ചേരൂർ ശുഹദാക്കൾ


ചരിത്രത്തിലെ പ്രതിരോധത്തിന്റെയും പോരാട്ട വീര്യത്തിന്റെയും കഥ പറയുന്ന മണ്ണാണ് ചേരൂര്‍.

1843 ഒക്ടോബര്‍ 19 (ഹി 1252 റമളാന്‍ 29)നാണ് ചേരൂര്‍ കലാപം നടന്നത്.സുപ്രധാനമായി തിരൂരങ്ങാടി,വെന്നിയൂര്‍,ചേറൂര്‍ എന്നിവിടങ്ങളാണ് കലാപത്തിന് വേദിയായത്.ഒരു അമുസ്ലിം സ്ത്രീ ഇസ്്‌ലാം സ്വീകരിച്ചതിനെത്തുടര്‍ന്നുായ ശബ്ദ കോലാഹലങ്ങളാണ് വലിയൊരു യുദ്ധ കോലാഹലത്തിന് വേദിയൊരുക്കിയതെന്നാണ് പ്രബല മതം. എന്നാല്‍ ഇത് മാത്രമായിരുന്നു കലാപത്തിന് അടിത്തറ പാകിയതെന്നും പറയാനൊക്കില്ല.

ജന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനും നേരെ ദുരിതവും അക്രമങ്ങളും വിദ്വേഷങ്ങളും അടിച്ചമര്‍ത്തലുകളും അരുതായ്മകളും മാത്രം അനുഭവിച്ചിരുന്ന ജന വിഭാഗങ്ങളുടെ അന്തരാളങ്ങളില്‍ അടിഞ്ഞു കൂടിയിരുന്നിരുന്ന വിദ്വേഷവും ശത്രുതയും പെട്ടെന്നൊരു കാരണത്തിന്റെ പശ്ചാത്തലത്തില്‍ പൊട്ടിയൊലിക്കുകയായിരുന്നുവെന്നാതാണ് യാഥാര്‍ത്ഥ്യം.

ചേറൂര്‍ കലാപത്തിന് വഴിയൊരുക്കിയ സംഭവ വികാസങ്ങളെ ഇങ്ങനെയവതിരിപ്പിക്കാം.. വെന്നിയൂരിലേയും സമീപ പ്രദേശങ്ങളിലേയും ജന്മിയായി അന്നുായിരുന്നത് കപ്രാട്ട് കൃഷ്ണപ്പണിക്കരെന്നയാളായിരുന്നു.ധനവും അധികാരവും ശക്തിയും അയാളെ ഒട്ടൊന്നുമല്ലായിരുന്നു മത്തു പിടിപ്പിച്ചിരുന്നത്.അതിനിടെ തിരൂരങ്ങാടിക്ക് സമീപത്തുള്ള വെന്നിയൂരില്‍ നിന്നും മൂന്ന് പുരുഷന്മാരും മുന്ന് സ്ത്രീകളും അക്കാലത്തെ മാപ്പിള നേതാവായിരുന്ന മമ്പുറം തങ്ങളുടെ അടുക്കല്‍ ചെന്ന് ഇസ്്‌ലാം മതം സ്വീകരിച്ചു.കൂട്ടത്തിലൊരു സ്ത്രീക്ക് അസുഖം ബാധിക്കുകയും അവസാനം മമ്പുറം തങ്ങളുടെ അടുക്കല്‍ ചെന്ന് ചികിത്സ തേടിയതിന് ശേഷം സുഖം പ്രാപിക്കുകയും ചെയ്ത ദിവ്യാനുഭവമായിരുന്നു അവരെ അതിലേക്ക് നയിച്ചത്.

മമ്പുറം തങ്ങള്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തതിന് ശേഷം അവരുടെ പേരുകളെല്ലാം മാറ്റി. അഹ്മദ് ,ഹുസൈന്‍ ,സാലിം എന്നിങ്ങനെ പുരുഷന്മാര്‍ക്കും ആഇശ, ഖദീജ, ഹലീമ എന്നിങ്ങനെ സ്ത്രീകള്‍ക്കും പേരു നല്‍കി.സ്ത്രീകളെ മേല്‍ക്കുപ്പായവും പുരുഷന്മാരെ തൊപ്പിയും ധരിപ്പിച്ചു.ഹിജ്‌റ 1252 റജബിലായിരുന്നു ഈയൊരു മത പരിപവര്‍ത്തനം.

