേശാടനം ചെയ്ത് കച്ചവടം നടത്തുന്നവരാണ് നിങ്ങൾ .. ഇദ്ദേഹം ഗിഫാർ ഗോത്രകാരനാണ് .. അവരുടെ നാട്ടിലൂടെയാണ് യാത്ര .. ഇദ്ദേഹത്തെ ഇവിടെയിട്ടു ആക്രമിച്ചാൽ അവർ നിങളുടെ യാത്രാ തടയും .. കച്ചവടം മുടങ്ങും .. നല്ലതുപോലെ ആലോചിച്ചിട്ട് മതി!” .. ഇത് കേട്ടപ്പോൾ അക്രമികൾ പിരിഞ്ഞു പോയി.

വർഷങ്ങൾക്ക് ശേഷം.. ഒരുദിവസ്സം നബി (സ)മദീനയിൽ ഇരിക്കുകയായിരുന്നു .. ഒരു മഹാപുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവർ കണ്ടു .. ഒട്ടകപുറത്തും കുതിരപ്പുറത്തും കാൽനടക്കാരുമായ അബാലവൃന്ദം ജനങ്ങൾ തക്ബീർ മുഴക്കികൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത് .. മക്കയിൽ ഏകനായി വന്ന് ഇസ്ലാമതമാശ്ലേഷിച്ച അബൂദർറ് (റ)ആയിരുന്നു ആ സംഘത്തിന്റെ നേതാവ്! മദീനയിൽ മുസ്ലിങ്ങൾ സന്തോഷഭരിതരായി .. നബി (സ)അവരെ ആദരപൂർവ്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു : “ഗിഫാരികൾക്ക് അള്ളാഹു പൊറുത്തുകൊടുക്കട്ടെ …. അസ്‌ലം ജനതയ്ക്ക് അള്ളാഹു രക്ഷ നൽകട്ടെ.”


തബൂക്കിലേക്ക് മുസ്ലിം സൈന്യം പുറപ്പെട്ടു .. നബി (സ)നേരിട്ടായിരുന്നു സൈന്യം നയിച്ചിരുന്നത് .. ക്ലേശം നിറഞ്ഞ യാത്രയായിരുന്നു അത് .. അബൂദർറ് (റ)മെലിഞ്ഞൊട്ടിയ ഒരു ഒട്ടകപുറത്തായിരുന്നു യാത്രചെയ്തിരുന്നത് ഒട്ടകം മെല്ലെമെല്ലെ നടന്നു .. അത് കൂടെ കൂടെ ക്ഷിണിച്ചു .. അദ്ദേഹം വളരെ പിന്നിലായി .. കൂട്ടുകാർ അദ്ദേഹത്തെ ഉപേക്ഷിച്ചതു പോലെയായി .. അബൂദർറ് (റ)വഴിമധ്യേ ഒട്ടകപ്പുറത്ത് നിന്ന് ഇറങ്ങി .. ഭാണ്ഡം ചുമലിലേറ്റി കാൽനടയായി യാത്രതുടർന്നു .. രാത്രി നബി (സ)യും കൂട്ടുകാരും യാത്ര നിർത്തി വിശ്രമിച്ചു .. പുലർച്ചയോടെ വീണ്ടും യാത്രതുടങ്ങാനുള്ള ഒരുക്കമായി .. അങ്ങ്കലെ കറുത്ത ഒരുബിന്ദുപോലെ ഒരാൾരൂപം കാൽനടയായി നടന്നുവരുന്നത് അവർ കണ്ടു .. അത് അബൂദർറ് (റ)ആയിരുന്നു .. ആ ധൈര്യശാലിയായ സാഹസികനെ നോക്കി നബി (സ)പറഞ്ഞു : “അള്ളാഹു അബൂദർറ്ന്ന് കരുണചെയ്യട്ടെ .. ഏകനായി അദ്ദേഹം നടന്നുവരുന്നു .. കുട്ടുകാരില്ലാതെയായിരിക്കും അദ്ദേഹം മരിക്കുക ..കുട്ടുകാരില്ലാതെ ഉയർത്തെഴുനേൽപ്പിക്കുകയും ചെയ്യും. ”

