ആലുവാ ത്വരീഖത്ത്; ശീഇസത്തിന്റെ വാലാട്ടികൾ



എറണാങ്കുളം ജില്ലയിലെ ആലുവയിലെ തുരുത്ത് എന്ന ദേശക്കാരനായ യൂസുഫിന് ഒരു ത്വരീഖത്ത് പ്രചാരത്തിലുണ്ട്, അതാണ് ആലുവാ ത്വരീഖത്ത് എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്.
യൂസുഫ് സുൽത്താൽ എന്നും കുതുബുസ്സമാൻ എന്നും മുരീദുകൾ യൂസുഫിനെ ആദരിച്ച് വിളിക്കുന്നു.

കേരളത്തിലെ ആധികാരിക പരമാധികാരിക പണ്ഡിത സഭയിൽ ഈ ത്വരീഖത്തിനെ കുറിച്ച് ചോദ്യം വന്ന സാഹചര്യത്തിൽ സമസ്ത അവരെ കുറിച്ച് പഠനം നടത്തുകയും, ആലുവാ ത്വരീഖത്ത് പിഴച്ചതാണെന്നും,
യൂസുഫ് ശൈഖാവാൻ യോഗ്നല്ലെന്നും പൊതുജന മധ്യേ സമസ്ത തുറന്ന് പറഞ്ഞു.

ഇതിന്റെ പേരിൽ ആലുവക്കാർ സമസ്തയെ കുറിച്ച് നടത്തിയ ആരോപണങ്ങളും അവഹേളനങ്ങളും ഒരു മുസ്ലിമിന് യോചിക്കാത്തതും, കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ പോലും പിന്നിലാക്കുന്ന തരത്തിലുള്ളതുമായിരുന്നു.

  പാണക്കാട് ഉമറലി തങ്ങളെ ക്കുറിച്ചും കാളമ്പാടി ഉസ്താദിനെ കുറിച്ചും നടത്തിയ അസഭ്യങ്ങൾ...👇
   “… പതിനാല്‌ നൂറ്റാണ്ടുകൾക്ക്‌ ശേഷം ഇതാ ആ സംഭവം ആവർത്തിച്ചിരിക്കുന്നു. വള്ളിക്കും പുള്ളിക്കും വ്യത്യാസമില്ലാതെ. അബു ലഹബിനെ പോലെ നേതാവ്‌ ഖുറൈശി തറവാട്ടിൽ നിന്ന് തന്നെ. അബുജഹലിനെ പോലെ പേര്‌ ഉമർ എന്നു തന്നെ (പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളെയാണ്‌ ഉദ്ധേശിക്കുന്നത്‌). ദാറുന്നദ്‌വ കോഴിക്കോട്‌ സമസ്താലയവും തലേകെട്ടും താടിയുമായി ഇബ്‌ലീസിന്റെ തനി കോലത്തിൽ 40 മൊല്യാമാരും. മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) മുതൽ ഇതേ വരെ വന്ന ഔലിയാക്കന്മാരെയും അവരുടെ മാർഗ്ഗത്തെയും മൊത്തം നിശേദിച്ചു കൊണ്ട്‌ ഒരു കാളയുടെ (കാളമ്പാടി ഉസ്താദിനെയാണുദ്ധേശം) നേതൃത്തത്തിൽ സത്യത്തെ കുത്തിത്തോൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏതായാലും ആ തീരുമാനം നന്നായി. കാരണം സമസ്തയുടെ മുഖ്യ പരിപാടി തന്നെ ത്വരീഖത്തിനെ നിശേധിക്കലാണല്ലോ. (ഖുർ ആൻ നബി (സ്വ) യുടെ കാലത്തെ ചെകുത്താന്മാരെ വിശേഷിപ്പിച്ചപോലെ) വ്യഭിചാരക്കുഞ്ഞുങ്ങളാണ്‌ ചെകുത്താന്റെ ഇന്നത്തെ ദൗത്യത്തിനും പിന്നിലെ ക്രിമികൾ. ചെമ്മാട്ടെ ഒരു അക്കാദമിയിൽ വസിക്കുന്ന വ്യഭിചാരക്കുഞ്ഞുങ്ങളിലെ രാക്ഷസനായ ഒരു ആടും തങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളുടെ കൂട്ടായ ‘ആടിയ’യും”.

