ജിന്ന്, സിഹ്ർ എന്നിവ സംബന്ധിച്ച് മുജാഹിദ് വ്യത്യസ്ത സംഘടനകളുടെ വീക്ഷണങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് - തലകറങ്ങി വീണാൽ കമ്പനി ഉത്തരവാദിയല്ല


ജിന്ന്, സിഹറ് സംബന്ധിച്ച് മുജാഹിദുകളിലെ വ്യത്യസ്ത സംഘടനകളുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്താണെന്ന് ചോദിച്ച ആളുകൾക്ക് വേണ്ടി കുറിക്കുന്നു..


ജിന്നിനെ ഉപയോഗപ്പെടുത്തിയാണ് സിഹിറ് ചെയ്യുന്നത് എന്ന് അന്ത്രു..!! 

സിഹിറ് ചെയ്യുന്നവനെ സംബന്ധിച്ച് ജിന്ന്  ഭൗതിക മാണെന്ന് പൂളക്കുണ്ടന്‍..!!

സിഹിറില്‍ ജിന്നിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സൈനുദ്ദീന്‍..!! 

സിഹിറ് ചെയ്യുന്നവനെ ജിന്ന് സഹായിക്കുമെന്ന് കായക്കൊടി..!!

സിഹിറില്‍ ജിന്നിന്‍റെ സഹായമുണ്ടെന്ന വിശ്വാസം ശിര്‍ക്കാണെന്ന്, കരുവമ്പൊയില്..!!

മനുഷ്യ ശരീരത്തില്‍ ജിന്ന് കുടിയിരിക്കുമെന്ന്‍, kju..!!

മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച ജിന്ന് റാഖിയെ സംബന്ധിച്ച് ഭൗതികമാണെന്ന് റഫീഖ് സലഫി (ദവാദ്മി)..!!

സിഹിറ് ബാധിക്കുകയില്ലെന്നും തന്‍റെ അറിവില്‍ ആര്‍ക്കും സിഹിറ് ബാധിച്ചിട്ടില്ലെന്നും, മടവൂര്..!!

സിഹിറ് ഫലിക്കുമെന്നും അതിനെ നിരാകരിക്കുന്നവന്‍ ഹദീസ് നിഷേധിയെന്നും‍, കോയ കടലുണ്ടി..!!

സിഹിറ് ഫലിക്കുകയില്ല, ഫലിക്കുമെങ്കില്‍ കൊഴിക്കോട്ടെക്കുള്ള യാത്ര കൊയിലാണ്ടിയിലേക്കാവുമെന്ന്‍, kv..!!

സിഹിറിന്‍റെ കാര്യകാരണം അവ്യക്തമെന്ന്, kju..!!

"അവ്യക്തം" എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമാണെന്ന്, knm..!!

പഞ്ചേന്ദ്രിയങ്ങള്‍ക്കതീതം എന്നാല്‍ അഭൗതികം എന്നാണെന്ന്, സഭാവിശ്വാസികള്‍,..!!

ജിന്നിനെ ഉപയോഗപ്പെടുത്തി ചെയ്യുന്ന സിഹിറിന് തഅസീര്‍ അള്ളാഹു നിശ്ചയിച്ചിട്ടുണ്ടെന്നും,  ജിന്നുമായി മനുഷ്യന് സിഹിറിലല്ലാതെ കാര്യകാരണ ബന്ധമില്ലെന്നും, പൂളക്കുണ്ടന്‍..!! 

കോഴിമുട്ടയിലും തേങ്ങയിലും കുത്തിവരച്ചുകൊണ്ടുള്ള സിഹിറ് ഫലിക്കുകയില്ലെന്ന്, സലിം സുല്ലമി..!!

ഈന്തപ്പനയുടെ കൂമ്പാളയിലും ചീര്പ്പിലും ചെയ്യുന്ന സിഹിറ് ഫലിക്കുമെന്ന്, അല്മനാര്‍..!!

സിഹിറിനെക്കുറിച്ച് ഔദ്യോഗികമായ ഒരു അഭിപ്രായം സംഘടനക്ക് മുമ്പുണ്ടായിരുന്നില്ല, ഉമര്‍ സുല്ലമി..!!

മാരണംകൂടോത്രംആഭിചാരം  എന്നീ  അര്ത്ഥത്തിലുള്ള  സിഹിറ്  ഒരു വസ്തുതയാണ്  ഇതിന്  പ്രതിഫലനം  ഉണ്ടാകാമെന്നതാണ്  'അഹ്ലുസ്സുന്നയുടെ' ഭൂരിപക്ഷാഭിപ്രായം, CD ടവര്‍..!!

 
അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും സിഹിറിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസക്കാരാണ്, എന്ന കാര്യത്തിലാണ് ഞാന്‍ ഒപ്പുവെച്ചത്. അല്ലാതെ എനിക്ക് ആ അഭിപ്രായമാണ് എന്ന അര്ത്ഥത്തിലല്ല. 
ഉമര്‍ സുല്ലമി..!!

 സിഹിറിനെ സംബന്ധിച്ച് കേരള ജംഇയ്യത്തുല്‍ ഉലമ മുമ്പ് ചര്ച്ച  ചെയ്ത് തീരുമാനമെടുത്തതാണ്. സിഹിര്‍ വന്പാപങ്ങളില്‍ രണ്ടാമത്തെതാണെന്നും അതിന് ഹക്വീക്വത്തുണ്ടെന്നുമാണ് ആഹ്ലുസുന്നത്തിന്റെ  നിലപാട്. ഇത് പ്രമാണബദ്ധവുമാണ്, KJU..!!

സിഹിര്‍ ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ ആ വിശ്വാസം ശിര്ക്കാണെന്ന് മുന്ഗാമികളോ പിന്ഗാമികളോ ആരും പറഞ്ഞിട്ടില്ല,   വിചിന്തനം..!! 

 സിഹിര്‍ ഫലിക്കുമോ ഇല്ലേ.., എന്നത് സമൂഹത്തിനുമുമ്പില്‍ ഇനി പറയേണ്ടതില്ല. സിഹിറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പില്‍ നാം സൂത്രത്തില്‍ ഒഴിഞ്ഞുമാറുക, AR സലഫി..!!!

ഇത്രയും വായിച്ചപ്പോൾ നിങ്ങൾക്ക് എന്താണ് മനസ്സിലായത്...!?
അപ്പോൾ മുജാഹിദ് അണികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക..!!