വിചിത്രമെന്നോണം തന്നെ ഈ മതം മാറിയ ആറു പേരും കൃഷണ പ്പണിക്കരുടെ തൊഴിലാളികളായിരുന്നു.അതിനാല്‍ത്തന്നെ അവരുടെ മതം മാറല്‍ അയാള്‍ക്കൊട്ടും തന്നെ ദഹിച്ചിരുന്നില്ല. ഇതിന് പകരം ചെയ്യാന്‍ തക്കവും പാര്‍ത്തിരുന്ന പണിക്കര്‍ ഒരു ദിനം അയിത്തം കാണിക്കാതെ കൂടുതല്‍ സ്വാതന്ത്യം കാണിച്ച് ശരീരം പതിവില്‍ക്കവിഞ്ഞ രീതിയില്‍ മറച്ചിരുന്ന തൊഴിലാളിപ്പെണ്ണിന് നേരെ തിരിഞ്ഞു. അവളെ വിവസ്ത്രയാക്കിയതിനുമപ്പുറം അവളുടെ മുലയരിയുക കൂടി ചെയ്തു.

ഭയം കാരണം ആരും സഹായത്തിനുമെത്തിയില്ല. അതിനാല്‍ അവള്‍ അഭയവും തേടി മമ്പുറത്തെ തങ്ങളുപ്പാപ്പയുടെ അടുത്തേക്കോടി.മമ്പുറം തങ്ങള്‍ അവള്‍ക്ക്് അഭയം നല്‍കി. എന്തിരുന്നാലും ഈയൊരു സംഭവം മമ്പുറം തങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നു. കോന്തു നായരുമായുള്ള സൗഹൃദത്തിന്റെ പേരില്‍ തുടങ്ങി മതേതരത്വത്തിന്റെ മുന്നണിപ്പോരാളിയായി അറിയപ്പെടുന്ന മമ്പുറം തങ്ങള്‍ ഇനിയും ഇത്തരം അരുതായ്മകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേുന്നത് ചെയ്യുവാനും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇതിന്റെ പേരില്‍ ലഹളകള്‍ക്ക് ജനങ്ങളെ താനായി ഇളക്കിപ്പുറപ്പെടീക്ക എന്ന കരുതലില്‍ മമ്പുറം തങ്ങള്‍ ചേറൂരുകാരെ ഈ കാര്യങ്ങള്‍ക്കൊന്നും നിര്‍ബന്ധിപ്പിക്കുകയും ചെയ്തില്ല.അതിനിടെ ചേറൂരിലെ ഈയൊരു അവഹേളന വാര്‍ത്ത ഇതര നാടുകളിലുമെത്തിത്തുടങ്ങിയിരുന്നു.
പലരും ചേറൂരുകാര്‍ ഇതിനെതിരെ കയ്യുയര്‍ത്താത്തതില്‍ ശബ്ദമുയര്‍ത്തിത്തുടങ്ങുകയും ചെയ്തിരുന്നു.പല നാടുകളിലുമെത്തിയത് പോലെ മലപ്പുറത്തിനടുത്തുള്ള പൊന്മളയിലും ഈയൊരു വാര്‍ത്ത കച്ചവടക്കാര്‍ വഴി ചെന്നെത്തിക്കഴിഞ്ഞു.
ഒപ്പം ഇസ്്‌ലാമിനേയും മുസ്്‌ലിമിനേയും അവഹേളിച്ച പണിക്കര്‍ക്കെതിരെ നാട്ടുകാര്‍ ഇതു വരെ യാതൊരു നടപടിയും കൈ കൊിട്ടില്ലെന്ന വാര്‍ത്തയും .
ഇതറിഞ്ഞപ്പോള്‍ പൊന്മളയിലെ ഈമാനികാവേശം നെഞ്ചില്‍ നിറച്ച അല്‍പം ചില ചെറുപ്പക്കാര്‍ ഇതിനായി ഉടന്‍ തന്നെ മുന്നോട്ടെത്തി.

