ഇബ്‌ലീസിന്റെ കുതിര അഥവാ നമ്മുടെ സൈക്കിൾ
=======================================
സൗദിയിൽ സൈക്കിൾ ഇറങ്ങിയ കാലം. ആളുകളൊക്കെ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി. പക്ഷേ, വഹാബി മൗലവിമാർക്ക് അതിഷ്ടമായില്ല. റസൂലുല്ലാഹി (സ്വ) സൈക്കിൾ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ല. സ്വഹാബത്ത് ഉപയോഗിച്ചിട്ടുണ്ടോ? അതും ഇല്ല. അപ്പോൾ ബിദ്അത്ത് തന്നെ!
മാത്രവുമല്ല, സൈക്കിൾ പ്രവർത്തിക്കുന്നത് പിശാചിന്റെ സഹായത്തോടെയാണ്!! കാരണം എന്തെന്നോ... ആരും അതിന്റെ പുറത്തു കയറിയില്ലെങ്കിലും അതിന്റെ ചക്രം കറങ്ങുന്നുണ്ടല്ലോ!!!
വഹ്ഹാബികൾ അതിനെതിരെ ശക്തമായ പ്രചരണം തുടങ്ങി. ജനങ്ങളെ എങ്ങനെയെങ്കിലും ബിദ്ത്തിൽ നിന്ന് രക്ഷിക്കണം എന്ന കടുത്ത വിഭ്രാന്തിയിൽ സൈക്കിളിനു "ഇബ്‌ലീസിന്റെ കുതിര" എന്നു പേരുമിട്ടു.
അങ്ങനെയാണ് ഒരു കാലത്ത് സൈക്കിൾ ഇബ്‌ലീസിന്റെ കുതിരയായി മാറിയത്. (ഇപ്പോഴും, ഗൂഗിളിൽ ഹിസ്വാനു ഇബ്‌ലീസ് (حصان إبليس) എന്ന് സേർച്ച് ചെയ്‌താൽ സൈക്കിളിന്റെ ഫോട്ടോ കാണാം.)
ഒരിക്കൽ സൈക്കിൾ ഉപയോഗിക്കാൻ ധൈര്യപ്പെട്ട, സൗദി രാജാവിന്റെ ഒരു പരിചാരകനെ വഹ്ഹാബി മൗലവി പിടിച്ചടിച്ചത്രെ! അയാളെ "രാജാവ് അച്ചടക്കം പഠിപ്പിച്ചു" (أدبه الملك) എന്നാണ് കാണുന്നത്. ചിലപ്പോൾ ജയിലിലടച്ചിട്ടുണ്ടാകും...
ആ പാവങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. കാരണം, റസൂലുല്ലാഹി (സ്വ) ചെയ്യാത്തെതെല്ലാം നിഷിദ്ധമാണ് എന്ന വിഡ്ഢിത്തം വഹ്ഹാബിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. അപ്പോൾ അവർക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ...
(സൗദി രാജാവിന്റെ ഉപദേശകനായിരുന്ന ഹാഫിദ് വഹ്ബ എഴുതിയ ജസീറതുൽ അറബ് ഫിൽ ഖർനിൽ ഇഷ്‌രീൻ എന്ന ഗ്രന്ഥത്തിൽ നിന്ന് - പേജ് 289)
Post a Comment