ഒരിക്കൽ നബി (സ)അദ്ദേഹത്തോട് പറഞ്ഞു : “അബൂദർറേ, എനിക്ക് ശേഷം പൊതുമുതൽ സ്വായത്തമാക്കുന്ന ഭരണാധികാരികൾ വന്നേക്കാം എങ്കിൽ നീ എന്ത് ചെയ്യും?.
അദ്ദേഹം പറഞ്ഞു : “ഞാൻ അവരെ എന്റെ വാളിനിരയാക്കും. ”
നബി (സ)പറഞ്ഞു : “അരുത്” പരലോകത്തുവെച്ചു നാം തമ്മിൽ കാണുന്നത് വരെ നീ ക്ഷമിക്കുക .. അതാണ് നിനക്കുത്തമം.
അബൂദർറ് (റ)വിന്റെ ഭാവിജീവിതത്തെ ആ ഉപദേശം ശരിക്കും സ്വാധീനിച്ചു .. പിൻകാല സംഭവങ്ങൾ അത് തെളിയിക്കുന്നു .. ഹെഹികവിരക്തിപൂണ്ട ഒരു യോഗിവര്യനായിരുന്നു അബൂദർറ് (റ).. സമ്പത്തിന്റെയും സമ്പന്നന്റെയും ശത്രുവായിരുന്നു അദ്ദേഹം .. ഭരണാധികാരികളുടെയും കുബേരന്മാരുടെയും വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി .. ഉയർന്ന് നിൽക്കുന്ന മണിമാളികകൾക്കും കുന്നുകൂടിയ സാമ്പത്തിനുമെതിരെ അബൂദർറ് (റ)തന്റെ മൂർച്ചയേറിയ നാവുകൊണ്ട് പടപൊരുതി .. ” സ്വർണ്ണവും വെള്ളിയും സംഭരിച്ചുവച്ചവരോട് (നബിയെ)സന്തോഷവാർത്ത അറിയിക്കുക (അന്ത്യനാളിൽ)അത് തീയിൽ പഴുപ്പിച് അത്കൊണ്ട് അവരുടെ നെറ്റിയും പാർശ്വങ്ങളും ചൂടുവെക്കപ്പെടുന്നതാണ്. ” എന്ന പരിശുദ്ദ ഖുർആൻ സൂക്തമോതി അദ്ദേഹം എല്ലാവരെയും താകീത് ചെയ്തുകൊണ്ടിരുന്നു ..

നബി (സ)വഫാത്തായി .. അബൂബക്കറിന്റെയും (റ) ഉമർ (റ)ന്റെയും ഭരണകാലം കഴിഞ്ഞു .. നീതിയും സമ്പത്തും ഒരുപോലെ ഇസ്ലാമികലോകത്ത് നിറഞ്ഞൊഴുകി .. ഉസ്മാൻ (റ)ന്റെ ഭരണകാലത്ത് ചില അനർത്ഥങ്ങൾ തലപൊക്കാൻ തുടങ്ങി .. അന്ന് അബൂദർറ് (റ) സിറിയയിലേക്ക് പോയി .. അദ്ദേഹത്തിന്റെ ആഗമനമറിഞ്ഞ സിറിയക്കാർ അത്യധികം ആദരവോടെ അദ്ദേഹത്തെ എതിരേറ്റു .. പ്രവാചക (സ)യുടെ അടുത്ത കൂട്ടാളിയാണല്ലോ .അവിടുത്തുകാർക്ക് അത് ഉത്സവപ്രതീതി ജനിപ്പിച്ചു .. സിറിയയിൽ അന്ന് മുഹാവിയ(റ)ആയിരുന്നു ഗവർണ്ണർ .. അദ്ദേഹത്തിന്റെ ആഡംബപൂർണ്ണമായ ജീവിതത്തെ അബൂദർറ് (റ)ചോദ്യം ചെയ്തു .. മക്കയിൽ മുഹാവിയ (റ)താമസിച്ച വസതിയും ഇന്ന് സിറിയയിലെ അദ്ദേഹത്തിന്റെ കൊട്ടാരവും താരതർമ്യപെടുത്തി വിമർശിച്ചു .. മുഹാവിയ (റ)ന്റെ കൂടെയുണ്ടായിരുന്ന സഹാബിമാരോട് അദ്ദേഹം ചോദിച്ചു: “ദൈവമാർഗ്ഗത്തിൽ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന പരിശുദ്ദ ഖുർആൻ തക്കീദ് നിങ്ങൾക്ക് അറിയില്ലേ. ”

