ദുൽഹിജ്ജയിൽ മൂസാനബിയുടെ ചോദ്യം.?
ദുൽ ഹിജ്ജ മാസത്തിൽ لا اله الا الله എന്ന ദിക്ർ ചൊല്ലിയാൽ കിട്ടുന്ന അതിമഹത്തായ പ്രതിഫലത്തെ സൂചിപ്പിക്കുന്ന മൂസാ നബി അല്ലാഹുവിനോട് നടത്തുന്ന സംഭാഷണം അടങ്ങിയ ഒരു ഹദീസ് മീഡിയകളിൽ വലിയ ചൊദ്യചിഹ്നങ്ങലോടൊപ്പം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ടു.
മെസ്സേജ് ഇങ്ങനെ👇
*മൂസ നബി അല്ലാഹുവിനോട് ചോദിച്ചു* *അല്ലാഹുവെ എനിക്ക് ദുആക്ക് വേഗം ഉത്തരം കിട്ടാൻ ഞാൻ എന്ത് ചെയ്യണം ?* *അള്ളാഹു; നീ ഇപ്പോൾ ല ഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലിക്കൊ മൂസ; അല്ലാഹുവെ അത് ഇപ്പൊ എല്ലാവരും ചൊല്ലുന്നതല്ലേ അള്ളാഹു;* *ദുൽഹജ്ജ് 1 മുതൽ 10 വരെ നിങ്ങൾ ചൊല്ലുന്ന ഓരോ ദിക്ർനും 7 ആകാശവും, 7 ഭൂമിയും ഒരു തട്ടിൽ വക്കുക. മറ്റേ തട്ടിൽ നിങ്ങൾ ചൊല്ലിയ ദിക്ർ ഉം വെക്കുക ഭാരം കൂടുതൽ നീ ചൊല്ലിയ* *ദിക്ർനായിരിക്കും. 7 ദിവസമേ ഉള്ളൂ എല്ലാവര്ക്കും ഇത് എത്തിക്കുക.*
ചിത്രം കാണുക👇
“ഈ ഹദീസ് ദുർറത്തുന്നാസിഹീൻ” എന്ന ഗ്രന്ഥത്തിൽ “മജാലിസി”ൽ നിന്ന് ഉദ്ധരിച്ചതായി കാണുന്നു.
ളഈഫായ ഹദീസാണെങ്കിൽ പോലും(മൗളൂഅ് ആവാത്ത)
അമല് ചെയ്യാമെന്നാണ് പണ്ഡിത മതം.
Post a Comment