പുരുഷന്റെ മോതിരം
സ്വർണ്ണ മോതിരം നിഷിദ്ധം
പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണാഭരണം നിഷിദ്ധമാണ്.അത് എത്ര കുറഞ്ഞ തൂക്കമുള്ളതാണെങ്കിലും പാടില്ല.
وأما الذهب فلا يحل للرجال استعماله لما روى علي رضي الله عنه أن النبي صلى الله عليه وسلم قال في الحرير والذهب { إن هذين حرام على ذكور أمتي حل لإناثها } ولا فرق في الذهب بين القليل والكثير ، لما روي أن النبي صلى الله عليه وسلم نهى عن التختم بالذهب ، فحرم الخاتم مع قلته (شرح المهذب)
“സ്വർണം പരുഷൻ ഉപയോഗിക്കൽ അനുവദനീയമല്ല. കാരണം നബി തങ്ങൾ അത് വിലക്കിയിട്ടുണ്ട്. അതിനാൽ അത് കുറഞ്ഞാലും കൂടിയാലും വിത്യാസമില്ല.
കുറഞ്ഞ കനമുള്ള മോതിരവും അതിനാൽ നിഷിദ്ധം തന്നെ” (ശറഹുൽ മുഅദ്ധബ്)
വെള്ളിമോതിരം സുന്നഃ
വെള്ളിയുടെ മോതിരം ധരിക്കല്‍ സുന്നത്തുമാണ്. വലതു കൈയ്യില്‍ ധരിക്കലാണ് സുന്നത്. കല്ലുള്ള മോതിരവും അല്ലാത്തതും അനുവദനീയം തന്നെയാണ്. കല്ലുള്ളതാണെങ്കില്‍ അത് കൈയ്യിന്‍റെ ഉള്‍ഭാഗത്തേക്ക് ആവും വിധം ധരിക്കലും സുന്നതാണെന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.
ഇമാം ഖുർത്വുബി പറയുന്നു:
. وروى البخاري عن ابن عمرأن رسول الله - صلى الله عليه وسلم - اتخذ خاتما من ذهب ، وجعل فصه مما يلي باطن كفه ، ونقش فيه محمدرسول الله ; فاتخذ الناس مثله ; فلما رآهم قد اتخذوها رمى به وقال : لا ألبسه أبدا ثم اتخذ خاتما من فضة فاتخذ الناس خواتيم الفضة . قال ابن عمر : فلبس الخاتم بعد النبي - صلى الله عليه وسلم - أبو بكر ثم عمر ثم عثمان ، حتى وقع من عثمان في بئر أريس . قال أبو داود : لم يختلف الناس على عثمان حتى سقط الخاتم من يده . وأجمع العلماء على جواز التختم بالورق على الجملة للرجال
ആശയം;
ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു.
നബി(സ) സ്വർണ്ണ മോതിരം ധരിച്ചു.
അത് കണ്ട് സ്വഹാബികളും ധരിച്ചു.
നബി(സ) അത് വലിച്ചെറിഞ്ഞ് വെള്ളിമോതിരം ധരിച്ചു.
നബിക്ക് ശേഷം ്ആ മോതിരം സിദ്ദീഖ് തങ്ങൾ ധരിച്ചു പന്നെ ഉമർ(റ) ശേഷം ഉസ്മൻ(റ) കയ്യിൽ നിന്ന് അത് “ബിഅ്റ് അരീസ് ”എന്ന കിണറ്റിൽ വീണു.
വെള്ളി മോതിരം പുരുഷന് അനുവദനീയമാണ് എന്ന കാര്യത്തിൽ പണ്ഡിതർ ഏകോപിച്ചിരിക്കുന്നു.
(ഖുർത്വുബി)
എവിടെ ധരിക്കണം എങ്ങനെ?
ഇമാം നവവി പറയുന്നത് കാണുക.
വലതുകയ്യിന്റെ ചെറുവിരലിൽ മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്.
ഇടതു കയ്യിന്റെ ചെറു വിരലിലും ധരിക്കാം.