               “നരകത്തിലേക്കുള്ള കോട്ടിനും സർട്ടിഫികറ്റിനും നേരം  വഴുകിയതാണ്‌ പ്രശ്ണം. തങ്ങൾ പുറത്താക്കിയ ഒരു കൂട്ടത്തിന്ന് ആ കോട്ടും കടലാസും കൊടുക്കാതിരിക്കാൻ ചെകുത്താന്റെ മന് ത്വിഖ്‌ ഇരുപത്തി നാല്‌ മണിക്കൂറും നാവീട്ടലച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ ഒരു കൊല്ലത്തെ പ്രയത്നത്തിനു ശേഷം തങ്ങളുടെ അക്കാദമിയുടെ പ്രസിഡണ്ടായ, കേരളത്തിലെ രാഷ്ട്രീയ പൊട്ടന്മാർക്കും ചൂടന്മാർക്കും പുതിയ മാനസ പുത്രനായി ഉദയം ചെയ്ത ഏമാനെ ചാവി കൊടുത്ത്‌ കത്തിച്ചു നിർത്തി”.

(പൊതുജനവേദി പേജ്‌ 2,4.)

സമസ്തയെ കുറിച്ച് എഴുതിയ വരികൾ കാണൂ....👇

            “കഴിഞ്ഞ എട്ടു പതിറ്റണ്ടുകളായി മഹാന്മാരുടെ ഏതെങ്കിലും ഒരു മാർഗ്ഗം കാഴ്ചവെക്കാൻ സമസ്തക്കായിട്ടില്ല. ഒരു കാലത്ത്‌ നൂരിശാ തങ്ങളെ കൊണ്ട്‌ നടന്നെങ്കിലും ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം ഇതുവരെ തങ്ങൾ ചെയ്തത്‌ പിഴവാണെന്ന് പറഞ്ഞു. നൂരിശാ തങ്ങളെ എതിർത്തു. അതോടെ സമസ്ത, കേരളാ മുസ്ലിംകളിൽ നിന്നും അഹ്‌ ലുസ്സുന്നത്തിന്റെ തനതായ മാർഗ്ഗത്തെ എടുത്ത്‌ മാറ്റുകയും തൽസ്താനത്ത്‌ ബിദ ഈ ചിന്തകളെ സ്ഥാപിക്കുകയും ചെയ്യാനുള്ള ഒരു സംഘടനയായി”…

               …അന്തികൃസ്തുവിന്‌ (എ പി) ഇതോടെ പെരുത്ത്‌ സന്തോഷം. നമ്മൾക്കനുസരിച്ച്‌ തന്നെ കാര്യങ്ങൾ നടന്ന് വരുന്നുണ്ട്‌.  ഇകെ വിഭാഗത്തിന്റെ, തങ്ങൾക്ക്‌ വേണ്ടി സെൽഫ്‌ ഗോളടിക്കാൻ താൻ നിർത്തിയ കൂരിയാടിനും കോട്ടുമലക്കും ലക്ഷങ്ങളുടെ പണച്ചാക്കുകൾക്കൊപ്പം അഭിന്ദനത്തിന്റെ പൂചെണ്ടുകളും …                യഅ്ജൂജ്‌ മഅ്ജൂജുകളുമായി ഇരു സമസ്തകളുടെയും നാറിയ ജഡങ്ങളെയും വിഴുങ്ങാൻ ഭൂമിയേയും കൊത്തി വലിക്കാൻ ആകാശപ്പറവകളെയും സ്വാഗതം ചെയ്ത്‌ കൊണ്ട്‌ ”

(പൊതുജനവേദി പേജ്‌ 2,4.)
      
