ചില തൊപ്പിയും തലപ്പാവും മാത്രം കാണുമ്പൊൾ ചുവപ്പ് രക്തം തിളച്ച് തുടിക്ക്ണ വർഗീയ കോമരങ്ങൾ
തൊപ്പിയായാലും തലപ്പാവായാലും
ഇസ്ലാമിൽ ശിരോവസ്ത്രത്തിന് വലിയ പുണ്യമാണ് കൽപിക്കുന്നത്. അത് നബിചര്യയാണ്. വിശ്വാസത്തിന് മാറ്റുകൂട്ടുന്നു. ശിരോവസ്ത്രധാരിക്ക് വേണ്ടി മലാഖമാർ പ്രാർത്ഥിക്കുന്നു. അത് മുസ്ലിമിന്റെ സ്വാഭിമാന കിരീടമാണെന്നാണ് പ്രവാചകാധ്യാപനം. ഈ പുണ്യം പുൽകാനാണ് മുസ്ലിംകൾ തലമറക്കുന്നത്. വേറൊരു ലക്ഷ്യവും തൊപ്പികൊണ്ട് നേടാനില്ല. ഒരപകടവും വരുത്താനുമില്ല.
എന്നാൽ ഇതൊന്നും ചിലർക്ക് കേൾക്കണ്ട. അവർ അവരുടെ പണി തുടരുന്നു...
തൊപ്പിയിട്ടവരെ തിരഞ്ഞുപിടിച്ച് തല്ലുന്ന ഉത്തരേന്ത്യൻ സംഘപരിവാർ വർഗീയ അതിക്രമങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഉയർന്നു കേൾക്കുന്നു..
തലപ്പാവിനോടുള്ള ഈർഷ്യതയാണെങ്കിൽ
മുസ്ലിംകൾ മാത്രമല്ല ശിരോവസ്ത്രം ധരിക്കുന്നത്. അമിത്ഷായുടെ ചൊൽപ്പടിയിലെ ചൂലായ ഹനുമാൻ സേനാധിപൻ കെ’ഞ്ചി’രിവാളിന്റെ ആപ്പിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം പോലും തൊപ്പിയാണ്..
യുപിഎയുടെ കാലത്തെ ഇന്ത്യൻ ഭരണാധിപൻ മൻമോഹൻസിങ്ങും, അദ്ദേഹത്തെ താഴെയിറക്കാൻ മോഡിയുടെ മൂഡ് താങ്ങി രാംലീല മൈതാനിയിൽ പല ലീല വേലകളും കാണിച്ച വല്യണ്ണൻ ഹസാരെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പാർലമെന്റേറിയനുമായ നവജ്യോത് സിങ് സിദ്ദുവും, എന്തിനേറെ തീവ്രവാദികളോടൊപ്പം പിടിക്കപ്പെട്ട കശ്മീർ പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്രസിംഗുമടക്കം എണ്ണിയാലൊടുങ്ങാത്ത എത്രയെങ്കിലും ആളുകൾ ഒടുക്കത്തെ ശിരോ വസ്ത്രധാരികളത്രെ..
തൊപ്പി കാണുമ്പൊ ചുവപ്പ് രക്തം തിളച്ച് തുടിക്ക്ണ ചുകപ്പൻമാരുടെ തലതൊട്ടപ്പന്മാരിലുമുണ്ട് തലയിൽ കെട്ടുകാർ. ഹർകിഷൻ സിംഗ് സുർജിതിന്റെ തലപ്പാവ് കണ്ടാൽ ഞെട്ടും..
സാക്ഷാൽ ചെകുവേരക്ക് പോലുമുണ്ട് ഒരു കറുത്ത തൊപ്പി..
പക്ഷെ
തൊപ്പിവെച്ച തലയുടെ മതം ഇസ്ലാമെങ്കിൽ ചിലർക്ക് മദമിളകും, തൊപ്പിയുടെ തലവിധി മാറിമറിയും. അത് ബോംബാകും, ഭദ്ര ഭാസുര ഭാരത ഭാവിക്ക് ആസുരതയുടെ ഭീഷണിയാകും! ഛിദ്രതയുടെ വിഷവിത്താകും. മായം!! മറിമായം!!!
Post a Comment