ഒരു നാൾ നരകത്തീയിൽ അവ ചൂടുപിടിപ്പിക്കപ്പെടും ..അവരുടെ മുതുകും പാർശങ്ങളും നെറ്റിയും അത്കൊണ്ട് ചൂടുവെക്കപെടും ..ഇതാ നിങ്ങൾ, നിങ്ങൾക്ക് വേണ്ടി സംഭരിച്ചത് നിങ്ങൾ രുചിച്ചുകൊള്ളുവീൻ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. ” .. ഇത്തരം ആയത്തുകളൊന്നും നിങ്ങൾ ഖുർആനിൽ കണ്ടില്ലേ?
മുഹാവിയ (റ)പറഞ്ഞു : “ഈ ആയത്തുകളെല്ലാം ജൂതകൃസ്തിയ ജനതയെകുറിച്ച് അവതരിച്ചതാകുന്നു.”
അബൂദർറ് (റ) പറഞ്ഞു : “അല്ല ,ഇത് നമുക്കും ബാധകമാകുന്നു. “അദ്ദേഹം സദസ്യരെ അഭിസംബോധന ചെയ്തു .. അവരെ ഉപദേശിച്ചു ..അത്യാവശ്യത്തിലധികം കൈവശം വച്ച എല്ലാവരും അത് ദൈവമാർഗ്ഗത്തിൽ കൈവെടിയണം .. പൊതുജനം അബൂദർറ് (റ) ന്റെ പ്രസംഗങ്ങളിൽ ആവേശഭരിതരായി ..സിറിയയിൽ അത് നാശം വിതയ്ക്കുമോ എന്ന് മുഹാവിയ (റ)ഭയപ്പെട്ടു .. പക്ഷെഅബൂദർറ് (റ)വിനെ എന്ത് ചെയ്യാൻ കഴിയും? അദ്ദേഹം ഖലീഫ ഉസ്മാൻ (റ)ൻ കത്തെഴുതി .. “അബൂദർറ് (റ) സിറിയയിൽ നാശം വിതയ്ക്കുന്നുണ്ട് ..അത് കൊണ്ട് അദ്ദേഹത്തെ മദീനയിലേക്ക് മടക്കിവിളിക്കണം”