ഇതിനായി ഞങ്ങള്‍ പകരം ചോദിക്കുമെന്നും അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. കൂട്ടത്തില്‍ കൂടുതല്‍ പ്രതാപിയും ജ്ഞാനിയുമായിരുന്ന പൊന്മളക്കാരന്‍ മുഹ് യുദ്ധീന്‍ എന്നയാളായിരുന്നു സംഘത്തിന്റെ നേതാവ്. കൂടെ പട്ടര്‍ക്കടവ് മാഹിന്റെ മകന്‍ ഹുസൈന്‍ ,മരക്കാര്‍ മുഹ് യുദ്ദീന്‍ , പുന്തിരുത്ത് ഇസ്മാഈല്‍ തുടങ്ങി ഏഴോളം പേരുായിരുന്നു സംഘത്തില്‍ .വലിയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ച ഇവര്‍ക്ക് പൊന്മളക്കാരെല്ലാം ചേര്‍ന്ന് ഒരു വലിയ യാത്രയയപ്പ് തന്നെ നല്‍കിയെന്ന് ചരിത്രവും രേഖപ്പെടുത്തുന്നു. മമ്പുറം തങ്ങളുടെ അടുത്തേക്കാണ് അവര്‍ നേരേ പോയത്.

തങ്ങളെ കതിന് ശേഷം അവര്‍ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ചു. കാര്യമറിഞ്ഞ മമ്പുറം തങ്ങള്‍ പ്രസന്നനായി.ഒപ്പം അവര്‍ക്ക് തങ്ങള്‍ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.മുന്നോട്ടു നീങ്ങേ വഴികളും മമ്പുറം തങ്ങള്‍ പൊന്മളയില്‍ നിന്ന് ആ ചെറുപ്പക്കാര്‍ക്ക വിശദീകരിച്ചു നല്‍കി. ഏതായാലും സമൂഹത്തിനും മതത്തിനുമേറ്റ ഈയൊരു അപമാനവും അവഹേളനയും കഴുകിക്കളായാന്‍ പൊന്മളയില്‍ നിന്നുമെത്തിയ പോരാളികള്‍ കര്‍മ്മ സജ്ജരായി.

റമളാന്‍ പതിനെട്ടിന് രാത്രി വെന്നിയൂരെത്തിയ പോരാളികള്‍ സമര സജ്ജരായി.അവിടത്തെ വിശാലമായ നെല്‍പ്പാടത്തിന് സമീപത്തുള്ള കൃഷ്ണ പ്പണിക്കരുടെ വീട് മനസ്സിലാക്കി.അങ്ങനെ മികച്ച നീക്കങ്ങളിലൂടെ കൃഷ്ണപ്പണിക്കരുടെ ജീവന്‍ മറ്റുള്ളവര്‍ക്കുള്ള പാഠമാക്കി മാറ്റി.

കൃത്യത്തിന്ന് ശേഷം പോരാളികള്‍ അല്‍പ നേരം ശത്രുക്കളേയും പ്രതീക്ഷിച്ച് അവിടത്തന്നെ തങ്ങി.ആരും വരുന്നില്ലെന്ന് കപ്പോള്‍ അവര്‍ തന്നെ ശബ്ദം വെച്ച ് ജനങ്ങളെ വിവരമറിയിച്ചു. പണിക്കരുടെ അനുയായികളെ പോരിനു വിളിക്കുകയും ചെയ്തു. എന്നാല്‍ വെല്ലു വിളി ഏറ്റെടുക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നില്ല.ആരും മുന്നോട്ടു വരാനും എതിരിടാനും ശ്രമം പോലും നടത്താതെ വന്നപ്പോള്‍ പോരാളികള്‍ അവസാനമായി അവിടത്തു കാരോട് ഉറക്കെ വിളിച്ചു പറഞ്ഞു. പൊന്മള നിവാസികളായ ഞങ്ങളാണ് പണിക്കരെ വധിച്ചിട്ടുള്ളത്.