  👇
 … കേരളത്തിൽ ഇസ്ലാമിനെ തകർക്കാൻ ഇസ്ലാം വിരുദ്ധ ചേരി ആലോചിച്ച്‌ നടപ്പാക്കിയ പദ്ധതിയാണ്‌ പണ്ഡിത സഭകളുടെ രൂപീകരണം. വഹാബി വിഷ ബീജം വിതക്കാൻ അവർ ആവിഷ്കരിച്ച ഗൂഢ പദ്ധതി.

             മജ്‌ലിസുൽ ഉലമയും കേരള ജം ഇയ്യത്തുൽ ഉലമയും ഐക്യ സംഘവും മാത്രമല്ല സുന്നത്ത്‌ ജമാ അത്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമസ്തയുടെ പിറവി പോലും സുന്നത്ത്‌ ജമാ അത്തിനെ തകർക്കാൻ വേണ്ടിയായിരുന്നു. സമസ്തയുടെ ചരിത്രം ഈ നഗ്ന യാഥർത്ഥ്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. 

(ത്വരീഖത്ത്‌ വിമർശനങ്ങൾക്കു മറുപടി പേ 21 )

👇

     …“സമസ്തയെ പോലെ ശീ ഇസവും ഇസ്ലാമിന്ന് വളരെ ആപത്താണ്‌.” മാറ്റൊലി  18 ഏപ്രിൽ 2006 പേജ്‌: 2

               …“സമസ്തയുടെ എല്ലാവിധ അയോഗ്യതകളും ഒത്തു കൂടിയ ഒരു കൂട്ടരാണ്‌ ശിയാക്കൾ ” . (മാറ്റൊലി 18 ഏപ്രിൽ 2006 പേജ്‌: 2)

             …സത്യത്തിൽ സമസ്തക്കാരും ശിയാക്കളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്‌. അബദ്ധ ജടിലമായ വിശ്വാസങ്ങളും തർക്ക ശാസ്ത്രത്തിലും കർമ്മ ശസ്ത്ര നൂലാമാലകളിലുമുള്ള അമിത പ്രതിപത്തിയുമാണ്‌ രണ്ടു കൂട്ടരുടെയും മുഖ മുദ്ര. ബാഹ്യ സംഗതികൾക്കപ്പുറം സത്യവുമായി രണ്ടു കൂട്ടർക്കും യാതൊരു ബന്ധവുമില്ല. മഖ്‌ബറകളിലൊക്കെയും അവിടുത്തെ  ചോറും നാണയത്തുട്ടുകളുമല്ലാതീവർക്ക്‌ മറ്റൊന്നും കിട്ടില്ല. (മാറ്റൊലി 2006 പേജ്‌ 2,3)
👇
...ഇതോടെ മുഹമ്മദ്‌ നബി (സ്വ) യേയും ശൈഖ്‌ ജീലാനി (റ)  യെയും പിഴച്ചവരാണെന്ന് സമസ്ത മുശാവറ പ്രഖ്യാപിച്ചിരിക്കുന്നു വെന്നതിലും രണ്ടഭിപ്രായമില്ല. ” (മാറ്റൊലി 2006 ഏപ്രിൽ 10 പേജ്‌:  1)