ഇത് രണ്ടും നബി തങ്ങളിൽ നിന്ന് വന്നിട്ടുണ്ട്.
കല്ലുള്ള മോതിരവും ധരിക്കാം കല്ല് അടിഭാഗത്തേക്ക് ആക്കൽ നല്ലതാണ്.
മോതിരത്തിൽ കൊത്തിവെക്കലും അനുവദനീയമാണ്.
അല്ലാഹുവിന്റെ ദിക്റാ'യാലും ശരി.
സ്വന്തം പേരും കൊത്തിവെക്കാം.
(ശർഹുൽ മുഅദ്ധബ് 4/464)
ചെറുവിരൽ എന്നു പറഞ്ഞതിനാൽ മറ്റു വിരലുകളിൽ കറാഹത്താണ്.
(ഇആനത്ത് 2/156)
ഒന്നിലധികം ഹറാം
ഒന്നിലധികം വെള്ളി മോതിരം പുരുഷൻ ധരിക്കൽ നിരുപാധികം ഹറാമാണ്.
അത് സ്രീകളുടേയും വിഢികളുടേയും അടയാളമാണ്.(തുഹ്ഫ 3/276)
നബി തങ്ങളുടെ മോതിരം സ്വന്തമാക്കിയ
ബിഅ്റു അരീസിനെ കുറിച്ച്...
മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി ചെയ്തിരുന്ന കിണറാണ് ബിഅ്റു അരീസ്. മഹാനായ നബി(സ്വ) ഒരിക്കല്‍ അവിടെ പ്രവേശിക്കുകയും കിണറിന്റെ ഉള്ളിലേക്ക് കാല്‍നീട്ടി ഇരിക്കുകും ചെയ്തു. തുടര്‍ന്ന് സ്വിദ്ദീഖ്(റ) കടന്നുവന്നു. അവര്‍ നബി(സ്വ)യുടെ വലതുഭാഗത്ത് അപ്രകാരം വന്നിരുന്നു. തുടര്‍ന്ന് ഉമര്‍(റ) കടന്നുവന്നു ഇടതുഭാഗത്തിരുന്നു. ശേഷം ഉസ്മാന്‍(റ) കടന്നുവന്നു. അവരുടെ എതിര്‍ഭാഗത്ത് കാല്‍ ഉള്ളിലേക്ക് തൂക്കിയിട്ട് കൊണ്ട് അദ്ദേഹവും ഇരുന്നു. നബി(സ്വ) മൂവര്‍ക്കും സ്വര്‍ഗസുവിശേഷം നല്‍കുകയും ചെയ്തു. ഈ നാലു മഹാന്മാരുടെയും ഖബറുകള്‍ പില്‍ക്കാലത്ത് ഇപ്രകാരമായിത്തീര്‍ന്നു.
ഖലീഫ ഉസ്മാന്‍(റ) തന്റെ ഭരണകാലത്ത് പഴയ ചരിത്രം അനുസ്മരിച്ചുകൊണ്ട് നബി(സ്വ)യുടെ കൂടെ അന്ന് ഇരുന്നത് പോലെ പ്രസ്തുത കിണറിലേക്ക് കാല്‍ തൂക്കിയിട്ട് ഇരിക്കുകയായിരുന്നു. സ്വിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കൈയില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.
മഹാനായ നബി(സ്വ) ഈ കിണറില്‍ തുപ്പിയിരുന്നതായി രേഖയുണ്ട്. പൂര്‍വകാല വിശ്വാസികള്‍ ഇതിലെ വെള്ളം ബറകതുദ്ദേശിച്ച് കുടിച്ചിരുന്നു. ഹി 714ല്‍ ഉസ്മാനിയാ ഭരണകൂടം ഈ കിണര്‍ ചുറ്റുഭാഗവും കെട്ടി പരിരക്ഷിക്കുകയുണ്ടായി. എന്നാല്‍ 1969ല്‍ ഈ കിണര്‍ മൂടപ്പെടുകയുണ്ടായി. തല്‍സ്ഥാനത്ത് ഒരുസ്തൂപം മുമ്പുണ്ടായിരുന്നു.
Post a Comment