ഇന്നാട്ടിലെ ഒരുത്തര്‍ക്കുമിതില്‍ പങ്കില്ല.ഇതിന്റെ പേരില്‍ മറ്റൊരാളുടെ മേലും കൈവെച്ചു പോകരുത്.പോര്‍ വിളികളുമായി പൊതു നിരത്തിലൂടെ അവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു.വഴി മദ്ധ്യേയെങ്കിലും ശത്രുക്കള്‍ തങ്ങളെ നേരിടാന്‍ വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.പക്ഷെ ഇതിനൊന്നുമില്ല ധൈര്യം വെന്നിയൂര്‍ക്കാര്‍ക്കുായിരുന്നില്ല. നാട്ടിലെത്തിയ ധീര പോരാളികള്‍ക്ക് വന്‍ സ്വീകരണം തന്നെ ലഭിക്കുകയുായി.

അവരുടെ ധീര കൃത്യത്തെ പ്രശംസിച്ച് പല ഭാഗങ്ങളില്‍ നിന്നും അവരെ കാണാനും നന്ദി പറയാനും ജനങ്ങള്‍ പൊന്മളയിലേക്ക് സംഘങ്ങളായെത്തി.ഈയൊരു നീക്കം ജന്മിത്വത്തിനെതിരെ നീങ്ങാന്‍ അക്കാലത്തുകാര്‍ക്ക് ഒട്ടൊന്നുമല്ല പ്രേരകമായത്.നാട്ടിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനിടയില്‍ ര് പേര്‍ കൂടി അവരുടെ സംഘത്തില്‍ ചേരാന്‍ മുന്നോട്ടു വന്നു.കുന്നാഞ്ചേരി അലി ഹസന്‍, ബുഖാരി എന്നിവരായിരുന്നുവത്.

അവരെ സഹര്‍ഷം ആ ചെറിയ സംഘത്തിലേക്ക് കൈപ്പിടിച്ചാനയിച്ച പോരാളികള്‍ വൈകാതെ അവരേയും കൂട്ടി മലപ്പുറത്തേക്ക് തിരിച്ചു.ബഹു വന്ദ്യരായ അക്കാലത്തെ ആത്മീയ നേതാവായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാനെന്ന അകത്തെ കോയത്തങ്ങളെ ക് അനുഗ്രഹം വാങ്ങലായിരുന്നു ലക്ഷ്യം.പുതിയ മാളിയേക്കല്‍ എന്ന അദ്ദേഹത്തിന്റെ വസതിയിലെത്തിയ അവരെ തങ്ങല്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചിരുത്തി.

ധീര പോരാളികള്‍ക്ക് തങ്ങളവറുകള്‍ ഉപദേശങ്ങളും അനുഗ്രഹ വചസ്സുകളും നല്‍കി അവസാനം അവരുടെ വാളുകള്‍ വാങ്ങി മന്ത്രിച്ചു നല്‍കി ആ ചെറിയ സംഘത്തെ യാത്രയാക്കി. ഹിന്ദു മത വിഭാഗങ്ങള്‍ അടങ്ങിയിരിക്കില്ലെന്നും ബ്രിട്ടീഷുകാരുടെ പിന്തുണയോടെ അവര്‍ തിരിച്ചടിക്കാന്‍ സാദ്ധ്യതയുന്നെും മനസ്സിലാക്കിയ അവര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ഉമ്മമാരോടും ഉപ്പമാരോടും ബന്ധു മിത്രാദികളോടും യാത്ര ചോദിച്ച് ഉടന്‍ തന്നെ മമ്പുറം തങ്ങളുടെ സവിധത്തിലേക്ക് നീങ്ങി.
അതിനിടെ മൂസ എന്നൊരാളും കൂടി കൂട്ടത്തില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു.മമ്പുറത്തെത്തിയ ആ ചെറിയ സംഘത്തോട് മമ്പുറം തങ്ങള്‍ ചേറൂരിലേക്ക് നീങ്ങാന്‍ പറഞ്ഞു.അവിടെയായിരുന്നു ശത്രുക്കള്‍ കലാപത്തിനുള്ള ഒരുക്കള്‍ നടത്തിയിരുന്നത്.
ശത്രുക്കളെ അവരുടെ മടയില്‍ച്ചെന്ന് തന്നെ അക്രമിക്കലായിരുന്നു ധീരത.
ധീരതായായിരുന്നു ആ ചെറിയ സംഘത്തിന്‍െ മുഖ്യ ആയുധവും. മമ്പുറം തങ്ങളുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച് അവര്‍ ഉടന്‍തന്നെ ചേറൂരിലേക്ക് നീങ്ങി.തഹ്ലീലുകളും തക്ബീറുകളുമായി മുന്നോട്ട് നീങ്ങിയ അവര്‍ ചേറൂരിലെത്തിയ ഉടനെ കപ്രാട്ട് കൃഷ്ണപ്പണിക്കരുടെ കുടുംബ വഴിയില്‍പ്പെട്ട രാവുക്കപ്പണിക്കരുടെ വീട് തകര്‍ത്തു.രാവുക്കപ്പണിക്കരായിരുന്നു ശത്രുക്കളുടെ കരു നീക്കങ്ങള്‍ മുന്നോട്ടു നയിച്ചിരുന്നത്.
വീട് തകര്‍ത്ത ശേഷം സമീപത്തുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍ മുകളിലെത്തെ നിലയില്‍ രാത്രി കഴിച്ചു കൂട്ടി.