           ആലുവക്കാരുടെ ജഫ്ർ വാദം


ആലുവാ ത്വരീഖത്തിൽ അവരുടെ പ്രധാന മുരീദുമാർക്ക്‌ സുൽത്താൻ നൽകുന്ന ‘സിൽസില’യിൽ ഖുർ ആൻ 2/2 ആയത്തിന്റെ അർത്ഥം അപകടമായ രീതിയിൽ മാറ്റിയിട്ടുണ്ട്‌. ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇതാണ്‌. ‘ഖുർ ആൻ മഹത്വവും പരിപൂർണ്ണമായ ഗ്രന്ഥം. ഇതിൽ യാതൊരു സംശയത്തിനും അവകാശമേ ഇല്ല. ജീവിതത്തിൽ സൂക്ഷ്മതയുള്ളവർക്ക്‌ മാർഗ്ഗ ദർശനവുമാണ്‌’. പ്രസ്തുത ആയത്തിൽ പറഞ്ഞ ഗ്രന്ഥം അല്ലാഹുവിന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുർ ആൻ ആണെന്ന് എല്ലാവർക്കും അറിയുന്നതാണ്‌. മുസ്ലിം ഉമ്മത്തിന്റെ വിശ്വാസവും ഇതു തന്നെ. പക്ഷെ, ആലുവ ത്വരീഖത്തുകാർ പറയുന്നത്‌ ‘ദാലികൽ കിതാബ്‌’ (ذلك الكتاب) എന്ന് അല്ലാഹു പറഞ്ഞ ഗ്രന്ഥം ഒരു വ്യക്തി രചിച്ച ’ജഫ്‌റ്‌ ’ എന്നകിതാബാണെന്നാണ്‌.

               എന്നാൽ എന്താണീ ജഫ്‌റ്‌ ? ഇൽമുൽ ജഫ്‌റ്‌ എന്നതിന്ന് അൽ മൻഹൽ പോലുള്ള നിഘണ്ടുകൾ നൽകിയ അർത്ഥം സംഖ്യാ ശാസ്ത്രം, ലക്ഷണ വിദ്യ, പ്രശ്ന വിദ്യ എന്നൊക്കെയാണ്‌.

            ഇമാം അബ്‌ദുൽ ഗനിയ്യിന്നാബൽസി (റ) എഴുതുന്നു. “നീ അറിയുക. നിശ്ചയം അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകളും ഇമാം അൽ ബിസ്താമി (റ) , അശ്ശൈഖുൽ അക്‌ബർ മുഹ്‌യിദ്ധീൻ ഇബ്‌നു അറബി (റ) തുടങ്ങിയ അതിന്റെ ആളുകളിലേക്ക്‌ ചേർക്കപ്പെട്ട ജഫ്‌റുകളുമെല്ലാം ഹർഫിയ്യായ (അക്ഷരങ്ങൾ സംബന്ധമായ) ജ്ഞാനങ്ങളും പൊതുവായ ചില നിയമ സംഹിതകളും മാത്രമാണ്‌. അവയെല്ലാം ഒരാൾ ഗ്രഹിച്ച്‌ പ്രവർത്തിച്ചാൽ താനറിയാനുദ്ധേശിക്കുന്ന കാര്യങ്ങളറിയാനാകും. പ്ക്ഷെ നിഗമനങ്ങൾ മാത്രം, തീർച്ചയായും ഉറപ്പ്‌ കിട്ടില്ല. ആ പറഞ്ഞ കാര്യങ്ങളിൽ പിഴവ്‌ കടന്ന് വരാൻ സാദ്ധ്യതയുള്ളതാണ്‌ കാരണം പ്രസ്തുത നിയമ സംഹിതകളെ ഉപയോഗപ്പെടുത്തൽ വളരെ ഗാഢമായതും അടയാളങ്ങളെ കൃത്യമാക്കൽ വളരെ പ്രയാസമുള്ളതുമാണ്‌ പിഴവ്‌ കടന്ന് വരാനുള്ള സാധ്യത നിമിത്തമായത്‌ ”. നാബൽസി (റ) യുടെ അല്ലു അ് ഉൽ മക്‌നൂൻ പേജ്‌:  85 (251)

