തിലാവത്തിന്റെ സുജൂദ്
നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.
തിലാവതിന്റെ സുജൂദ് സുന്നതാണ്, അത് നിര്‍ബന്ധമില്ല. സുജൂദ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍
എന്ന ദിക്റ് നാല് പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
തിലാവത്തിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലേതു പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം,
എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം.
Post a Comment