കടം വീടാൻ..!!
അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു.സയ്യിദുനാ മുആദ്ബ്നുജബൽ (റ)വിനെ ജുമുഅക്ക് കണ്ടില്ല. തിരുനബി(സ്വ) പിറ്റേന്ന് കണ്ടപ്പോൾ കാരണം തിരക്കി.“ഇന്നലെ ജുമുഅക്ക് കണ്ടില്ലല്ലോ?മുആദ്!എന്ത് പറ്റി?അദ്ദേഹം കാരണം ബോധിപ്പിച്ചു.” നബിയേ! ഒരു യഹൂദിക്ക് ഞാൻ കടം വീട്ടാനുണ്ടായിരുന്നു.പക്ഷേ, അത് വീട്ടാൻ എന്റെ പക്കൽ മാർഗ്ഗമൊന്നുമില്ല.ജുമുഅക്ക് വരുന്ന വഴി യഹൂദി കാത്ത് നിൽക്കുമെന്ന ഭയം കാരണം വന്നില്ല. അപ്പോൾ തിരുനബിയുടെ മറുപടി: ഉഹ്ദ് മല കണക്കെ കടമുണ്ടായാലും വീടാൻ പര്യാപ്തമായ ഒരു ദുആ പഠിപ്പിക്കട്ടേ!“ മുആദ് (റ) പറഞ്ഞു:‘അതെ’ നബി (സ്വ) ദുആ ചൊല്ലിക്കൊടുത്തു.
മുആദ് (റ) പറയുന്നു.“അന്ന് മുതൽ ആ ദുആ ഞാൻ പതിവാക്കി. എന്റെ മുഴുവൻ കടങ്ങളും വീടി”(المعجم الكبير للطبرانى 20/154 )
Post a Comment