               ‘ ജഫ്‌റ്‌ ’ എന്ന ഈ ഇൽമിൽ പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ശിയാക്കളുടെ അൽ ഉസ്വൂലു മിനൽ കാഫി എന്ന ഗ്രന്ഥത്തിൽ ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്‌. ബറേല്വികളുടെ നേതാവ്‌ അഹ്‌മദ്‌ റസാ ഖാനും (റ) ഈ ഇൽമിൽ ഗ്രന്ഥം രചിച്ച ആളാണ്‌. അലിയ്യുബ്‌നു അബീ ത്വാലിബി (റ) നും ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥമുള്ളതായി ചിലർ പറയുന്നു. ‘ആ ജഫ്‌റ്‌ ’ ചാലിയം ഖുത്തുബ്‌ ഖാനയിലും മലപ്പുറം ശുഹദാക്കളുടെ അടുത്തുള്ള സയ്യിദ്‌ കുടുംബത്തിലെ സയ്യിദ്‌ ബുഖാരി ഇസ്മാ ഈൽ ആറ്റക്കോയത്ത്ങ്ങളുടെ കുത്ബ്‌ ഖാനയിലും കാണാം.

              അലി (റ) വിന്റെ പേരിലുള്ള പ്രസ്ഥുത ഗ്രന്ഥം യഥർത്ഥത്തിൽ അലി (റ) രചിച്ചതാണോ എന്നത്‌ സംശയാസ്പതമാണ്‌. മറ്റാരോ അവിടുത്തെ പേരിൽ രചിച്ചതാകാനാണ്‌ സാധ്യത. അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകൾ എന്ന നാബൽസി (റ)  പരാമർശം ഇതിന്നുപോൽബലകമാണ്‌. മാത്രമല്ല, അലി (റ)  തന്നെ പരസ്യമായി പ്രസംഗിച്ചപ്പോൾ “അല്ലാഹുവാണ്‌ സത്യം. ഖുർ ആനും സുന്നത്തുമല്ലാതെ മറ്റൊരു കിതാബും നമ്മുടെ കൈവശമില്ല. ” എന്ന് പറഞ്ഞതായി ബുഖാരി 7300)0ഹദീസിൽ കാണാം. കിതാബും സുന്നത്തുമല്ലാത്ത മറ്റു ഗ്രന്ഥങ്ങൾ കൊണ്ട്‌ വരുന്നവർക്ക്‌ എതിരായാണ്‌ ഈ പ്രസംഗം നടത്തിയതെന്ന് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുൽ ബാരിയിൽ ഹാഫിൾ ഇബ്‌നു ഹജർ (റ)  പറഞ്ഞിട്ടുണ്ട്‌. ആ സ്ഥിതിക്ക്‌ അലി (റ)  വിന്ന് ‘ ജഫ്‌റ്‌ ’ എന്നൊരു കിതാബുണ്ടാകാൻ ന്യായമില്ല.

അലി (റ) വിന്റെ പേരിലുള്ള ജഫ്‌റിൽ പ്രതിപാതിക്കപ്പെട്ട വിഷയം നേരത്തെ അൽ മൻഹൽ പറഞ്ഞ പോലെ അബ്‌ജദ്‌ അക്ഷര സംഖ്യകൾ (ഹിസാബുൽ ജുമ്മൽ) കൊണ്ടുള്ള കണക്കും നക്ഷത്ര രാശിയുമാണ്‌. ഖിയാമത്‌ നാളിന്റെ അടയാളങ്ങളും കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്‌. ആലുവക്കാരുടെ ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ നോട്ടീസിൽ ഇക്കാര്യങ്ങളാണ്‌ അഹ്മദ്‌ റസാ ഖാനെ (റ) യും മറ്റും പ്രതിബാദിച്ചു കൊണ്ടവർ എഴുതിയിട്ടുള്ളതും. എന്നാൽ ഈ പറഞ്ഞ ജഫ്‌റ്‌ എന്ന ഞാന ഗ്രന്ഥ മുണ്ട്‌. എന്നല്ലാതെ ഖുർ ആൻ 2/2 ൽ പറഞ്ഞ “ദാലികൽ കിതാബു ” എന്നതിലെ കിതാബ്‌ ജഫ്‌റാണെന്ന്ന് ഇവരാരും പറഞ്ഞിട്ടില്ല. അത്‌ ഒരൊറ്റ ശൈഖിനും തെളിയിക്കാനു കഴിയില്ല. ഈ പറഞ്ഞ അഹ്‌മദ്‌ റസാ ഖാനോ (റ) ,ഇമാം ജൂർജ്ജാനിയോ (റ) ,ഇബ്‌നു ഖുതൈബിയ്യോ (റ) ,ഇമാം സുൽഖാനി (റ) യോ ആരും തന്നെ ഇത്‌ പറഞ്ഞിട്ടില്ല.

