ചാർമിനാറിനടുത്ത് സംഘപരിവാർ എങ്ങനെ അമ്പലം പണിതു..? സുപ്രീം കോടതിയുടെ രഹസ്യ സർവേ ഇവിടെ വേണ്ടേ..?


ഹിന്ദുരാഷ്ട്ര പിക്ചർ അഭി ഭി ബാക്കി ഹേ ദോസ്തോം..

✒️അഡ്വ ശ്രീജിത്ത്‌ പെരുമന

രാജ്യത്ത് നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള മസ്ജിദുകളില്‍ രഹസ്യ സര്‍വേ നടത്തണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.കിണറുകളും കുളങ്ങളും ഉള്ള നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള എല്ലാ മസ്ജിദുകളിലും സര്‍വേ നടത്തണം. നടപടികള്‍ കഴിയുന്നത് വരെ വിശ്വാസികള്‍ക്ക് ദേഹശുദ്ധി വരുത്താന്‍ പകരം സംവിധാനത്തിന് നിര്‍ദേശം നല്‍കണമെന്നും രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇനി ഈ ചിത്രങ്ങൾ നോക്കുക
ഹൈദ്രബാദിൽ 1591-ൽ നിർമ്മിച്ച ചാർമിനാറാണിത് 

ഹൈദദ്രാബാദിൽ നിന്നും പ്ളേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ സ്മരണക്കായി ചാർമിനാറിന് സമീപം സ്ഥാപിച്ച കരിങ്കൽ കുറ്റി പിന്നീട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിടിച്ച് തകരുകയും ആ തകർന്ന കല്ലിൽ കുങ്കുമം ചാർത്തി ചിലർ ഹിന്ദുദൈവമായി ആരാധിക്കുകയും ഒടുവിൽ ഭാഗ്യലക്ഷ്മി ക്ഷേത്രമായി മാറ്റുകയും ചെയ്തു.

എന്നാൽ ആർക്കിയോളജിക്ക് സർവ്വെയും, ചരിത്രകാരന്മാരും അവിടെ അങ്ങനെയൊരു ക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നു. 1960 ന് മുമ്പും ശേഷവും എടുത്ത ചിത്രങ്ങളിൽ നിന്നും അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ദി ഹിന്ദു പത്രത്തിന്റെ ചിത്രങ്ങളും ലഭ്യമാണ്.

എന്നാൽ 1960 ന് ശേഷം രാത്രിയും പകലുമായി ക്ഷേത്രം പണിയാൻ ശ്രമങ്ങൾ നടക്കുകയും ഇന്ന് കാണുന്ന ക്ഷേത്രം പണിയുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടുകൊണ്ടാണ് തുടർ നിർമ്മാണം തടയുകയും അതുപോലെ നിലനിർത്താൻ ഉത്തരവ് നൽകുകയും ചെയ്തത്.

1960 ശേഷം ചാർമിനാറിന്റെ 
ഈ ക്ഷേത്രത്തിനകത്ത് ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോല്‍വാര്‍ക്കറുടെ ചിത്രം പോലും തൂങ്ങിക്കിടക്കുന്നുണ്ട് എന്നതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്.

ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചു - "അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ".

എന്നാൽ ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായി സംഘ്പരിവാർ രാജ്യത്ത് നടത്തുന്ന ലിംഗം സെർച്ചുകൾ രാജ്യത്തിന്റെ ആത്മാവിനെതന്നെയാണ് ഇല്ലാതെയാക്കുന്നത്.