ഉസ്മാൻ (റ)അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു .. അവിടെ തന്റെ കൂടെ സ്വസ്ഥനായി ജീവിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹത്തിന് എല്ലാ ജീവിത സൗകര്യങ്ങളും വാഖ്ദ്വത്വം ചെയ്യുകയും ചെയ്തു .. അബൂദർറ് (റ) പറഞ്ഞു : എനിക്ക് താങ്കളുടെ സുഖസൗകര്യങ്ങളൊന്നും ആവശ്യമില്ല .. വിജനമായ ഒരു സ്ഥലത്ത് ഏകാന്തനായി എന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി. ” ഖലീഫയുടെ അനുവാദപ്രകാരം അദ്ദേഹം റബ്ദയിൽ പോയി താമസമാക്കി .. മദീനയുടെ അടുത്തുള്ള വിജനമായ ഒരു പ്രദേശമായിരുന്നു റബ്ദ .. തന്റെ ഗുരുവര്യനായ നബി (സ)യെ കണ്ടുമുട്ടുന്നത് വരെ ക്ഷമിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു .. സ്വസ്ഥനായി ജീവിതം നയിച്ചു ..
മുസ്ലിം ഭരണകൂടത്തോടും നേതൃത്വത്തോടും വെറുപ്പോ അവഗണനയോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല .. നല്ലകൂറും ഭക്തിയും പ്രകടിപ്പിച്ചു .. ഒരിക്കൽ കൂഫയിൽ നിന്ന് ഒരു നിവേധകസംഘം റബ്‌ദയിൽ വന്ന് അദ്ദേഹത്തെ സന്ദർശിച്ചു .. ഖലീഫ ഉസ്മാൻ (റ)നെതിരെ അവർക്ക് നേതൃത്വം കൊടുക്കാൻ ആവശ്യപ്പെട്ടു ..
അബൂദർറ് (റ) പറഞ്ഞു : “അല്ലാഹുവാണ് സത്യം, ഉസ്മാൻ എന്നെ ആ മലയുടെമുകളിൽ കൊണ്ടുപോയി ഒരു കുരിശുനാട്ടി അതിൻമേൽ തറയ്ച്ചാലും ക്ഷമയും അനുസരണയും കൈക്കൊള്ളുന്നതാണ് നാളെ ദൈവ സന്നിധിയിൽ എനിക്ക് ഉത്തമം. ”
തന്റെ കൂട്ടുകാരായ സഹാബികൾ ഭരണനേതൃത്വം ഏറ്റെടുക്കുന്നത് അദ്ദേഹത്തിൻ ഇഷ്ടമായിരുന്നില്ല .. അദ്ദേഹം പറയുമായിരുന്നു : ” ഭരണാധികാരികളെ കുറിച്ച് നബി (സ)ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .. അത് ഒരു അമാനത്താണ് ..അതിന്റെ ബാധ്യതയും ഉത്തരവാദിത്വവും നിർവഹിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് അന്ത്യനാളിൽ നിന്ദ്യവും ദുഃഖജനകവുമായിത്തീരും. ”

ഒരു ദിവസ്സം അബൂ മൂസൽ അശ്ഹരി (റ)അദ്ദേഹത്തെ കണ്ടു .. ആനന്തതിരേകത്താൽ കൈവീശികൊണ്ട് അദ്ദേഹം അടുത്ത് ചെന്നു പറഞ്ഞു : “സ്നേഹിതാ സ്വാഗതം! അബൂദർറേ സ്വാഗതം!
അബൂദർറ് (റ) പറഞ്ഞു : “നീ എന്റെ സ്നേഹിതനല്ല .. നീ ഇന്ന് ഭരണാധികാരിയാണ് .. ഞാൻ ഭരണാധികാരികളെ വെറുക്കുന്നു. ”
ഒരിക്കൽ പഴകിജീർണിച്ച നീളൻകുപ്പായമണിഞ്ഞതു കണ്ട് ഒരു സ്നേഹിതൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾക്ക് ഇത്കൂടാതെ വസ്ത്രമില്ലേ? ഇത് കീറിപറിഞ്ഞിരിക്കുന്നല്ലോ! ”
അദ്ദേഹം പറഞ്ഞു : “ഉണ്ടായിരുന്നു .അത് ഞാൻ മറ്റാവശ്യക്കാർക്ക് നൽകി. ”
സ്നേഹിതൻ: “നിങ്ങൾക്ക് തന്നെ ആവശ്യമുണ്ടായിരിക്കെ മറ്റുള്ളവർക്ക് നൽകുകയോ”
അബൂദർറ് (റ)പറഞ്ഞു : “എനിക്കോ? നോക്കു ഞാനിന്ന് എത്ര സൗഭാഗ്യവാനാണ് . ഇത് കൂടാതെ ജുമുഹ യ്ക്ക് ധരിക്കാൻ മറ്റൊരു വസ്ത്രം കൂടി എനിക്കുണ്ട് .. പാൽ കുടിക്കാൻ ഒരാടും വാഹനമായി ഒരു കഴുതയും . ഞാനിന്നെത്ര അനുഗ്രഹീതനാണ്. ”