               ‘ ജഫ്‌റ്‌ ’ എന്ന ഇൽമുണ്ടോ? അതിൽ ഗ്രന്ഥമുണ്ടോ എന്നതിൽ നമുക്ക്‌ ചർച്ചയില്ല. നമ്മുടെ ചർച്ച ഖുർ ആൻ 2/2 ലെ ‘ദാലികൽ കിതാബു ’ എന്നത്‌ ജഫ്‌റ്‌ ആണോ അല്ലേ എന്നതാണ്‌. ഇബ്‌നു അറബി (റ)  അദ്ധേഹത്തിന്റെ തഫ്‌സീറിൽ പറഞ്ഞതും സുൽത്താൻ അയാളുടെ സിൽസിലയിൽ കൊടുത്തതും ഒന്നാണെന്ന് ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ ലഘുലേഖയിൽ പറഞ്ഞത്‌ ശരിയല്ല.

             ഇവർ ‘ആ ഫത്‌വ വിഢിത്തത്തിന്റെ വിളംബരം ’എന്ന പേരിലിറക്കിയ ലഘുലേഖയിൽ പറയുന്നത്‌ കാണുക: “ ജഫ്‌റ്‌ , ജാമി അ: സുന്നി ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഇബ്‌നു അറബി (റ) തന്റെ ഇശാരിയ്യായ തന്റെ തഫ്‌സീറിൽ (ഖുർ ആനിന്റെ ആന്തരിക വ്യാഖ്യാനം) സൂറത്തുൽ ബകറയിലെ ‘ദാലികൽ കിതാബു’ എന്ന രണ്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ‘കിതാബുൽ ജഫ്‌റ്‌ അൽ ജാമി അ ആണെന്ന് വിശദീകരിക്കുന്നുണ്ട്‌. പക്ഷെ ഇത്‌ കാണാൻ അവസരം ലഭിക്കാത്ത ഇക്കൂട്ടർ ശൈഖ്‌ കൊടുക്കുന്ന സിൽസിലയിൽ മഹാനായ ഇബ്‌നു അറബി (റ) യുടെ അതെ വ്യാഖ്യാനം എടുത്ത്‌ കൊണ്ട്‌ ശിയാ ആരോപണം നടത്തി ആപ്പിലായിരിക്കുകയാണ്‌. (ലഘുലേഖ പേജ്‌ 4)