ഈമാനികാവേശമായിരുന്നു ആ യുവാക്കള്‍ക്ക് ശത്രുക്കളുടെ മടയിലായിരുന്നിട്ടും ഈ അഭ്യാസങ്ങളെല്ലാം കാണിക്കാന്‍ ധൈര്യം പകര്‍ന്നത്.ഭയന്നു വിറച്ച ശത്രുക്കള്‍ നേരിട്ടൊരേറ്റു മുട്ടലിന് തയ്യാറായില്ല.പകരം കോഴിക്കോട്ടെ ബ്രീട്ടീഷ് ഉദ്യോഖസ്ഥരിലേക്ക് ദൂതന്മാരെയഴച്ച് സൈന്യത്തെ അയക്കാന്‍ ആവശ്യപ്പെട്ടു.പൊതുവേ മുസ്്‌ലിം വിരോധിയായിരുന്ന ആ ഉദ്യോഗസ്ഥന്‍ വിരലെണ്ണോളം മാത്രം വരുന്ന മാപ്പിള കേസരികളുമായി ഏറ്റു മുട്ടാന്‍ വലിയൊരു സൈന്യത്തെ തന്നെ ചേറൂരിലേക്കയച്ചു.
ഉദ്യോഗസ്ഥനും ഭാര്യയും കൂടി അലങ്കരിച്ച മഞ്ചലില്‍ ആഡംബര പൂര്‍വ്വം ചേറൂരിലെത്തയെന്നും ചരിത്ര രേഖകളിലു്. നാറ്റീവ് ഇന്‍ഫെന്റട്രി അഞ്ചാം റെജിമെന്റില്‍ പെട്ട കനത്ത പട്ടാള സംഘത്തെയായിരുന്നു ബ്രിട്ടീഷുകാര്‍ അയച്ചത്.ഒരു ഡിറ്റാച്ച്‌മെന്റില്‍ ഒരു ലഫ്റ്റനന്റ്, ഒരു സുബേദാര്‍,ഒരു ജമീന്ദാര്‍, മൂന്ന് ഹവില്‍ ദാറുമാര്‍, നാല് നായിക്കുകള്‍, ഒരു ഡ്രമ്മര്‍,51 പ്രൈവറ്റുകള്‍,ഒരു പൂക്കൊല്ലി ഒരു ലാസ്‌കര്‍, എന്നിങ്ങനെ എട്ടു പേരെ നേരിടാന്‍ എഴുപതിലധികമാളുകളുായിരുന്നു പട്ടാളത്തില്‍.

