തിരു പിറവി; ദിവസവും മാസവും



നബി സ തങ്ങൾ ജനിച്ച ദിവസം എന്നാണ് എന്ന കാര്യത്തിൽ അപിപ്രായ അന്തരങ്ങൾ പലരും ഉദ്ധരമച്ചതായി കാണാം. എങ്കിലും റബീഉൽ അവ്വൽ 12 നാണ് എന്നതാണ് പ്രബലമായ അപിപ്രായം.
ഇബ്നു ഇസ്ഹാഖ് (റ) പറയുന്നത് കാണുക.

رأى ابن إسحاق في مولده صلى الله عليه وسلم
قال ابن إسحاق : ولد رسول الله صلى الله عليه وسلم يوم الاثنين ، لاثنتي عشرة ليلة خلت من شهر ربيع الأول ، عام الفيل
(ابن هشام)
ഇബ്നു കസീർ (റ) പറയുന്നു.
 وقيل : لثنتي عشرة خلت منه نص عليه ابن إسحاق ، ورواه ابن أبي شيبة في مصنفه عن عفان عن سعيد بن مينا عن جابر ، وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثاني عشر من شهر ربيع الأول ، وفيه بعث ، وفيه عرج به إلى السماء ، وفيه هاجر ، وفيه مات . وهذا هو المشهور عند الجمهور . والله أعلم
(البداية)
തൽ വിഷയത്തിലെ മുഴുവൻ അപിപ്രായ വിത്യാസങ്ങളേയും ഉദ്ധരിച്ച ശേഷം ഇബ്നു കസീർ(റ) പറയുന്നത് ഭൂരിപക്ഷം ചരിത്ര പണ്ഡിതരും റബീഉൽ അവ്വൽ 12 നാണ് തിരുപിറവി എനന്ന പക്ഷക്കാരാണ്.

ചരിത്രകാരന്മാർക്കിടയിലെ അപിപ്രായ അന്തരങ്ങൾ സ്വാഭാവികമാണ്. അതിൽ പ്രബലമായത് സ്വീകരിക്കുക എന്നതാണ് ഇസ്ലാമിക തത്വം.
യാഥാർത്യങ്ങളെ നിരാകരിക്കാൻ അപിപ്രായാന്തരങ്ങളെ ചൂട്ടാക്കുന്നവർ ഏത് ഇസ്ലാമികളാണ്?!.