                ആലുവാ ത്വരീഖത്തിലെ ആബാല വൃദ്ധം ഖലീഫ മാരും കൂടി ഒന്നിച്ചിരുന്നാൽ ഇപ്രകാരം ഒരു പരാമർശം ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ കാണാൻ കഴിയില്ല. യൂസുഫ്‌ സുൽത്താനെന്ന ശൈഖിന്റെ സിൽസിലയിൽ ഇപ്രകാരം ഉണ്ട്‌ എന്നത്‌ മറച്ച്‌ വെക്കാനും കഴിയില്ല.                ഇബ്‌നു അറബി (റ)  പറയുന്നതും ആലുവക്കാർ പറയുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്‌. സുൽത്താൻ ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിലുള്ളത്‌ ‘അൽ മുമാ ഇലൈഹാ ബി കിതാബിൽ ജഫ്‌റ്‌ ’ (‘ബാ’ കൂടെ) الموما اليها بكتاب الجفر - എന്നാണ്‌ .ജഫ്‌റിൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്നർത്ഥം.  ഇവരുടെ ‘സിൽസില’യിലുള്ളത്‌. ‘അൽ മുമാ ഇലൈഹി കിതാബുൽ ജഫ്‌റി - الموما اليه كتاب الجفر (ബാ അ് ഇല്ലാതെ) എന്നാണ്‌. ദാലിക (ذلك) എന്നത്‌ കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജഫ്‌റ്‌ ആണെന്നർത്ഥം. അൽ മുമാ ഇലൈഹി ബി കിതാബിൽ ജഫ്‌രി എന്നതിൽ ബാ അ്  ഉണ്ടായാലും ഇല്ലെങ്കിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തതാണ്‌ സുൽത്താനും ശിങ്കിടികൾക്കും പിണഞ്ഞ അബദ്ധം.

              ചുരുക്കത്തിൽ ‘ജഫ്‌റി’ൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്ന് ഇബ്‌നു അറബി (റ) പറഞ്ഞതിൽ കുഴപ്പമൊന്നുമില്ല. ‘ദാലികൽ കിതാബു’  എന്ന ഖുർ ആൻ2/2 ൽ പറഞ്ഞ ആ ഗ്രന്ഥം ജഫ്‌റാണ്‌ എന്ന സുൽത്താന്റെ വാദമാണ്‌ അപകടം. തന്നെയുമല്ല ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ പല കള്ളങ്ങളും കടത്തിക്കൂട്ടിയിട്ടുണ്ടെന്ന് ഇമാം ശ അ് റാനി (റ) യവാഖീത്തിലും ലത്വാ ഇഫുൾ മിനലിലും പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ആ തഫ്സീർ തെളിവിന്ന് സ്വീകരിക്കാൻ പറ്റൂകയില്ല.

വെക്തമായ ശിയാ ബന്ധം

                ഖുർ ആനിലെ 2/2 ൽ ദാലികൽ കിതാബു എന്ന് പറഞ്ഞ കിതാബാണ്‌ ബക്ത ജനങ്ങളുടെ മാർഗ്ഗ ദർശനം. നേരത്തെ നാം പറഞ്ഞതനുസരിച്ച്‌ യഥാർത്ഥ ത്വരീഖത്തിന്റെ മശാ ഇഖുമാർ മുഴുവനും അവരുടെ മുരീദുമാർക്ക്‌ മാർഗ്ഗ ദർശനം നൽകുന്നത്‌ ‘ദാലികൽ കിതാബു ’ എന്നു പറഞ്ഞ  ഖുർ ആനിന്റെ അടിസ്ഥാനത്തിലാണ്‌. ‘ദാലികൽ കിതാബ്‌ ’ ജഫ്രാണെന്ന്  ആലുവാ ത്വരീഖത്തുകാർ വാദിക്കുമ്പോൾ ഭക്തന്മാരുടെ മാർഗ്ഗ ദർശനം ജഫ്‌റായിമാറും. ഇതാണെങ്കിൽ ശിയാ വാദവുമാണ്‌. ഹിജ്‌റ 329 ൽ മരണപ്പെട്ട അബൂ ജ അ് ഫർ മുഹമ്മദ്‌ റാസി എന്ന ശിയാ പണ്ഡിതൻ രചിച്ച ‘അൽ ഉസ്വൂലി മിനൽ കാഫി’ എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ കാണുക. “ ജഫ്‌റ്‌ എന്നത്‌ ആദമ നബി (അ) മുതൽക്കുള്ള സർവ്വ അമ്പിയാക്കളുടെയും കഴിഞ്ഞ്‌ പോയ ഉലമാക്കളുടെയും സർവ്വ അറിവുകളും ഉൾകൊണ്ടതാകുന്നു. അത്‌ മാത്രമാണ്‌ ഇൽമ്‌ . മറിച്ച്‌ ഖുർ ആൻ അല്ല. എന്നാൽ ‘മുസ്വഫ്‌ ഫാത്വിമ: ’ എന്ന ഗ്രന്ഥം നിങ്ങളുടെ ഖുർ ആനിന്റെ മൂന്നിരട്ടി ഉൾകൊണ്ടതാണ്‌. അല്ലാഹുവാണ്‌ സത്യം; ഇതാണ്‌ ഇൽമ്‌ ‌. ഖുർ ആൻ അല്ല. അൽ ഉസ്വൂലി മിനൽ കാഫി പേജ്‌ 229