മുസ്്‌ലിം കേസരികളെ നേരിടാനെത്തിയ സൈന്യത്തിന്‍ വന്‍ സ്വീകരണമാണ് കൃഷ്ണ പ്പണിക്കരുടെ ബന്ധുക്കള്‍ നല്‍കിയത്.ഒക്ടോബര്‍ 23 റമളാന്‍ 28 ന് വൈകീട്ടായിരുന്നു സ്വീകരണം.വയര്‍ നിറയെ ഭക്ഷണം കഴിച്ചും മദ്യപിച്ചും യുദ്ധത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയും അവര്‍ 29 ന് രാവിലെ വരെ കൂത്താടി.
അടുത്ത ദിവസം 29 ന് യുദ്ധം ആരംഭിച്ചു.മാപ്പിളമാര്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ചാടി വരുന്നത് കപ്പോള്‍ ബ്രിട്ടീഷ് സൈന്യം പരിഭ്രാന്തരായി തിരിഞ്ഞോടി.
വെറും ഏഴു പേരെ കാണ് അവരുടെ പത്തിരട്ടി വരുന്ന സര്‍വ്വ യുദ്ധ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷ് സൈന്യം പിന്തിരിഞ്ഞോടിയത്.എന്നാലും ആധുനികപകരണങ്ങളുടെ കരുത്തില്‍ അവര്‍ വീും യുദ്ധത്തിലേക്ക് തിരിഞ്ഞു വന്നു.കനത്ത പോരാട്ടത്തിനൊടുവില്‍ അവര്‍ ഏഴു പേരും രക്ത സാക്ഷിത്വം വരിച്ചു.
ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും ഒരു സുബേദാറും മൂന്ന് ശിപായിമാരും കൊല്ലപ്പെട്ടു.
ക്യപ്റ്റന്‍ ലീഡര്‍ക്കും മറ്റു അഞ്ചു സൈനികര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുക കൂടി ചെയ്തു.നല്ല ആയുധങ്ങളും ആള്‍ ബലവുമില്ലാതെയായിരുന്നു മുസ്്‌ലിം സൈന്യം വെള്ളക്കാര്‍ക്കിടയില്‍ ഇത്രയും നഷ്ടങ്ങള്‍ വരുത്തി വെച്ചതെന്നതു കൂടി ഓര്‍ക്കണം..

രക്ത സാക്ഷിത്വം വരിച്ച ഏഴു പേരുടെ മൃത ശരീരങ്ങള്‍ മറമാടിയതിലും നീക്കിയതിലും പല അഭിപ്രായ വിത്യാസങ്ങളും നില നില്‍ക്കുന്നു്.അന്ന് അവിടെ കലക്ടറായിരുന്ന കൊണോലി ഗവണ്‍മെന്റിന് അയച്ച റിപ്പോര്‍ട്ടിനവസാനം കലാപകാരികളുടെ ശരീരങ്ങള്‍ തിരൂരങ്ങാടിയിലേക്ക് കൊു വന്ന് താലൂക്ക് കച്ചേരിയില്‍ മറവ് ചെയ്‌തെന്ന് പറയുന്നു്.
അതായത് താലൂക്ക് കച്ചേരിയില്‍ ഉള്‍പ്പെടുന്ന സ്ഥലമായിരിക്കണം ചെമ്മാട് പ്രദേശം.ബ്രിട്ടീഷുകാര്‍ കുഴിച്ചു മൂടുന്ന മൃത ശരീരങ്ങള്‍ കലാപകാരികള്‍ കുഴിച്ചെടുത്ത് രക്ത സാക്ഷിത്വ ബഹുമതി നല്‍കുന്ന പതിവ് ഇല്ലാതാക്കാനായിട്ടായിരുന്നു ബ്രിട്ടീഷുകാരുടെ ഈയൊരു നീക്കം.

