ഓമിക്രോണെന്ന പേരിൽ വൻ തട്ടിപ്പിന് അണിയറയിൽ മിന്നൽ ഒരുക്കങ്ങൾ..?? പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ഡോക്ടർ തന്നെ സത്യങ്ങൾ തുറന്ന് പറയുന്നു..
(മാധ്യമം ദിനപ്പത്രം 29-11-2021)
പ്രിട്ടോറിയ : ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സ്. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും അവർ ഞായറാഴ്ച എ.എഫ് .പി വാർത്ത ഏജൻസിയോട് പറഞ്ഞു . രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ട വേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഈ മാസം 18 നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി 1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25 ന് സ്ഥിരീകരിച്ചത്. പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർ നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലർക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.
വാർത്ത ഇംഗ്ലീഷ് വെബ്സൈറ്റിൽ ലഭ്യമാണ്
👇👇👇👇👇👇
തുടർന്ന് ഇതു വായിക്കുക ⤵️
✒️ളിയാഉദ്ദീൻ ഫൈസി മേൽമുറി
ഓ മൈ കൊറോണ! അതായത് ഒമൈക്രോൺ. രോഗം ശരിക്കും നിർണയിക്കുന്നതിന് മുമ്പ് തന്നെ നൂറ് ദിവസത്തിനകം വാക്സിൻ ഇറക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അടിച്ച വാക്സിനൊന്നും ഉപകരിക്കില്ലത്രെ. ഉപകരിക്കരുത്. ഉപകരിച്ചാൽ കച്ചവടം നടക്കില്ല. സാനിറ്റൈസർ, മാസ്ക്, മൊബൈൽ, ആന്റിബയോട്ടിക് കമ്പനികൾക്കും രണ്ടാം ചാകര വരാൻ പോകുന്നു. ഭരണകൂടങ്ങൾക്ക് സസുഖം വാഴാം. പ്രതിഷേധമില്ല. ജനങ്ങൾ വികസനം ചോദിക്കില്ല. കോവിഡ് വകഭേദം നിഷേധിക്കുന്നില്ല. ആശങ്കയുമുണ്ട്. അതിനിടയിലും പന്തികേട് മണക്കുന്നു. കച്ചവടം മണക്കുന്നു. എല്ലാ വകഭേദവും അവസാനിക്കുമ്പോൾ ലോകവും അവസാനിച്ചിരിക്കും. നാടിനെ പടച്ചവൻ കാക്കട്ടെ.
കച്ചവടം പൊടിപൊടിക്കട്ടെ...!!
Post a Comment