               ഈ വിശദീകരണത്തിൽ നിന്ന് ആലുവാ ത്വരീഖത്തിന്റെ ശൈഖ്‌ തന്റെ  ‘ജഹാലത്ത്‌’ (അറിവില്ലായ്മ) കാരണം ശിയാ വിശ്വാസിയായ ശൈഖിൽ നിന്ന് സ്വീകരിച്ചതാണ്‌  ഈ ത്വരീഖത്തെന്ന് മനസ്സിലാക്കാനാകും. മാത്രമല്ല, ശിയാക്കൾ മ അ് സ്വൂമുകളാണെന്ന് വിശേഷിച്ചും വിശ്വസിച്ചും പോരുന്ന  ചില ആളുകൾ ഇയാൾ തന്റെ മുരീദുമാർക്ക്‌ കൊടുത്ത സിൽസിലയിലുണ്ട്‌. അവരുടെ പേരിനോട്‌ ചേർത്തി ഇയാൾ കൊടുത്ത സിൽസിലയിൽ “സ്വലാത്ത്‌” കൂടി എഴുതിയിട്ടുമുണ്ട്‌. ശിയാ വിശ്വാസിയാണ്‌ ഇയാൾ എന്നതിന്ന് ഉപോൽബലകമാണിത്‌. കാരണം “സ്വലാത്ത്‌” സ്വന്തമായി അമ്പിയാക്കൾക്ക്‌ മാത്രമെ ചൊല്ലാൻ പാടുള്ളു എന്നും അല്ലാത്തവർക്ക്‌ അമ്പിയാക്കളോട്‌ അനുബന്ധമായിട്ടല്ലാതെ ചൊല്ലാൻ പാടില്ലെന്നുമാണ്‌ പണ്ഡിത മതം. മ അ് സ്വൂമുകൾ ആകുക എന്ന വിശേഷണത്തിൽ മലക്കുകൾ അമ്പിയാക്കളെ പോലെ ആയത്‌ കൊണ്ട്‌ അവർക്കും സ്വന്തമായി തന്നെ സ്വലാത്ത്‌ ചൊല്ലാവുന്നതാണ്‌. തുഹ്‌ഫ പേജ്‌: 27  വാള്യം 1 നോക്കുക.


സമസ്തയാണ് സത്യം എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു...
ആലുവ ശൈഖിന്റെ മരണ ശേഷവും മുരീദുമാരുടെയും നായിബ് ഷെയ്ഖ്മാരുടെയും തോന്നിവാസങ്ങൾ പുറംലോകം അറിഞ്ഞു തുടങ്ങി...


ഇത്ശൈഖിന്റെ മകൻ നിസാമുദ്ദീൻ.
ഒരു ഗ്രൂപ്പിന്റെ നേതാവും ആത്മീയ ഗുരുവും ഇയാളാണ്.
വ്യഭിചാരം, പിടിച്ചുപറി തുടങ്ങി ഇയാളിൽ മറുവിഭാഗം ആരോപിക്കാത്ത തോന്നിവാസങ്ങൾ ഒന്നുമില്ല.