എന്നാല്‍ ചില പ്രമാണങ്ങളില്‍ യുദ്ധ ശേഷം ഏഴു പേരുടേയും ഭൗതിക ശരീരങ്ങള്‍ തിരൂരങ്ങാടിയില്‍ കൊു വന്ന് പോലീസ് ക്യാമ്പിന് സമീപത്തുള്ള ഗ്രൗില്‍ പരസ്യമായി ജന സമക്ഷം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടന്നെന്നും തീ കൊടുത്തിട്ടും ആ പുണ്യ ദേഹങ്ങള്‍ കത്താതെ വന്നപ്പോള്‍ പരിഭ്രാന്തരായ പട്ടാള മേധാവിമാര്‍ മാപ്പിളമാരെ വിളിച്ച് മൃത ദേഹങ്ങള്‍ അവരെ ഏല്‍പ്പിച്ചെന്നും രേഖകളു്.ശേഷം ചെമ്മാട് മറമാടിയെന്നും ഒപ്പം രക്ത സാക്ഷികളുടെ ഖബ്‌റിടങ്ങളിലേക്ക് സന്ദര്‍ഷനാര്‍ത്ഥം മാപ്പിളമാര്‍ പോകുന്നത് ഭരണ കൂടം വിലക്കിയെന്നും രേഖകള്‍ പറയുന്നു്.അവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊ് ആരെങ്കിലും യുദ്ധപ്പുറപ്പാടുമായി രംഗത്തു വന്നേക്കാമെന്നായിരുന്നു അവരുടെ ഭയം .സന്ദര്‍ശനം കണിശമായ രീതിയില്‍ നിരോധിച്ചത് കാരണത്താല്‍ മഖ്ബറകള്‍ ആരും വരാതെ കാല ക്രമേണ കാടു പിടിച്ചും പൊന്തക്കാടുകള്‍ വളര്‍ന്നു പൊന്തിയും ആര്‍ക്കും തിരിച്ചറിയാനാവാത്ത രീതിയില്‍ നാമവശേഷമായി.

 കാലങ്ങള്‍ക്ക് ശേഷം വിലക്ക് എടുത്തു മാറ്റപ്പെട്ടെങ്കിലും മറ്റൊരിടത്തായിരുന്നു തെറ്റിദ്ധാരണ മൂലം സന്ദര്‍ശനം നടന്നിരുന്നത്. അങ്ങനെയിരിക്കെ അവിടെ തൃക്കുളം സ്വദേശിയായിരുന്ന ഒരു കര്‍ഷകന്‍ കാളകളെ ഉപയോഗിച്ച ് കൃഷിക്കായി നിലമുഴുതുകയുായി.യഥാര്‍ത്ഥ ഖബറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആളുകള്‍ക്ക് അജ്ഞാതമായിക്കഴിഞ്ഞിരുന്നതിനാല്‍ അയാള്‍ക്കും ആ സ്ഥലത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.ഉഴുതുന്നതിനിടെ അയാള്‍ പെട്ടെന്ന് ഭൂമിക്കടിയില്‍ നിന്നും ഒരശരീരി കേള്‍ക്കുകയുായി.

അല്ലയോ മനുഷ്യ, എന്തിനാണ് നീ ഞങ്ങളുടെ നെഞ്ചുകള്‍ ഇരുമ്പ് തണ്ഡുകളുപയോഗിച്ച് കീറുന്നത്.അതോടെ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.അതിനു ചുറ്റും ചെറിയ മതിലുകള്‍ പണിത് സന്ദര്‍ശനം അങ്ങോട്ടാക്കി മാറ്റി.കാലക്രമേണ അവിടെ പള്ളിയും കെട്ടിടങ്ങളും ഉയര്‍ന്നു വന്നു.ഈ ഖബ്‌റുകള്‍ക്ക് മേല്‍ മുളക്കുന്ന പുല്ലുകളും ചെടികളും മാപ്പിളമാര്‍ കാലങ്ങളായി മരുന്നുകള്‍ക്ക് പകരം എടുത്തുപയോഗിക്കുന്നു.തിരൂരങ്ങാടിക്കടുത്ത ചെമ്മാട്ടെ ഈ മഖ്ബറയില്‍ ഇപ്പോഴും അനുദിനം വിശ്വസി സമൂഹം സിയാറത്തുകള്‍ക്കായെത്തുന്നു.അവരുടെ ആവശ്യങ്ങള്‍ ഈ മഹാരഥന്മാരിലൂടെയവര്‍ അല്ലാഹുവിലേക്കറിയിക്കുന്നു.പൊന്മളയില്‍ നിന്ന് ചേറൂരിലേക്കും ചേറൂരില്‍ നിന്ന് ചെമ്മാട്ടേക്കുമെത്തിയ പൊന്മളക്കാരായ ചേറൂര്‍ ശുഹദാക്കളുടെ മഹത്തായ ജീവിതത്തിലെ വഴിത്താരയാണിത്.