അദ്ദേഹം പറഞ്ഞു : “എന്റെ പ്രിയങ്കരനായ സ്നേഹിതൻ (നബി (സ) ഏഴു കാര്യങ്ങൾ എന്നോട് വാസിയത്ത് ചെയ്തിരുന്നു : അഗതികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക, അന്യരോട് ഒന്നും തന്നെ ആവശ്യപ്പെടാതിരിക്കുക, തന്നിൽ തഴെ ഉള്ളവരെനോക്കി ജീവിക്കുക,വലിയവരെ കുറിച്ച് ചിന്തിക്കാതിരിക്കുക, കുടുബ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, തിക്തമായാലും സത്യം പറയുക ,അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാളുടെ അക്ഷേഭം ഭയപെടാതിരിക്കുക, എപ്പോഴും ” ലാ ഹൗലവലാഖുവ്വത്ത ഇല്ലബില്ല” എന്ന് പറഞ്ഞുകൊണ്ടിരിക്കുക .
വിജനമായ റബ്‌ദയിൽ, മരണപരവശത്തിൽ കഴിയുകയായിരുന്നു അബൂദർറ് (റ).. കൂട്ടിന് ഒരു കുട്ടിമാത്രമുള്ള അബലയായ ഭാര്യ കണ്ണീർ വാർത്തു .. അബൂദർറ് (റ) പറഞ്ഞു : “എന്തിനാണ് നീ കരയുന്നത്? മരണം എല്ലാവർക്കുമുള്ളതല്ലേ?”

അവർ പറഞ്ഞു : “അങ്ങ് മരിക്കുന്നു.. കഫൻ ചെയ്യാൻ മതിയായ ഒരു തുണിപോലും ഇവിടെയില്ല! ഈ മരുഭൂമിയിൽ എനിക്ക് സഹായത്തിന് മറ്റൊരാളുമില്ല. ”
നിസ്സംഗതാഭാവത്തിൽ അദ്ദേഹം പറഞ്ഞു: “നീ ഭയപ്പെടേണ്ട, ഞങ്ങൾ ഒരിക്കൽ നബി (സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു .. നബി (സ)ഞങ്ങളോട് പറഞ്ഞു : “നിങ്ങളിലൊരാൾ വിജനമായ മരുഭൂമിയിൽ വച്ചായിരിക്കും മരണമടയുക .. ഒരു സംഘം മുസ്ലിങ്ങൾ അവിടെ യാദ്ര്ശ്ചികമായി എത്തിപ്പെടും .. അവർ മയ്യിത്ത് മറവുചെയ്യുകയും ചെയ്യും. അന്ന് നബി (സ)യുടെ സദസ്സിലുണ്ടായിരുന്ന എന്റെ മറ്റെല്ലാകൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരുന്നു .. ഇനി ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ .. അത് കൊണ്ട് ഞാനിവിടെവച്ചു മരിക്കും .. എന്നെ മറവുചെയ്യാൻ ഇവിടെ ആളുകൾ വന്നെത്തുകയും ചെയ്യും! ”
നബി (സ)യുടെ പ്രവചനം സാക്ഷാൽകരിച്ചു .. അബൂദർറ് (റ)അവിടെവച്ച് മരണപെട്ടു .. അബ്ദുല്ലഹിബ്നുമസ്ഊതി (റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം യാദൃച്ഛികമായി അവിടെ എത്തി .. അവർ അദ്ദേഹത്തിന്റെ ശരീരം മറവുചെയ്യുകയും ചെയ്തു.