വെള്ളിയാഴ്ച ദിവസം ചൊല്ലേണ്ട ബൈത്ത്
എല്ലാ വെള്ളിയാഴ്ചയും ഒരാൾ
إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً •°• وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ
فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبيِ •°• فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ
ഈ ബൈത്ത് പതിവായി ചൊല്ലിയാൽ അവൻ മുസ്ലിമായേ മരിക്കൂ എന്നതിൽ സംശയമില്ല.
വലിയ പ്രതിഫലമുള്ള കർമ്മമാണിത്.
(إعانة الطالبين)
••••••••••••••••
മുൻഗാമികളിൽ ധാരാളം മഹാന്മാർ വെള്ളിയാഴ്ച്ച സുബ്ഹി നിസ്കരിക്കാൻ പള്ളിയിലെത്തുകയും ശേഷം ജുമുഅ പ്രതീക്ഷിച്ച് കാത്തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു . ആദ്യ സമയത്ത് വന്ന പുണ്യം ലഭിക്കാനും ഖുർആൻ ഖത്മ് ചെയ്യാനുമായിരുന്നു അവർ ഇങ്ങനെ ചെയ്തിരുന്നത്
[قوت القلوب : ١/١٢٧]
അർശിന് താഴെ ഭൂമിയിലേറെ വലുപ്പമുള്ള പട്ടണങ്ങളുണ്ട് .അവിടം നിറയെ മലക്കുകളുണ്ട് .ജുമുഅഃ കരുതി കുളിച്ചു ജുമുഅഃയിൽ പങ്കാളിയാവുന്നവർക്ക് വേണ്ടി ആ മലക്കുകൾ പ്രാർത്ഥിച്ച് കൊണ്ടേയിരിക്കും..
[إعانة الطالبين ٢/٧١]
.
Post a Comment