ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പറഞ്ഞവരെ മോഡി സർക്കാർ അവിടേക്ക് കയറ്റി വിടണം, ബാക്കിയുള്ളവര്‍ക്കെങ്കിലും ഇവിടെ സമാധാനത്തോടെ കഴിയാമല്ലോ.!? - സത്താർ പന്തല്ലൂർ

ജിഹാദികള്‍ എത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഹിന്ദു മഹാസഭ ദേശീയാധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനില്‍ ചാന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത, പ്രധാനമന്ത്രി പേരിട്ട 'ശിവശക്തി'യെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചക്രപാണി മഹാരാജിനെ നമ്മള്‍ മുമ്പും കേട്ടതാണ്. കൊവിഡിനെതിരായ പോരാട്ട സമയത്ത് ഡല്‍ഹിയില്‍ ഗോമൂത്രം പാര്‍ട്ടി നടത്തുകയും ഗോ മൂത്രം കുടിച്ച് കോവിഡിനെ അകറ്റാമെന്ന് പറഞ്ഞ് അതു കുടിച്ച് 'മാതൃക' കാണിക്കുകയും ചെയ്തയാള്‍. ഡല്‍ഹി ജുമാമസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്നും പ്രഖ്യാപിച്ചയാള്‍.

പക്ഷേ ചക്രപാണിയുടെ ഇപ്പോഴത്തെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണം. മാത്രമല്ല, ഹിന്ദുരാഷ്ട്രം വേണമെന്ന് ആവശ്യമുള്ള എല്ലാവരെയും അവിടേക്ക് കയറ്റിവിടുകയും വേണം. അത് രാജ്യത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനവുമായിരിക്കും. ആ പദ്ധതിക്ക് എത്ര കോടി ചെലവഴിച്ചാലും കുഴപ്പമില്ല, സമാധാനം ആഗ്രഹിക്കുന്ന ആരും അതിനെ പിന്തുണയ്ക്കുകയേ ചെയ്യൂ.
ബാക്കിയുള്ളവര്‍ക്കെങ്കിലും ഇവിടെ സമാധാനത്തോടെ കഴിയാമല്ലോ.
........ സത്താർ പന്തലൂർ