കാറ്റിലും കോളിലും ആടി ഉലയാത്ത കപ്പൽ
.................................@@@@@...............................
ശൈഖ് ജീലാനി(റ)വിന്റെ സദസ്സില് ഒരു സംഘം ആളുകൾ വന്ന് പറഞ്ഞു :" മാഹാനവർകളേ, നിങ്ങളുടെ കച്ചവട ചരക്കുകള്‍ വഹിച്ചിരുന്ന കപ്പൽ കടലിൽ മുങ്ങിപ്പോയിരിക്കുന്നു"
ശൈഖ്(റ) പറഞ്ഞു :" അല്ഹംദുലില്ലാഹ്
അല്ലാഹുവിനു സ്തുതി "
അല്പം ദിവസങ്ങൾക്കു ശേഷം മറ്റൊരു സംഘം വന്ന് പറഞ്ഞു :" ശൈഖ് അവര്കളേ സന്തോഷിച്ചു കൊള്ക, നിങ്ങളുടെ ചരക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല "
ശൈഖ് (റ) പറഞ്ഞു :"അല്ഹംദു ലില്ലാഹ്
അല്ലാഹുവിനു സ്തുതി "
ഉടനെ സദസ്സില്‍ നിന്നും ഒരു ശിഷ്യൻ ചോദിച്ചു:"ചരക്കുകള്‍ നഷ്ടപ്പെട്ടതറിഞ്ഞപ്പോഴും കിട്ടിയപ്പോഴും നിങ്ങൾ അല്ലാഹുവിനെ സ്തുതിച്ചതെന്ത് കൊണ്ട്?
ശൈഖ് (റ) പറഞ്ഞു :" ചരക്കുകള് എല്ലാം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ഞാൻ എന്റെ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സങ്കടമോ നഷ്ട ബോധമോ ഉണ്ടായോ, ഇല്ലെന്നറിഞ്ഞപ്പോള്‍
ഞാൻ നാഥനെ സ്തുതിച്ചു.
അത്പോലെ ചരക്കുകള്‍ കിട്ടിയെന്നറിഞ്ഞപ്പോഴും ഞാൻ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സന്തോഷത്തിന്റെ തിരതള്ളലുണ്ടായോ,
ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു അല്ഹംദുലിലാഹ്"
തുടര്‍ന്ന് ശൈഖവർകള് പറഞ്ഞു ; നിങ്ങൾ സമ്പത്ത് നിങ്ങളുടെ കയ്യിലോ കീശയിലോ സൂക്ഷിക്കുക , ഒരിക്കലും ഹൃദയത്തില്‍ സൂക്ഷിക്കുരുത്"
أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (62)
അറിയുക ;അല്ലാഹു വിന്റെ ഔലിയാക്കൾക്ക് ഭയവും ദു:ഖവും ഇല്ല തന്നെ .
പേടി ഭാവിയുമായി ബന്ധിച്ചതാണ്
ദുഃഖം ഭൂതവുമായും .
വർത്തമാനത്തിൽ ജീവിക്കുക ഇപ്പോൾ ഈ നിമിഷം അവനു വേണ്ടിയാകുക . അതത്രെ ശ്രേഷ്ടം .
കാറ്റിലും കോളിലും ആടിയുലയാത്ത കപ്പലായിരിക്കണം നമ്മുടെ മനസ്സ്.
Post a Comment